PTA NEWS

PTA NEWS ✨പത്തനംതിട്ട ജില്ലയിലെ വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുന്ന നാടിന്റെ സ്വന്തം ചാനൽ✨

10/09/2026

"സ്വർണത്തേക്കാൾ മൂല്യമുള്ള സത്യസന്ധത"

ജോലിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി നഗരസഭ ജീവനക്കാരി..

10/09/2026

ടൈപ്പ് റൈറ്ററിന്റെ സ്വന്തം പ്രീതാ കുമാരി..

09/09/2026

എട്ടു നോമ്പാചരണത്തിന് ഭക്തി നിർഭരമായ സമാപനം

09/09/2026

പത്തനംതിട്ട ടൗൺ സ്‌ക്വയർ നാശത്തിലേക്ക്..
സംരക്ഷിക്കേണ്ടവർ മൗനത്തിലോ?


09/09/2026

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നിയമസഭ പരിസ്ഥിതി സമതി.

ആതുര സേവന രംഗത്ത് 7 വർഷങ്ങൾ പൂർത്തിയാക്കി മാർസ്ലീവാ മെഡിസിറ്റി ........................................................,...
09/09/2026

ആതുര സേവന രംഗത്ത് 7 വർഷങ്ങൾ പൂർത്തിയാക്കി മാർസ്ലീവാ മെഡിസിറ്റി ........................................................,.........

കോട്ടയം - മധ്യകേരളത്തിലെ പ്രമുഖ ആതുരശുശ്രൂഷ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റി പാലാ ആതുരസേവന രംഗത്ത് 7 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ ദീർഘവീക്ഷണത്തിലാണ് സമ്പൂർണ്ണ ചികിത്സാകേന്ദ്രമായി 2019 സെപ്റ്റംബർ 14ന് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരക്കണക്കിനു രോഗികൾക്ക് അന്താരാഷ്ട്രാ ഗുണനിലവാരമുള്ള ചികിത്സ സൗകര്യം ഒരുക്കി നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചു. 690 കിടക്കകൾ, 60 ൽ പരം ചികിത്സാ വിഭാഗങ്ങൾ, 250ൽ പരം വിദഗ്‌ധ ഡോക്ടർമാർ, 19 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ,42 സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, മികവിന്റെ കേന്ദ്രങ്ങളായ 9 ചികിത്സാവിഭാഗങ്ങൾ എന്നിവ മെഡിസിറ്റിയുടെ പ്രത്യേകതയാണ്. 650 നഴ്‌സിംഗ് സ്റ്റാഫുകൾ ഉൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറിൽ പരം പേരാണ് രോഗീ‌പരിചരണത്തിനായി ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നത്.

ആശുപത്രിയുടെ 7ാം വാർഷികാഘോഷങ്ങൾ, അനക്സ് 1 ബ്ലോക്കിലേക്കു മാറിയഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്കിന്റെ ഉദ്ഘാടനം, ഗ്യാസ്ട്രോസയൻസസ് വിഭാഗം - സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായവരുടെ സംഗമം എന്നിവ സെപ്റ്റംബർ 11 ന് വെള്ളിയാഴ്ച്ച നടത്തും. ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ബഹു.എംപി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ.മാരായ മാണി.സി.കാപ്പൻ, നാട്ടകം സുരേഷ്, എം.ജെ.സെബാസ്റ്റ്യൻ, പ്രഫ.റോണി.കെ.ബേബി എന്നിവർ ആശംസകൾ നേരും.

സമ്പൂർണ്ണ കാൻസർ ചികിത്സാ കേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻ്ററും ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നു. 7 മിനിറ്റിനുള്ളിൽ കാൻസർ രോ​ഗനിർണയം സാധ്യമാകുന്ന ഡിജിറ്റിൽ പെറ്റ് സി.ടി, ഗാമക്യാമറ സ്പെക്റ്റ് സംവിധാനങ്ങൾ, റേഡിയേഷൻ ചികിത്സക്കായി അത്യാധുനിക ലീനിയർ ആക്സിലറേറ്റർ സംവിധാനം, ബോൺ മാരോ ട്രാൻസ്പ്ലാന്റ്, 35 ബെഡ് കീമോതെറാപ്പി സംവിധാനം തുടങ്ങിയവ കാൻസർ സെന്ററിലെ പ്രത്യേകതയാണ്.

