ധർമ്മ സംഘ ധ്വനി

ധർമ്മ സംഘ ധ്വനി "In order to be able to contribute our unique knowledge to mankind, in order to be able to live and

നമസ്തേ 🙏സേവന പാതയിൽ DS ന്യാസ് ട്രസ്റ്റ്‌ അതിന്റെ ജൈത്രയാത്ര തുടരുന്നു. കോഴിക്കോട് സേവാഭാരതി  ബാലികസദനത്തിലെ കൊച്ചു കുട്ട...
25/05/2025

നമസ്തേ 🙏
സേവന പാതയിൽ DS ന്യാസ് ട്രസ്റ്റ്‌ അതിന്റെ ജൈത്രയാത്ര തുടരുന്നു.

കോഴിക്കോട് സേവാഭാരതി ബാലികസദനത്തിലെ കൊച്ചു കുട്ടികൾക്ക് ആവശ്യമായ സ്കൂൾ ബാഗുകളും കുടകളും ധർമ്മ സംഘ ന്യാസ് ചാരിറ്റബിൾ ട്രസ്റ്റ്, ട്രസ്റ്റ് പ്രസിഡൻ്റ് ൻ്റെ നേതൃത്വത്തിൽ ബാലികാസദനം അധികൃതർക്ക് കൈമാറി.

നമ്മുടെ സഹോദരങ്ങൾക്ക് ധർമ്മ സംഘധ്വനിയുടെ കണ്ണീർ പ്രണാമം 🙏
23/04/2025

നമ്മുടെ സഹോദരങ്ങൾക്ക് ധർമ്മ സംഘധ്വനിയുടെ കണ്ണീർ പ്രണാമം 🙏

വായിക്കാം... പ്രചരിപ്പിക്കാം 💪💪വഖഫ് ഭേദഗതി ബില്ല് 💪💪
03/04/2025

വായിക്കാം... പ്രചരിപ്പിക്കാം 💪💪
വഖഫ് ഭേദഗതി ബില്ല് 💪💪

ഇന്നലെ മൊത്തം കോൺഗ്രസ്‌കാരെ എയറിൽ ആക്കിയ മൊതൽ..
03/04/2025

ഇന്നലെ മൊത്തം കോൺഗ്രസ്‌കാരെ എയറിൽ ആക്കിയ മൊതൽ..

നിറത്തിന്റ പേരിൽ വിവേചനം നേരിടുന്നുവെന്ന ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ കേരളത്തിൽ നിലനിൽക്കുന്ന നിന്ദ്യമായ സാമൂഹ്യ ...
27/03/2025

നിറത്തിന്റ പേരിൽ വിവേചനം നേരിടുന്നുവെന്ന ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ കേരളത്തിൽ നിലനിൽക്കുന്ന നിന്ദ്യമായ സാമൂഹ്യ തിന്മയെയാണ് വെളിച്ചത്തു കൊണ്ടുവന്നതു്.
കേരളത്തിന്റെ ഭരണ സിരാ കേന്ദ്രത്തിലെ ഏറ്റവും ഉന്നത ഭരണാധികാരി പോലും വർണ്ണവെറിയന്മാരുടെ അവഹേളനത്തിന് ഇരയായ സംഭവം പരിഷ്കൃത കേരളസമൂഹത്തിന് സഹിക്കാവുന്നതിനും അപ്പുറമാണ്.
സാമൂഹ്യ അസമത്വത്തിനെതിരെ ഐതിഹാസിക ജനമുന്നേറ്റം നടന്ന വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും വർണ്ണവിവേചനത്തിന്റെ മലീമസമായ അവശേഷിപ്പുകൾ ഉണ്ടെന്ന യാഥാർത്ഥ്യം ഞെട്ടിപ്പിക്കുന്നതാണ്.
നിറത്തിന്റ പേരിൽ തന്നെ അവഹേളിച്ചവരുടെ പേരുവിവരം വെളിപ്പെടുത്തുവാൻ ചീഫ് സെകട്ടറി തയ്യാറാവണം. അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളാൻ സർക്കാർ ആർജവം കാട്ടണം.. വർണ്ണവെറിയുടെ പേരിൽ ഇനി ആരും അവഹേളിക്കാനോ ഇരകളാവാനോ പാടില്ല. . നിറത്തിന്റെ പേരിൽ ഒരു പൗരന്റേയും അന്തസും അഭിമാനവും ചോദ്യം ചെയ്യപ്പെടാൻ പാടില്ല. . ഭരണഘടനാദത്തമായസാമൂഹ്യ സമത്വാവകാശം ചോദ്യം ചെയ്യപ്പെടുന്ന നിമിഷം രാഷ്ട്രത്തിന്റെ നിലനിൽപ്പു പോലും അപകടത്തിലാകുമെന്ന തിരിച്ചറിവ് ഏവർക്കു മുണ്ടാകണം.
നാം തുറന്ന് പ്രഖ്യാപിക്കണം " വർണവിവേചനമരുതിവിടെ, സകലരും അമ്മക്കോമന മക്കൾ"

