16/09/2026
കൽപ്പറ്റയിൽ നാളെ ജലവിതരണം തടസ്സപ്പെടും
കൽപ്പറ്റ നഗരസഭയിൽ കേരള ജല അതോറിറ്റിയുടെ എമിലി ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 17 ന് ജലവിതരണം തടസ്സപ്പെടും.
ഹരിതഗിരി, എമിലി, മൈത്രിനഗർ, ഫ്രാൻസ് നഗർ, ഗ്രാമത്തുവയൽ, പള്ളിത്താഴെ, ചുങ്കം, തുർക്കി റോഡ്, വിശാഖ് നഗർ, ഫാത്തിമ റോഡ് മേഖലകളിൽ മുടക്കമുണ്ടാകും.
വയർ ഹൗസ്, എടഗുനി, പഴത്താറ്റിൽ റോഡ്, വട്ടക്കാരി റോഡ്, എ.കെ.ജി ഭാഗം, എരഞ്ഞിവയൽ, പോലീസ് ഹൗസ് കോളനി, എടഗുനി വയൽ റോഡ് ഭാഗങ്ങളിലും ജലവിതരണം ഉണ്ടാകില്ല.
സ്വാമിക്കുന്ന് റോഡ്, ചന്ദ്രഗിരി റോഡ്, മരവയൽ, കോവക്കുനി റോഡ്, മുണ്ടേരി, മുണ്ടേരി ശാന്തിനഗർ, അംബേദ്കർ റോഡ്, മുണ്ടേരി എച്ച്.എസ് ഒന്ന് മുതൽ ഏഴ് വരെ, അമ്പിലേറി, സ്റ്റേഡിയം റോഡ്, സ്റ്റേഡിയംകുന്ന് പ്രദേശങ്ങളിലും തടസ്സമുണ്ടാകുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.