Aneesh Viswanath

Aneesh Viswanath Hasta la victoria siempre✊🏽

08/08/2026

കേന്ദ്രസർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിൽ നിന്ന് ഒരു കത്തുവരാൻ കാത്തുനിൽക്കുകയായിരുന്നു കേരള മുഖ്യമന്ത്രി. ഉടൻ സർക്കാർ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറി ഉത്തരവുമിറക്കി. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്നാണ് ഉത്തരവ്. കേന്ദ്രസർക്കാർ പറയുന്നപോലെ ഭരിക്കാനാണെങ്കിൽ ചീഫ് സെക്രട്ടറി മതിയല്ലോ, മുഖ്യമന്ത്രിയും മന്ത്രിമാരും ആ കസേരയിൽ ഇരിക്കേണ്ട ആവശ്യമുണ്ടോ?

ഒരു നേരിയ എതിർപ്പുപോലും രേഖപ്പെടുത്താതെയാണ് യു ഡി എഫ് സർക്കാർ ഈ തീരുമാനം ശിരസാ വഹിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കോൺഗ്രസിന്റെ ഇക്കാര്യത്തിലുള്ള ദേശീയ നിലപാട് വന്ദേമാതരം പൂർണമായി ആലപിക്കാൻ പാടില്ല എന്നതാണ്. ആ നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് AICC സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ വ്യക്തമാക്കണം. കോൺഗ്രസിന്റെ നയം മാറിയിട്ടില്ലെങ്കിൽ വി ഡി സതീശൻ ഇപ്പോൾ ഏത് പാർട്ടിയിലാണ് എന്നും പറയണം.

അധികാരത്തിലിരിക്കുന്ന ലീഗിനോട് പിന്നെ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ പത്തുവർഷം നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ നടക്കുന്നവർക്ക് വന്ദേമാതരമായാലെന്ത് ഗണഗീതമായാലെന്ത്!

04/08/2026

തോറ്റുപോയ പാർടിയേയും, അതിൻ്റെ നയങ്ങളേയും, അത് നടപ്പാക്കിയ നേതാവിനെയും തോൽപ്പിച്ചവർ തന്നെ നന്ദിയോടെ ഓർക്കുന്നത് ലോകം പല തവണ കണ്ടിട്ടുണ്ട്. അതൊക്കെ ഒരു പാട് വർഷങ്ങൾ കഴിഞ്ഞിട്ടാണ്.ഇവിടെ ഈ കേരളത്തിൽ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ തന്നെ "തോറ്റ് പോയ " ആ കാലത്തിൻ്റെ നൻമകളെ ജനം ഓർത്തെടുക്കുകയാണ്.

കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ലല്ലൊ....!

(കാര്യം കമൻ്റിൽ)

02/08/2026

2018ലെ പ്രളയം മനുഷ്യ നിർമ്മിതമെന്ന് പറഞ്ഞ് കൃത്യം 3 മാസം മുമ്പ് വരെ രാഷ്ട്രീയ പ്രചരണം നടത്തിയ ആളാണ് നിലവിലെ ആറൻമുള എം.എൽ.എ
ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരു സൗകര്യവും ചെയ്ത് കൊടുക്കാതെ മടങ്ങിയ MLA , പരാതി ഉന്നയിച്ച പ്രായമായ അമ്മയുടെ രാഷ്ട്രീയം ചികയുകയാണ്.
ശ്രീ അബിൻ വർക്കി ചെയ്യേണ്ടത് പരാതി പറയുന്നവരുടെ രാഷ്ട്രീയം ചികയലല്ല.പാരാതിക്ക് അടിസ്ഥാനമുണ്ടോ എന്ന് നോക്കി പരിഹാരം കാണലാണ്, ക്യാമ്പിൽ കഴിയുന്നവർക്കും, ദുരന്തബാധിത പ്രദേശങ്ങളിൽ കഴിയുന്നവർക്കും സർക്കാരിൻ്റെ സഹായംഎത്തിക്കലാണ്.
അത് കഴിയാത്ത നിസ്സഹയാവസ്ഥയിലാണ് ആറൻമുള എം.എൽ.എ എന്ന് ഈ നാടിന് അറിയാം. രക്ഷാ പ്രവർത്തനത്തിന് പോയ വള്ളത്തിൻ്റെ അറ്റത്ത് കയറി ഇരുന്ന് റീൽ ഇട്ടത് അബിൻ വർക്കിക്ക് വലിയ കാര്യമാകാം.ദുരന്തബാധിതർക്ക് അതൊരു കാര്യവുമല്ല.....!

