Pta News

Pta News pta news is a regional channel based on pathanamthitta district

 #എസ്റ്റേറ്റ്_തൊഴിലാളി_നിയമനം  8943240112>>>9496076032....................................... കോന്നി :-പ്ലാന്റെഷൻ കോർപ്പ...
02/07/2025

#എസ്റ്റേറ്റ്_തൊഴിലാളി_നിയമനം
8943240112>>>9496076032.......................................
കോന്നി :-പ്ലാന്റെഷൻ കോർപ്പറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിലേക്ക് ട്രെയിനി ഫീൽഡ് തൊഴിലാളികളെ നിയമിക്കുന്നു. 45 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ളവർ ആധാർ, ബാങ്ക് പാസ്സ് ബുക്ക്‌ എന്നിവയുടെ പകർപ്പ്, ഒരു ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ സഹിതം അപേക്ഷ മാനേജർ, പ്ലാന്റെഷൻ കോർപ്പറേഷൻ, തണ്ണിത്തോട് എസ്റ്റേറ്റ്, തണ്ണിത്തോട് പി ഒ 689699 എന്ന വിലാസത്തിൽ അയയ്ക്കുകയോ ഓഫീസിൽ നേരിട്ടത്തി സമർപ്പിക്കുകയോ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് 8943240112, 9496076032 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

23/06/2025

സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.......................................................

പത്തനംതിട്ട : SP ഓഫിസിന് സമീപമുള്ള ചാങ്ങേത്ത് ആയുർവ്വേദ ആശുപത്രി കോമ്പൗണ്ടിൽ വച്ച് 21/06/2025 ശനിയാഴ്ച്ച ദമ്പതികളുടെ സ്വർണാഭരങ്ങൾ നഷ്ടപ്പെട്ടു.ആശുപത്രിയിൽ നിന്നും മടങ്ങും വഴി ബാഗിൽ വയ്ക്കുന്നതിനിടയിൽ ആഭരണങ്ങൾ താഴെ വീണു പോകുകയായിരുന്നു.4 മണിക്ക് ശേഷമാണ് സംഭവം. താലിമാല, പാദസരം എന്നിവ ഉൾപ്പെടെ രണ്ടര പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പരിലോ അറിയിക്കുക...
മനോജ് -9847896987
8590033037
9605607966

പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു............................................................. തിരുവല്ല : സുഹൃത്തുക്കളുമ...
19/06/2025

പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു............................................................. തിരുവല്ല : സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു
ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു - രമ്യ ദമ്പതികളുടെ മകൻ ജെറോ ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹമാണ് ഈരാറ്റുപേട്ടയിൽനിന്നും എത്തിയ മുങ്ങൽ വിദഗ്ദ്ധരുടെ ടീം എമർജൻസി നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നും ഇന്ന് രാവിലെ ഏഴേകാലോടെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കിൽപ്പെട്ടു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തെരച്ചിൽ വെളിച്ചക്കുറവ് മൂലം രാത്രി ഏഴു മണിയോടെ അവസാനിപ്പിച്ചിരുന്നു. തിരുമൂലപുരം ബാലികാ മഠം ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് മരിച്ച ജെറോ.

കാണാതായ ആളെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലവുംതിട്ട :-കാണാതായ ആളെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലവുംതിട്ട അയ...
06/06/2025

കാണാതായ ആളെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇലവുംതിട്ട :-കാണാതായ ആളെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലവുംതിട്ട അയത്തിൽ കിഴക്കേക്കര പുത്തൻവീട്ടിൽ കുഞ്ഞ് കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ കുഞ്ഞു കുഞ്ഞ് വൈകുന്നേരമായിട്ടും മടങ്ങി എത്താതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇലവുംതിട്ട കാമ്പിശ്ശേരി പ്പടി യിൽ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും...

 #കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന ഇലവുംതിട്ട അയത്തിൽ കിഴക്കേക്കര പുത്തൻവീട്ടിൽ കുഞ്ഞ് കുഞ്ഞ് (82)നെ കാണ്മാനില്ല. കാണാതാകു...
06/06/2025

#കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ഇലവുംതിട്ട അയത്തിൽ കിഴക്കേക്കര പുത്തൻവീട്ടിൽ കുഞ്ഞ് കുഞ്ഞ് (82)നെ കാണ്മാനില്ല. കാണാതാകുമ്പോൾ നീല ഷർട്ടും,വെളുത്ത മുണ്ടുമായിരുന്നു വേഷം.ഊന്നു വടിയുടെ സഹായത്തോടെ നടക്കുന്ന ആളാണ്.ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9744022983 എന്ന നമ്പറിലോ ബന്ധപ്പെടുക..

പരിസ്ഥിതി ദിനത്തില്‍ 'പച്ച' മനുഷ്യനായി ജില്ലാ കലക്ടര്‍............................................................പത്തനം...
05/06/2025

പരിസ്ഥിതി ദിനത്തില്‍ 'പച്ച' മനുഷ്യനായി ജില്ലാ കലക്ടര്‍............................................................
പത്തനംതിട്ട :-സമയം രാവിലെ 9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ നിര്‍ത്തുമ്പോള്‍ കയറാനായി ഒരു യാത്രികന്‍ കൂടി ഉണ്ടായിരുന്നു, പത്തനംതിട്ടയുടെ സ്വന്തം കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ടിക്കറ്റെടുത്ത് ഗണ്‍മാനോടൊപ്പം ജില്ലാ കലക്ടറെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അത്ഭുതം. സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര്‍ സെല്‍ഫി പകര്‍ത്താന്‍ തിരക്കുകൂട്ടി. തുടര്‍ന്ന് അടുത്ത കെഎസ്ആര്‍ടിസി ബസില്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക്. പിന്നീട് കാല്‍ നടയായി കലക്ടറേറ്റിലേക്ക്. കലക്ടറേറ്റ് അങ്കണത്തില്‍ ഫലവൃക്ഷ തൈയും നട്ട് ചേമ്പറിലേക്ക്. പരിസ്ഥിതി ദിനത്തില്‍ 'പച്ച' മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കലക്ടര്‍ കടന്നു.
'ഈ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്‍ന്നാല്‍ ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തില്‍ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാം'' ഫേസ്ബുക്കില്‍ കഴിഞ്ഞദിവസം കുറിച്ച സന്ദേശം ജില്ലാ കലക്ടര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
പൊതുഗതാഗത സംവിധാനം യാത്രയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മറ്റു നഗരങ്ങളില്‍ ബസ് യാത്ര ചെയ്യാറുണ്ടെങ്കിലും ഇവിടെ സാധിക്കാറില്ലെന്ന് അദ്ദേഹം പരിതപിച്ചു.

 #കാണ്മാനില്ല ഈ ഫോട്ടോയിൽ കാണുന്ന പയ്യനാമൺ കുപ്പക്കര കിഴക്കേതിൽ വീട്ടിൽ മത്തായിയെ(74) ബുധനാഴ്ച (16/04/2025)മുതൽ  കാണാതെയ...
18/04/2025

#കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന പയ്യനാമൺ കുപ്പക്കര കിഴക്കേതിൽ വീട്ടിൽ മത്തായിയെ(74) ബുധനാഴ്ച (16/04/2025)മുതൽ കാണാതെയായി.പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ മരുന്ന് വാങ്ങാനായി പോയ ശേഷം ഇദ്ദേഹം വീട്ടിൽ മടങ്ങി എത്തിയിട്ടില്ല.കാണാതാവുമ്പോൾ വെള്ളയിൽ ചെക്ക് നിറത്തിലുള്ള ഷർട്ടും, വെള്ള മുണ്ടുമാണ് ധരിച്ചിട്ടുള്ളത്. ഓർമ്മക്കുറവുള്ള ആളാണ്. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9526427819,8921646684 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

  കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ യെസ് ഭാരതിന്റെ ഭാഗമാകാൻ നിങ്ങൾക്കും അവസരം....ഒഴിവുകൾ-HR EXICUTIVE(F), FLOOR ...
13/02/2025


കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ യെസ് ഭാരതിന്റെ ഭാഗമാകാൻ നിങ്ങൾക്കും അവസരം....ഒഴിവുകൾ-HR EXICUTIVE(F), FLOOR MANAGER(M), SALES MAN, SALES GIRL, SALES GIRL(COSMETICS&FANCY), CASHIER-(M, F), BILLING STAFF-(M, F), VISUAL MERCHANDISER(M, F), CUSTOMER CARE(F), MARKETING EXICUTIVE(LOCATION ADOOR), FRONT OFFICE EXICUTIVE(F), ANCHOR-VIDEO PRESENTER(F), WOMEN SECURITY.....ഈ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം,ESI, PF എന്നീ ആനുകൂല്യങ്ങൾ... ഇന്റർവ്യൂ 21-02-2025 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ 4 വരെ പത്തനംതിട്ട അബാൻ ആർക്കേഡിൽ....താല്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകുക... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-90 61 92 55 50.....75 10 22 23 08..

🙏🙏ഓമല്ലൂരിന്റെ പ്രതാപൻ🙏🙏മലയാളത്തിലും തമിഴിലുമായി 400 ൽ കൂടുതൽ  സിനിമകളിൽ അഭിനയിച്ച നടനാണ്  പ്രതാപചന്ദ്രൻ . അഭിനയിച്ച വേഷ...
28/12/2024

🙏🙏ഓമല്ലൂരിന്റെ പ്രതാപൻ🙏🙏

മലയാളത്തിലും തമിഴിലുമായി 400 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച നടനാണ് പ്രതാപചന്ദ്രൻ . അഭിനയിച്ച വേഷങ്ങളിലെല്ലാം തന്റേതായ കൈമുദ്ര പതിപ്പിച്ച പ്രതാപചന്ദ്രൻ പത്തനംതിട്ട ഓമല്ലൂരിലാണ് ജനിച്ചത്.

ഇദ്ദേഹത്തിന്റെ ജീവിതവും സിനിമ പോലെ തന്നെ നാടകീയതകൾ നിറഞ്ഞതാണ്. ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ ഫാൻസി ഡ്രസ്സിൽ ഒരുപാട് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് പ്രതാപചന്ദ്രൻ . എന്നാൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് പഠനം നിർത്തേണ്ടി വന്നു. അഭിനയമോഹം കൊണ്ട് പഠനം നിർത്തിയ അദ്ദേഹം കൊല്ലത്ത് നാടകസമിതികളിൽ ചാൻസ് കിട്ടുമോ എന്ന് അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം .

പിന്നീട് മദ്രാസിലെത്തി സിനിമ സെറ്റുകളിൽ ചാൻസ് തേടി അലഞ്ഞു. 14 വയസുമാത്രമുള്ള കുട്ടിക്ക് ആര് ചാൻസ് കൊടുക്കാൻ.. പലരും തിരികെ പോകാൻ നിർബന്ധിച്ചു . പക്ഷേ അദ്ദേഹം തിരികെ പോയില്ല. മൂന്നു വർഷത്തോളം അദ്ദേഹം മദ്രാസിൽ താമസിച്ചു . വിശപ്പിന്റെ വിളി സഹിച്ച് വിശപ്പിന്റെ കാഠിന്യം സഹിച്ച് സിനിമാ നടനാകാൻ മൂന്നു വർഷം കാത്തിരുന്നു പ്രതാപചന്ദ്രൻ.

അതിനിടയിൽ അതിജീവനം നൽകിയത് റേഡിയോ നാടകങ്ങളും മദ്രാസിലെ മലയാളി അസോസിയേഷന്റെ നാടകങ്ങളും ഒക്കെ ആയിരുന്നു. പിന്നീട് പ്രതാപചന്ദ്രൻ തിരികെ കൊല്ലത്തെത്തി കാളിദാസ കലാകേന്ദ്രത്തിൽ ചേർന്നു. അവിടെ മുഖ്യ നടനായി മാറി. വിശപ്പിന്റെ വിലയാണ് പ്രതാപചന്ദ്രന്റെ ആദ്യ സിനിമ. പിന്നീട് ആദിശങ്കരാചാര്യർ .

വിശപ്പിന്റെ വിലയ്ക്ക് ശേഷം കുറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ആദിശങ്കരാചാര്യർ എന്ന ചിത്രമാണ് അദ്ദേഹത്തിന് ബ്രേക്ക് ആയത് . ഈ സിനിമയിലെ ആദിശർമ്മൻ എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി . പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാള സിനിമയിൽ അനിഷേധ്യ സാന്നിധ്യമായി പ്രതാപചന്ദ്രൻ മാറി.

