17/07/2025
കർക്കിടകം 1...
വീണ്ടും ഒരു രാമായണ മാസം കൂടി കടന്നു വരുകയാണ്... മനസും ശരീരവും ശുദ്ധീകരിക്കാൻ നമുക്ക് ഓരോരുത്തർക്കും കിട്ടുന്ന പുണ്യമാസം.
ഗണപതി ഹോമത്തിന്റെ പുകയാൽ ഭക്തി നിർഭരമായ അമ്പലങ്ങൾ, തോരാതെ പെയ്യുന്ന മഴയത്തെ തണുത്തുറഞ്ഞ പ്രഭാതങ്ങൾ വകവയ്ക്കാതെ കുളിച്ച് ദശപുഷ്പം ചൂടി മുക്കുറ്റി ചാന്ത് അണിയുന്ന,, മുത്തശ്ശിമാർ,, അവരുടെതായ ഈണത്തിൽ ചൊല്ലുന്ന രാമായണ ശീലുകളും, ശ്രീരാമ നാമങ്ങൾ കേട്ടുണരുന്ന മനസ്സിനു കുളിർമയേകുന്ന ഒരു കർക്കിടക മാസം,,ഇനിയുള്ള 30 നാൾ രാമനാമ മുഖരിതം,
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ......