Voice Of Kerala

Directions Contact the business

Voice Of Kerala An online News | Movie News | Entertainments | all live updates Like this page to get updates about the all Kerala News I Entertainments I Media

07/10/2026

ലേലത്തിന്റെ ഇടയിൽ തെരണ്ടി മീൻ പ്രസവിച്ചു 🙄
Reepost #

ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി മറ്റൊരാൾ രംഗത്ത്😳ഓണം ബംബർ 30 കോടി അടിച്ചത് എനിക്ക് , എന്റ...
07/10/2026

ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി മറ്റൊരാൾ രംഗത്ത്😳

ഓണം ബംബർ 30 കോടി അടിച്ചത് എനിക്ക് , എന്റെ ടിക്കറ്റ് മോഷണം പോയതാണ് , തമിഴ്നാട് സ്വദേശി രംഗത്ത് 😳

ഓണം ബമ്പറിന്റെ ഭാഗ്യശാലി ലോട്ടറി വകുപ്പിനെ സമീപിച്ച് സമ്മാനത്തുക കൈപ്പറ്റിയെങ്കിലും, വിജയിച്ച വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ഇപ്പോഴിതാ, ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം താൻ എടുത്ത ടിക്കറ്റിനാണ് ലഭിച്ചതെന്നും, എന്നാൽ ആ ടിക്കറ്റ് മോഷണം പോയെന്നും അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി രംഗത്തെത്തിയിരിക്കുകയാണ്.

തമിഴ്നാട് സ്വദേശിയായ സാദിഖാണ് ഗുരുതരമായ അവകാശവാദവുമായി രംഗത്തെത്തിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് താൻ ഓണം ബമ്പർ ടിക്കറ്റ് വാങ്ങിയതെന്നും, താൻ എടുത്ത അതേ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും സാദിഖ് പറയുന്നു.ടിക്കറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് സാദിഖ് പാലക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും, താനാണ് യഥാർത്ഥ ഭാഗ്യശാലിയെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

ടിക്കറ്റ് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ടിക്കറ്റ് ലഭിച്ചിട്ടില്ലെന്നാണ് സാദിഖിന്റെ വാദം.ടിക്കറ്റ് നഷ്ടപ്പെട്ടാൽ സമ്മാനത്തുക ലഭിക്കില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സാദിഖ് പറയുന്നു.
...

07/10/2026

വള്ളം കടലിൽനിന്നും വലിച്ചു കരയ്ക്ക് കയറ്റുന്നത് കണ്ടാലോ 🤗❤️

സാരിയുടുത്ത്, നഗ്ന പാദയായി ആ അമ്മ ഓടി, മക്കൾക്ക് വേണ്ടി ': കണ്ണുനനയിക്കും ഈ വിധവയുടെ പോരാട്ടം… 💔🙏സാരിയുടുത്ത് ഓടുന്ന ഈ യ...
07/10/2026

സാരിയുടുത്ത്, നഗ്ന പാദയായി ആ അമ്മ ഓടി, മക്കൾക്ക് വേണ്ടി ': കണ്ണുനനയിക്കും ഈ വിധവയുടെ പോരാട്ടം… 💔🙏

സാരിയുടുത്ത് ഓടുന്ന ഈ യുവതിയുടെ പേര് കവിതാ ദേവി. റാംഗഢിലെ ദുൽമി സ്വദേശിനിയാണ്.

ഗുജറാത്തിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഭർത്താവ് മരണപ്പെട്ടതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കവിതയുടെ ചുമലിലായി.

രണ്ട് മക്കളെയും പ്രായമായ ഭർതൃമാതാപിതാക്കളെയും സംരക്ഷിക്കാനായി ഇന്ന് അവർ ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുകയാണ്.

എന്നാൽ ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും അവർ ജീവിതം മെച്ചപ്പെടുത്തണം എന്ന സ്വപ്നം ഉപേക്ഷിച്ചില്ല.

ഈ സ്വപ്നങ്ങൾക്ക് ഇടയിൽ ഹോം ഗാർഡ് റിക്രൂട്ട്‌മെന്റിലേക്കുള്ള ട്രയൽ നടക്കുന്നുണ്ട് എന്ന് അവർ അറിയുന്നു.

