Pathanamthitta LIVE

Pathanamthitta LIVE പത്തനംതിട്ട ലൈവ് എന്ന പേജ് ലളിതമായി പറഞ്ഞാൽ പത്തനംതിട്ടയുടെ എല്ലാമെല്ലാമാണ്.

പത്തനംതിട്ട നെല്ലിക്കല്ലിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മുങ്ങിമരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടര...
27/07/2025

പത്തനംതിട്ട നെല്ലിക്കല്ലിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മുങ്ങിമരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

*പ്രളയ സാധ്യത മുന്നറിയിപ്പ്* *അപകടകരമായ രീതിയിൽ ജലനിരപ്പ് തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല...
27/07/2025

*പ്രളയ സാധ്യത മുന്നറിയിപ്പ്*

*അപകടകരമായ രീതിയിൽ ജലനിരപ്പ് തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.*

*ഓറഞ്ച് അലർട്ട്*

*പത്തനംതിട്ട:* മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി GD & കല്ലേലി സ്റ്റേഷൻ)

*പത്തനംതിട്ട :* മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്പ (മടമൺ-CWC), അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ- CWC), അച്ചൻകോവിൽ (പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ)



*യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.*

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

*പുറപ്പെടുവിച്ച സമയവും തീയതിയും: 11.00 AM; 27/07/2025*

ഗോവിന്ദച്ചാമിയുടെ ആസൂത്രണവും ജയില്‍ വകുപ്പിന്‍റെ വീഴ്ചയും അക്കമിട്ട് പരിശോധിക്കാം. ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ഫോട്ട...
25/07/2025

ഗോവിന്ദച്ചാമിയുടെ ആസൂത്രണവും ജയില്‍ വകുപ്പിന്‍റെ വീഴ്ചയും അക്കമിട്ട് പരിശോധിക്കാം.

ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ഫോട്ടോയെന്ന് പറഞ്ഞ് ഇന്ന് രാവിലെ ജയില്‍വകുപ്പ് പുറത്ത് വിട്ട ഫോട്ടോയാണിത്. മൊട്ടയടിച്ച് കുറ്റിത്താടി. ഇനി പിടിച്ച സമയത്തെ ഫോട്ടോ നോക്കുക. കട്ടത്താടിയും മുടിയും. ഈ താടിയും മുടിയും വളര്‍ത്തിയത് മുതല്‍ ഗോവിന്ദച്ചാമിയുടെ ആസൂത്രണം തുടങ്ങുന്നു. ഷേവിങ് അലര്‍ജിയാണെന്ന കാരണം പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളര്‍ത്തിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം.

ബ്ളേഡ് പോലുള്ള ആയുധം സംഘടിപ്പിച്ച് ദിവസങ്ങളോളം സമയമെടുത്താണ് സെല്ലിന്‍റെ കമ്പി അറുത്തത്. ആയുധം കടത്തിയതും കമ്പി അറുത്തതും കര്‍ശന നരീക്ഷണമെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല.

ജയില്‍ വസ്ത്രത്തില്‍ പുറത്തിറങ്ങിയാല്‍ തിരിച്ചറിയുമെന്നതിനാല്‍ കറുത്തവസ്ത്രം നേരത്തെ കൈവശപ്പെടുത്തി. വിചാരണത്തടവുകാരുടെ വസ്ത്രം അലക്കാനിട്ടിടത്തു നിന്ന് അടിച്ചുമാറ്റിയതാവാം. അതും ആരും അറിഞ്ഞില്ല.

പുലര്‍ച്ചെ 4 മണിയോടെ സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ഗോവിന്ദച്ചാമി ഇരുന്നൂറ് മീറ്ററോളം നടന്നാണ് മതിലിന് സമീപത്തെത്തിയത്. ആരും കണ്ടില്ല.

മൂന്ന് ഇരുമ്പ് വീപ്പകള്‍ അടുക്കി വെച്ച് അതിന് മുകളില്‍ കയറിയാണ് തുണികൊണ്ട് കെട്ടിയ വടം മതിലിന് മുകളിലെ ഫെന്‍സിങ്ങില്‍ കുരുക്കിയത്. ആ വീപ്പകള്‍ നേരത്തെ തന്നെ ഗോവിന്ദച്ചാമി കണ്ടെത്തിവെച്ചിരുന്നു. അതും ആരും അറിഞ്ഞില്ല.

മതിലില്‍ തൂങ്ങിക്കയറാനുള്ള തുണിയും കയറും നേരത്തെ തന്നെ ഒപ്പിച്ചതും ജയില്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലത്രേ.

നാലേകാലിന് നടന്ന ജയില്‍ ചാട്ടം ജയില്‍ വകുപ്പ് അറിയുന്നത് മൂന്ന് മണിക്കൂറോളം വൈകി ഏഴ് മണിയോടെ മാത്രം
ജയില്‍ചാട്ടം തടയാനാണ് മതിലിന് മുകളില്‍ വൈദ്യുതി ഫെന്‍സിങ്. അത് പ്രവര്‍ത്തിച്ചിരുന്നില്ലയോ അതോ ഗോവിന്ദച്ചാമി ഓഫ് ചെയ്തോ. വീഴ്ചകള്‍ക്കൊപ്പം ചോദ്യങ്ങളും ഉയരുമ്പോള്‍ വീഴ്ച തുറന്ന് സമ്മതിക്കുകയാണ് ജയില്‍മേധാവി.