ചീഫ് സെകട്ടറിക്ക് സുദൃഢമായ ഐക്യദാർഢ്യം

CPM ൻ്റെ മുൻ MP യും MLA യും CITU സംസ്ഥാന പ്രസിഡണ്ടും ആയിരുന്ന അനിരുദ്ധൻ സഖാവിൻ്റെ മകനും CPM ൻ്റെ മുൻ MP A.സമ്പത്തിൻ്റെ അ...
24/03/2025

CPM ൻ്റെ മുൻ MP യും MLA യും CITU സംസ്ഥാന പ്രസിഡണ്ടും ആയിരുന്ന അനിരുദ്ധൻ സഖാവിൻ്റെ മകനും CPM ൻ്റെ മുൻ MP A.സമ്പത്തിൻ്റെ അനുജനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു....
ആശംസകൾ

ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കൽ, ഷർട്ട് ധരിക്കൽ, ആന എഴുന്നെള്ളിപ്പ് നിരോധനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു ക...
24/03/2025

ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കൽ, ഷർട്ട് ധരിക്കൽ, ആന എഴുന്നെള്ളിപ്പ് നിരോധനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു ക്ഷേത്രവിശ്വാസികളിൽ വലിയൊരു ആശയകുഴപ്പം ഉടലെടുത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ സമഗ്രമായ ഒരു ഓൺലൈൻ ചർച്ച നടത്താൻ Vaastav - वास्तव ആലോചിക്കുകയാണ്.. ഇപ്പോൾ ഉള്ളത് എല്ലാം അതെ പോലെ നില നിർത്തണം എന്ന് വാദിക്കുന്ന ഹൈന്ദവ ആചാര സംരക്ഷണ പക്ഷത്തെയും, അതല്ല ഇതിലെല്ലാം മാറ്റങ്ങൾ വേണമെന്ന് പറയുന്ന ഹൈന്ദവ പുരോഗമന പക്ഷത്തെയും ചേർത്ത് നടത്താൻ ആണ് തീരുമാനം!
ആചാര പക്ഷത്തു നിന്ന് വരാൻ ആളുകൾ സന്നദ്ധർ ആയിട്ടുണ്ട് മറുപക്ഷം പറയാൻ ആളുകളെ ക്ഷണിക്കുന്നു.. ആളുകളെ സജസ്റ്റ് ചെയ്യാവുന്നതും ആണ്..

മുതിർന്ന BJP നേതാവ് അഹല്യ ശങ്കർ അന്തരിച്ചു.അഹല്യ ശങ്കർ വിട പറഞ്ഞു.ഒരു കാലഘട്ടത്തിൻ്റെ അവസാനം.ജനസംഘത്തിൽ നിന്ന് തുടങ്ങി ഭ...
22/03/2025

മുതിർന്ന BJP നേതാവ് അഹല്യ ശങ്കർ അന്തരിച്ചു.
അഹല്യ ശങ്കർ വിട പറഞ്ഞു.
ഒരു കാലഘട്ടത്തിൻ്റെ അവസാനം.
ജനസംഘത്തിൽ നിന്ന് തുടങ്ങി ഭാരതീയ ജനതാ പാർട്ടിയിലൂടെ മുന്നേറിയ ഇതിഹാസ സമാനമായ രാഷ്ട്രീയ ജീവിതം.

