SRP Media Live

SRP Media Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SRP Media Live, News & Media Website, pathanapuram, Pathanapuram.

"ചൂടുള്ള വാർത്തകൾ, കട്ടയ്ക്ക് കലയും കായികവും,
പിന്നെ നാവിൽ വെള്ളമൂറുന്ന പാചകവിശേഷങ്ങളും! 🍳🔥 വിരൽത്തുമ്പിലെ ഈ മാജിക് മിസ്സ് ചെയ്യല്ലേ! ✨
വാർത്തകളും വിശേഷങ്ങളും തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ: "

കടപ്രയിലെ ദുരിതബാധിതർക്ക് ആശ്വാസമേകി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്; ദുരിതാശ്വാസ സാമഗ്രികൾ കൈമാറിഏനാദിമംഗലം: പ്രകൃതിദുരന്തത്...
07/08/2026

കടപ്രയിലെ ദുരിതബാധിതർക്ക് ആശ്വാസമേകി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്; ദുരിതാശ്വാസ സാമഗ്രികൾ കൈമാറി
ഏനാദിമംഗലം: പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കടപ്ര ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് താങ്ങും തണലുമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തും കുടുംബശ്രീ പ്രസ്ഥാനവും. കടപ്രയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ അവശ്യസാധനങ്ങളും സാമഗ്രികളും ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ കടപ്ര ഗ്രാമപഞ്ചായത്തിന് കൈമാറി.
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പി. പിള്ളയിൽ നിന്നും കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ. പണിക്കർ ദുരിതാശ്വാസ വസ്തുക്കൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിജിത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ കെ., കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ഷനിലാ ഗോപി, വൈസ് ചെയർപേഴ്സൺ ബിന്ദു അജി തുടങ്ങിയ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. നാടിന്റെ അതിജീവനത്തിനായി കൈകോർത്ത ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കരുതലിന് കടപ്ര പഞ്ചായത്ത് അധികൃതർ നന്ദി അറിയിച്ചു.

07/08/2026

കിൻഫ്ര ഫുഡ് പാർക്കിൽ ബയോമെഡിക്കൽ മാലിന്യ പ്ലാന്റ്: ശക്തമായ പ്രതിഷേധവുമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്; പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രസിഡന്റ് സജിത പി. പിള്ള
ഇളമണ്ണൂർ (പത്തനംതിട്ട): ഏനാദിമംഗലം കിൻഫ്ര ഫുഡ് പാർക്കിൽ പ്രൊപ്പോസ് ചെയ്തിട്ടുള്ള ഐ.എം.എയുടെ (IMA) ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് (CBWTDF) പദ്ധതിക്കെതിരെ ശക്തമായ നടപടികളുമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതും വലിയ ആരോഗ്യ-പരിസ്ഥിതി ഭീഷണി ഉയർത്തുന്നതുമായ പദ്ധതി യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത പി. പിള്ള വ്യക്തമാക്കി.
പദ്ധതിയുടെ അനുമതി പൂർണ്ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി സർക്കാരിനും ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകി. മാലിന്യ പ്ലാന്റിനെതിരെ പ്രദേശവാസികൾക്കും ജനപ്രതിനിധികൾക്കും കടുത്ത ആശങ്കയും എതിർപ്പുമാണുള്ളത്.
നേരത്തെ 07/09/2024-ൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പൊതുതെളിവെടുപ്പിലും, പഞ്ചായത്ത് കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങളിലും (22.08.2024, 13.07.2026) പദ്ധതിയോടുള്ള കടുത്ത എതിർപ്പ് വ്യക്തമാക്കിയിരുന്നു. കൂടാതെ നിയമസഭയിൽ ബഹു. വ്യവസായ മന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടണമെന്നും, ജനവാസ മേഖലയിലെ ഈ വിനാശകരമായ പദ്ധതിയിൽ നിന്ന് അധികൃതർ അടിയന്തരമായി പിന്മാറണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് മുന്നോട്ടുപോയാൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

