Amal Gandhibhavan

Amal Gandhibhavan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amal Gandhibhavan, Digital creator, Pathanapuram.
(3)

അഗതികളുടെ സ്വന്തം അമ്മ വിടവാങ്ങി....🥹🌹കൊല്ലം ജില്ലയുടെ മദർ തെരേസ എന്ന് അറിയപ്പെട്ടിരുന്ന ചിന്നമ്മ അമ്മച്ചി (ചിന്നമ്മ ജോൺ...
10/08/2026

അഗതികളുടെ സ്വന്തം അമ്മ വിടവാങ്ങി....🥹🌹

കൊല്ലം ജില്ലയുടെ മദർ തെരേസ എന്ന് അറിയപ്പെട്ടിരുന്ന ചിന്നമ്മ അമ്മച്ചി (ചിന്നമ്മ ജോൺ-92) അന്തരിച്ചു.

വാർദ്ധക്യം വെറുതെയിരിക്കാനുള്ളതല്ല എന്ന സന്ദേശമെന്നോണം തൊണ്ണൂറുകളിലും ചുറുചുറുക്കോടെ അമ്മച്ചി ഓടിനടന്നത് സ്വന്തം കുടുംബകാര്യത്തിനായിരുന്നില്ല; ജില്ലയിലെ ഏഴ് അനാഥാലയങ്ങളിലെ മക്കൾക്കുവേണ്ടിയായിരുന്നു! സ്വന്തം സമ്പാദ്യത്തോടൊപ്പം ഉന്നത നിലകളിലുള്ള മക്കളും മരുമക്കളും ചെറുമക്കളും തനിക്ക് നൽകുന്ന സമ്മാനങ്ങളും, പരിചയക്കാരിൽ നിന്ന് ചോദിച്ചുവാങ്ങുന്ന ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറി സാമഗ്രികളുമെല്ലാം സ്വരുക്കൂട്ടി അത് ഏഴ് അഭയകേന്ദ്രങ്ങൾക്കായി പകുത്തുവെച്ച് ഒരു ഭാഗവുമായി രണ്ടാഴ്ചയിലൊരിക്കൽ നിറചിരിയോടെയുള്ള ആ വരവ് ഒരുകാലത്തും ഗാന്ധിഭവൻ കുടുംബം മറക്കില്ല.... 🙏🏻
ഭൂമിയിലെ സേവനം മതിയാക്കി ദൈവസന്നിധിയിലേക്ക് യാത്രയായ ഞങ്ങളുടെ പൊന്നമ്മച്ചിക്ക് കണ്ണീർപ്രണാമം...🙏🏻🙏🏻🌹🌹🥹😪 #അമ്മ

08/08/2026

കണ്ണ് നിറയാതെ കാണാനാവില്ല ഈ കാഴ്ച! 🥺
ഇവർക്ക് സഹായം ലഭ്യമാക്കാൻ എല്ലാവരും വീഡിയോ ഷെയർ ചെയ്യുമല്ലോ...🙏🏻 ゚viralシ

01/08/2026

വിവാഹം പോലും വേണ്ടെന്നുവെച്ചു.. കൂടെപ്പിറപ്പുകൾക്ക് വേണ്ടി... 🥺 ഒടുവിൽ..???

#അമ്മ #സ്നേഹം ゚

14/07/2026
21/06/2026

"സ്വന്തമായി വീട് വെക്കുമ്പോൾ അമ്മയെ തിരികെ കൊണ്ടുപോകും..." 🥹🫂 ゚viralシfypシ゚viralシalシ

05/06/2026

സന്തോഷം എന്തെന്ന് അറിയാതെ പോയ ഒരമ്മ...🥺🙏🏻 ゚viralシfypシ゚viralシalシ

പുതിയ പുതിയ ചിന്തകൾ...❤️ പുതിയ പുതിയ സ്വപ്‌നങ്ങൾ...❤️❤️"ഇന്നോളം നൽകിയ കനിവും കരുതലുമായി ദൈവമേ, അവിടുന്ന് എപ്പോഴും കൂടെയു...
20/05/2026