അതിൽ പങ്കെടുക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. 1000 മീറ്റർ ഓട്ട മത്സരം ആയിരുന്നു അതിന്റെ ആദ്യ ഘട്ടം.

മത്സരിക്കാനുള്ള വസ്ത്രമോ, ഷൂവോ അവർക്ക് വാങ്ങാൻ പണം ഉണ്ടായിരുന്നില്ല.

കൊടുംചൂടിൽ, മണൽ നിറഞ്ഞ മൈതാനത്ത്, നഗ്നപാദയായി സാരിയുടുത്താണ് കവിത ഓടിയത്

10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കേണ്ട ഓട്ടം വെറും 6 മിനിറ്റിൽ പൂർത്തിയാക്കി അവർ തന്റെ കഴിവും ആത്മവിശ്വാസവും തെളിയിച്ചു. ❤️

ജീവിതം എത്ര പരീക്ഷിച്ചാലും തോൽക്കാൻ തയ്യാറാകാത്ത ഈ അമ്മയുടെ ധൈര്യത്തിന് ഒരു സല്യൂട്ട്. 🙏❤️

കവിതയ്ക്ക് ജോലി ലഭിക്കട്ടെ… അവർക്കും മക്കൾക്കും ഒരു നല്ല നാളെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. 🙏❤️

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യ മാതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിമരുമകൻ കാരണം അമ്മായമ്മ ജയിലിൽ കിടക്കേണ്...
07/10/2026

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യ മാതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

മരുമകൻ കാരണം അമ്മായമ്മ ജയിലിൽ കിടക്കേണ്ടി വരോ😳 പാവം ആ അമ്മ

പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര അന്തരിച്ചു. ആദരാഞ്ജലികൾ 🌹
07/10/2026

പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര അന്തരിച്ചു.
ആദരാഞ്ജലികൾ 🌹

സിനിമ താരങ്ങളോ സെലിബ്രിറ്റികളോ എയർപോർട്ടിൽ ഇറങ്ങിയാൽ ആർത്തുവിളിക്കാനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കുന്ന വലിയ ജനക്കൂട...
06/10/2026

സിനിമ താരങ്ങളോ സെലിബ്രിറ്റികളോ എയർപോർട്ടിൽ ഇറങ്ങിയാൽ ആർത്തുവിളിക്കാനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കുന്ന വലിയ ജനക്കൂട്ടമുള്ള നാടാണിത്.

എന്നാൽ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി സ്വർണ്ണപ്പതക്കവുമായി തിരിച്ചെത്തിയ ഒരു കായികതാരം സ്വന്തം ലഗേജ് ട്രോളിയും തള്ളി ആരുമില്ലാതെ തനിച്ചു നടന്നുപോകുന്ന കാഴ്ച നോക്കൂ.

ഛത്തീസ്ഗഡിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന്, ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ കബഡി ടീമിന്റെ നിർണായക റെയ്ഡറായി മാറി രാജ്യത്തിന് സ്വർണ്ണ മെഡൽ സമ്മാനിച്ച താരമാണ് സഞ്ജു ദേവി. മുൻപ് വനിതാ കബഡി വേൾഡ് കപ്പിൽ 'മോസ്റ്റ് വാല്യൂവബിൾ പ്ലെയർ' (MVP) പുരസ്കാരവും നേടി ഇന്ത്യയുടെ യശസ്സുയർത്തിയ കായിക പ്രതിഭ!

മൈതാനത്ത് ചോരയും നീരും ഒഴുക്കി രാജ്യത്തിനായി ജീവൻ കൊടുത്തു കളിക്കുന്ന ഇത്തരം യഥാർത്ഥ ഹീറോകൾക്ക് നൽകേണ്ടിയിരുന്നത് വലിയ സ്വീകരണവും ആദരവുമായിരുന്നു. ഈ താരങ്ങൾ അർഹിക്കുന്ന അംഗീകാരവും പരിഗണനയും നാം എപ്പോഴാണ് നൽകി തുടങ്ങുക?