06/08/2026

കോന്നി: പ്രതിപക്ഷത്ത് നിന്നുള്ള എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളോട് യു.ഡി.എഫ് ഗവണ്മെന്റുകൾ എക്കാലത്തും തീർത്തും അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഐ എം കോന്നി ഏരിയ സെക്രട്ടറി വി. ശ്യാംലാൽ പറഞ്ഞു. മണ്ഡലത്തിലെ വികസന പദ്ധതികൾ മുടക്കാനും പ്രതിപക്ഷ ജനപ്രതിനിധികളുടെ വികസന കാഴ്ചപ്പാടുകളെ തമസ്കരിക്കാനുമാണ് യു.ഡി.എഫ് ഭരണകാലത്ത് ശ്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കോന്നിയുടെ വികസനം പൂർണ്ണമായും തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് മണ്ഡലത്തിൽ നടപ്പിലാകാതിരുന്ന വലിയ വികസന പദ്ധതികൾക്ക് ജീവൻ വെച്ചതെന്നും ശ്യാംലാൽ കൂട്ടിച്ചേർത്തു.

05/08/2026

"മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രളയ സന്ദർശനം വെറും സെറ്റ് ഇട്ട ഷൂട്ടിംഗ്; ഈ വർഷത്തെ 'നൊളക്കള്ള അവാർഡ്' നോവൽ സമ്മാനത്തിന് മുഖ്യമന്ത്രി അർഹൻ!" — രൂക്ഷവിമർശനവുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ. പ്രളയബാധിത മേഖലയായ കോന്നി ഒഴിവാക്കിയതിലും അവലോകന യോഗത്തിൽ നിന്ന് ജനപ്രതിനിധികളെ മാറ്റിനിർത്തിയതിലും പ്രതിഷേധിച്ച് കോന്നി എം.എൽ.എ രംഗത്ത്. •


• •


• •





04/08/2026

UDF സർക്കാർ നല്കിയിട്ടുള്ള സൗജന്യ യാത്ര വനിതകൾക്ക് അവകാശപ്പെട്ടത്. അതിൽ തെറ്റില്ല ഇന്ദിരാ ഗാന്ധിയുടെ പേരിൽ UDF രാഹുൽ ഗാന്ധി നടപ്പാക്കിയത് അത് സർക്കാർ നിലനർത്തും മന്ത്രി മുരളീധരൻ പത്തനാപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദിങ്ങൾക്ക് മറുപടി നല്കുകയായിരുന്നു മന്ത്രി UDFGovernment

ദുബായിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലം കൊട്ടാരക്കര, പട്ടാഴി സ്വദേശിയ...
04/08/2026

ദുബായിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലം കൊട്ടാരക്കര, പട്ടാഴി സ്വദേശിയായ ഷിജിൻ പോൾ (27) മരണമടഞ്ഞു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഷിജിനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദുബായിലെ പ്രമുഖ വാണിജ്യ സ്ഥാപനമായ 'ദി കാർ സൂപ്പർ സ്റ്റോറി'ൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഷിജിൻ. എട്ടു മാസം മുമ്പാണ് ജോലി ആവശ്യങ്ങൾക്കായി ഇദ്ദേഹം ദുബായിൽ എത്തിയത്. ഷിജിന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രമാണ് പൂർത്തിയായത്. പാലക്കാട് സ്വദേശിനിയായ ശ്രുതി മോഹൻ ആണ് ഷിജിന്റെ ഭാര്യ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ദുബായിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അപകടവിവരം ലഭിച്ചയുടൻ തന്നെ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ സംഭവസ്ഥലത്തേക്ക് എത്തുകയും സമയോചിത ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സിവിൽ ഡിഫൻസിന്റെ വേഗത്തിലുള്ള പ്രവർത്തനം സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സഹായകമായി.

