Spider News Net

Spider News Net വല നെയ്യുന്ന വാർത്താ ലോകം.

05/06/2025
ശബരി വിമാനത്താവളം, സെക്രട്ടേറിയറ്റ് മാർച്ച്
06/03/2025

ശബരി വിമാനത്താവളം, സെക്രട്ടേറിയറ്റ് മാർച്ച്

14/07/2024
26/03/2024

കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രം, കൊടിയേറ്റ് വീഡിയോ ദൃശ്യം.

ചന്ദനപ്പള്ളി കത്തോലിക്കാ ദേവാലയം, വിശുദ്ധ വാര തിരുകർമ്മ ശുശ്രൂഷയ്ക്ക് തുടക്കംചന്ദനപ്പള്ളി: ​സെൻ്റ് ​ജോർജ്​ തീർഥാടന കത്തേ...
23/03/2024

ചന്ദനപ്പള്ളി കത്തോലിക്കാ ദേവാലയം, വിശുദ്ധ വാര തിരുകർമ്മ ശുശ്രൂഷയ്ക്ക് തുടക്കം

ചന്ദനപ്പള്ളി: ​സെൻ്റ് ​ജോർജ്​ തീർഥാടന കത്തോലിക്കാ ദേവാലയത്തിൽ വിശുദ്​ധ വാര തിരുകർമ്മങ്ങൾക്ക് ​തുടക്കമായി. 24 ന്​ ഞായറാഴ്ച രാവിലെ 7 ന്​ ദേവാലയത്തിൽ ഓശാന ശുശ്രൂഷ ആരംഭിക്കും. വൈകിട്ട്​ 7 ന്​ പീഡാനുഭവ സ്മരണകൾ ഉണർത്തുന്ന പാഷൻ ഓഫ്​ ക്രൈസ്റ്റ് ​ സിനിമ പ്രദർശനം. 25 ന്​ രാവിലെ 6. 30 ന്​ കുർബാന, വൈകിട്ട്​ 7 ന്​ പീഡാനുഭവ ധ്യാനം. 26 ന്​ രാവിലെ 6.30 ന്​ കുർബാന, വൈകിട്ട്​ 6 ന്​ ദിവ്യ കാരുണ്യ ആരാധാന. 27 ന്​ രാവിലെ 6.30 ന്​ കുർബാന, വൈകിട്ട്​ 7 ന്​ പീഡാനുഭവ ധ്യാനം, 28 ന്​ വൈകിട്ട്​ 5 ന്​ പെസഹ ശ്രു​ശ്രുഷകൾ തുടർന്ന്​ കുർബാന . 29 ന്​ ദു:ഖ വെള്ളിയാഴ്ച രാവിലെ 7.30 ന്​ ദു:ഖവെള്ളി ശുശ്രൂഷ, കുരിശിന്‍റെ വഴി, വൈ കിട്ട്​ 7.30 ന്​ പാനവായന. 30 ന്​ രാവിലെ 7 ന്​ കോട്ടപ്പള്ളി സെമിത്തേരിയിൽ കുർബാന, വൈകിട്ട്​7 .30 ന്​ ദേവാലയത്തിൽ ഉയിർപ്പ്​ ശുശ്രൂഷ ആരംഭിക്കും.

*കൊടുമൺ വൈകുണ്ഠപുരത്ത്.....*കൊടുമൺ : വൈകുണ്ഠപുരം ക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവത്തിന്  മാർച്ച് 26ന് കൊടിയേറി ഏപ്രിൽ ...
23/03/2024

*കൊടുമൺ വൈകുണ്ഠപുരത്ത്.....*

കൊടുമൺ : വൈകുണ്ഠപുരം ക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവത്തിന് മാർച്ച് 26ന് കൊടിയേറി ഏപ്രിൽ 4ന് ആറാട്ടോടെ സമാപിക്കും.

26ന് 8 ന് ഭാഗവതപാരായണം, 10ന് ഗജരാജൻ കൊടുമൺ ശിവശങ്കരന് നാരായണപ്രിയ ഗജ രാജപട്ടം സമർപ്പണവും ആനയൂട്ടും 11.30നും 11.50നും മധ്യേ കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, 12മുതൽ കൊടിയേറ്റ് സദ്യ, 6.30ന് ദീപക്കാഴ്ച 7 മുതൽ ശ്രീപാദം തിരുവാതിരസംഘം അവത രിപ്പിക്കുന്ന തിരുവാതിര, രാത്രി 8.30 മുതൽ ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30ന് തിരുവനന്തപുരം നടനക്ഷേത്ര അവതരിപ്പിക്കുന്ന മെഗാഷോ.

