React Media

React Media Online promotions,Reviews, Cinema news,Live Updates from location, Film Gossips, Teasers,Trailor,Firs

അച്ഛനിൽ നിന്ന് 50,000 രൂപയും അമ്മയിൽ നിന്ന് 50,000 രൂപയും കടം വാങ്ങി, 97,000 രൂപ വിലയുള്ള ഒരു ലാപ്‌ടോപ്പ് വാങ്ങി. വാങ്ങി...
16/06/2025

അച്ഛനിൽ നിന്ന് 50,000 രൂപയും അമ്മയിൽ നിന്ന് 50,000 രൂപയും കടം വാങ്ങി, 97,000 രൂപ വിലയുള്ള ഒരു ലാപ്‌ടോപ്പ് വാങ്ങി. വാങ്ങിയ ശേഷം എനിക്ക് 3,000 രൂപ ബാക്കി ഉണ്ടായിരുന്നു.
ഞാൻ അച്ഛന് 1,000 രൂപയും അമ്മയ്ക്ക് 1,000 രൂപയും തിരികെ നൽകി, എനിക്ക് 1,000 രൂപയും റിസർവ് ചെയ്തു.

ഇപ്പോൾ ഞാൻ അച്ഛന് 49,000 രൂപയും അമ്മയ്ക്ക് 49,000 രൂപയും കടപ്പെട്ടിരിക്കുന്നു.

49,000 + 49,000 = 98,000 പ്ലസ് 1,000 രൂപയും ഞാൻ എനിക്ക് വേണ്ടി റിസർവ് ചെയ്തു, അതായത് 99,000 രൂപ.

അപ്പോൾ 1,000 എവിടെ പോയി..?

115 ദശലക്ഷം ഡോളർ ആണു അമേരിക്കയുടെ 5മ് തലമുറ F35 ഫൈറ്റർ ജെറ്റിനു.അവസാനം പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിച്ചപ്പോളാണു ട്...
14/06/2025

115 ദശലക്ഷം ഡോളർ ആണു അമേരിക്കയുടെ 5മ് തലമുറ F35 ഫൈറ്റർ ജെറ്റിനു.അവസാനം പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിച്ചപ്പോളാണു ട്രമ്പ് ഇവ ഇന്ത്യയ്ക്ക് വിൽക്കാൻ തയ്യാറാണെന്നു അറിയിച്ചത്.ഇന്ത്യ അത് വാങ്ങാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും കഴിഞ്ഞയാഴ്ച ഇന്ത്യ അതിനു പകരം റഷ്യയുടെ Sukhoi Su 57 ഫൈറ്ററുകൾ വാങ്ങാൻ തിരുമാനം മാറ്റുകയാണു എന്നു വാർത്ത ഉണ്ടായിരുന്നു.കാരണം അമേരിക്ക നൽകുന്ന ഫൈറ്റർ ജെറ്റുകളുടെ മെയിന്റനൻസിനു അവരെ തന്നെ ആശ്രയിക്കണം.അവരുടെ നിയന്ത്രണവും ഉണ്ടാകും.എന്നാൽ റഷ്യ അങ്ങിനെയല്ല ഓപ്പൺ സോഴ്സ് ആണു.സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറും.എന്തായാലും F35 വാങ്ങാനുള്ള തിരുമാനം മാറ്റി എങ്കിൽ അത്‌ കൃത്യസമയത്താണു ആ തോന്നൽ ഉണ്ടായതെന്നു വേണം കരുതാൻ കാരണം ഇശ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടയിൽ നിന്നുള്ള ലേറ്റസ്റ്റ് ന്യൂസ് സൂചിപ്പിക്കുന്നത് അമേരിക്കയിൽ നിന്നും ഇശ്രയേൽ വാങ്ങിയ F35 കളിൽ മൂന്നാമത്തേതും റഷ്യയുടെ വെപ്പൺസ് വച്ച് ഇറാൻ വെടിവച്ചിട്ടു എന്നാണ്. ഇന്നലെയും ഇന്നുമായി 3 F35 അവർ വെടി വച്ച് വീഴ്ത്തി എന്നാണു ഇന്റർ നാഷ്ണൽ മീഡിയാസ് പറയുന്നത്.എന്തായാലും അമേരിക്കയേക്കാൾ നമുക്ക് വിശ്വസിക്കാൻ കൊള്ളാവുന്നത് റഷ്യയേയും അവരുടെ ഉപകരണങ്ങളേയും തന്നെ ആണെന്നു തോന്നുന്നു.ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണു.നിങ്ങൾക്ക് എന്താണു തോന്നുന്നതെന്നു നിങ്ങളുടെ സംസ്കാരത്തിനനുസരിച്ച് മറുപടി എഴുതാം

F-35 vs Su-57 – സാങ്കേതികവും തന്ത്രപരവുമായ താരതമ്യം:

F-35 Lightning II (US):

മികച്ച സ്റ്റെൽത്ത് (stealth) കഴിവ്.

ന്യൂനത: US അധിഷ്ഠിത software, performance logs, weapon authorizations എന്നിവയെല്ലാം പൂർണ്ണമായി അവർ നിയന്ത്രിക്കും.

Maintenance, software updates, weapon integration തുടങ്ങിയവയ്ക്കായി അമേരിക്കയിലേക്കുള്ള സ്ഥിരം ആശ്രയം ആവശ്യമാണ്.

ഉപഭോഗ വിവരങ്ങൾ അമേരിക്കയ്ക്ക് transparently ലഭിക്കും – അതിനാൽ രാഷ്ട്രീയ ആശങ്കകൾ ഇന്ത്യൻ പ്രതിരോധ വിദഗ്ധർക്കുണ്ട്.

