
06/06/2025
ജോലി വാഗ്ദാനം ചെയ്ത് ഒറ്റപ്പാലം സ്വദേശിയിൽ 73.27 ലക്ഷം തട്ടിയ തൃശൂർ സ്വദേശി പിടിയിൽ
```2025 ജൂൺ 06```
ഓൺലൈനായി പാർട്ട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് 73,27,814 രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. തൃശൂർ കുണ്ടുകാട് കുറിച്ചിക്കര സ്വദേശി പി.എം അച്ചു (29) ആണ് പാലക്കാട് സൈബർ പൊലീസിൻ്റെ പിടിയിലായത്. 2024 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. പ്രതി സമൂഹ മാധ്യമങ്ങളിലൂടെ പരാതിക്കാരനെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. തുടക്കത്തിൽ ചെറിയ തുക ബാങ്കിൽ നിക്ഷേപിപ്പിച്ച് ചെറിയ ലാഭം തിരിച്ചുനൽകി. തുടർന്ന് വൻതുക നിക്ഷേപിപ്പിച്ച് പറ്റിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ കൂടുതൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡി.സി.ആർ.ബി ഡി.വൈ.എസ്.പി
എം.പ്രസാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.ശശികുമാർ, സബ് ഇൻസ്പെക്ടർമാരായ എ.പി ജോഷി, വി.ആർ റനീഷ്, എ.എസ്.ഐ എം.മനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://chat.whatsapp.com/CrhLSmJAlsTLaMno7wEWhC
🪀 *വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം...*
https://chat.whatsapp.com/F77JXAKuyH3BdfCyxSvIRL