I news kerala

I news kerala i news kerala is an online news portel from Pathanmthitta

05/08/2025

സാന്ത്വനം ദുബായ് സാന്ത്വനം റാപ്പിഡ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു!!!

27/07/2025

കേളികൊട്ടുയരുന്ന കേരളം ടീം ഇൻഡ്യയുടെ 2025 വർഷത്തെ മെഗാപ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു!!!

സഖാവിനു വിട; വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സമരസ്മരണ..🌹🌹🌹🌹
22/07/2025

സഖാവിനു വിട; വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സമരസ്മരണ..🌹🌹🌹🌹

20/07/2025
20/07/2025

സാന്ത്വനം ദുബായ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തലസ്ഥാന നഗരിയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സെപ്തംബർ 3 മുതൽ 9 വരെയാണ് തിരുവനന്തപുരത്ത്  ഓണാഘോ...
19/07/2025

തലസ്ഥാന നഗരിയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സെപ്തംബർ 3 മുതൽ 9 വരെയാണ് തിരുവനന്തപുരത്ത് ഓണാഘോഷം..

അർജുൻ...ഒരു വർഷം കഴിഞ്ഞു എന്നത് വിശ്വസിക്കാനാവുന്നില്ല.. ഇന്നലെയെന്ന പോലെ ഷിരൂരിലെ ദിനങ്ങൾ എന്നും ഓർക്കാറുണ്ട്.. അപകടം പ...
16/07/2025

അർജുൻ...

ഒരു വർഷം കഴിഞ്ഞു എന്നത് വിശ്വസിക്കാനാവുന്നില്ല..
ഇന്നലെയെന്ന പോലെ ഷിരൂരിലെ ദിനങ്ങൾ എന്നും ഓർക്കാറുണ്ട്..
അപകടം പുറത്തറിഞ്ഞ ദിവസം മുതൽ ലോകത്തെമ്പാടുമുള്ള മലയാളികൾ ഒരു മനുഷ്യ ജീവന് വേണ്ടി ഒറ്റക്കെട്ടായി പൊരുതുകയായിരുന്നു.
മലയാളിയുടെ മനുഷ്യ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും വികാരം ലോകമാകെ അത്ഭുതത്തോടെ നോക്കി നിന്ന ദിവസങ്ങളായിരുന്നു അത്.

72 ദിവസങ്ങൾ നമ്മൾ അർജുന് വേണ്ടി കാത്തു നിന്നു. ഒടുവിൽ ദുഃഖകരമായ ആ വാർത്ത നമ്മെ തേടിയെത്തി.

ലോറി കണ്ടെത്താൻ വേണ്ടി ഉത്തരവാദിത്തം നിർവ്വഹിച്ച കർണാടക സർക്കാർ, ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, വിവരം അറിഞ്ഞ് ഷിരൂരിലേക്ക് ഓടിയെത്തിയ നല്ലവരായ കുറെ മനുഷ്യർ, ഷിരൂരിലെ നാട്ടുകാർ, അർജുനെ കണ്ടെത്തും വരെ അവിടെ തുടർന്ന അർജുൻ്റെ സഹ പ്രവർത്തകർ, അവസാന നിമിഷം വരെ ആത്മവിശ്വാസം ചോരാതെ പൊരുതിയ അർജുൻ്റെ ഭാര്യയും കുടുംബാംഗങ്ങളും..
എല്ലാവരെയും ഓർക്കുന്നു..

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് അർജുനെ നമുക്ക് നഷ്ടമാകുന്നത്.

അർജുൻ്റെ ഓർമകൾക്ക്
മുൻപിൽ പ്രണാമം 🌹

*രുചിയുടെ താള പെരുമയിൽ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി*  *മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു* രുചിയുടെ താ...
13/07/2025