Sukhoi Su-57 (Russia):

കുറച്ച് കുറവുള്ള stealth, പക്ഷേ ഇന്ത്യയുടെ HAL-യുമായി ചേർന്ന് indigenous development ചെയ്യാനുള്ള സാധ്യത.

Russia technology transfer-നു സാധ്യത കാണിക്കുന്നു – അതായത് ഇന്ത്യൻ scientists, engineers-ക്ക് അതിന്റെ systems modify ചെയ്യാം.

Maintenance നിയന്ത്രണം കൂടുതലും ഇന്ത്യയുടെ നിയന്ത്രണത്തിലാകും – ഇത് ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് അനുകൂലമാണ്.

അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു
30/04/2025

അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു

സമീപകാലത്ത് മലയാള സിനിമയിൽ ഏറ്റവും അധികം ചലനം സൃഷ്ടിച്ച ചലച്ചിത്രം ഏതെന്നു ചോദിച്ചാൽ അത് " എമ്പുരാൻ " ആണ് എന്ന കാര്യത്തി...
29/04/2025

സമീപകാലത്ത് മലയാള സിനിമയിൽ ഏറ്റവും അധികം ചലനം സൃഷ്ടിച്ച ചലച്ചിത്രം ഏതെന്നു ചോദിച്ചാൽ അത് " എമ്പുരാൻ " ആണ് എന്ന കാര്യത്തിൽ സംശയമില്ല, സാങ്കേതിക മികവിലും ആ സിനിമ മികച്ചു നിന്നു.

എന്നാൽ തിരക്കഥയുടെ കാര്യം എടുത്താൽ എമ്പുരാൻ, തന്റെ മുൻഗാമിയായ ലൂസിഫറിന്റെ ഏഴയലത്ത് എത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. പിന്നെ അണിയറ പ്രവർത്തകരും മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ച പുകഴ്ത്തലിലും വിവാദത്തിലും വീണുപോയ പ്രേക്ഷകർ കയ്യയച്ചു സഹായിച്ചു എന്ന് മാത്രം.

അതോടൊപ്പം പറയാനുള്ളത് എമ്പുരാനിലെ വില്ലന്മാരെക്കുറിച്ചാണ്, ആദ്യ ഭാഗം ലൂസിഫറിലെ വില്ലൻ ബോബിയുടെ ആംബിയറുള്ള ഒരു വില്ലനെപ്പോലും സമ്മാനിക്കാൻ ആ സിനിമക്ക് കഴിഞ്ഞില്ല, ആഫ്രിക്കക്കാരൻ കബൂക്കയും, വ്യാളി ഷർട്ടിട്ട ചൈനക്കാരനും ഒക്കെ എന്തിനു വന്നു പോയി എന്ന് ആത്മാർത്ഥമായി ചോദിച്ചാൽ ഒരു ശരാശരി മലയാളി പ്രേക്ഷകൻ കൈ മലർത്തും.

അങ്ങനെ വില്ലന്മാർക്ക് ദാരിദ്ര്യം നേരിടുന്ന മലയാള സിനിമക്ക് പുതിയൊരു വാഗ്ദാനമാണ് " തുടരും " സിനിമയിലെ വില്ലൻ പ്രകാശ് വർമ്മ.

ആദ്യം സ്‌ക്രീനിൽ രംഗപ്രവേശനം തുടങ്ങുന്നത് മുതൽ ഈ മനുഷ്യൻ ഉണ്ടാക്കുന്ന ഫീൽ നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ചപോലെയാണ്, എന്നാൽ ആ ഒരു ഫീൽ ഉണ്ടാക്കാൻ വേണ്ടി കഥാപാത്രത്തിന്റെ ബാഹ്യരൂപത്തെ ഭീവൽസമാക്കുകയോ, മയക്കുമരുന്ന് ഉപയോഗിപ്പിക്കേണ്ടി വരികയോ ചെയ്യുന്നില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് വർമ്മയുടെ ടാലൻസ് വെളിപ്പെടുന്നത്.

പലപ്പോഴും ആ ടാലൻസ് നായകനായ മോഹൻലാലിനെപ്പോലും മറികടക്കുന്നു എന്ന് പറയാൻ ഈ ദാമോദർജിക്ക്‌ മടിയില്ല.

രാജൻ പി ദേവിനും, എൻ എഫ് വർഗീസിനും, കമ്മീഷണറിലെ രതീഷിനും, ദേവാസുരത്തിലെ നെപ്പോളിയനും ഒക്കെ ഒപ്പമോ, ഒരു പണത്തൂക്കം മുന്നിലോ ഒക്കെ നിൽക്കുന്ന ഒരു വില്ലൻ, ഒരുവേള ഒരു അഭിനേതാവ്.

അദ്ദേഹത്തിൻറെ സിദ്ധികൾ ഉപയോഗപ്പെടുത്തേണ്ടത് മലയാള സിനിമയാണ് ...
കടപ്പാട് - സുരേഷ് മഠത്തിൽ

Address

Pathanapuram

Alerts

Be the first to know and let us send you an email when React Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to React Media:

Share

Category

React Media

OUR STORY We are your friendly neighborhood media promotion team who belives in one single principle - everyone deserves a platform to showcase their talent. We have ensured active and engaging presence across various social media platforms delivering you the massive reach you deserve . you can send us FB Message \ Whats app ; 00971554629187 and mail ; [email protected],[email protected]