ഹൃദയം നൊമ്പരപ്പെടുത്തി ലേഖ അംബുജാക്ഷന്റെ വേർപാട്... ആദരാഞ്ജലികൾ 😭🙏"ഒരു ദുശ്ശീലവുമില്ലായിരുന്നു, കൃത്യമായ ജീവിതശൈലിയായിരു...
06/10/2026

ഹൃദയം നൊമ്പരപ്പെടുത്തി ലേഖ അംബുജാക്ഷന്റെ വേർപാട്... ആദരാഞ്ജലികൾ 😭🙏

"ഒരു ദുശ്ശീലവുമില്ലായിരുന്നു, കൃത്യമായ ജീവിതശൈലിയായിരുന്നു... എന്നിട്ടും എനിക്കെന്തുകൊണ്ട് കാൻസർ വന്നു?" — ലേഖ അംബുജാക്ഷന്റെ ഈ വാക്കുകൾ ഇന്നും നമ്മുടെ മനസ്സിനെ വേട്ടയാടുകയാണ്.

മദ്യപാനമോ പുകവലിയോ ഇല്ലാതെ, സമയത്തിന് ഭക്ഷണം കഴിച്ച്, ആരോഗ്യത്തോടെ ജീവിച്ചിട്ടും അപ്രതീക്ഷിതമായാണ് ബ്രെസ്റ്റ് കാൻസർ അവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. രോഗം കഠിനമായ വേദനകൾ സമ്മാനിച്ചപ്പോഴും ഭർത്താവിന്റെ സ്നേഹവും തണലും ചേർത്തുപിടിച്ച് അവർ ജീവിതത്തോട് പോരാടി. 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന ചിത്രത്തിലൂടെ സിനിമയിലും എഴുത്തിലും തന്റേതായ മുദ്ര പതിപ്പിച്ച ലേഖ, തന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് മറ്റുള്ളവർക്ക് ബോധവൽക്കരണം നൽകാനും മടിച്ചില്ല.

ആരോഗ്യകരമായ ജീവിതശൈലി നയിച്ചാലും കാൻസർ വരാം എന്ന തിരിച്ചറിവും, "എനിക്ക് വന്നത് മറ്റാർക്കും വരരുത്" എന്ന സന്ദേശവും നൽകിയാണ് അവർ യാത്രയാകുന്നത്. പ്രിയപ്പെട്ട ലേഖയ്ക്ക് പ്രണാമം!

06/10/2026

പോർട്ട്‌ കൊല്ലം ഹാർബറിലെ ലേല കാഴ്ച്ച കണ്ടാലോ നമുക് 🤗 ഫോളോ ചെയിതു കൂടെ കൂടിക്കോ 😘

കൊല്ലം: കേരള മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സ്ത്രീധന പീഡന വാർത്ത കൂടി പുറത്തുവരുന്നു. കൊല്ലം ജില്ലയിലെ നീണ്ടകരയ...
06/10/2026

കൊല്ലം: കേരള മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സ്ത്രീധന പീഡന വാർത്ത കൂടി പുറത്തുവരുന്നു. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നവവധുവായ ബിരുദാനന്തര ബിരുദധാരിക്ക് നേരെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത് ക്രൂരമായ പീഡന പരമ്പരയാണ്.

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് വിദേശത്തു വെച്ചും നാട്ടിൽ വെച്ചും ക്രൂരമായ മർദ്ദനത്തിന് ഇരയായ നീണ്ടകര മണ്ണാത്തറ സ്വദേശിനി അഞ്ജു (24) നിലവിൽ ഗുരുതര പരിക്കുകളോടെ കൊല്ലം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ചവറ പരിമണം സ്വദേശി നന്ദു ദിനേഷ് (28), ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ ചവറ പോലീസ് കേസെടുത്തു.

ഡാറ്റാ അനലിറ്റിക്‌സിൽ ഉയർന്ന വിദ്യാഭ്യാസം നേടിയ അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം കഴിഞ്ഞ ജൂലൈ 27-നായിരുന്നു നടന്നത്. വിവാഹം കഴിഞ്ഞ് കേവലം ഒരാഴ്ച പിന്നിട്ടപ്പോൾ മുതൽ ഭർതൃവീട്ടിൽ വെച്ച് സ്ത്രീധനത്തെച്ചൊല്ലിയുള്ള മാനസിക പീഡനം ആരംഭിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. തങ്ങൾക്ക് ലഭിച്ച സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് കാണിച്ച് നന്ദുവിന്റെ മാതാപിതാക്കളായ ദിനേഷും ജഗദമ്മയും യുവതിയെ നിരന്തരം അധിക്ഷേപിച്ചിരുന്നു.

