First one news

First one news The real and true news really fast to the public soon

ജില്ലയിൽ ഒരു സർക്കാർ പ്രകൃതി ചികിൽസാലയം ആരംഭിക്കണം*പയ്യന്നൂർ: പ്രകൃതി ചികിൽസ  സ്വകാര്യ പ്രകൃതി ചികിൽസാ കേന്ദ്രങ്ങളിൽ വളര...
07/09/2026

ജില്ലയിൽ ഒരു സർക്കാർ പ്രകൃതി ചികിൽസാലയം ആരംഭിക്കണം*

പയ്യന്നൂർ: പ്രകൃതി ചികിൽസ സ്വകാര്യ പ്രകൃതി ചികിൽസാ കേന്ദ്രങ്ങളിൽ വളരെ ചെലവേറിയ ചികിൽസയായി മാറുകയും സാധാരണക്കാർക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു ജില്ലയിൽ ഒരു പ്രകൃതി ചികിൽസാലയമെങ്കിലും സർക്കാർ ഉടമസ്ഥതയിൽ ആരംഭിക്കണമെന്ന് പയ്യന്നൂരിൽ ചേർന്ന പ്രകൃതി ജീവനസമിതിയുടെ വാർഷിക പൊതുയോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ചേർന്ന 34ാം വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ടി വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ കരുണാകരൻ, വിവി കുമാരൻ കേബീയാർ കണ്ണൻ, പി വി ലക്ഷ്മണൻ നായർ, കെ പി രാമചന്ദ്രൻ, വിവി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി
ടി വി രാഘവൻ (പ്രസിഡന്റ്), കെ ഇ കരുണാകരൻ (സെക്രട്ടറി),
പി വി ലക്ഷ്മണൻ നായർ (വൈ.പ്രസിഡന്റ് ), വിവി കുമാരൻ (ട്രഷറർ), കേബീയാർ കണ്ണൻ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Join Whatsapp Group
https://chat.whatsapp.com/LDZf2qmoEHnH9pmYask9hR

Youtube
https://www.youtube.com/

Facebook
https://www.facebook.com/share/1AmnhWwikC/

Instagram
https://www.instagram.com/payyanurft/

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

വാര്‍ത്തകള്‍ ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282

07/09/2026

മമ്മൂട്ടിയുടെ ജന്മദിന ആഘോഷം ചെറുപുഴ കുണ്ടംതടത്തെ ഏയ്ഞ്ചൽ ഹോം സ്പെഷ്യൽ സ്‌കൂളിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ച് ഫാന്‍സ് അസോസിയേഷന്‍

പാടിയോട്ടുചാലിലെ മമ്മൂട്ടി ഫാൻസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരാണ് കേക്ക് മുറിച്ച് ഭിന്നശേഷി കുട്ടികൾക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിച്ചത്. ഇതോടൊപ്പം നിർധന കുടുംബത്തിലെ വീട്ടമ്മയുടെ ചികിൽസക്ക് ധനസഹായം, ഭക്ഷ്യക്കിറ്റ് വിതരണം എന്നിവയും നടത്തി.

ചെക്ക് കേസിൽ മാണി സി കാപ്പന് വലിയ ആശ്വാസം; ജാമ്യമില്ലാ വാറണ്ട് മുംബൈ കോടതി പിൻവലിച്ചു*കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്...
07/09/2026

ചെക്ക് കേസിൽ മാണി സി കാപ്പന് വലിയ ആശ്വാസം; ജാമ്യമില്ലാ വാറണ്ട് മുംബൈ കോടതി പിൻവലിച്ചു*

കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി തന്നെ പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്.

തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.

Join Whatsapp Group
https://chat.whatsapp.com/LDZf2qmoEHnH9pmYask9hR

Youtube
https://www.youtube.com/

Facebook
https://www.facebook.com/share/1AmnhWwikC/

Instagram
https://www.instagram.com/payyanurft/

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

വാര്‍ത്തകള്‍ ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282

07/09/2026

പ്രളയ ദുരിത ബാധിതകർക്ക് ശ്രേയസിൻ്റെ കൈത്താങ്ങ്

ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസും കാരിത്താസ് ഇന്ത്യയും ചേർന്ന് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി പ്രദേശത്തെ കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.

ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്‌സി മാണി ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല ഡയരക്ടർ ഫാദർ റെനി മുടമ്പള്ളി അധ്യക്ഷത വഹിച്ചു. സെൻട്രൽ ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ സോണിയ വേലായുധൻ, ജോൺ ജോസഫ്, അഡ്വ. മാത്യു സെബാസ്‌റ്റ്യൻ, ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ.പി. ഷാജി, പ്രോഗ്രാം മാനേജർ കെ. എം. ഷാജി, യൂനിറ്റ് പ്രസിഡൻ്റ് കുര്യാക്കോസ് ആർപ്പിൽ, മേഖല പ്രോഗ്രാം ഓഫീസർ ഷാജിമാത്യു, C.D.O വിലാസിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.




