Nedungottur Vartha

Nedungottur Vartha നാട്ടു വാർത്തകൾ ഇനി വിരൽ തുമ്പിൽ ... പാലക്കാട് ജില്ലാ വാർത്തകളും തൊഴിൽ വാർത്തകളും അറിയിപ്പുകളും... വാർത്തകൾ വിരൽ തുമ്പിൽ ...

📌 18ാം വയസ്സിൽ ജോലി കിട്ടുന്നത് ചെറിയ കാര്യമല്ല📍 ആർമി / നേവി / എയർ ഫോഴ്സ് സേനകളിൽ  ജോലി നേടാംപ്രീ - റിക്രൂട്ട്മെൻ്റ് സെല...
07/04/2026

📌 18ാം വയസ്സിൽ ജോലി കിട്ടുന്നത് ചെറിയ കാര്യമല്ല

📍 ആർമി / നേവി / എയർ ഫോഴ്സ് സേനകളിൽ ജോലി നേടാം

പ്രീ - റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പും
സൗജന്യ സെമിനാറും ഏപ്രിൽ 8 ന്
പാലക്കാട്ടും
ഒറ്റപ്പാലത്തും

🕘 ഏപ്രിൽ 8 ബുധനാഴ്ച രാവിലെ 9 മണി

🏣 ETS റസിഡൻസി ഹാൾ
വിക്ടോറിയ കോളജിനു സമീപം (SBl Building )
പാലക്കാട്

🆕 ഉച്ചയ്ക്ക് 2 മണി ഒറ്റപ്പാലത്ത്
സൂര്യ ഓഡിറ്റോറിയം
നിയർ NSS കോളജ്
ഒറ്റപ്പാലം

പങ്കെടുക്കാൻ വിളിക്കുക
📞 8714 333 577
📞 7721 071 218

സൈനിക ജോലി നേടാൻ കേരളത്തിലെ ഏറ്റവും വിശ്വസ്ത സ്ഥാപനം

ഉറപ്പിച്ചു പറയാം: കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ജോലി നേടുന്നത്
മേജർ രവീസ് ട്രെയിനിംഗ് അക്കാദമിയുടെ പരിശീലനത്തിലൂടെയാണ്.

🔳 No.1 പ്രീ - റിക്രൂട്ട്മെൻ്റ് ട്രെയിനിംഗ് സെൻ്റർ, കേരളം

മേജർ രവീസ് ട്രെയിനിംഗ് അക്കാദമി
🔳 പാലക്കാട്
🔳 വടക്കഞ്ചേരി
🔳 ചെർപ്പുളശ്ശേരി
🔳 ഒറ്റപ്പാലം
🔳 പട്ടാമ്പി
🔳 തൃശ്ശൂർ

⚫ കേരളത്തിൽ എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങൾ

തൂതപുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.ഏലംകുളം/എളാട് :  എളാട് ചെക്ക് ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറ...
05/04/2026

തൂതപുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഏലംകുളം/എളാട് : എളാട് ചെക്ക് ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കലിൽ താമസിക്കുന്ന ആലിക്കപ്പറമ്പിൽ റഫീഖിന്റെ മകൻ മുഹമ്മദ് റസീൻ (19) ആണ് മരണപ്പെട്ടത്.

ഇന്നലെ ( 04 - 04 - 2026 ) വൈകീട്ട് 4 മണിയോടെയാണ് കൂട്ടുകാരോടൊത്ത് റസീൻ തടയണയിൽ കുളിക്കാൻ ഇടങ്ങിയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജിലെ CA വിദ്യാർത്ഥിയാണ് മരണപ്പെട്ട റസീൻ. മൃതദേഹം ചെർപ്പുളശ്ശേരി ഹോസ്പിറ്റലിലേക്ക് മാറ്റി.
________________

*നിങ്ങളുടെ സ്ഥാപനത്തിന്റെയോ /പ്രൊഡക്റ്റിന്റെയോ പരസ്യങ്ങൾ കുറഞ്ഞ ചെലവിൽ ചെര്‍പ്പുളശ്ശേരി/ പട്ടാമ്പി/കൊപ്പം/പുലാമന്തോള്‍/വളാഞ്ചേരി ഭാഗത്തുളള കൂടുതല്‍ ആളുകളിൽ എത്തിക്കാന്‍ നിങള്‍ ആഗ്രഹിക്കുന്നുണ്ടോ...കൂടുതൽ വിവരങ്ങൾക്കായി ഞങളുമായി ബന്ധപ്പെടാം*
📞7306442413/751035623
വാര്‍ത്തകള്‍ക്കായ്
സസ്ക്രൈബ് ചെയ്യൂ..🔔
ഫോളോചെയ്യൂ ..👍
ന്യൂസ് വണ്‍
https://youtube.com/-o1n?si=h63emN8xwAH03-xS

