15/10/2025
...
ഭൂമിയുടെ അവകാശികളായ ഇവരെ ഇനിയുള്ള രണ്ട് മാസത്തിൽ സൂക്ഷിക്കണേ....!
പാമ്പുകടിയേൽകാതിരിക്കാൻ ശ്രദ്ധ വേണമെന്ന് വനംവകുപ്പ്
14-10-2025
പാമ്പുകളുടെ ഇണചേരൽ കാലമായതിനാൽ ഡിസംബർ വരെ ശ്രദ്ധവേണമെന്ന് വനംവകുപ്പധികൃതർ.
സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പാമ്പുകളുടെ ഇണചേരൽ കാലം. ഇതിനാൽ ഇവ കൂടുതലായി പുറത്തിറങ്ങി സഞ്ചരിക്കും.
ഇണയെ തേടിയുള്ള സഞ്ചാരത്തിനിടെ രാജവെമ്പാലകൾവരെ ജനവാസ മേഖലകളിലൂടെ കടന്നുപോകാറുണ്ടെന്ന് ഓർക്കണം.
മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ എന്നിവയിൽനിന്നാണ് കടിയേറ്റവരിൽ ഭൂരിപക്ഷവും.
വീടും പരിസരവും കൃത്യമായി കാണാൻ കഴിയുന്ന രൂപത്തിൽ വൃത്തിയാക്കി വെക്കുക..!
വീടിനോട് ചേർന്ന് വിറക്, പട്ട, മടൽ, ചവിരിക്കൂട്ടം, ആവശ്യമോ , അനാവശ്യമോ ആയ വസ്തുക്കൾ അടുക്കി വെക്കുന്നതും കൂട്ടിയിടുന്നതും ഒഴിവാക്കുക...!!
വീടിൻ്റെ ജനലുകളോട് ചേർന്ന് ചെടികളും വള്ളികളും പടർത്താതിരിക്കുക...!!!
ഭക്ഷണാവശിഷ്ടങ്ങൾ വീടിൻ്റെ പരിസരത്ത് അലസമായി ഉപേക്ഷിക്കാതിരിക്കുക...!!!!
പാമ്പുകളെ കണ്ടാൽ ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചാൽ വേണ്ടപ്പെട്ടവരെത്തി പിടികൂടും.....................................................
CRTICAL CARE 24 X 7 EMERGENCY TEAM KERALA
....