03/05/2024
#ക്യാംപസുകളിലെ #ഗാസ ഐക്യദാർഡ്യം.അമേരിക്ക വലിയ വില കൊടുക്കേണ്ടി വരും.
🫵
ലോക ചരിത്രത്തിൽ '9/11 ' എന്ന അക്കങ്ങൾ, ഒരു വലിയ ഭീകരാക്രമണത്തെയാണ്,
അടയാളപ്പെടുത്തി യിട്ടുള്ളത്.2001 സെപ്തംമ്പർ 11ന് അൽക്വൈദ,എന്ന ഭീകരർ അമേരിക്കയിൽ നടത്തിയ, അവരുടെ
'ഉച്ചിയും', 'നട്ടെല്ലും' തകർത്ത , വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ ആക്രമണം.!!ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള
4000 ലധികം നിരപരാധികളാണ് തങ്ങളുടെ 'ഹത്യയുടെ'
പൊരുളറിയാതെ അന്ന് മരണപ്പെട്ടത്.
വലിയൊരു വിരോധാഭാസം,
ലോകവ്യാപാര സമുച്ചയങ്ങളിൽ കുടുങ്ങിയ ഹതഭാഗ്യർ സഹായത്തിനായി വിളിച്ചതും
9-1-1 എന്ന നമ്പരിലേക്കാണ്.കാരണം അമേരിക്കൻ ജനതയ്ക്ക് അത്രത്തോളം ഹൃദ്യസ്ഥമായ അക്കങ്ങളായിരുന്നു അവ.എന്ത് വലിയ പ്രതിസന്ധിയുണ്ടിയാലും,ടെലിഫോണിൽ 9-1-1 എന്ന അക്കങ്ങൾ ഡയൽ ചെയ്താൽ മതിയെന്ന ഒരു വിശ്വാസം അമേരിക്കൻ ജനതയ്ക്കുണ്ടായിരുന്നു.മറ്റൊരു തരത്തിൽ പറഞ്ഞാൽ ആ ഒരു വിളിയിൽ പരിഹരിക്കപ്പെടുന്ന
പ്രശനങ്ങളെ അന്നുവരെ അമേരിക്കൻ ജനത അഭിമുഖീകരിച്ചിട്ടൊള്ളു.!!
ഒരു പക്ഷെ തീവ്രവാദികൾ ആക്രമണത്തിനായി
9/11 തെരഞ്ഞെടുത്തതിനു
പിന്നിലും മറ്റൊരു കാരണമുണ്ടാവാനിടയില്ല.!!ആ വലിയ
ഞെട്ടലിൽ നിന്നും വിമോചിതരായി,എല്ലാം മറന്ന് , 2001
ഒക്ടോബർ 30- ന് യാങ്കി സ്റ്റേഡിയത്തിൽ
three of the world series കാണാൻ തടിച്ചു കൂടിയ ആയിരങ്ങളെ കൈകളുയർത്തി ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്തു കൊണ്ട് 'ജോർജ്ജ് ബുഷ്,'തങ്ങൾ നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടം
രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ട,'ജോർജ്ജ്
ഹൊവാർഡിനെ' പോലുള്ള നിരവധി
പോലീസ് ഓഫീസർമാർക്കാണ് സമർപ്പിച്ചത്.ഹോവാർഡിന്റെ ചെറുമകളുമൊത്താണ് 'റെഡ് റോസ് ചെണ്ടുകൾ' മരിച്ചവരുടെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം സമർപ്പിച്ചത്.!
ലോകരാജ്യങ്ങൾ
ഭീകരപ്രവർത്തനങ്ങളുടെ' അനാറ്റമി' പുന:പരിശോധനക്ക്
വിധേയമാക്കാൻ ഇട
നൽകിയ സംഭവം.!