*iNsta*👇
https://www.instagram.com/news49447?igsh=anN1YWZ2ZGpybTls

ജോയിന്‍ ചെയ്യാം..
https://www.facebook.com/share/1CARTJncuK/

*Group 50*

https://chat.whatsapp.com/BQHCeBJRbyj8vVYWGSgtCW?mode=hqrt3
ഗ്രൂപ്പ് -51

https://chat.whatsapp.com/BsgdL6oYP2NIZ8wwtHzSCk?mode=gi_t

04/04/2026

കൊപ്പത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം
ലക്ഷകണക്കിന് രൂപയുടെ വൈദ്യുതി കേബിളുകൾ മോഷണം പോയി. കൊപ്പം പോലീസ് അന്വേഷണം ആരംഭിച്ചു

____________________

https://chat.whatsapp.com/BQHCeBJRbyj8vVYWGSgtCW?mode=hqrt3

വീഡിയോ കാണാം
👇👇
https://youtu.be/Fy9jnr74kPE

ഉപകാരപ്രദമായ അറിയിപ്പുകൾക്കും വാര്‍ത്തകള്‍ക്കായും  ജോയിൻ ചെയ്യുക  ⤵️പട്ടാമ്പി താലൂക്ക് ഹോസ്പിറ്റലില്‍ ഇന്ന്..... ഷെയര്‍ ...
04/04/2026

ഉപകാരപ്രദമായ അറിയിപ്പുകൾക്കും വാര്‍ത്തകള്‍ക്കായും ജോയിൻ ചെയ്യുക ⤵️
പട്ടാമ്പി താലൂക്ക് ഹോസ്പിറ്റലില്‍ ഇന്ന്..... ഷെയര്‍ ചെയ്യൂ...

https://chat.whatsapp.com/BQHCeBJRbyj8vVYWGSgtCW?mode=hqrt3

_________________

*Dr.jauhars crown dental clinic*
ഉയർന്ന നിലവാരത്തിലുള്ള ദന്തചികിത്സയ്ക്ക് ഇപ്പോൾ തന്നെ അപോയിന്റ്മെന്റ് ബുക്ക് ചെയ്യൂ. 📞 വിളിക്കുക:
7356 770 215 വലിയകുന്ന് വളാഞ്ചേരി

*ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി* ഏപ്രില്‍ മാസത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനിരിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്...
01/04/2026

*ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി*

ഏപ്രില്‍ മാസത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനിരിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കണം. ഇത്തവണ ഏപ്രില്‍ മാസത്തില്‍ 14 അവധികളാണ് ഉള്ളത്.

ഞായറാഴ്ച‍യും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അടക്കമുള്ള ദിവസങ്ങള്‍ കണക്കാക്കിയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ 14 അവധികള്‍ വരുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസമുണ്ടാവും. പലതും പ്രദേശികമായി വരുന്ന അവധികളായതിനാലാണ് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ വരാത്തത്.

കേരളത്തിലിത് 11 അവധികളാണ്. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാം ശനിക്കും നാലാം ശനിക്കും പുറമേ ഏപ്രില്‍ ഒന്ന്, പെസഹ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, അംബേദ്കര്‍ ജയന്തി, വിഷു എന്നിവയാണ് വരുന്ന മറ്റ് അവധികള്‍.

അവധികള്‍ ഇങ്ങനെ...

