20/08/2024
Kalanjoor news
*ഓം ഗുരുദേവ ചരണം ശരണം*
#ഭഗവാൻ__ശ്രീനാരായണ_ഗുരുദേവ തിരു:ജയന്തി വാരാഘോഷവും,
അനുഷ്ഠാന പദ്ധതിയും
#ശിവഗിരി_മഠം_ശ്രീനാരായണ_ധർമ്മസംഘം_ട്രസ്റ്റ്_പ്രസിഡന്റ് #സന്യാസി_ശ്രേഷ്ഠൻ_ആചാര്യ_ബ്രഹ്മശ്രീ_സച്ചിദാനന്ദ_സ്വാമികൾ,
#ശിവഗിരി_മഠം
*ചിങ്ങം 1 മുതലുള്ള ശ്രീനാരായണ മാസാചരണവും, അതില്‍ തന്നെ ഉള്‍പ്പെടുന്ന ഗുരുദേവ ജയന്തി വാരാഘോഷവും യഥാര്‍ത്ഥ ശ്രീനാരായണീയ സമൂഹത്തെ വാര്‍ത്തെടുക്കുവാനുള്ള അനുഷ്ഠാന പദ്ധതിയാണ്. ഗുരുദേവ ജയന്തി ദിനവും മഹാസമാധി ദിനവും പൊതു ഒഴിവു ദിനങ്ങളാണ്.*
https://chat.whatsapp.com/KVzd6IsDEUCFQpqn5eToXi
*ഗുരുദേവസന്ദേശ പ്രചരണം, ഈ രണ്ട് ദിനങ്ങളില്‍ മാത്രം അനുഷ്ഠിക്കുന്ന പതിവിനപ്പുറം ഗുരുദേവ ധര്‍മ്മ പ്രചരണം ഒരു ജീവിത പദ്ധതിയാക്കി മാറ്റുവാന്‍ ഈ അനുഷ്ഠാന പദ്ധതികള്‍ സഹായകമാകും. വാക്കുകൊണ്ടും മനസ്സുകൊണ്ടും പ്രവര്‍ത്തി കൊണ്ടും യഥാര്‍ത്ഥ ശ്രീനാരായണീയരാകണം. അതിനുള്ള പരിശീലന പദ്ധതിയാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍. ശ്രീനാരായണ ജയന്തീവാരാഘോഷവും ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും ചിങ്ങം 1 മുതല്‍ കന്നി 9 വരെ കൃത്യമായി നടപ്പില്‍ വരുത്തണം അതിനായി ഗുരുധര്‍മ്മപ്രചാരകര്‍ നേരത്തേ തന്നെ യോഗം കൂടി തീരുമാനമെടുത്ത് പ്രായോഗികമാക്കണമെന്ന് ഗുരുദേവന്‍റെ തിരുനാമധേയത്തിലും ശിഷ്യപരമ്പരയുടെ പേരിലും സാദരം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. എസ്.എന്‍.ഡി.പി. യോഗം, ഗുരുധര്‍മ്മപ്രചരണ സഭ, ഗുരുദേവ ക്ഷേത്രങ്ങള്‍, ഗുരുദേവ മന്ദിരങ്ങള്‍, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍, തുടങ്ങി മുഴുവന്‍ ഗുരുദേവ പ്രസ്ഥാനങ്ങളും ശ്രീനാരായണീയ സമൂഹവും ഈ അനുഷ്ഠാന പദ്ധതി ഒരു സാധനാപാഠമായി മാറ്റിയെടുക്കണം. എല്ലാവര്‍ക്കും ഗുരുകാരുണ്യമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.*