
11/08/2025
കേരളാപോലീസിന്റെ സിങ്കപ്പെണ്ണ്.🔥
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടയിൽ ഹെവി ട്രാഫിക്കിൽ ആംബുലൻസിന് ചീറിപ്പാഞ്ഞു വഴിയൊരുക്കിയ ഈ മാഡത്തിന്റെ വീഡിയോ നിങ്ങൾ എല്ലാവരും കണ്ടിങ്ങട്ടുണ്ടാവും. എന്നാൽ ഈ വ്യക്തിയുടെ മുഖം ആ വിഡിയോയിൽ ഉണ്ടായിരുന്നില്ല. ഈ ഒരു കാര്യം മാത്രമല്ല വേറെയും ഒരുപാട് വളരെ നല്ല കാര്യങ്ങൾ മീശക്കാരന്റെ കൂടെ നിൽക്കുന്ന ഈ മാഡം ചെയ്തിട്ടുണ്ട് ചെയ്യുന്നുമുണ്ട്..
മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ ജൂബിലി മിഷനിലേക്ക് പോയിക്കൊണ്ടിരുന്ന ആംബുലൻസിന് അശ്വനി ജംഗ്ഷനിൽ വച്ച് വഴിയൊരുക്കിയതിനാണ് ഇത്രയധികം സോഷ്യൽ മീഡിയ ഇവരെ പ്രശംസിക്കുന്നത്. കേരള പോലീസിന് യഥാർത്ഥ മാതൃകയാണ് ഈ മാഡം. ഇത് മാത്രമല്ല വർഷങ്ങൾക്ക് മുന്നേ കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ട് ആശുപത്രിയിൽ നിന്നും ഡെഡ്ബോഡി സ്വീകരിക്കാൻ കഴിയാതെ വന്ന ഒരു പരിചയം ഇല്ലാത്ത കുടുംബത്തിന് തന്റെ കയ്യിൽ കിടന്ന് മൂന്നുസ്വർണ്ണ വള ഊരി നൽകി ആ കുടുംബത്തെ സഹായിച്ച ഒരു നല്ല പ്രവർത്തി കൂടെ ഇവർ ചെയ്തിട്ടുണ്ട്. അവയർനസ് ക്ലാസ് എടുക്കവേ ക്യാൻസർ രോഗിയായ തലമൊട്ട അടിച്ച കുട്ടിയെ തന്റെ സഹപാഠികൾ കളിയാക്കുന്നത് കണ്ടു വിഷമിച്ച മാഡം, അപ്പോൾ തന്നെ തന്റെ മുട്ടോളം വരുന്ന മുടി ഒരു മടിയും കൂടാതെ മുഴുവൻ മൊട്ട അടിച്ച പ്രവർത്തി ആ കുട്ടികൾക്ക് മാത്രമല്ല ഓരോ ക്യാൻസർ രോഗികൾക്കും ഉന്മേഷം പകരുന്നതായിരുന്നു. ചെറുതാണെങ്കിലും കയ്യിൽ ഉണ്ടായിരുന്ന ഒരു കുട സമ്മാനമായി കൊടുക്കാനും നമ്മൾ മറന്നില്ല..
ഇതാവണം പോലീസ് 👍🔥