28/03/2025
കുടുംബശ്രീ ബ്രാന്‍ഡില്‍ ഇന്നുമുതല്‍ 9 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍
ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കറി പൗഡറുകള്‍, മസാല ഉത്പന്നങ്ങള്‍, ധാന്യപ്പൊടികള്‍ എന്നിവ ഇനി മുതല്‍ 'കുടുംബശ്രീ' എന്ന ഒറ്റ ബ്രാന്‍ഡിലൂടെ വിപണിയിലെത്തുന്നു. ബ്രാൻഡിംഗിന്റെ ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ മയിലാടുംപാറ സ്‌പൈസി കുടുംബശ്രീ കോൺസോർഷ്യത്തിൽ അഡ്വ. കെ യു ജെനീഷ്‌കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലയിലെ കറി പൗഡർ യൂണിറ്റ് സംരംഭകർ ചേർന്ന് സ്പൈസി കുടുംബശ്രീ കൺസോർഷ്യം എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുടുബശ്രീ മിഷൻ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ റോസ്റ്റിംഗ് മെഷിൻ, ഗ്രൈൻഡിങ് മെഷീൻ പാക്കിങ് & സീലിംഗ് മെഷിൻ എന്നീ അത്യാധുനിക മെഷിനറികൾ യൂണിറ്റുകൾക്ക് ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്.കോന്നി എം.ഇ.ആർ.സിയുടെ മേൽനോട്ടത്തിലാണ് സ്പൈസി കൺസോർഷ്യത്തിൻ്റെ പ്രവർത്തനം നടക്കുന്നത്.14 വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങളിൽ നിന്നും 19 അംഗങ്ങൾ ചേർന്നാണ്' കൺസോർഷ്യം രൂപീകരിച്ചത്.
സ്പാർക് ട്രെയിനിങ് ഏജൻസിയുടെ നേതൃത്വത്തിലാണ് യൂണിറ്റുകൾക്ക് ട്രെയിനിങ് നൽകിയത്.സ്പൈസി കൺസോർഷ്യത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തി കോന്നി ബ്ലോക്കിൽ ഹോം ഷോപ് മാനേജ്‌മെൻറ് ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വികേന്ദ്രീകൃത രീതിയില്‍ സംരംഭകര്‍ തയാറാക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല നിര്‍വഹിക്കുന്നത് ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള കണ്‍സോര്‍ഷ്യങ്ങളാണ്. ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങും അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതും ഈ കണ്‍സോര്‍ഷ്യമാണ്
ബ്രാന്‍ഡിങ്ങിന്റെ ആദ്യപടിയായി കറിപ്പൊടികള്‍, മസാല ഉത്പന്നങ്ങള്‍, ധാന്യപ്പൊടികള്‍ എന്നീ 9 ഇനം ഉത്പന്നങ്ങളാണ് ബ്രാന്‍ഡിങ് ചെയ്യുന്നത്.
ഒരേ ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്ന കുടുംബശ്രീ സംരംഭങ്ങളെ ഏകോപിപ്പിച്ച് ഒരേ ഗുണനിലവാരത്തിലും പായ്ക്കിങ്ങിലും ബ്രാന്‍ഡിംഗിലും ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ ബസാര്‍ ഉള്‍പ്പെടെയുള്ള കുടുംബശ്രീ വിപണന കേന്ദ്രങ്ങളിലൂടെയും ഹോം ഷോപ്പുകളിലൂടെയും മറ്റിതര വിപണന കേന്ദ്രങ്ങളിലൂടെയുമാണ് കുടുംബശ്രീ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക.
സംരംഭങ്ങളുടെ കാര്യശേഷി, നൈപുണ്യ സംരംഭകത്വ ശേഷി വികസനം സംരംഭത്തിൻ്റെ മൂല്യ ശൃംഖല വികസനം .ഉല്പ്‌പന്നത്തിൻ്റെ ഏകീക്യത സംഭരണം, ഗുണ നിലവാര മാനദണ്ഡം നിർണയിച്ചുള്ള ഉല്പ്‌പാദനം, ഏകീകൃത പായ്ക്കിങ്ങ് വിതരണ വിപണന മാനദണ്ഡം തയാറാക്കൽ , ക്ലസ്‌റ്റർ ഡവലപ്മെന്റ് എന്നീ പ്രവർത്തനങ്ങളുടെ പൂർത്തീകരണമാണ്' ബ്രാൻഡിംഗ്' എന്ന പദ്ധതിയിലൂടെ കുടുംബശ്രീ ഭക്ഷ്യമിടുന്നത്
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്. ആദില സ്വാഗതം പറഞ്ഞു.അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബിന്ദു രേഖ കെ റിപ്പോർട്ട് അവതരണം നടത്തി.മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ അർജുൻ സോമൻ, അനു ഗോപി, എന്നിവർ ആശംസകൾ പറഞ്ഞു.എം ഇ ആർ സി ചെയർപേഴ്സൺ ജലജ കുമാരി എ നന്ദി പറഞ്ഞു.കുടുംബശ്രീ മെമ്പർ സെക്രട്ടറി മാർ,സി ഡി എസ് ചെയർപേഴ്സൺമാർ എന്നിവർ പങ്കെടുത്തു.