ഏപ്രില്‍ 1 - വാര്‍ഷിക കണക്കെടുപ്പ്

ഏപ്രില്‍ 2- പെസഹ വ്യാഴാഴ്ച

ഏപ്രില്‍ 3- ദുഃഖ വെള്ളിയാഴ്ച

ഏപ്രില്‍ 5- ഞായറാഴ്ച

ഏപ്രില്‍ 11- രണ്ടാം ശനിയാഴ്ച

ഏപ്രില്‍ 12- ഞായറാഴ്ച

ഏപ്രില്‍ 14- ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 15- വിഷു

ഏപ്രില്‍ 16- ബൊഹാഗ് ബിഹു

ഏപ്രില്‍ 19- ഞായറാഴ്ച

ഏപ്രില്‍ 20- ബസവ ജയന്തി/ അക്ഷയ തൃതീയ

ഏപ്രില്‍ 21- ഗരിയ പൂജ

ഏപ്രില്‍ 25- നാലാമത്തെ ശനിയാഴ്ച

ഏപ്രില്‍ 26- ഞായറാഴ്ച
___________________

https://chat.whatsapp.com/BsgdL6oYP2NIZ8wwtHzSCk?mode=gi_t

*പൊട്ടിച്ചൊ...**എംഎൽഎടെ യല്ലെ നമ്മള് വോട്ട് കൊടുക്കിണില്ലെ... എംഎൽഎ ഒരു മാങ്ങ പൊട്ടിക്കിണ്ട്ട്ടാ..*https://youtube.com/s...
31/03/2026

*പൊട്ടിച്ചൊ...*
*എംഎൽഎടെ യല്ലെ നമ്മള് വോട്ട് കൊടുക്കിണില്ലെ... എംഎൽഎ ഒരു മാങ്ങ പൊട്ടിക്കിണ്ട്ട്ടാ..*

https://youtube.com/shorts/JdTiXiQDdr8?si=NpNP6qjiN0_zQ6LB

*പട്ടാമ്പി LDF സ്ഥാനാർത്ഥി മുഹസിന്റെ വീട്ടിലെ മാങ്ങ പൊട്ടിച്ച കോളേജ് വിദ്യാർത്ഥിനികളുടെ വീഡിയോ വൈറൽ*

*പ്രതികരണവുമായി മുഹസിൻ*

https://chat.whatsapp.com/BsgdL6oYP2NIZ8wwtHzSCk?mode=gi_t

*പൊട്ടിച്ചൊ...**എംഎൽഎടെ യല്ലെ നമ്മള് വോട്ട് കൊടുക്കിണില്ലെ... എംഎൽഎ ഒരു മാങ്ങ പൊട്ടിക്കിണ്ട്ട്ടാ..**പട്ടാമ്പി LDF സ്ഥ....

*രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി*തിരുവനന്തപ...
31/03/2026

*രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി*

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. പാവപ്പെട്ടവര്‍ക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, ദീര്‍ഘകാല കേരളത്തിന്റെ ആവശ്യമായ എയിംസ് യാഥാര്‍ഥ്യമാക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ഓരോ വീട്ടിലും പ്രതിമാസം 20,000 ലിറ്റര്‍ സൗജന്യ കുടിവെളളം. ക്ഷേമപെന്‍ഷന്‍ 3000 രൂപ നല്‍കും. തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍ ശൃംഖല യാഥാര്‍ഥ്യമാക്കും. മെട്രോമാന്‍ ഇ ശ്രീധരന്‍ തയാറാക്കിയ പദ്ധയില്‍ ചെറിയ മാറ്റങ്ങളോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സര്‍വീസ് തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍.
ദേവസ്വം ബോര്‍ഡ് പുനസംഘടിപ്പിക്കും, ശബരിമല കേസില്‍ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. സാധാരണക്കാര്‍ക്കും തീരദേശ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായുണ്ട്.

പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വിവി രാജേഷ്, ട്വന്റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

എൻഡിഎ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ

1 പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ഒരു 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്' നൽകും. ഇത് പലചരക്ക് സാധനങ്ങൾ വാങ്ങാനും മരുന്നുകൾ വാങ്ങാനും ഉപയോഗിക്കാം

2 പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില (എംഎസ്പി) ഉറപ്പാക്കും.

3 തോട്ടം മേഖലയിലെ നിയമങ്ങളും വനനിയമങ്ങളും ഭേദഗതി ചെയ്ത് പ്ലാന്റേഷൻ ഭൂമികളിൽ ഇടവിള കൃഷി നടത്തുന്നതിനുള്ള അവസരങ്ങൾ ഒരുക്കും.

4. ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും.

5. ചികിത്സാ സൗകര്യങ്ങൾക്കായി കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് യാഥാർത്ഥ്യമാക്കും.

6. പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകും. ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം ഇവ ലഭ്യമാക്കും.

7. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകും.

8. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകൾക്കും, വിധവകൾക്കും, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷൻ വഴി നൽകും.

9. തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും.

10. കൊച്ചി മെട്രോയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും. കൂടാതെ കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും.

11. കേരളീയർക്ക് പുതിയ തൊഴിൽ നൽകുന്ന സംരംഭങ്ങൾക്ക്, നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്ന 'എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം' നടപ്പിലാക്കും.