04/08/2026

ചികിത്സിക്കാൻ ആശുപത്രിയോ താമസിക്കാൻ ഹോട്ടലോ? പത്തനാപുരത്തെ കെട്ടിട നിർമ്മാണത്തിൽ കടുത്ത് മന്ത്രി കെ. മുരളീധരൻ!
പത്തനാപുരം: പത്തനാപുരം താലൂക്ക് ആശുപത്രി പണിയുന്നത് രോഗികൾക്കോ അതോ ടൂറിസ്റ്റുകൾക്കോ? നിർമ്മാണത്തിൽ ഗുരുതര അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. താലൂക്ക് ആശുപത്രിയുടെ അവലോകന യോഗത്തിനെത്തിയപ്പോഴാണ് കെട്ടിടത്തിന്റെ വിചിത്രമായ ഡിസൈൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിക്ക് വേണ്ട സൗകര്യങ്ങൾക്ക് പകരം ഹോട്ടൽ മാതൃകയിലാണ് നിർമ്മാണം മുന്നോട്ട് പോകുന്നത്. ഈ രീതി അംഗീകരിക്കാനാകില്ലെന്നും രോഗികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നിർമ്മാണം തിരുത്തണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

നാളെ രാവിലെ (05.08.26 ബുധൻ ) 10 മണിക്ക്  കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാർ മാധ്യമങ്ങളെ കാണുന്നു. എല്ലാ മാധ്യമ സുഹൃത്ത...
04/08/2026

നാളെ രാവിലെ (05.08.26 ബുധൻ )
10 മണിക്ക് കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാർ മാധ്യമങ്ങളെ കാണുന്നു.
എല്ലാ മാധ്യമ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്ഥലം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് കോന്നി #പത്തനംതിട്ട

04/08/2026

ശാർങ്ങക്കാവ് ദേവീ ക്ഷേത്രത്തിൽ അച്ചൻകോവിലാർ കരകവിഞ്ഞ് വെള്ളം കയറി❤️
അമ്മയുടെ ആറാട്ട് പൂജ. 🙏

പട്ടാഴി ദേവീക്ഷേത്രത്തിൽ വാഹന പാർക്കിങ്ങിന് പുതിയ നിയന്ത്രണങ്ങൾ; ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതിപട്ടാഴി:...
04/08/2026

പട്ടാഴി ദേവീക്ഷേത്രത്തിൽ വാഹന പാർക്കിങ്ങിന് പുതിയ നിയന്ത്രണങ്ങൾ; ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി
പട്ടാഴി: പട്ടാഴി ദേവീക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വാഹന പാർക്കിങ്ങിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിൽ എത്തുന്ന ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ എന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.
പുതിയ ക്രമീകരണങ്ങൾ അനുസരിച്ച്:
• ഇരുചക്ര വാഹനങ്ങൾ (Two Wheelers): ക്ഷേത്ര ഗ്രൗണ്ടിന്റെ തെക്കുഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
• നാലുചക്ര വാഹനങ്ങൾ (Four Wheelers): ക്ഷേത്ര ഗ്രൗണ്ടിന്റെ വടക്കുഭാഗത്ത് (പീപ്പിൾസ് അക്കാദമി ഭാഗത്ത്) പാർക്ക് ചെയ്യേണ്ടതാണ്.
ക്ഷേത്രത്തിലെ ദേവിയുടേയും ഭൂതത്താൻ നടയുടേയും ഇടയിലുള്ള ഭാഗങ്ങളിൽ ഒരു തരത്തിലുമുള്ള ഗതാഗത തടസ്സങ്ങളും ഉണ്ടാക്കരുതെന്നും, വാഹനങ്ങളുമായി എത്തുന്ന ഭക്തജനങ്ങൾ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അഭ്യർത്ഥിച്ചു.

Address

Pathanapuram
Pathanapuram
691556

Alerts

Be the first to know and let us send you an email when SRP Media Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share