*രുചിയുടെ താള പെരുമയിൽ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി*

*മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു*

രുചിയുടെ താള പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലയുടെയും സാംസ്കാരത്തിന്റെയും മലയാളികളുടെ ആതിഥ്യ മര്യാദയുടെയും അടയാളമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വള്ളസദ്യ കഴിക്കാൻ ജാതി-മത ഭേദമന്യേ തീർത്ഥാടകർ എത്തുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.
ശേഷം തൂശനിലയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി, അഡ്വ.
പ്രമോദ് നാരായൺ എം എൽ എ എന്നിവർ വിഭവങ്ങൾ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു.
വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും കലയുടെയും ആഘോഷമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടത്തുന്ന വള്ളസദ്യ മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, മുൻ എംഎൽഎമാരായ രാജു എബ്രഹാം, മാലേത്ത് സരളാദേവി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ. ഇന്ദിരാദേവി, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ റ്റി റ്റോജി,
എഡിഎം ബി. ജ്യോതി, ഡിഎം ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി മുരളീധരൻ പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. കെ. ഈശ്വരൻ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ആർ. രേവതി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ പള്ളിയോട സേവാ സംഘം പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യദിനം ഏഴ് പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുത്തത്. കോഴഞ്ചേരി പള്ളിയോടമാണ് ആദ്യം എത്തിയത്. ക്ഷേത്രത്തിന്റെ 52 കരകളിലെ പള്ളിയോടങ്ങൾക്കായി നടത്തുന്ന വള്ളസദ്യ ഒക്ടോബർ രണ്ടിനു സമാപിക്കും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിയോടങ്ങൾക്ക് സംരക്ഷണം നൽകി ഫയർ ആൻഡ് സേഫ്റ്റി സ്കൂബ ടീം പമ്പാ നദിയിൽ സജ്ജമായിരുന്നു.

എല്ലാവരും ആത്മ സഹോദരരാണെന്ന ചിന്ത ലോകസമൂഹത്തിലാകെ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണ  ഗുരുവിന്റെ മണ്ണില്‍ നിന്നും  ആര...
13/07/2025

എല്ലാവരും ആത്മ സഹോദരരാണെന്ന ചിന്ത ലോകസമൂഹത്തിലാകെ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ മണ്ണില്‍ നിന്നും ആരംഭിക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ‘എല്ലാവരും സഹോദരര്‍' സാംസ്കാരിക യാത്ര..

@വർക്കല, ശിവഗിരി

നാടിൻ്റെ സ്വപ്നം യാഥാർത്ഥ്യമായിനെട്ടറ പാലം ❤️
13/07/2025

നാടിൻ്റെ സ്വപ്നം
യാഥാർത്ഥ്യമായി

നെട്ടറ പാലം ❤️

മെഷീൻ ഉപയോഗിച്ച് പുല്ല് വെട്ടി കൊണ്ടിരിക്കെ കല്ല് അടിച്ച് ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ ചില്ലു തകർന്നു.പത്തനംതിട്ട സന...
11/07/2025

മെഷീൻ ഉപയോഗിച്ച് പുല്ല് വെട്ടി കൊണ്ടിരിക്കെ കല്ല് അടിച്ച് ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ
ചില്ലു തകർന്നു.
പത്തനംതിട്ട സന്തോഷ്മുക്ക് -- മുട്ടുകുടുക്ക റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം...
പത്തനംതിട്ടയിൽ നിന്നും പന്തളത്തേക്ക് പോയ അൽമദിനാ ബസിൻ്റെ മുൻഭാഗത്തെ ചില്ലാണ് പൂർണ്ണമായി തകർന്നത്. റോഡരുകിൽ നിന്ന് മെഷിൻ ഉപയോഗിച്ച് പുല്ല് അടിച്ചു കൊണ്ടിരിക്കെ കല്ല് തെറിച്ചാണ് അപകടം . ഡ്രൈവറും, യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടും.

അപകടത്തെ തുടർന്ന് ഏറെ നേരം ബസ് റോഡിൽ നിർത്തി ഇട്ടു. തുടർന്ന് അപകടത്തിനുകാരണക്കാരയവർ തന്നെ ചില്ലിൻ്റെ നഷ്ടപരിഹാരം നല്കി.....

പുല്ലു വെട്ടി കൊണ്ടിരിക്കുന്നതിനിടെ തെറിച്ച് വരുന്ന പുല്ലു ക്ഷണവും, കല്ലും , കട്ടയും വാഹന യാത്രക്കാർക്ക് പലപ്പോഴും ഭീഷണി ആകാറുണ്ട്. ഇരു ചക്ര വാഹന യാത്രക്കാർക്കാണ് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുള്ളത്. വഴിയരികിൽ പുല്ലു വെട്ടി കൊണ്ടിരിക്കുന്നവർ വാഹന യാത്രക്കാർ വരുന്നതുകണ്ടാൽ പോലും ശ്രദ്ധിക്കാറില്ല.....
ഇക്കാര്യത്തിൽ നിയമം കർശനമാക്കേണ്ടിയിരിക്കുന്നു ........

20/09/2024

സാന്ത്വനം ഷാർജയുടെ ഓണാഘോഷം തൽസമയം നിങ്ങളുടെ മുൻപിലേക്ക് (22/09/2024) രാവിലെ 10 മണി മുതൽ തത്സമയം

Address

I News Kerala, Palakunnil Building, Prakkanam P. O Pathanamthitta
Pathanamthitta
789643

Website

Alerts

Be the first to know and let us send you an email when I news kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to I news kerala:

Share