പുതിയ പുതിയ ചിന്തകൾ...❤️ പുതിയ പുതിയ സ്വപ്‌നങ്ങൾ...❤️❤️
"ഇന്നോളം നൽകിയ കനിവും കരുതലുമായി ദൈവമേ, അവിടുന്ന് എപ്പോഴും കൂടെയുണ്ടാകണേ" എന്ന പ്രാർത്ഥനയോടെ മേയ് 21 ന് അടുത്ത വയസ്സിലേക്ക് കടക്കുന്നു... എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും അപേക്ഷിക്കുന്നു... 🙏🏻

17/05/2026

ഇതൊന്നു കണ്ടുനോക്കൂ... 👉🏻 ഇതൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്!😍👏🏻 ゚viralシfypシ゚viralシalシ

ഗാന്ധിഭവൻ എന്ന മഹാപ്രസ്ഥാനത്തിന് അച്ഛൻ വിത്തിടുമ്പോൾ നിലമൊരുക്കിനൽകിയത് അമ്മയായിരുന്നു. ​2003-ൽ പത്തനാപുരത്തെ ഒരു ചെറിയ ...
10/05/2026

ഗാന്ധിഭവൻ എന്ന മഹാപ്രസ്ഥാനത്തിന് അച്ഛൻ വിത്തിടുമ്പോൾ നിലമൊരുക്കിനൽകിയത് അമ്മയായിരുന്നു.

​2003-ൽ പത്തനാപുരത്തെ ഒരു ചെറിയ വാടകവീട്ടിൽ തുടങ്ങിയ ആ വലിയ സ്വപ്നം പ്രതിസന്ധികളിൽ തട്ടി ഉലഞ്ഞ കാലം. അന്തേവാസികളുടെ എണ്ണം കൂടി, വീടൊഴിയാൻ ഉടമയുടെ നിരന്തര സമ്മർദ്ദം. സ്വന്തമായി ഒരിടം കണ്ടെത്തുക എന്നത് അനിവാര്യമായി. അന്വേഷണങ്ങൾക്കൊടുവിൽ കുണ്ടയം ഗ്രാമത്തിൽ കല്ലടയാറിനടുത്തായി ഉചിതമായ സ്ഥലം കണ്ടെത്തി...

പക്ഷേ, വലിയൊരു തുക വേണം! അന്തേവാസികളുടെ ഭക്ഷണത്തിന് പോലും വകയില്ലാത്ത നേരത്ത് ലക്ഷങ്ങൾ എവിടെനിന്ന് വരും? അച്ഛന്റെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ... ഒടുവിൽ ഞങ്ങളുടെ വീടും കടയും വസ്തുവും - അങ്ങനെ ഉണ്ടായിരുന്നതെല്ലാം ഒറ്റദിവസം കൊണ്ട് കിട്ടിയ വിലയ്ക്ക് വിൽക്കേണ്ടിവന്നു. ഗാന്ധിഭവനിലെ അന്തേവാസികളുടെ ഹാജർബുക്കിൽ 1,2,3,4 എന്നീ ക്രമത്തിൽ പുനലൂർ സോമരാജൻ, പ്രസന്നാ സോമരാജൻ, അമൽരാജ്, അമിതാരാജ് എന്നീ പേരുകൾ എഴുതിച്ചേർക്കപ്പെട്ടു.

​വിദ്യാർത്ഥികളായിരുന്ന മക്കളുടെ സുരക്ഷിതമായ ഭാവിയോർത്ത് വലിയ ആശങ്കയുണ്ടായിട്ടും, എല്ലാം മറന്ന്, എല്ലാം ഉപേക്ഷിച്ച് അച്ഛന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഒപ്പം ഇറങ്ങിത്തിരിക്കാൻ മനസ്സുകാട്ടിയ അമ്മയാണ് എന്നും എന്റെ സൂപ്പർ വുമൺ! ❤️🫂😘

​​എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ! ❤️ ✨

Address

Pathanapuram
689695

Alerts

Be the first to know and let us send you an email when Amal Gandhibhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Amal Gandhibhavan:

Shortcuts

Share