03/02/2025
ഇന്ന് അർധരാത്രിമുതൽ കെ.എസ്.ആർ.ടി.സി. പണിമുടക്ക്
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി.യിൽ ഐ.എൻ.ടി.യു.സി. യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്.) ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാത്രി 12-ന് തുടങ്ങും. ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ചൊവ്വാഴ്ച ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഡയസ്നോണായി പരിഗണിക്കുമെന്ന് സി.എം.ഡി. പ്രമോജ് ശങ്കർ അറിയിച്ചു.
ചൊവ്വാഴ്ച ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കുന്നത് ഉൾപ്പെടെയുള്ളവയിൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ ചീഫ് ഓഫീസിന്റെ അനുമതിയോടെ മാത്രമേ പിന്നീട് ജോലിക്ക് നിയോഗിക്കാവൂവെന്നും നിർദേശിച്ചിട്ടുണ്ട്.
ശമ്പളവും പെൻഷനും കൃത്യമായി വിതരണംചെയ്യുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
`Pattambi Live`
| 03 | 02 | 2025
വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 🪀⤵️
https://chat.whatsapp.com/DdC58YOg57eABjsDdO48FT