അംഗീകാരത്തിലെ ശേഖരൻപിള്ള, വിരിഞ്ഞ പൂക്കളിലെ ശിവശങ്കരപ്പണിക്കർ, ഈ നാടിലെ മിനിസ്റ്റർ ഗോപാലൻ, മുത്തോട് മുത്തിലെ ശ്രീനിവാസൻ, ഒരു സിബിഐ ഡയറക്കുറുപ്പിലെ നാരായണൻ, അടിക്കുറുപ്പിലെ വെങ്കിട്ടവാ, കോട്ടയം കുഞ്ഞച്ചനിലെ കാഞ്ഞിരപ്പള്ളി പാപ്പച്ചൻ, എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് പ്രതാപചന്ദ്രൻ മലയാള സിനിമയ്ക്ക് നൽകിയത് .

നസ്രാണി വേഷങ്ങൾ ചെയ്യാൻ പ്രതാപചന്ദ്രന് പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു. സംഘത്തിലൊക്കെ നമ്മൾ ആ വൈഭവം കണ്ടു. വില്ലൻ വേഷത്തിൽ പകർന്നാടാൻ പ്രതാപചന്ദ്രന് കഴിയുമായിരുന്നു. ഇങ്ങനെ അഭിനയത്തിന്റെ നവരസങ്ങളും അദ്ദേഹത്തിനുണ്ട്. ഹാസ്യാഭിനയവും അദ്ദേഹത്തിന് വഴങ്ങും കോട്ടയം കുഞ്ഞച്ചനിൽ കണ്ടതാണ് അദ്ദേഹത്തിന്റെ ഹാസ്യാഭിനയ പാടവം.

അതേസമയം, സിനിമയ്ക്ക് വെളിയിൽ പ്രതാപചന്ദ്രന്റെ ജീവിതംവഴിതെറ്റുകയായിരുന്നു. ധൂർത്തടിച്ച ഒരു യാത്ര. പക്ഷേ അദ്ദേഹത്തിന് തള്ളിക്കളയാൻ മലയാള സിനിമയ്ക്കായില്ല. തമിഴിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചു. തമിഴിൽ സൂപ്പർ താരങ്ങളായ രജിനികാന്തിനോടൊപ്പവും കമലാഹാസനോടൊപ്പവും മോഹനനോടൊപ്പവും സത്യരാജിനോടൊപ്പവും ഒക്കെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

വരുമായിൻ നിറം സിവപ്പ് ആണ് പ്രതാപചന്ദ്രന്റെ ആദ്യത്തെ തമിഴ് സിനിമ. അതിൽ കമലാഹാസൻ ആയിരുന്നു നായകൻ. തുടിക്കും കരങ്ങൾ എന്ന ചിത്രത്തിൽ രജിനികാന്ത് ആയിരുന്നു നായകൻ. രജിനികാന്തുമായി പിന്നെ അദ്ദേഹം ധാരാളം ചിത്രങ്ങൾ ചെയ്തു, മന്നൻ, പാണ്ഡ്യൻ, ഉഴപ്പാളി തുടങ്ങിയ ചിത്രങ്ങൾ. കമലാഹാസനോടൊപ്പം നായകൻ. കമലാഹാസന്റെ ക്ലാസിക് ചിത്രമായ നായകനിൽ അദ്ദേഹം ഉണ്ടായിരുന്നു . സത്യരാജിന്റെ വാൾട്ടർ വെറ്റിവെലിലും മലബാർ പോലീസിലും അദ്ദേഹം ഉണ്ടായിരുന്നു .

