Leaf media

Leaf media Living. Creating. Inspiring.

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റുസംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ  ചുമതലയേറ്റു. പോലീസ് ആസ്ഥ...
01/07/2025

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ച ശേഷം എ.ഡി.ജി.പി എച്ച്. വെങ്കടേഷ് പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. ആസ്ഥാന എ ഡി ജി പി എസ് ശ്രീജിത്ത് , ബറ്റാലിയൻ എ ഡി ജി പി എം ആർ അജിത് കുമാർ പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസർമാർ ചടങ്ങില്‍ പങ്കെടുത്തു.

തുടർന്ന് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അർപ്പിച്ച ശേഷം പുതിയ പോലീസ് മേധാവി സ്പെഷ്യൽ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു.

01/07/2025

Address

Pattanamtitta

Website

Alerts

Be the first to know and let us send you an email when Leaf media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share