ലോകത്തിലൂടെ Lokathiloode

ലോകത്തിലൂടെ Lokathiloode ലോകത്തിലൂടെ Lokathiloode

23/09/2025

കിട്ടിയ അവസരം മുതലാക്കി വെള്ളാപ്പള്ളി പിണറായിക്ക് അടികൊടുത്തു!

അയ്യപ്പനും വെള്ളാപ്പള്ളിയും കേരളത്തിലെ വോട്ട് ബാങ്കർമാർ ആണോ?
തൃശൂരിലെവ്യാജ വോട്ട് ആരോപണത്തിലൂടെ പ്രതിരോധത്തിലായ കേരളത്തിലെ ബിജെപിയെ രക്ഷിക്കാനും മറ്റുരാഷ്ട്രീയവിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനുമുള്ള ഒരു ഡീൽ ആയിരുന്നോ എന്ന ചിന്തയാണ് സർക്കാർ വഹ പമ്പയിൽ നടന്ന അയ്യപ്പ സംഗമവും കഴിഞ്ഞദിവസം പന്തളത്തു നടന്ന ഹിന്ദുത്വവാദികളുടെ അയ്യപ്പ സംഗമവും കുറച്ചു ദിവസമായി മാധ്യമങ്ങളിൽ നിറയുന്ന അയ്യപ്പ ചർച്ചകളും സൂചിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിഷയം ആരോ കഞ്ചാവ് അടിച്ചെഴുതിയ ഗേ ക്രോസ് ഡ്രസ്സ് ചെയ്ത പപ്പനാവനും പരമേശ്വരനും കൂടി ഗേ സെക്സിലൂടെ തുടയിൽകൂടി ജനിച്ച ഒരു ദൈവവും പുലിപ്പാൽ കഥയും ആ ദൈവത്തിൻറെ ഒരു അമ്പലവുമാണ് കേരള രാഷ്‌ട്രീയത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കുന്നതെന്നു വരുത്തി തീർക്കാനുള്ള മൂന്ന് സുനാതന മുന്നണികളുടെയും മാധ്യമങ്ങളുടെയും വ്യാജപ്രചാരങ്ങളാണ് ഇതെല്ലാം. ഇത്തവണ ഇപ്പോൾ വരെ അയ്യപ്പ രാഷ്ട്രീയക്കളിക്ക് നിൽക്കാതെ കുറച്ചു മാന്യത കാണിക്കുന്നത് കോൺഗ്രസാണ്. നാളെ അവരും എങ്ങനെയാകും എന്ന് ഉറപ്പൊന്നുമില്ല.