ആശുപത്രിയിലെ ചികിത്സാവിഭാഗങ്ങളായ കാർഡിയാക് സയൻസസ്, ഓർത്തോപീഡിക്സ്, ന്യൂറോസയൻസസ്, നെഫ്രോളജി, യൂറോളജി, കാൻസർ കെയർ‌ സെന്റർ, എമർജൻസി ആൻഡ് ട്രോമാകെയർ, ക്രിട്ടിക്കൽ കെയർ മെഡിസിൻ ആൻഡ് എക്മോ, ഗ്യാസ്ട്രോസയൻസസ് എന്നിവ രോഗീപരിചരണത്തിൽ മികവിന്റെ കേന്ദ്രങ്ങളാണ്.

ആധുനിക രീതിയിൽ നവീകരിച്ച ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിൽ എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി സ്യൂട്ടുകൾ, മാനോമെട്രി, ബ്രത്ത് അനലൈസർ, ഫൈബ്രോസ്കാൻ തുടങ്ങിയ വിവിധ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കരൾ മാറ്റ ശസ്ത്രക്രിയകൾക്കുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്. ശ്വാസകോശ രോഗവിഭാഗത്തിൽ ക്രയോആപ്ലിക്കേഷൻ, ട്വിൻ അൾട്രതിൻ ബ്രോങ്കോസ്കോപ്പ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളും ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽ ലാബ് കൂടി പ്രവർത്തിക്കുന്ന ഓർത്തോപീഡിക്സ് വിഭാഗത്തിൽ സംസ്ഥാനത്തെ ആദ്യത്തെ കാർട്ടിലേജ് ബോൺ കോംപ്ലക്സ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ വിജയകരമായി പൂർത്തിയാക്കി. മുട്ടുമാറ്റിവയ്ക്കലിനുൾപ്പെടെ റോബോട്ടിക് ശസ്ത്രക്രിയകളും നടന്നു വരുന്നു.

മികച്ച ഗുണനിലവാരത്തിനും നഴ്‌സിംഗ് എക്‌സലൻസിനും ഉള്ള എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഉൾപ്പെടെ ദേശീയ- അന്തർദേശിയ തലത്തിലുള്ള ഒട്ടേറെ അംഗീകാരങ്ങളും അവാർഡുകളും നേടിയതും മാർ സ്ലീവാ മെഡിസിറ്റിയെ ശ്രദ്ധേയമാക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, 12 ഐ.സി.യു യൂണിറ്റുകളായി 140 കിടക്കകൾ, സുസജ്ജമായ 10 ശസ്ത്രക്രിയ തീയറ്ററുകൾ, ഒ.സി.റ്റിയോടു കൂടിയ ആധുനിക കാത്ത് ലാബ്, എക്മോ സംവിധാനം, ബേൺ ഐ.സി.യു, 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ്ണ ട്രോമാകെയർ വിഭാഗം, സമ്പൂർണ്ണ ക്രിട്ടിക്കൽ കെയർ വിഭാഗം, സമ്പൂർണ്ണ സ്ട്രോക് കെയർ‌ വിഭാഗം, റേഡിയോളജി വിഭാഗം, സി.ആർ.ആർ‌.ടി സംവിധാനത്തോടു കൂടിയ ഡയാലിസിസ് യൂണിറ്റുകൾ, ബ്ലഡ് സെന്റർ തുടങ്ങിയവയും ആശുപത്രിയുടെ പ്രത്യേകതയാണ്.

ആധുനികചികിത്സകൾക്കൊപ്പം ആയുഷ് വകുപ്പിനു കീഴിൽ സമ്പൂർണ്ണ ആയുർവേദ ചികിത്സാവിഭാഗം, നാച്ചുറോപ്പതി, സിദ്ധ, ഹോമിയോ വിഭാ​ഗങ്ങൾ എന്നിവയും പ്രവർത്തിച്ചു വരുന്നു.

സുസ്ഥിര ആരോ​ഗ്യപരിചരണ രം​ഗത്തെ അന്താരാഷ്ട്രാ അം​ഗീകാരമായ ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ പ്ലാറ്റിനം ഗ്രേഡ് നേട്ടവുമായി മാർ ...
07/09/2026

സുസ്ഥിര ആരോ​ഗ്യപരിചരണ രം​ഗത്തെ അന്താരാഷ്ട്രാ അം​ഗീകാരമായ ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ പ്ലാറ്റിനം ഗ്രേഡ് നേട്ടവുമായി മാർ സ്ലീവാ മെഡിസിറ്റി..................................................................

പാലാ . മാർ സ്ലീവാ മെഡിസിറ്റി ​പാലായ്ക്ക് ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം. സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷൻ സ്ഥാപനമായ ബ്യൂറോ വെരിറ്റാസിന്റെ വിലയിരുത്തലിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് പ്ലാറ്റിനം ഗ്രേഡ് ലഭിച്ചത്.