ദുരിതം പെയ്തിറങ്ങുമ്പോൾ, അശ്വാസ വാക്കുകളും, പഴുതില്ലാത്ത ദുരന്ത നിവാരണ പ്രവർത്തനങ്ങളും കേട്ടും, കണ്ടും ശീലിച്ച് പോയ ജനതക് ,വെളിച്ചവും, കുടിവെള്ളവും എന്തിന് ഭക്ഷണം പോലും എത്താത്ത ദുരിതാശ്വാസ ക്യാമ്പുകൾ മറ്റൊരു ദുരന്തമായി മാറുകയാണ്.

ഇവിടെ ഈ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ട് പോയ സർക്കാരിനോടും, എം.എൽ.എയോടും പറയാനുള്ളത്; പരാതിപ്പെടുന്നവൻ്റെ പ്രശ്നത്തിന് പരിഹാരം കാണാൻ നോക്ക്,
റീൽ എടുക്കാൻ നടക്കുന്ന നേരത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ വേണ്ടുന്ന സൗകര്യം ചെയ്ത് കൊടുക്കാൻ നോക്ക്.

_അനീഷ് വിശ്വനാഥ്-

02/08/2026

കേരളത്തിൽ പ്രളയ സമാനമായ സാഹചര്യമുണ്ടായപ്പോൾ ദുരന്തബാധിതരെ കാണാൻ കൂട്ടാക്കാതെ, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകാതെ മുഖ്യമന്ത്രി മേനോൻ സതീശൻ ലെഗ് പീസ് കഴിക്കാൻ പോയതിനെ പറ്റി പറയുന്നവർ ,മുൻ മുഖ്യമന്ത്രി സ പിണറായി 2018ലെ പ്രളയ സമയത്ത് സ്വകാര്യ പരിപാടികൾ മാറ്റി വെച്ച് ഇടപെട്ടതിനെപ്പറ്റി പലരും പറയുന്നതു കണ്ടു. സ പിണറായി മാറ്റിവെച്ചത് ഏതെങ്കിലും സ്വകാര്യ വിരുന്നോ ,പരിപാടിയോ അല്ല. രോഗബാധിതനായിരുന്ന അന്നത്തെ മുഖ്യമന്ത്രി ചികിത്സക്കായി ഉള്ള യാത്ര ഏതാണ്ട് രണ്ടാഴ്ചയിലേറെ മാറ്റിവെച്ചാണ് ദുരന്തബാധിതരെ നേരിട്ട് കാണാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തയ്യാറായത്. വേണമെങ്കിൽ ആരോഗ്യ പ്രശ്നം ഉന്നയിച്ച് അദ്ധേഹത്തിന് പോകാമായിരുന്നു. പക്ഷേ പോയില്ല.തൻ്റെ ജനത ദുരിതം പേറുമ്പോൾ എന്ത് ചികിത്സ എന്ന് സ. പിണറായി കരുതിക്കാണും.

പലരും പറഞ്ഞ കാര്യം തന്നെ വീണ്ടും സൂചിപ്പിച്ചത് മാറിയത് കേവലം വ്യക്തികൾ മാത്രമല്ല, സമീപനങ്ങൾക്കൂടിയാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ്.അത് രണ്ട് മാസമായി അനുഭവിക്കുന്നുണ്ടെങ്കിലും, മലയാളികൾക്ക് ശരിക്കും തിരിച്ചറിയാൻ കഴിഞ്ഞ ദിവസങ്ങളാണ് കടന്നു പോകുന്നത്.

_അനീഷ് വിശ്വനാഥ് -

30/07/2026

ലൈഫ് മിഷൻ അഴിമതി ആരോപിച്ച് ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ,മാധ്യമങ്ങൾ ഒന്നടങ്കടം കൊണ്ടാടിയ ഇന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ദിവസേന പത്രസമ്മേളനം നടത്തിയും, യുവാക്കളെ തെരുവിലിറക്കിയും നാറിയ രാഷ്ട്രീയക്കളിക്ക് ഇരയാക്കിയ ശിവശങ്കറിനെ ഓർമ്മയുണ്ടോ?

CBI സമർപ്പിച്ച ആദ്യ കുറ്റ പത്രത്തിൽ അദ്ദേഹത്തിൻ്റെ പേര് പോലും ഇല്ല.
ഉള്ളതോ ,പ്രതിപക്ഷങ്ങൾ ദിവസവും പത്രസമ്മേളനം നടത്തിപ്പിച്ച ആ സ്വപ്ന സുരേഷിൻ്റെതടക്കം നാല് പേരുകൾ. തട്ടിയത് നാല് കോടി.