കേരളത്തിൽ വെള്ളാപ്പള്ളിയോ അയ്യപ്പനോ ഒന്നും വോട്ട് ബാങ്ക് അല്ലെന്ന് പലതവണ തെളിഞ്ഞിട്ടുള്ള കാര്യങ്ങളാണ്, എന്നിട്ടും രാഷ്ട്രീയപ്പാർട്ടികൾ ഇത് തുടരുന്നത് വേറെന്തോ ഡീലിന്റെ ഭാഗമാണ്. വെള്ളാപ്പള്ളി നടേശന്റെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി കസേരപോലും ഇപ്പോഴുള്ള പ്രതിനിധികൾ വോട്ട് ചെയ്യുന്ന സംവിധാനത്തിന് പകരം അതിലെ അംഗങ്ങൾ വോട്ടുചെയ്യുന്ന അവസ്ഥയിലേക്ക് വന്നാൽ നടേശനും ഭാര്യയും മകനുമൊക്കെ എപ്പോൾ തെറിച്ചെന്നു ചോദിച്ചാൽ മതി. അത്രയും സ്വാധീനമേ ഈഴവർക്കിടയിൽ പോലും അപ്പനും മോനും ഉള്ളൂ.ഈഴവർക്കിടയിൽ അല്ലാതെ പൊതുസമൂഹത്തിൽ വെള്ളാപ്പള്ളിക്ക് എന്ത് വിലയാണ് ഉള്ളതെന്ന് ആർക്കാണ് അറിയാത്തത്? വേറെന്തെങ്കിലും ബിസിനസ് ഡീലോ അതോ ഇനി മരിച്ചാലും തീരാത്ത പകവല്ലതും വി.എസ് അച്യുതാനടനോട് അവശേഷിക്കുന്നതുകൊണ്ടാണോ വെള്ളാപ്പള്ളി നടേശനെ ഇങ്ങനെ ചേർത്തുനിർത്തുന്നത് എന്ന് കൃത്യമായി അറിയില്ല. എന്തയാലും ഈഴവ മെജോറിറ്റിയുള്ള ആലപ്പുഴയിൽ പോലും നടേശൻ മൊതലാളി ആരെയൊക്കെ പിന്തുണച്ചിട്ടുണ്ടോ അവരൊക്കെ തോറ്റ ചരിത്രമേ ഉള്ളൂ. മുൻപ് ആലപ്പുഴയിൽ വിഎം സുധീരനെ തോൽപ്പിക്കുമെന്ന് വെള്ളാപ്പള്ളി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആ ഒരൊറ്റ പ്രസ്താവന കൊണ്ടുമാത്രം സുധീരൻ കാര്യമായ പ്രചാരണം ഒന്നുമില്ലാതെ തന്നെ ജയിച്ചു, കഴിഞ്ഞ പാർലമെന്റ് ഇലക്ഷനും കനൽ ഒരു തരിക്ക് പിന്തുണ പ്രഖ്യാപിച്ചു, വേണുഗോപാൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ഇപ്പോൾ ബിജെപിക്ക് പോലും ബാധ്യത ആയിട്ടുള്ള ആളില്ലാ പാർട്ടിയായ ബിഡിജെഎസ് നെ എൽഡിഎഫ് ൽ ഉൾപ്പെടുത്തി മകന് ഒരു മന്ത്രിക്കസേര ഒപ്പിക്കാനും കേസുകളിൽനിന്നൊക്കെ തടിയൂരാനുള്ള അപ്പന്റെ ബുദ്ധിയാണോ അതോ ബിഡിജെഎസ് എന്ന ആളില്ലാ പാർട്ടിയെ കണ്ട് ഈഴവരുടെ വോട്ട് മുഴുവൻ അതിലൂടെ പോരുമെന്ന അതിമോഹം സിപിഎം നു ഉണ്ടോ എന്നറിയില്ല. എന്തയാലും രണ്ടും പാഴ് കിനാവ് മാത്രമാണ്.

നടേശൻ മുതലാളി എന്തായാലും കിട്ടിയ അവസരത്തിൽ തനിക്കെതിരെ പണ്ട് പുസ്തകമെഴുതിയ പിണറായി വിജയന് എട്ടിന്റെ പണികൊടുത്തു, ആ പുസ്തകത്തിൽ ഗ്രന്ഥ കർത്താവ് പിണറായി വിജയൻ, കഥാനായകൻ നടേശന് നൽകിയിരിക്കുന്ന വിശേഷണങ്ങൾ *ജാതി കോമരം, വങ്കൻ, ഭ്രാന്തൻ, അഴിമതിക്കാരൻ, മദ്യക്കച്ചവടക്കാരൻ, കമ്മ്യൂണിസ്റ്റ് വിരുദ്ധൻ, അബ്കാരി......" എന്നിവയൊക്കെയാണ്.
പിണറായിക്കിട്ടു കൊടുത്ത കൂട്ടത്തിൽ മുഴുവൻ കമ്യൂണിസ്റ്റ് നേതാക്കൾക്കിട്ടും വെള്ളാപ്പള്ളി താങ്ങി. പിണറായിവിജയൻറെ ഇത്രയുംകാലത്തെ രാഷ്ട്രീയജീവിതം തന്നെ റദ്ദ് ചെയ്യുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി പമ്പയിൽ നടത്തിയത്. 'പണ്ട് എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി വിജയൻ ഇപ്പോൾ ഭക്തനാണെന്നും, പിണറായി വിജയൻ മാത്രമല്ല പൂരിപക്ഷം കമ്യൂണിസ്റ്റ് നേതാക്കളും പുറമേ യുക്തിവാദം പറയുമെങ്കിലും വ്യക്തിപരമായി ഭക്തന്മാർ ആണെന്ന്' ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ആഗോള അയ്യപ്പ സംഗമ വേദിയിലെ ഗീതാ ശ്ലോകങ്ങളും ഛാന്ദോഗ്യ ഉപനിഷത് ശ്ലോകങ്ങളുമൊക്കെ ഉദ്ദരിച്ചുകൊണ്ട് പിണറായി വിജയൻ നടത്തിയ മതപ്രഭാഷണ സമാനമായ ഉദ്‌ഘാടന പ്രാസംഗത്തിന് ശേഷം തക്ക സമയത്തായിരുന്നു വെള്ളാപ്പള്ളി തലയ്ക്കു അടികൊടുത്തത്, പിണറയി വിജയൻ തിരിച്ചൊന്നും ഇതുവരെ മിണ്ടി കേട്ടില്ല. ഈ ബിസിനസ് ഡീൽ എന്തായാലും വെള്ളാപ്പള്ളിയുടെ കയ്യിൽ ഇല്ലാത്ത വോട്ട് ബാങ്കിന് വേണ്ടിയല്ല.