ഇതിനിടയിൽ സിനിമാ നിർമ്മാണ രംഗത്തും അദ്ദേഹം ഇറങ്ങി. പക്ഷേ കൈപൊള്ളി എന്നതാണ് സത്യം. മാനവധർമ്മം, പ്രകടനം, ഇവിടെ ഇങ്ങനെ, കോടതി, കാട്ടുതി എന്നീ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു ഈ ചിത്രങ്ങളൊക്കെ അദ്ദേഹത്തിനെ സാമ്പത്തികമായി തകർത്തു. ചന്ദ്രബിംബം എന്ന ചിത്രത്തിൽ എം എൻ നമ്പ്യാർക്ക് ശബ്ദം കൊടുത്തത് പ്രതാപചന്ദ്രനാണ്. ദേവാസുരത്തിൽ ഡൽഹി ഗണേശിന് ശബ്ദം കൊടുത്തതും അദ്ദേഹം തന്നെ. ഇങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
പ്രതാപചന്ദ്രന്റെ മദ്യ കഥകൾ സിനിമ സെറ്റുകളിൽ പ്രശസ്തമാണ്. കോട്ടയത്തുനിന്ന് ഓട്ടോ പിടിച്ച് തിരുവനന്തപുരത്ത് അഭിനയിക്കാൻ വരുന്ന പ്രതാപചന്ദ്രൻ ... അങ്ങനെ ഒരുപാട് കഥകൾ അദ്ദേഹത്തിനുണ്ട്. പക്ഷേ അതിലൊന്നും അദ്ദേഹത്തെ വീഴ്ത്താൻ ആയില്ല. അദ്ദേഹം മദ്യപിക്കും എന്ന് പറഞ്ഞ് ആരും മാറ്റി നിർത്തിയില്ല. കാരണം ചില വേഷങ്ങൾ ചെയ്യാൻ അദ്ദേഹത്തിനെ പറ്റൂ. ചില പോലീസ് വേഷങ്ങൾ ചെയ്യണമെങ്കിൽ പ്രതാപചന്ദ്രൻ വേണം. ചില പട്ടാള വേഷങ്ങൾ ചെയ്യണമെങ്കിൽ പ്രതാപചന്ദ്രൻ വേണം. നസ്രാണി ടൈപ്പിലുള്ള വില്ലൻ വേഷങ്ങൾ ചെയ്യണമെങ്കിൽ അദ്ദേഹം വേണം.

ആഘോഷത്തിന്റെ ധൂർത്തിൽ അദ്ദേഹം ചില ബി ഗ്രേഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചിലന്തിവല, ക്രൂരൻ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ആദ്യ പാപത്തിലൂടെ അഭിലാഷ തരംഗം ഉണ്ടായപ്പോൾ അഭിലാഷയുടെ ചിത്രങ്ങളിലൊക്കെ അദ്ദേഹം ഉണ്ടായിരുന്നു . അഭിനയത്തിൽ അദ്ദേഹം ക്ലാസിക് എന്നോ കമേഴ്സൽ എന്നോ തറയെന്നോ ലോഡ് ടിക്കറ്റ് ലെവൽ എന്നോ അങ്ങനെയൊന്നും നോക്കിയില്ല. അദ്ദേഹം അഭിനയിച്ചു. അഭിനയം തന്റെ നിയോഗമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് പ്രതാപചന്ദ്രൻ എന്ന നടന്റെ ഏറ്റവും വലിയ സവിശേഷത. ഒരിക്കലും ഒരു റോളും അദ്ദേഹം നിരസിച്ചിട്ടില്ല. സെറ്റിൽ അദ്ദേഹം മദ്യപിച്ചെത്തുമായിരുന്നു. പക്ഷേ അഭിനയം തുടങ്ങുമ്പോൾ അദ്ദേഹം മദ്യപാനം ഒഴിവാക്കുമായിരുന്നു.

അഭിനയത്തെ ദൈവിക തുല്യമായ ഒരു കലയായി അദ്ദേഹം കണ്ടിരുന്നു. 2004 ഡിസംബർ 16 നാണ് പ്രതാപചന്ദ്രൻ അന്തരിച്ചത്. Copyright ©️ MoreStories.


06/12/2024

ഓഫറുകളുടെ പെരുമഴ... ഡേ&നൈറ്റ്‌ സെയിലുമായി പത്തനംതിട്ട ഓക്സിജൻ.....

13/10/2024

വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് വഴി കാട്ടിയായ യുടെ സേവനം ഇനി കോന്നിയിലും ✨✨

സ്വാതന്ത്യ ദിനാശംസകൾ
15/08/2024

സ്വാതന്ത്യ ദിനാശംസകൾ

Address

Pathanamthitta

Telephone

+919446082151

Website

Alerts

Be the first to know and let us send you an email when Pta News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pta News:

Share

Category