23/09/2025
പന്തളം:
രാഷ്ട്രീയ സ്വയംസേവക സംഘം
മുൻ പ്രാന്ത സംഘചാലക് പ്രൊ. എം.കെ ഗോവിന്ദൻ നായർ ആധ്യാത്മിക വിഷയങ്ങ ളിൽ സർവവിജ്ഞാനകോശം ആയിരുന്നുവെന്ന് ആർ. എസ്. എസ്.പ്രജ്ഞാപ്ര വാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ.
എം.കെ ഗോവിന്ദൻ നായർ അനുസ്‌മ രണസമ്മേളനമായ 'സ്‌മൃതി ഗോവിന്ദ'ത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേ ഹം.
നാട്ടിൽ ആധ്യാത്മിക അടിത്തറ ഉറപ്പിക്കുവാനായി ഗീതാ ക്ലാസുകൾ ഉൾപ്പടെ യുള്ള അനൗപചാരിക ആധ്യാ ത്മിക പഠനകേന്ദ്രം കുട്ടികൾക്കായി തുടങ്ങിയതും എം.കെ. ഗോവിന്ദൻ നായർ ആയിരുന്നു.
അടിയന്തരാവസ്ഥയുടെ പോലും ഇരുണ്ട കാലത്ത് കാരാഗ്രഹവാസം അനുഭവിക്കുവാൻ വിധിക്കപ്പെട്ടപ്പോൾ ആദർശത്തെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോകുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
തടങ്കൽ പാളയ ത്തിൽ നിന്നും മോചിതനായ ശേഷം വിദ്യാനികേതൻ വിദ്യാ ലയങ്ങൾക്കായി പ്രത്യേക പ ാഠ്യപദ്ധതി രൂപീകരിക്കുവാൻ ഉൾപ്പടെ മുഴുവൻ സമയ സംഘ പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അദ്ദേഹം മികച്ച ആധ്യാത്മിക പ്രഭാഷക നായിരുന്നെന്നും ജെ. നന്ദകു മാർ അനുസ്‌മരിച്ചു.
ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപ ിള്ളയുടെ അധ്യക്ഷതയിൽ രാ ജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ, ശബരി ഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രൻ, പത്ത നംതിട്ട ജില്ലാ സംഘചാലക് അഡ്വ. മാലക്കര ശശി, വിഭാഗ് കാര്യവാഹ് ജി. വിനു, പ്രാന്ത കാര്യകാരി സദസ്യൻ വി.കെ. വിശ്വനാഥൻ, പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ. ഹരി ലാൽ, ഗോവിന്ദൻ നാരുടെ മകൻ ശ്രീദത്ത്, മകൾ പ്രെ ാഫ. രമാദേവി തുടങ്ങിയവർ പങ്കെടുത്തു.
എം.ബി. ബിനു കുമാർ സ്വാഗതവും
സി.ജി. ബിനു നന്ദിയും പറഞ്ഞു.