29/10/2025
തെരുവുനായ കടിച്ച 3 വയസ്സുകാരിക്ക് തീരാവേദന
എറണാകുളം പറവൂരിൽ 3 വയസുകാരിയെ തെരുവുനായ ആക്രമിച്ച സംഭവത്തിൽ കുട്ടിക്ക് വീണ്ടും തീരാവേദന.
അറ്റുപോയ ചെവി തുന്നി ചേർത്തെങ്കിലും അണുബാധ ഉണ്ടായതോടെ ഈ ഭാഗം എടുത്ത് മാറ്റി.
പറവൂർ നീണ്ടൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റിരുന്നത്. ആക്രമണത്തിൽ 2 ഇഞ്ച് നീളത്തിൽ കുട്ടിയുടെ ചെവി മുറിഞ്ഞുപോയിരുന്നു. പേവിഷബാധ ഉണ്ടായ നായ ചത്തിരുന്നു.
അണുബാധയെ തുടർന്ന് മുറിഞ്ഞ ഭാഗം മാറ്റിയ സ്ഥിതിക്ക് വീണ്ടും കുട്ടിക്ക് ഓപ്പറേഷൻ വേണ്ടി വരും.