പറഞ്ഞു വന്നത്,
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആദ്യം
ഏറ്റെടുത്ത ഒരു സംഘടനയുണ്ടായിരുന്നു.അത് മറ്റാരുമല്ല,പാലസ്തീൻ
വിമോചന സംഘടനാ യായ, 'ഡെമോക്രാറ്റിക്
ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ' എന്ന തീവ്രവാദി സംഘടനയായിരുന്നു.!
'ഹമാസ് പോലൊരെണ്ണം.!'
ഹമാസ് കറകളഞ്ഞ ദീനിയായ ഒരു ഭീകരസംഘടനയാണ്.
ഹമാസിന്റെ തൂവലുകൾ തന്നെയാണ് അൽക്വൈദയിലും, ISISലും,ജെയ്ഷെ ഇ മുഹമ്മദിലും, താലിബാനിലും, പോപ്പുലർഫ്രണ്ടിലുമൊക്കെ ഒതുക്കി വെച്ചിരിക്കുന്നത്.ആ തൂവലുകൾ ഇടയ്ക്കിടെ കുടയുമ്പോഴാണ് ലോകസമാധാനം നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകുന്നത്.!!
ഇന്ന്
ഈ ഹമാസിനു വേണ്ടി
അമേരിക്കയിലെ വാഴ്സിറ്റികളിൽ ,
ഐക്യദാർഡ്യത്തിന്റെ
ചോര മണം കിനിയുന്ന അസ്വസ്ഥതകൾ തലപൊക്കുന്നുവെന്ന
വാർത്ത കണ്ടപ്പോൾ അത്ഭുതം തോന്നുന്നു.!
ഇസ്രയേലിന്റെ പോരാട്ടം തങ്ങളുടെ ഒരേയൊരു വാഗ്ദത്ത
ഭൂവിനു വേണ്ടിയുള്ളതാണ്.
ഒരു ജൂതനും തങ്ങളുടെ ആവാസവ്യവസ്ഥ ഉല്ലംഖിച്ച് , ഒരസ്വസ്ഥതയും ഉണ്ടാക്കിയ ചരിത്രമില്ല. എന്നാൽ സ്വീഡൻ മുതൽ ശ്രീലങ്കവരെ യും, ഇസ്ളാമബാദ് മുതൽ ഇസ്താംബുൾ വരെയും,നരിച്ചീറുകളുടെ നരകം പണിയുന്നതാരാണ്.?
പിന്നീട് ആ രക്തവും,മാംസവും വാരിയെടുത്ത് 'ഇര സക്കാത്തു'
നടത്തുന്നതാരാണ്..?
ഇതൊരു പച്ചയായ കുബുദ്ധിയാണ്.!
ആ ഇരവാദത്തിന്റെ
'സഹതാപ വേർഷനാണ് 'ഇന്ന് അമേരിക്കൻ ക്യാംപസുകളിൽ തുടക്കമി ട്ടിരിക്കുന്നത്.ഇതിനുമുമ്പ് പാരീസിലെയും ലണ്ടനിലെയും സ്വീഡനിലെയും, ക്യാംപസുകളിൽ തലപൊക്കിയ ഇത്തരം ഐക്യദാർഡ്യ കൂട്ടായ്മകളാണ് പിന്നീട്' തോക്കുകൾ കൊണ്ട് തൂത്താലും',
പോകാത്ത വിധം അവർക്ക് തലവേദനയായി മാറിയത്.ഈ നാടകത്തിന് ' ബലം' പകരുന്നതിനാണ്, വിയറ്റ്നാം യുദ്ധകാലത്ത് ലോകത്ത് എമ്പാടു മുള്ള ക്യാംപസുകളിൽ
നടന്നതു പോലെ അമേരിക്കൻ ക്യാംപസുകളിലും നടന്ന സാമ്രാജിത്വ വിരുദ്ധ ഐക്യദാർഡ്യ
ചരിത്രങ്ങളെ അവർ,
ഈ അഭ്യാസത്തിനൊപ്പംകൂട്ടിക്കെട്ടുന്നത്.