അഹല്യേച്ചി അത് രാഷ്ട്രീയ സംശുദ്ധിയുടെ മറ്റൊരു വിളിപ്പേരാണ്.
നിറഞ്ഞ ചിരിയോടെ
ഒരമ്മയുടെ വാത്സല്യത്തോടെ
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളോടെ
പതിറ്റാണ്ടുകളുടെ രാഷ്ട്രീയാനുഭവം :..
അഹല്യേച്ചി ഓർമയാവുന്നു.ശ്രീമതി അഹല്യാ ശങ്കറിന് ആദരാഞ്ജലികൾ 1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാള്‍. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ രണ്ടാമത്തെ വനിത. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. നിരവധി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. 1982ലും 1987ലും ബേപ്പൂരില്‍ നിന്നും 1996ല്‍ കൊയിലാണ്ടിയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1989ലും 1991ലും മഞ്ചേരിയില്‍ നിന്നും 1997ല്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

പ്രണാമം🌹🌹🌹🌹

ലക്ഷ്മണേട്ടൻ്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.വെള്ളയിൽ തൊടിയിൽ സ്വദേശിയായ ലക്ഷ്മണേട്ടൻ രാഷ്ട്രീയ സ്വയം സേവക സംഘത...
14/03/2025

ലക്ഷ്മണേട്ടൻ്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.
വെള്ളയിൽ തൊടിയിൽ സ്വദേശിയായ ലക്ഷ്മണേട്ടൻ
രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ കോഴിക്കോട്ടെ പ്രാരംഭ കാലത്തെ പ്രവർത്തകനും മികച്ച സംഘാടകനുമാണ്.
അക്കാലത്ത് സംഘത്തിലേക്ക് ആളുകളെ കിട്ടുക എന്നു പറയുന്നത് വളരെ കഷ്ടമാണ് .
പക്ഷേ ലക്ഷ്മണേട്ടൻ ഒരാളെ കണ്ടു വെച്ചു അയാളിൻ്റെ ചുമലിൽ കൈ വെച്ചാൽ മതി അള് RSS ആയിരിയ്ക്കും. ആളുകളെ ആകർഷിച്ച് പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ച് കൊണ്ടുവരാൻ അദ്ദേഹത്തിന് പ്രത്യേക സാമർത്ഥ്യ മുണ്ടായിരുന്നു.

കോഴിക്കോട്ടും, പ്രാന്തപ്രദേശങ്ങളിലും, വയനാട്ടിലും, സംഘ പ്രവർത്തനം എത്തിയ്ക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം .
തൃദീയ വർഷ സംഘ ശിക്ഷാ വർഗ്ഗ് കഴിഞ്ഞ ആദ്യകാല കാര്യകർത്താക്കളിൽ ഒരാളാണ് ലക്ഷ്മണേട്ടൻ .

1962 ൽ കന്യാകുമാരിയിലെ വിവേകാനന്ദ പാറയെ കയ്യേറ്റക്കാരിൽ നിന്നും നിന്നും
മോചിപ്പിയ്ക്കാൻ നീന്തൽ അറിയാവുന്ന ആളുകളെ വേണമെന്നുള്ള സംഘ നിർദ്ദേശം കിട്ടിയ ഉടൻ അതിന് ആവശ്യമായ മിടുക്കന്മാരെ തിരഞ്ഞടുത്ത് അയച്ചത് തന്നെ ലക്ഷ്മണേട്ടൻ്റെ സംഘാടക മികവിന് ഉദാഹരണമാണ്.
തുടർന്നു പിന്നീടും പലപ്പോഴായി ആവശ്യാനുസരണം ആളുകളെ അയച്ചിരുന്നു. പല തവണ കന്യാകുമാരിയിൽ പോവുകയും ചെയ്തിരുന്നു.