കേരളത്തിൻറെ രാഷ്ട്രീയം തീരുമാനിക്കുന്നത് ശബരിമലയിലെ അയ്യപ്പക്കല്ലാണ് എന്ന് വരുത്തി തീർക്കുന്നത് എല്ലാ രാഷ്ട്രീയപ്പാർട്ടിയിലെയും ശൂദ്രലോബിയുടെയും ഭക്തിപ്രമോട്ടേഴ്‌സായ മാധ്യമങ്ങളുടെയും കുറച്ചുകാലമായി നടക്കുന്ന വെറും ഉഡായിപ്പാണ്‌. ഒപ്പം മറ്റു മതസ്ഥരെയും മതരഹിതരെയും കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെയും പരിഹസിക്കലാണ്. കേരളത്തിലെ വോട്ടർമാർ ഉത്തരേന്ത്യയിലെപ്പോലെ ഏതെങ്കിലും ദൈവത്തിന് വേണ്ടിയോ മതനേതാക്കൾ പറഞ്ഞെന്നു കരുതിയോ ജാതിനേതാക്കൾ പറഞ്ഞെന്നു കരുതിയോ വോട്ട് ചെയ്യാനൊന്നും പോകുന്നില്ല.

ശൂദ്ര ആർത്തവ ലഹളയ്ക്ക് ശേഷം നടന്ന കോന്നി ഉപതിരഞ്ഞെടുപ്പിൽ അയ്യപ്പൻറെ നൈഷ്‌ടീകം പറഞ്ഞു ഇലക്ഷനെ നേരിട്ട കെ സുരേന്ദ്രനും യുഡിഎഫ് സഥാനാർത്ഥി പി. മോഹന്‍ രാജ് ഉം രണ്ട് പേരും അയ്യപ്പന് വേണ്ടി തോൽ ക്കുകയായിരുന്നല്ലോ?
പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും അയ്യപ്പൻറെ വാർഡിൽ എസ്‌ ഡി പി ഐ സ്ഥാനാർഥി ജയിച്ചതും വലിയ വാർത്ത ആയതല്ലേ?

പിന്നീട് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മോദിവിരുദ്ധതയുടെ പേരിൽ കേരളത്തിലെ പൂരിപക്ഷ സമുദായമായ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനു ലഭിച്ചതിനാൽ ഉണ്ടായ യുഡിഎഫ് ൻറെ വിജയം അയ്യപ്പന് നൽകി അയ്യപ്പൻറെ മാനം രക്ഷിക്കുകയാണ് ഉണ്ടായത്. അപ്പോഴും ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച രാഹുൽ ഗാന്ധി വൻപൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു എന്നതാണ് കോമഡി.

പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അയ്യപ്പന് വേണ്ടി ആചാരസംരക്ഷണ കരട് ബില്ല് ഉണ്ടാക്കി ഇലക്ഷനെ നേരിട്ട യുഡിഎഫ് എട്ടു നിലയിൽ പൊട്ടുന്നതാണ് കണ്ടത്. കൂടാതെ മോദി വരെ വന്ന് "സ്വാമിയേ അയ്യപ്പോ" എന്ന് അലറി വിളിച്ചിട്ടും 35 സീറ്റും നേടി കേരളം ഭരിക്കാൻ ഇറങ്ങിയ കെ സുരേന്ദ്രന് രണ്ട് സ്ഥലത്ത് ഹെലികോപ്റ്ററിൽ പറന്നുനടന്ന് അയ്യപ്പന് വേണ്ടി തോൽക്കാനായിരുന്നു യോഗം!
മാത്രമല്ല ഉണ്ടായിരുന്ന ഒരു സീറ്റുംകൂടി പോയി സംപൂജ്യരാവുകയും ചെയ്തു.
ഇതോടെ ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇടപെടുകയും 'അയ്യപ്പനെയും ചുമന്നു നടക്കാതെ രാഷ്ട്രീയം പറഞ്ഞും കേന്ദ്ര സർക്കാരിന്റെ വികസന പരിപാടികൾ പറഞ്ഞും ഇലക്ഷൻ നേരിടാനും കേരള ഘടകത്തിന് നദ്ദ വാണിംഗ് നൽകിയതും അന്ന് വാർത്തയായിരുന്നു. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ബിജെപി അയ്യപ്പനെ പറഞ്ഞല്ല ഇലക്ഷനെ നേരിട്ടതും.

ഇപ്പോൾ ഒരുകാര്യവുമില്ലാതെ അയ്യപ്പ രാഷ്ട്രീയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് സിപിഎം ആണ്. പിന്നാലെ അയ്യപ്പസംഗമവുമായി ഹിന്ദുതവാദികളും ഇറങ്ങാൻ നിര്ബന്ധിതർ ആകുകയായിരുന്നു. അയ്യപ്പന് വേണ്ടി വോട്ട് ചെയ്യാൻ കേരളത്തിലെ വോട്ടർമാർ അത്രയ്ക്ക് രാഷ്ട്രീയ ബോധമില്ലാത്ത വിഡ്ഢികളാണോ? 12 വർഷം കേസ് പറഞ്ഞിട്ടും 4 സംഘി പെണ്ണുങ്ങൾ കൊടുത്ത സ്വന്തം കേസുപോലും ജയിക്കാൻ ത്രാണിയില്ലായിരുന്ന അയ്യപ്പൻറെ ജീവിതം തോൽവികൾ ഏറ്റുവാങ്ങാൻപിന്നെയും ബാക്കി എന്ന് കരുതിയാൽ മതി!

22/09/2025
25/08/2025

ഇവിടെയുള്ള 80 % ആളുകൾക്കും അറിയാത്ത ശസ്ത്രിയ സംഗീതം (അഥവ ശസ്ത്രം ഇല്ലാ) ഇവിടെ ഏറ്റവും വലിയ സംഗിതം കഥകളി ആർക്കറിയാം അതാണ് കേരളത്തിലെ ഏറ്റവും വലിയ കല ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ അറിയുന്നത് സിനിമ ഗാനമാണ് മിമിക്രി നാടകം കഥ പ്രസഗംനാടൻ പാട്ട് നാടക ഗനങ്ങൾ പിന്നെയും ഉരുപാടു കലകൾ ഉണ്ട് എന്നിട്ടും ഇതു രണ്ടും എങ്ങനെ മുകളിൽ വന്നു അതാണ് ആലോചിക്കേണ്ടത് ഇതാണ് സവർണ് ത ലത്തിൻ കത്തോലിക്കരുടെ ചവിട്ടുനാടകം എവിടെ പോയി

Address

Pathanamthitta
689549

Telephone

9995714271

Website

Alerts

Be the first to know and let us send you an email when ലോകത്തിലൂടെ Lokathiloode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ലോകത്തിലൂടെ Lokathiloode:

Share