75 ലക്ഷം പേർ കൊല്ലപ്പെട്ട വിയറ്റ്നാം യുദ്ധവും,
ഇസ്രയേൽ ഹമാസ് പോരാട്ടവും തമ്മിൽ എന്ത് സാദൃശ്യമാണുള്ളത്.?'
എന്നാൽ ഉക്രയിൻജനതയ്ക്കും, വിദ്യാഭ്യാസം നിഷേധിച്ച പശ്ചിമേഷ്യയിലെ വിദ്യാർത്ഥിനികൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്
ഇത്തരം ഒരു മൂവ്മെന്റും അവിടെങ്ങളിൽ കണ്ടതുമില്ല.അമേരിക്കൻ ജനസംഖ്യയിൽ രണ്ടര ശതമാനത്തോളം ജൂതരാണ്.'ബാസ്കിൻ
റോബിൻസും,സ്റ്റാർബക്സും മുതൽ എഫ്ബിയും, ഡെല്ലും വരെയുള്ള ജൂത സ്ഥാപനങ്ങളിൽ നിന്നുള്ള പണം വാങ്ങിയാണ് ഹാർവാഡും, യേലും,
പെൻസിൽ വേനിയയുമുൾപ്പെടെയുള്ള' സർവ്വകലാശാലകൾ
പ്രവർത്തിക്കുന്നത്.
ഇവരുടെ 'ചാരിറ്റി ഫണ്ടാണ്' ഗാസയിലും,
പാലസ്തിനിലും എത്തുന്നതും. ഈ വസ്തുതകൾ ഒരു പക്ഷെ ഗാസ
ഐക്യദാർഡ്യത്തിന്റെ
പേരിൽ യുവാക്കളെ കുത്തിയിളക്കുന്നവർക്കറിയാമായിരിക്കും.! യുവാക്കൾ അറിയണമെന്നില്ല.
'മുളയിലേ ഇത് പിച്ചിയെറിഞ്ഞില്ലെങ്കിൽ , ഒടുവിൽ അമേരിക്കയ്ക്ക് ഇത്
ഉണങ്ങാത്തൊരു പുണ്ണായി മാറും.'
അവസാനമായി
ജോർജ്ജ് സൊറോസിസ് എന്ന കടൽ കിഴവനെ ഇപ്പോൾ ഓർത്ത് പോകുന്നു.എവിടെ അയാൾ..?
ഇന്ത്യയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന
CAA വിരുദ്ധ സമരങ്ങളിലും,കർഷകസമരങ്ങളിലും,JNU,DU ക്യാംപസുകളിൽ നിന്ന് വിദ്യാർത്ഥികളെയും,മിയഖലീഫയെയും, ഗ്രെറ്റതുംഗംബർഗിനെയും
ഉൾപ്പെടെ ഇറക്കി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യാമഹാരാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ഫണ്ടിംങ്ങും,PR പണിയും ചെയ്തത്
ജോർജ്ജ് സോറോസിസിന്റെ 'ഓപ്പൺ സൊസൈറ്റി'
എന്ന സംഘടനയായി രുന്നു.വാഷിംങ്ടണിലിരുന്ന് സോറോസിസ് ഇത് കണ്ട് ആസ്വദിച്ചു.
ഇന്ന് സോറോസിസ് ഉൾപ്പെടുന്ന ജൂത സമൂഹത്തിനെതിരെ യാണ് ദൂരവ്യാപക പ്രത്യാഖ്യാതങ്ങൾക്ക്
വെടിമരുന്ന് വിതറിയിരിക്കുന്ന അസ്വസ്ഥതകൾ അമേരിക്കൻ ക്യാംപസുകളിൽ ഉടലെടുത്തിരിക്കുന്നത്. അയാൾ എവിടെ..?
"നിയതിയുടെ ഒരു കുറുമ്പേ. .."
കലഞ്ഞൂർ ജയകൃഷ്ണൻ.🫵