27 ന് വൈകീട്ട് 6.45ന് ആറ്റുവാശ്ശേരി സുകുമാരപിള്ളയുടെ ആധ്യാ ത്മികപ്രഭാഷണം, 7.45ന് ശ്രീപാർവതി തിരുവാതിരസംഘം അവതരിപ്പി ക്കുന്ന നടരാജകേളി, 8.30ന് ശ്രീഭൂ തബലി എഴുന്നള്ളത്ത്, 9.30ന് ഇൻ സ്ട്രമെന്റൽ മ്യൂസിക്കൽ മെഗാഷോ. 28ന് പത്തിന് നവകം, 6.30 ദീപക്കാഴ്ച, രാത്രി 8.30മുതൽ ശ്രീഭൂത ബലി എഴുന്നള്ളത്ത്, 9.30ന് വേൽ മുരുകാ ഭജനസമിതി അവതരിപ്പി ക്കുന്ന ഭജൻസ്.

29ന് രാത്രി 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 10-ന് അങ്ങാടിക്കൽ തെക്ക് നാട്യാഞ്ജ ലി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തമഞ്ജരി.

30ന് വൈകീട്ട് ഏഴിന് പുഷ്പാഭി ഷേകം, രാത്രി 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30ന് പാലക്കുളങ്ങര സിസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന സംഗീതസദസ്സ്. 31ന് 10ന് ഉത്സവ ബലി, 12.30ന് ഉത്സവബലിദർശനം, ഒന്നിന് അന്നദാനം, രാത്രി ഏഴിന് കുമാരി ഭദ്രാ കൃഷ്ണ അവതരിപ്പിക്കു ന്ന നൃത്തസന്ധ്യ, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, പത്തിന് നൃത്തനാടകം.

ഏപ്രിൽ ഒന്നിന് പത്തിന് നവകം, ശ്രീഭൂതബലി എഴുന്നള്ളത്ത്, വൈകിട്ട് 5.30ന് സോപാനസംഗീതം, 6.45ന് തിരുവാതിര, 7.15ന് ഡോ. കൃഷ്ണവേണിയുടെ പ്രഭാഷണം, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30ന് ശ്രീപാർവതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന ലാസ്യകേളിനടനം, 10 ന് സംഗീത തലയവാദ്യസംഗമം. രണ്ടിന് 10.30ന് ഉത്സവബലി, ഉച്ചയ്ക്ക് 12ന് ഉത്സവ ബലിദർശനം, ഒന്നിന് സമൂഹസദ്യ, രാത്രി 7 ന് നടനവർഷം, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 10.30- ന് കൊച്ചിൻ കൈരളി കമ്യൂണിക്കേ ഷൻസ് അവതരിപ്പിക്കുന്ന ഗാനമേള,

പള്ളിവേട്ട ഉത്സവമായ ഏപ്രിൽ മൂ ന്നിന് രാത്രി ഏഴിന് കൈകൊട്ടിക്കളി, 7.30ന് തിരുവാതിര, 8.30ന് പള്ളിവേട്ട പുറപ്പാട്, ഒമ്പതിന് ഗിരിദേവൻ മലനടയിൽ പള്ളിവേട്ട, 9.15ന് പള്ളി വേട്ട എഴുന്നള്ളത്ത്. ആറാട്ട് ദിവസമായ ഏപ്രിൽ 4 ന് എട്ടുമുതൽ ഭാഗവതപാരായണം, 3.30ന് ആറാട്ട് ബലി, 5 ന് ക്ഷേത്രത്തിൽ കൊടുമൺ പൂരവും കുടമാറ്റവും, 5.30ന് ആറാട്ട് പുറപ്പാട്. വൈകീട്ട് 6.30ന് ആറാട്ട്, 7.30ന് തിരിച്ചെഴുന്നള്ളിപ്പ്, കൊടുമൺ ജങ്ഷനിൽ ഗജമേളയും കുടമാറ്റവും, 11.30ന് കൊടിയിറക്ക് 12ന് തിരുവനന്തപുരം വേദിക അവ തരിപ്പിക്കുന്ന നാടകം .

Address

Adoor
Pathanamthitta
691555

Website

Alerts

Be the first to know and let us send you an email when Spider News Net posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share