12. വിഴിഞ്ഞത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി വികസിപ്പിക്കും. ഇതിനായി ഷിപ്പ് റിപ്പയർ ആൻഡ് മറൈൻ എൻജിനീയറിങ് ക്ലസ്റ്റർ, നേമം യാർഡ് മുതൽ വിഴിഞ്ഞം തുറമുഖം വരെ എലിവേറ്റഡ് ഡബിൾ റെയിൽ പാത, തുറമുഖത്തിന് ചുറ്റും പ്രത്യേക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും.

13. അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും.

14. ക്ഷേത്ര ഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും. എല്ലാ ഇതിലൂടെ ശബരിമല, ഗുരുവായൂർ തുടങ്ങി ആരാധനാലയങ്ങളും സംരക്ഷിക്കും. ശബരിമലയിലെ സ്വർണക്കൊള്ളയിൽ സമയബന്ധിതമായ സി.ബി.ഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 'ശബരിമല അടിസ്ഥാന സൗകര്യ വികസന മിഷൻ' ആരംഭിക്കും.

15. മുല്ലപ്പെരിയാർ - തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ: തമിഴ്നാടിന്റെ ജലാവകാശത്തെ ബാധിക്കാതെ, കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിൻ് ജലലഭ്യതയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായും തമിഴ്നാട് സർക്കാരുമായും സഹകരിച്ച് പ്രവർത്തിക്കും.

16. ഓരോ കോർപ്പറേഷനെയും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഓരോന്നിനും പ്രത്യേകമായ വികസന പദ്ധതികൾ ആവിഷ്‌കരിക്കും.

a. തിരുവനന്തപുരം: ഐടി, ഇന്നൊവേഷൻ തലസ്ഥാനം.

b. കൊച്ചി: ഇന്ത്യയുടെ കപ്പൽ നിർമ്മാണ തലസ്ഥാനം.

C. കോഴിക്കോട്: ഹെൽത്ത് കെയർ, മെഡിക്കൽ ഇന്നൊവേഷൻ ഹബ്.

d. തൃശ്ശൂർ: കേരളത്തിന്റെ സാംസ്‌കാരിക വിനോദസഞ്ചാര തലസ്ഥാനം.

e. കൊല്ലം: സമുദ്രോൽപ്പന്ന കയറ്റുമതിക്ക് മുൻഗണന നൽകുന്ന അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ ഇക്കണോമി' ക്ലസ്റ്റർ.

f. കണ്ണൂർ: ഡിഫൻസ് ഇന്നൊവേഷൻ ഹബ്.
_____________________

*നിങ്ങളുടെ സ്ഥാപനത്തിന്റെയോ /പ്രൊഡക്റ്റിന്റെയോ പരസ്യങ്ങൾ കുറഞ്ഞ ചെലവിൽ ചെര്‍പ്പുളശ്ശേരി/ പട്ടാമ്പി/കൊപ്പം/പുലാമന്തോള്‍/വളാഞ്ചേരി ഭാഗത്തുളള കൂടുതല്‍ ആളുകളിൽ എത്തിക്കാന്‍ നിങള്‍ ആഗ്രഹിക്കുന്നുണ്ടോ...കൂടുതൽ വിവരങ്ങൾക്കായി ഞങളുമായി ബന്ധപ്പെടാം*
📞7306442413/751035623
വാര്‍ത്തകള്‍ക്കായ്
സസ്ക്രൈബ് ചെയ്യൂ..🔔
ഫോളോചെയ്യൂ ..👍
ന്യൂസ് വണ്‍
https://youtube.com/-o1n?si=h63emN8xwAH03-xS

*iNsta*👇
https://www.instagram.com/news49447?igsh=anN1YWZ2ZGpybTls

ജോയിന്‍ ചെയ്യാം..
https://www.facebook.com/share/1CARTJncuK/

*Group 50*

https://chat.whatsapp.com/BQHCeBJRbyj8vVYWGSgtCW?mode=hqrt3
ഗ്രൂപ്പ് -51

https://chat.whatsapp.com/BsgdL6oYP2NIZ8wwtHzSCk?mode=gi_t

Media/Company /Entertiment media വാര്‍ത്തകളും എന്‍റര്‍ ടൈമെന്‍റ് വീഡിയോസും

Address

Pattambi
Pattambi

Alerts

Be the first to know and let us send you an email when Nedungottur Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nedungottur Vartha:

Share