ജയിലിലെ ഓരോ ബ്ളോക്കിനും രണ്ട് ഉദ്യോഗസ്ഥരുടെ കാവലുണ്ട്. കൂടാതെ സി.സി.ടി.വി നിരീക്ഷിക്കാന്‍ ഒരാളും. ഇവര്‍ കാണാതിരുന്നതാണ് പ്രാഥമിക വീഴ്ചയെന്ന് കണ്ടാണ് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ രാജേഷ്, സഞ്ചജ്, അഖില്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. മുഖം രക്ഷിക്കാനായി കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.

23/07/2025

ജില്ലയിൽ ശക്തമായ മഴയെ തുടര്‍ന്ന് അച്ചൻകോവിൽ, കക്കാട്ടാർ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.
പ്രത്യേകിച്ച് അച്ചൻകോവിൽ നദിയിൽ, കല്ലേലി, കോന്നി എന്നിവിടങ്ങളിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കവിഞ്ഞിരിക്കുന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

അഛനെ  കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ച മകൻ. കഴിഞ്ഞ 6 വർഷമായി കിട്ടാവുന്ന എല്ലാ ചികിത്സയും ഉറപ്പാക്കി. 101 വയസ്സ് വരെ വി എ...
23/07/2025

അഛനെ കണ്ണിലെ
കൃഷ്ണമണിപോലെ സംരക്ഷിച്ച
മകൻ. കഴിഞ്ഞ 6 വർഷമായി
കിട്ടാവുന്ന എല്ലാ ചികിത്സയും
ഉറപ്പാക്കി. 101 വയസ്സ്
വരെ വി എസിനെ നമുക്കായി
നിലനിർത്തി.ഒച്ചപ്പാടും
ബഹളവും ഒന്നും ഉണ്ടാക്കാതെ
ശാന്തനായി വി എസ് നൊപ്പം
ഒരു അധികാരമോഹവും
ഇല്ലാതെ...
VS അരുൺകുമാർ ❤️

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു ​
21/07/2025

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട. ഒരു കിലോ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട സ്വദ...
20/07/2025

കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട. ഒരു കിലോ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട സ്വദേശി സൂര്യ വിമാനത്താവളം വഴി എം ഡി എം എ കടത്തുകയായിരുന്നു. പുറത്തിറങ്ങിയ സൂര്യയെ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൂര്യയെ കാത്ത് വിമാനത്താവളത്തിന് പുറത്തു നിന്നിരുന്ന 3 പേരെയും കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു. വെച്ചൂച്ചിറ സ്വദേശിനി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു....
16/07/2025

വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു. വെച്ചൂച്ചിറ സ്വദേശിനി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു. മരുമകന്‍ സുനിലിനെ(38) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇത്പോലെ ഇരുത്തുന്നതിൽ നിങ്ങൾക്കെന്ത് തോന്നുന്നു കമന്റ്‌ ചെയ്യൂ 🤗
14/07/2025

ഇത്പോലെ ഇരുത്തുന്നതിൽ നിങ്ങൾക്കെന്ത് തോന്നുന്നു കമന്റ്‌ ചെയ്യൂ 🤗

അടുത്ത 3 മണിക്കൂറിൽ  *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളി...
12/07/2025

അടുത്ത 3 മണിക്കൂറിൽ *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റു ജില്ലകളിൽ* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*NOWCAST dated 12/07/2025*

*Time of issue 0700 hr IST (Valid for next 3 hours)*

Moderate rainfall with gusty winds speed reaching 40 kmph is very likely to occur at isolated places in the *Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Malappuram, Kozhikode, Kannur & Kasaragod* districts; Light rainfall is very likely to occur at isolated places in *all other districts* of Kerala.

*IMD-KSEOC-KSDMA*

“സേഫ്റ്റി മുഖ്യം 😎പത്തനംതിട്ടയിൽ ഹെൽമെറ്റ് ധരിച്ച് KSRTC ബസ് ഓടിച്ച ഡ്രൈവർ!
09/07/2025

“സേഫ്റ്റി മുഖ്യം 😎
പത്തനംതിട്ടയിൽ ഹെൽമെറ്റ് ധരിച്ച് KSRTC ബസ് ഓടിച്ച ഡ്രൈവർ!

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആറ് മണിക്കൂർ പിന്...
09/07/2025

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആറ് മണിക്കൂർ പിന്നിട്ടു. കേരളത്തെ പണിമുടക്ക് ബാധിച്ചു.

Address

Pathanamthitta

Alerts

Be the first to know and let us send you an email when Pathanamthitta LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pathanamthitta LIVE:

Share

Pathanamthitta LIVE

കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.