കോൺഗ്രസ്സും ബിജെപിയും ഇഡിയും പശ്‌ചാത്തപിക്കട്ടെ .പറ്റുമെങ്കിൽ ശിവശങ്കറിനോട് മാപ്പ് പറയട്ടെ!

28/07/2026

സംഘികൾക്ക് ദില്ലി സമരത്തിലേറ്റ അടിയുടെ ആഘാതം അവർക്ക് സഹിക്കാവുന്നതല്ല. അതിന്റെ പ്രതികാരവും സമരത്തിൽ പങ്കെടുത്തവർക്കു നേരെയുള്ള ഭീഷണിയും ആയിട്ടാണ് ദില്ലി പോലിസിനെ വിട്ട് എകെജി സെന്ററിൽ കയറി സഖാവ് ഒയ്ഷാ ഘോഷിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവാനുള്ള ശ്രമം. യൂണിഫോമോ ബാഡ്ജോ ഇല്ലാതെ അറസ്റ്റ് നാടകവുമായി വന്ന സംഘി പോലിസിനെ സഖാവ് ജോൺബ്രിട്ടാസിന്റെ നേതൃത്വത്തിൽ സഖാക്കൾ തടഞ്ഞു. നാഗ്‌പൂരിലെ തമ്പ്രാന്മാർക്ക് തലക്ക് കിട്ടിയ അടിയുടെ ആഘാതം തീർക്കാനാണ് നാലഞ്ച് വർഷം മുൻപുള്ള ഏതോ കേസും കുത്തിപ്പൊക്കി വന്നത്. അതൊക്കെ അങ്ങ് നാഗ്പൂറിൽ വച്ചാൽ മതി.

26/07/2026

വലതുപക്ഷ ഭരണകൂടങ്ങൾക്ക് അലോസരപ്പെടുത്തുന്ന ഏതൊരു ജനകീയ മുന്നേറ്റങ്ങളും വലതുപക്ഷത്തെ പിന്തുണക്കുന്ന മാധ്യമങ്ങൾക്ക് അലോസരമുണ്ടാക്കും.ജനകീയ പിന്തുണ ഉള്ളതുകൊണ്ട് മാത്രം സമരങ്ങൾക്കൊപ്പം എന്ന് പുറമേ കാണിക്കുമെങ്കിലും ഉള്ളിൽ ഒറ്റുകാരൻ്റെ മനസായിരിക്കും. സമരത്തിൻ്റെ വാർത്തകൾ വികലമായി നൽകുകയും, സമര നായകരെ മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്യും.

കേരളത്തിൽ ആ ജോലി ഏറ്റെടുത്തത് മലയാള മനോരമയാണ്. സമരം വിജയത്തിലേക്ക് നീങ്ങുന്നു എന്ന് കണ്ടപ്പോൾ മുതൽ യഥാർത്ഥ സമരനായകരെ പത്രത്താളുകൾക്ക് പുറത്ത് നിർത്താനും, ഒരു പങ്കുമില്ലാത്ത കോൺഗ്രസിനെ നായകസ്ഥാനത്ത് അവരോധിക്കാനുമുള്ള ശ്രമം ഉണ്ടായി. സമരം പാർലമെൻ്റിന് അടുത്തേക്ക് എത്തിയതറിഞ്ഞ് ഓടിയെത്തിയവർ മാത്രമാണ് കോൺഗ്രസ് നേതൃത്വം. അതും ആളെക്കൂട്ടിയത് മോഡി ഭരണത്തിനെതിരായുള്ള സമരത്തിരത്തിൻ്റെ പേരിലല്ലതാനും

CJP നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രക്ഷോഭം ആരംഭിച്ചത് ജൂൺ 6നാണ്. അന്ന് മുതൽ ജന്ദർമന്ദറിലെ സമര കേന്ദ്രത്തിൽ എസ്.എഫ്.ഐ ഉണ്ട്. രാഹുലും കോൺഗ്രസുമോ? ജൂലൈ 21ന് ഡൽഹിയിലെ സമരത്തിന് പോകുന്ന എ.ഐ.സി.സി യുടെ സെക്രട്ടറിയുടെ ചുമതല അടുത്ത നാൾ വരെ വഹിച്ച വിഷ്ണുനാഥ് മാധ്യമകളോട് പറഞ്ഞത് മറന്ന് പോയോ?
"ഇന്നലെയാണ് (ജൂലൈ 20ന് )സമരത്തെ പറ്റി അറിഞ്ഞത് " എന്നല്ലെ വിഷ്ണുനാഥ് പറഞ്ഞത്.കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം അവഗണിച്ച സമരമായിരുന്നു എന്നതിന് AlCC സെക്രട്ടറിയുടെ വാക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 35 ദിവസം നീണ്ട് നിന്ന ഐതിഹാസിസിക വിജയം കൈവരിച്ചതിന് ശേഷം CJP വക്താവ് അശുതോഷ് റാങ്ക SFI അടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒപ്പം നിന്നതിനും, നിർദ്ദേശങ്ങൾ നൽകിയതിനും നന്ദി അറിയിച്ചു കഴിഞ്ഞു..ഒപ്പം നിന്നതിനും ചോര ചീന്ദിയിതിനും ഇന്ത്യയിലെ യുവജനങ്ങൾ ഇടതുപക്ഷത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.

