Beersheba Media

Beersheba Media -Live Broadcasting Event in a Frame
(Wedding, Funeral, Conventions, Inaugurations, Corporate & etc etc.)

26/06/2026

അമ്മേ കരയരുത്.. നമുക്ക് ഒരു പ്രത്യശയുണ്ട്... നിത്യതയിൽ ചേർക്കപെട്ട.. പാസ്റ്റർ പ്രത്യാശിന്റെ... മാതാവ്

All credits go directly towards the respective owners

20/01/2026

ക്രിസ്ത്യ ജീവിതം പോൾ ഭാഗ്യം പാരിൽ എന്തൊള്ളൂ | COG Choir | 103rd General Convention |Church of God in India

20/01/2026

സ്നേഹത്തോടെ വിചാരിക്കുക ❤️
നമ്മുടെ സീനിയർ പാസ്റ്റർമാർ യോഗങ്ങളിൽ വരുമ്പോൾ അവരെ ആദരിക്കാൻ മറക്കരുത്. സ്തോത്രകാഴ്ചയേക്കാൾ വലുതാണ് ആദരവ്. നമ്മെ വചനം പഠിപ്പിച്ചവരെയും നടത്തിയവരെയും എപ്പോഴും നന്ദിയോടെ ഓർക്കുക.

20/01/2026

സർക്കാരുകൾ മാറുമ്പോൾ ചുവരിലെ ചിത്രങ്ങൾ മാറിയേക്കാം, എന്നാൽ ആത്മീയ പിതാക്കന്മാരോടുള്ള നമ്മുടെ ആദരവ് ഒരിക്കലും മാറരുത്

ഭരണകൂടങ്ങൾ മാറുമ്പോൾ നേതാക്കന്മാരുടെ ചിത്രങ്ങൾ മാറ്റപ്പെടുന്നത് പോലെ, സഭയിലെ ഭരണമാറ്റങ്ങൾ മുതിർന്ന ദൈവദാസന്മാരെ മാറ്റിനിർത്താൻ കാരണമാകരുതെന്ന് പ്രസംഗകൻ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പൊതു മധ്യേ ഓർമ്മിപ്പിച്ചു.

അനുഭവസമ്പത്തുള്ള വന്ദ്യരായ ദൈവദാസന്മാരുടെ ഒരു സമ്മേളനം എല്ലാ സ്റ്റേറ്റ് കൺവൻഷനുകളിലും ഉണ്ടാകണമെന്നും, അവരെ ആദരിക്കാനുള്ള വേദിയായി അത് മാറണമെന്നും അദ്ദേഹം സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു.

20/01/2026

മുതിർന്ന ദൈവദാസന്മാർ സഭായോഗങ്ങളിൽ വരുമ്പോൾ അവരെ ആദരിക്കാൻ നമുക്ക് മടിയുണ്ടാകരുത്. സ്തോത്രകാഴ്ച നൽകാൻ കഴിഞ്ഞില്ലെങ്കിലും, സ്നേഹത്തോടെ അവരെ സ്വീകരിക്കാനും ആദരിക്കാനും സഭാ ശുശ്രൂഷകർ മനസ്സ് കാണിക്കണം.

​നിങ്ങളെ വിശ്വാസത്തിൽ നടത്തിയവരെയും വചനം കേൾപ്പിച്ചവരെയും ഓർക്കണമെന്ന് 103-ാമത് ജനറൽ കൺവൻഷനിൽ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഓർമ്മിപ്പിക്കുന്നു.

★ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി★2026 കൺവെൻഷന്റെ ചിന്ത വിഷയം "കർത്താവിന്റെ മടങ്ങിവരും സഭയു...
19/01/2026

★ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി★

2026 കൺവെൻഷന്റെ ചിന്ത വിഷയം "കർത്താവിന്റെ മടങ്ങിവരും സഭയുടെ ഒരുക്കവും - മത്തായി 24:44".

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ കേരള സ്റ്റേറ്റ് കൺവെൻഷൻ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്തു.

ആത്മീയ അന്തരീക്ഷത്തിൽ ആരംഭിച്ച കൺവെൻഷൻ ഉദ്ഘാടന ശുശ്രൂഷയിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ദൈവവചന സന്ദേശം നൽകി . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.

കൺവെൻഷന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക ആരാധനകൾ, വചനശുശ്രൂഷകൾ, ഉപവാസ പ്രാർത്ഥനകൾ, യുവജന–സ്ത്രീ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ആത്മീയ ഉണർവിനും ഐക്യത്തിനും പ്രാധാന്യം നൽകുന്ന ശുശ്രൂഷകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ കൺവെൻഷൻ ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും

Address

Pathanamthitta
689678

Website

Alerts

Be the first to know and let us send you an email when Beersheba Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share