2 newser

2 newser വയനാട് ജില്ലയിലെ പ്രധാന വാർത്തകൾ

19/09/2025

സോണിയ ഗാന്ധി എം.പി., ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി ,കെ. പി. സി. സി. പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ ,
എന്നിവരെ ഹെലിപാടിൽ സ്വീകരിക്കുന്നു.പടിഞ്ഞാറത്തറ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്.

17/09/2025

പനമരം: കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മൻസിലിൽ മുജീബാണ് പിടിയിലായത്. ഇന്നലെ ബത്തേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി പനമരത്തും പരിസരത്തും നിരവധി വീടുകളിലും, സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും മോഷണം നടത്തിയ വ്യക്തിയാണിയ്യാൾ. കൂടാതെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി കേസു കളിൽ പ്രതിയുമാണ് ഇയ്യാൾ.

17/09/2025
17/09/2025

പേരിയ: പേരിയ വള്ളിത്തോട് 38 ൽ ജനവാസ മേലയിലെ തോട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. തോട്ടിൽ ഞണ്ട് പിടിക്കുന്നതി നിടെ പ്രദേശവാസികളാണ് രാജവെമ്പാലയെ കണ്ടത്. ഉടനെ വനം വകു പ്പിനെ വിവരമറിയിക്കുകയും വരയാൽ ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ രാജഗോപാലൻ്റെ നിർദ്ദേശപ്രകാരം വനം വകുപ്പിന്റെ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയകുകയും ചെയ്തു‌തു. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് നിന്ന് സാമാന്യം വലിയൊരു രാജവെമ്പാലയെ പിടികൂടിയിരുന്നു.

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ  ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാ...
27/08/2025

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാംപെയ്ൻ മാനന്തവാടിയിലും. 4 പതിറ്റാണ്ടോളം പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന രാജയോഗിനി ദാദി പ്രകാശ് മണിയുടെ സ്മൃതി ദിനത്തിന് മു ന്നോടിയായാണ് ക്യാംപ് നടത്തിയത്.

വിവിധ സംഘടനകളുടെ സഹ കരണത്തോടെ വയനാട് ഗവ. മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാംപെയ്ൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ഇൻ ചാർജ് ബി. കെ.സുജന ബെഹൻ അധ്യ ക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ.ബിനിജ മെറിൻ ജോയ് ക്ലാസെടു ത്തു. വർഷങ്ങളായി രക്തദാന രംഗത്ത് നിസ്വാർത്ത സേവനം ചെയ്യുന്ന ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം.ഷിനോജ്, ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് എം.പി. ശശി കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ സിഡിഎ സ് അധ്യക്ഷ ഡോളി രഞ്ജിത്ത്, ബ്രഹ്‌മകുമാർ ആർ.എം.സന്തോ ഷ്, ബ്രഹ്മകുമാർ കെ.കെ.അ ഖിൽ, ബ്രഹ്‌മകുമാർ അനീഷ് ജോസ് എന്നിവർ പ്രസംഗിച്ചു.

*2ന്യൂസർ വയനാട് വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*

https://chat.whatsapp.com/BIvAZCrj2AWB8Ycjyw1Flb?mode=ac_t

27/08/2025

മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപ്പിടിത്തം

പാചകവാതക സിലിണ്ടർ ചോർന്നതാണ് കാരണം; മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ സമയോചിതമായി തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സഭവം.

27/08/2025

താമരശ്ശേരി ചുരത്തിൽ ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയും: മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് പാറകൾ പൊട്ടിച്ചു നീക്കാൻ തുടങ്ങി. രണ്ട് ഹിറ്റാച്ചികൾ ഉപയോഗിച്ചാണ് പാറ പൊട്ടിച്ചു നീക്കുന്നത്. ചുരത്തിൽ കനത്ത മഴ തുടരുന്നു.

Address

Panamaram
670721

Alerts

Be the first to know and let us send you an email when 2 newser posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category