രോഗികളുടെ സുരക്ഷ, ചികിത്സയുടെ ഗുണനിലവാരം, പ്രവർത്തന മികവ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ ശസ്ത്രക്രിയ തിയറ്ററുകളുടെ പ്രവർത്തനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കാനുള്ള ആശുപത്രിയുടെ സമഗ്ര സമീപനത്തിനുള്ള അംഗീകാരം കൂടിയാണ് പ്ലാറ്റിനം ​ഗ്രേഡ് നേട്ടം. ആശുപത്രിയിൽ നടന്ന ചടങ്ങിൽ കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ സർട്ടിഫിക്കേഷൻ മാനേജർ ചാർലി ചേന്നംപള്ളിയിൽ നിന്നു ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രി മോൻസ് ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെ‍‍ഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, അനസ്തേഷ്യോളജി ആൻഡി പെരിഓപ്പറേറ്റീവ് വിഭാ​ഗം മേധാവി ഡോ.മഞ്ജിത്ത് ജോർജ്, ക്വാളിറ്റി വിഭാ​ഗം സീനിയർ മാനേജർ സിറിയക് ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആശുപത്രി ശസ്ത്രക്രിയ തീയറ്ററുകളിൽ ഊർജം, ജലം, മെഡിക്കൽ ഉപകരണങ്ങൾ ഉപഭോഗവസ്തുക്കൾ, അണുനശീകരണം, വെന്റിലേഷൻ, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിൽ വലിയ തോതിലുള്ള വിഭവ ഉപയോഗം ആവശ്യമാണ്. ഗ്രീൻ ഒ.ടി. പദ്ധതിയിലൂടെ പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനും സുസ്ഥിരമായ പ്രവർത്തന രീതികൾ ശക്തിപ്പെടുത്തുന്നതിനും മാർ സ്ലീവാ മെഡിസിറ്റി പാലാ ശ്രദ്ധ കേന്ദ്രീകരിച്ചു. രോഗികളുടെ സുരക്ഷയും ചികിത്സാ നിലവാരവും ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ നൽകി.

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെയും ടീമുകളുടെയും കൂട്ടായ പ്രവർത്തനമാണ് ഗ്രീൻ ഒ.ടി. പദ്ധതിയുടെ പ്ലാറ്റിനം ​​ഗ്രേഡ് നേട്ടത്തിനു അർഹമാക്കിയതെന്നു മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ പറഞ്ഞു. ക്ലിനിക്കൽ വിഭാഗങ്ങൾ, നഴ്സിംഗ്, എൻജിനീയറിംഗ് ആൻഡ് ടെക്നിക്കൽ സർവീസസ്, ഇൻഫെക്ഷൻ പ്രിവൻഷൻ, ക്വാളിറ്റി, സപ്പോർട്ട് സർവീസസ് തുടങ്ങിയ വിഭാഗങ്ങൾ ​ഗ്രീൻ ഒ.ടി പദ്ധതിയിൽ സജീവമായി പങ്കാളികളായി. സുസ്ഥിര ആരോഗ്യപരിചരണത്തോടുള്ള ആശുപത്രിയുടെ സംഘടനാതല പ്രതിബദ്ധ കൂടി ഇത് വ്യക്തമാക്കുന്നു. ഗ്രീൻ ഒ.ടി. പദ്ധതി പരിസ്ഥിതി സംരക്ഷണത്തിൽ മാത്രമല്ല രോഗികളുടെ സുരക്ഷ, ക്ലിനിക്കൽ മികവ്, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, പരിസ്ഥിതി സുസ്ഥിരത എന്നിവയെ ഒരുമിച്ച് പരിഗണിക്കുന്ന ഉത്തരവാദിത്തപൂർണമായ ആരോഗ്യപരിചരണത്തിന്റെ വിശാലമായ കാഴ്ചപ്പാട് എന്നിവ കൂടിയാണ്. കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും പരിസ്ഥിതിയോട് കൂടുതൽ ഉത്തരവാദിത്തമുള്ള ആരോഗ്യപരിചരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുമുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ തുടർച്ചയായ പ്രവർത്തനങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടിയാണ് ഈ നേട്ടം.

07/09/2026

നിർമ്മാണം പൂർത്തീകരിച്ച സി.പി.ഐ.എം മാന്നാർ ഏരിയാ കമ്മറ്റി ഓഫീസ് ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്യും.


07/09/2026

പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര നിവാസികൾ ആശങ്കയിൽ.

07/09/2026

ഓഫ്‌ റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവം..
ഉടമയ്ക്ക് പിഴത്തുക കൈമാറി അഭിഭാഷക കൂട്ടായ്മ..


Address

Pathanamthitta
689645

Telephone

+919446082151

Website

Alerts

Be the first to know and let us send you an email when PTA NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PTA NEWS:

Shortcuts

Share

Category