വിവാഹശേഷം നന്ദു അഞ്ജുവിനെ താൻ ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് കൊണ്ടുപോയതോടെയാണ് പീഡനം അതിക്രൂരമായ ശാരീരിക മർദ്ദനങ്ങളിലേക്ക് വഴിമാറിയത്. സ്ത്രീധന പീഡനത്തിനൊപ്പം ഭർത്താവിന്റെ കടുത്ത സംശയരോഗം കൂടിയായപ്പോൾ ഒരു സൈക്കോപാത്തിനെപ്പോലെയാണ് ഇയാൾ പെരുമാറിയതെന്ന് അഞ്ജു വെളിപ്പെടുത്തുന്നു.

പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിക്കുക, ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, ആട്ടുകല്ല്, കട്ടിങ് ബോർഡ് എന്നിവ ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതയ്ക്കുക തുടങ്ങിയ ക്രൂരതകളാണ് അഞ്ജുവിന് നേരിടേണ്ടി വന്നത്. ബൂട്സ് ധരിച്ച കാലുകൾ കൊണ്ട് അടിവയറ്റിൽ ചവിട്ടുകയും സ്വകാര്യഭാഗങ്ങളിൽ അടക്കം മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം അഞ്ജുവിന്റെ കഴുത്തിൽ കത്തിയും സ്ക്രൂഡ്രൈവറും വെച്ച് ഭീഷണിപ്പെടുത്തി, താൻ തെറ്റുകാരിയാണെന്ന് വരുത്തിതീർക്കുന്ന രീതിയിലുള്ള വ്യാജ ശബ്ദരേഖകൾ നന്ദു നിർബന്ധിപ്പിച്ച് റെക്കോർഡ് ചെയ്യിപ്പിച്ചു. ഈ ഓഡിയോ സന്ദേശങ്ങൾ പിന്നീട് ഇയാൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് അപകീർത്തിപ്പെടുത്താനും ശ്രമിച്ചു.

നിരന്തരമായ മർദ്ദനങ്ങൾക്കൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ 30-നാണ് അഞ്ജു എങ്ങനെയോ വിദേശത്തു നിന്നും നാട്ടിൽ തിരിച്ചെത്തിയത്. ശരീരമാസകലം ഗുരുതരമായ പരിക്കുകളോടെ യുവതിയെ ഉടൻ തന്നെ കൊല്ലം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജുവിന്റെ ശരീരത്തിൽ മുപ്പതിലധികം മാരകമായ മുറിവുകളും രക്തം കട്ടപിടിച്ച വലിയ പാടുകളുമുണ്ട്. യുവതിയുടെ പരിക്കുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ മാത്രം ഡോക്ടർമാർക്ക് മൂന്ന് പേജുകളോളം നീണ്ട മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കേണ്ടി വന്നു എന്നത് അക്രമത്തിന്റെ ആഴം വ്യക്തമാക്കുന്നു

നാട്ടിലെത്തിയ ഉടൻ തന്നെ അഞ്ജുവും കുടുംബവും ഭർത്താവിനും ഭർതൃപിതാവിനും മാതാവിനുമെതിരെ ചവറ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. മൂന്ന് പ്രതികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും, അഞ്ജു മൊഴി നൽകിയ പല പ്രധാന ക്രൂരതകളും എഫ്.ഐ.ആറിൽ (FIR) കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം കുടുംബത്തിനുണ്ട്. നിലവിൽ വിദേശത്തുള്ള പ്രതിയായ നന്ദുവിനെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പോലീസ്..

സംഭവം വിവാദമായതോടെ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഗുജറാത്തിൽ നിന്നും ഫോൺ വഴി അഞ്ജുവുമായി ബന്ധപ്പെടുകയും, കേസിൽ കർശനമായ നിയമനടപടികളും പൂർണ്ണമായ സുരക്ഷയും അഞ്ജുവിന് ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ സ്ത്രീധന പീഡനങ്ങൾക്കെതിരെ കർശന നിയമങ്ങൾ നിലനിൽക്കുമ്പോഴും തുടരുന്ന ഇത്തരം ക്രൂരതകൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
•
•
•
•
•

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when Voice Of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice Of Kerala:

Shortcuts

Share

Category