1960 കളിലും 1970 കളിലും പലപ്പോഴായി നടന്നതായ നവോത്ഥാന പ്രതിരോധ പ്രവർത്തനത്തിൻ്റെ നായകന്മാരിലൊരാളെയാണ് നഷ്ടപ്പെട്ടിരിയ്ക്കുന്നത്.
മത വർഗ്ഗീയം തലക്ക് പിടിച്ചവർ വാദ്യഘോഷയാത്രകൾ അവരുടെ ആരാധനാലയത്തിന് മുമ്പിലൂടെ കടന്നുപോകാൻ അനുവദിക്കില്ലായിരുന്നു. കടന്നുപോയാൽ ഗുണ്ടകളുടെ അടി ഉറപ്പായിരുന്നു.
(വിവാഹ ഘോഷയാത്ര, ക്ഷേത്രങ്ങളോടനുബന്ധിച്ച് നടക്കുന്ന വിവിധ തരം എഴുന്നള്ളിപ്പുകൾ എന്നിവ ചില പ്രത്യേക ആരാധനാലയത്തിനടുത്തെത്തുമ്പോൾ ശബ്ദ ഘോഷം നിർത്തി വെച്ച് നിശ്ശബദരായി പഞ്ജ പുച്ഛമടക്കി കടന്നു പോകണമായിരുന്നു . ഈ ഭീഷണി കാലങ്ങളോളം തുടർന്നു വരികയായിരുന്നു.

ഈ കാട്ടു നീതിയെ പൊളിച്ചടുക്കാൻ നാഗ്പൂരിൽ നിന്നും എത്തിയ സംഘ പ്രചാരകൻ ശ്രീ ശങ്കരശാസ്ത്രിയും , തമിഴ് നാട്ടുകാരനായ വരദരാജ മുതലിയാരും (തമ്പി മുതലാളി) എന്നിവർ തീരുമാനിച്ചു.
അവർക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾക്ക് സന്നാഹം ഒരുക്കുന്നതിൽ
ലക്ഷ്മണേട്ടൻ്റെ നേതൃത്വപരമായ പങ്ക് എടുത്തു പറയേണ്ടതാണ്!
ഇന്ന് ആർക്കും എവിടെയും കൊട്ടിപ്പോകാം
ആഘോഷിക്കാം ഒരു പോലീസ് പെർമിഷൻ എടുത്താൽ മതി !

കോഴിക്കോട്ടെ സംഘ പ്രവർത്തനത്തിൻ്റെ പ്രാരംഭ നാൾ മുതൽ സ്വയം സേവകനായും, സംഘാടകനായും, കാര്യകർത്താവായും തുടർന്ന് വിശ്വഹിന്ദു പരിഷത്തിൻ്റെ ചുമതലയിലും പ്രവർത്തിച്ചിരുന്നു.
ലക്ഷ്മണേട്ടന് ഒരു വിളിപ്പേരുണ്ട്
വേദാന്തി ലക്ഷ്മണൻ അന്നത്തെ സംഘചാലകനായിരുന്ന മാങ്കാവ് കോവിലകത്തെ ശ്രീ പി.കെ എം രാജ
വേദാന്തി ലക്ഷമണൻ

ഏറെ വൈകിയ ഏറെ ആവിശ്യമായ തീരുമാനം... ഇത് നാളെയുടെ ചരിത്രത്തിന്റെ ഭാഗമാകും... ഹൈന്ദവ ഐക്യത്തിന് സംഘം അല്ലാതെ മറ്റാര്... 🔥🔥...
08/03/2025

ഏറെ വൈകിയ ഏറെ ആവിശ്യമായ തീരുമാനം...
ഇത് നാളെയുടെ ചരിത്രത്തിന്റെ ഭാഗമാകും...

ഹൈന്ദവ ഐക്യത്തിന് സംഘം അല്ലാതെ മറ്റാര്... 🔥🔥🔥

പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു   **a
08/03/2025

പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു

**a

Address

Pattambi

Alerts

Be the first to know and let us send you an email when ധർമ്മ സംഘ ധ്വനി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Dharma Sangha Dhwani

"In order to be able to contribute our unique knowledge to mankind, in order to be able to live and strive for the unity and welfare of the world, we stand before the world as a self-confident, resurgent and mighty nation"

M. S. Golwalkar