സമരത്തിൻ്റെ ആരംഭം മുതൽ സമരത്തെ അവഗണിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.മറ്റൊരു ആം ആദ്മി പാർട്ടിയായി മാറും എന്ന ഭയമായിരുന്നു കോൺഗ്രസിന്.ഞങ്ങൾ തനിയെ പ്രതിഷേധിച്ചോളാം എന്ന നിലപാടാണ് ജൂലൈ 21 വരെ കോൺഗ്രസ് സ്വീകരിച്ചത്.

ആ കോൺഗ്രസിൻ്റെ നേതാവ് രാഹുലിനാണ് മനോരമ ഇന്ന് സമരത്തിൻ്റെ നേതൃത്വ പട്ടം ചാർത്തി നൽകിയത്.SFl എന്ന് ഒരിടത്തും പരാമർശിക്കാതിരിക്കാനും ശ്രദ്ധിച്ചു....!

SFI എന്ന മൂന്നക്ഷരം മനസിലേറ്റുവാങ്ങാൻ കോടിക്കണക്കിന് ഹൃദയങ്ങൾ ഉള്ള രാജ്യത്ത്,എല്ലാക്കാലവും ഇടതുപക്ഷ മുന്നേറ്റം നേരിൽ കാണുന്നതിലും ഭേദം എലിവിഷം അടിക്കുന്നതാണെന്ന് വിശ്വസിക്കുന്നവരുടെ അംഗീകാരം അല്ലങ്കിലും എസ്.എഫ്.ഐ സഖാക്കളെ നിങ്ങൾക്കെന്തിനാണ്...?

_അനീഷ് വിശ്വനാഥ് -

25/07/2026

ഇന്നലെ വരെ ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പറ്റി കേരളത്തിലെ സംഘികൾ പറഞ്ഞത് ; "കേന്ദ്രസേന പൂ പറിക്കുന്ന ലാഘവത്തോടെ വിദ്യാർത്ഥി സമരത്തെ തൂത്തെറിയും, അതിനും കഴിഞ്ഞില്ലങ്കിൽ ഡൽഹി നഗരത്തിലും, പരിസര പ്രദേശങ്ങളിലും ആയിരക്കണക്കിന് ശാഖകളാണ് ആർ എസ് എസിനുള്ളത് അവരൊന്നിറങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ"

മിത്രങ്ങളെ, 56 ഇഞ്ച് പോലും മുട്ടിടിച്ച് പോയ വിദ്യാർത്ഥി സമരത്തെയാ കോണകം ഉടുത്ത് വടി കറക്കി തോൽപ്പിക്കുമെന്ന് നിങ്ങൾ വെല്ലുവിളിച്ചത്..,,,!

25/07/2026

സമരം... പോരാട്ടം🤝🤝 ജനാധിപത്യവാദികളുടെ ഏറ്റവും ശക്തമായ ഉപകരണം തുരുമ്പിച്ചു പോകില്ല.

17/07/2026

"സതീശൻ ഇന്ന് പറയാൻ പോകുന്ന നുണ പ്രവചിക്കാം സമ്മാനം നേടാം"

ഇങ്ങനെയൊരു സമ്മാന പദ്ധതി ആരംഭിക്കുന്നതിനെ പറ്റി സർക്കാരിന് ആലോചിക്കാവുന്നതാണ്.

മിനിഞ്ഞാന്നത്തെ നുണ പൊളിച്ചത് എൻ.എസ്.എസ് ജനറൽ സെക്രട്ടറി .
ഇന്നലത്തെ നുണ പൊളിച്ചത് ടാറ്റ ഗ്രൂപ്പ്.

ഇന്ന് പറയുന്ന നുണ എന്തായിരിക്കും.?
അത് പൊളിക്കുന്നതാരായിരിക്കും?

കാത്തിരിപ്പ് വെറുതെയാകില്ല,
കാരണം ഇത് ഇന്ദിര നുണയുടെ കാലമല്ലെ...!

Address

Chenneerkara
Pattanamtitta

Telephone

+919447783309

Website

Alerts

Be the first to know and let us send you an email when Aneesh Viswanath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share