കുട്ടികളുടെ സ്നേഹസമ്മാനം കുട്ടികൾക്കുതന്നെ; പുസ്തകങ്ങൾ വായനാമുറിയിലേക്ക് നൽകി പുത്തിഗെയിലെ അധ്യാപകർകുമ്പള: അധ്യാപകദിനത്ത...
07/09/2026

കുട്ടികളുടെ സ്നേഹസമ്മാനം കുട്ടികൾക്കുതന്നെ; പുസ്തകങ്ങൾ വായനാമുറിയിലേക്ക് നൽകി പുത്തിഗെയിലെ അധ്യാപകർ

കുമ്പള: അധ്യാപകദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകർക്ക് സ്നേഹസമ്മാനമായി നൽകിയ പുസ്തകങ്ങൾ കുട്ടികളുടെ തന്നെ വായനാമുറിയിലേക്ക് തിരികെ നൽകി പുത്തിഗെ എ.ജെ.ബി. സ്കൂളിലെ അധ്യാപകർ മാതൃകയായി.

അധ്യാപകദിനത്തിന്റെ ഭാഗമായി പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള അധ്യാപകർക്കായി വിദ്യാർത്ഥികൾ സമ്മാനിച്ചത് മുപ്പതോളം പുസ്തകങ്ങളാണ്. സ്നേഹത്തിൽ പൊതിഞ്ഞ ആശംസാകാർഡുകൾക്കൊപ്പമായിരുന്നു കുട്ടികളുടെ സമ്മാനം.

ഇംഗ്ലീഷ്, കന്നഡ, മലയാളം ഭാഷകളിലുള്ള കവിതകൾ, കഥകൾ, ഡയറിക്കുറിപ്പുകൾ, ചിത്രകഥകൾ തുടങ്ങിയവ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം രൂപ വിലമതിക്കുന്ന പുസ്തകങ്ങളാണ് അധ്യാപകർക്ക് കുട്ടികൾ സമ്മാനിച്ചത്.

എന്നാൽ തങ്ങൾക്ക് ലഭിച്ച വിലപ്പെട്ട സമ്മാനങ്ങൾ സ്വന്തം കൈവശം സൂക്ഷിക്കുന്നതിന് പകരം, അവ കുട്ടികളുടെ വായനയ്ക്കായി സ്കൂൾ വായനാമുറിയിലേക്ക് തിരികെ നൽകുകയായിരുന്നു അധ്യാപകർ. ഇതിലൂടെ കുട്ടികളുടെ സ്നേഹസമ്മാനത്തിന് കൂടുതൽ അർത്ഥവും അധ്യാപകദിനാചരണത്തിന് വേറിട്ടൊരു സന്ദേശവും നൽകുകയായിരുന്നു അധ്യാപകർ.

സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ലൈബ്രേറിയൻ ഇ. ശ്രീജയും വിദ്യാർത്ഥികളും ചേർന്ന് പ്രധാനാധ്യാപിക ആർ. സിന്ധുവിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപകരായ ലതിക ജി.കെ., സരിത ബി., പ്രീത ഡയാന ക്രാസ്റ്റ, രാഹുൽ ഉദിനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Join Whatsapp Group
https://chat.whatsapp.com/LDZf2qmoEHnH9pmYask9hR

Youtube
https://www.youtube.com/

Facebook
https://www.facebook.com/share/1AmnhWwikC/

Instagram
https://www.instagram.com/payyanurft/

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

വാര്‍ത്തകള്‍ ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282

07/09/2026

നിരാലംബരുടെ ജീവൻ തിരികെ പിടിക്കാൻ ആക്രി ചലഞ്ചുമായി വനിതാ കൂട്ടായ്മ.
ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പ്രജിഷയെയും അമ്മ പത്മിനിയെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനാണ് കരിവെള്ളൂർ ഗ്രാമം ഒന്നിക്കുന്നത്...
കുടുംബത്തിന് തണലാകാൻ കേരള ഗ്രാമീൺ ബാങ്ക് പെരളം ശാഖയിൽ പത്മിനി പ്രജിഷ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4051 2101 0490 60. ഐഎഫ് എസ് സി കോഡ്: KLGB 0040512
ഗൂഗിൾ പേ നമ്പർ : 88911 33990.

അട്ടപ്പാടി കൊലപാതകം:പ്രതി ബം​ഗാൾ സ്വദേശി; കൊല്ലപ്പെട്ടത് ഭാര്യയും മകളുംപാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി ത...
07/09/2026

അട്ടപ്പാടി കൊലപാതകം:
പ്രതി ബം​ഗാൾ സ്വദേശി; കൊല്ലപ്പെട്ടത് ഭാര്യയും മകളും

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി തോട്ടം തൊഴിലാളിയായ പശ്‌ചിമ ബംഗാൾ സ്വദേശിയെന്ന് പൊലീസ്. ഇയാളുടെ ഭാര്യയെയും മകളെയും ആണ് കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയിൽ ഒഴുക്കി വിട്ടതെന്നും ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. പ്രതി ബംഗാളിലേക്ക് കടന്നു. 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്.

അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു ചാക്കിൽ നിന്ന് നിർണായക വിവരം പൊലീസിന് ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങളുമായി എത്തിച്ച ചാക്ക് എന്നാണ് സൂചന. ചാക്കിലെ എഴുത്തുകളിൽ നിന്നാണ് ഇത് വ്യക്തമായത്. പുതൂർ പൊലീസ് ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി.

ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും പെൺകുഞ്ഞിൻ്റെയും മൃതദേഹമെന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിൻ്റെയും ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങൾക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു. പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്ക് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Join Whatsapp Group
https://chat.whatsapp.com/LDZf2qmoEHnH9pmYask9hR

Youtube
https://www.youtube.com/

Facebook
https://www.facebook.com/share/1AmnhWwikC/

Instagram
https://www.instagram.com/payyanurft/

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

വാര്‍ത്തകള്‍ ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി: കൂടുതൽ നടപടിക്ക് സാധ്യത, രമ്യയ്ക്ക് വിമർശനം*തിരുവനന്തപുരം ചിറയിൻകീഴിലെ ക...
07/09/2026

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി: കൂടുതൽ നടപടിക്ക് സാധ്യത, രമ്യയ്ക്ക് വിമർശനം*

തിരുവനന്തപുരം ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്മേൽ കൂടുതൽ നടപടിക്ക് സാധ്യത. രമ്യ ഹരിദാസ് എംഎൽഎ നേരിട്ട് മൊഴി നൽകാൻ ഉടൻ ഹാജരായേക്കും. എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട പ്രവർത്തിയല്ല രമ്യയുടേതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം ഫോൺ കോൾ വഴിയാണ് രമ്യ ഹരിദാസ് വിശദീകരണം നൽകിയത്. നേരിട്ടുള്ള മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുക. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാൽ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. എംഎൽഎ ആണ് ആദ്യം സുജിത്തിനെ മർദിച്ചത് എന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ്‌ സജിത്തിന് പരസ്യ പിന്തുണ നൽകുന്നത്.

അതേ സമയം സജാദ് വിളിച്ചിട്ടാണ് രമ്യ വീട്ടിലേക്ക് എത്തിയതെന്ന വാദം പൊളിഞ്ഞു. എംഎൽഎ സജാദിന്റെ വീട്ടുകാരെ കാണാൻ എത്തുന്നു എന്നു പറഞ്ഞ് രമ്യയുടെ പി എ പ്രദീപാണ് സജാതിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്ന സംശയം ബലപ്പെടുന്നുണ്ട്. സംഘർഷത്തിന് ശേഷം രമ്യാഹരിദാസും, മറ്റ് രണ്ടുപേരും ഓടി ഇറങ്ങുന്നതും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാഹനം റോഡിലിട്ട ശേഷമാണ് രമ്യാ ഹരിദാസ് ഇടവഴിയിലൂടെ വീട്ടിലേക്ക് കയറിയത്.

Join Whatsapp Group
https://chat.whatsapp.com/LDZf2qmoEHnH9pmYask9hR

Youtube
https://www.youtube.com/

Facebook
https://www.facebook.com/share/1AmnhWwikC/

Instagram
https://www.instagram.com/payyanurft/

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

വാര്‍ത്തകള്‍ ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282

സംവിധായകൻ ആർ. ശരത് അന്തരിച്ചു*തിരുവനന്തപുരം: മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര...
07/09/2026

സംവിധായകൻ ആർ. ശരത് അന്തരിച്ചു*

തിരുവനന്തപുരം: മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, ബുദ്ധൻ ചിരിക്കുന്നു, സ്ഥിതി തുടങ്ങിയവയാണ് സംവിധാനംചെയ്ത പ്രധാന ചിത്രങ്ങൾ. ഇതിൽ സായാഹ്നം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ നേടി.

ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആർ. ശരത് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ദി പെയിന്റഡ് എപ്പിക്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ, രാജാ രവിവർമ്മയുടെ ചില അപൂർവ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ ചിത്രമായ 'സ്ഥിതി' വളരെയധികം പ്രശംസ നേടി. പിന്നണി ഗായകൻ ഉണ്ണി മേനോനായിരുന്നു നായകൻ. ഉണ്ണി മേനോൻതന്നെയായിരുന്നു ഈ ഗാനത്തിന്റെ സംഗീതസംവിധായകനും.

ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ്, മികച്ച മലയാള ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Join Whatsapp Group
https://chat.whatsapp.com/LDZf2qmoEHnH9pmYask9hR

Youtube
https://www.youtube.com/

Facebook
https://www.facebook.com/share/1AmnhWwikC/

Instagram
https://www.instagram.com/payyanurft/

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

വാര്‍ത്തകള്‍ ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282

പ്രോജക്ട് ഗെയിം ചേഞ്ചർ കണ്ണൂർ വാരിയേഴ്സിൽ 4 യുവതാരങ്ങൾ കൂടി*കണ്ണൂർ: പ്രോജക്ട് ഗെയിം ചേഞ്ചർ ടാലന്റ് സ്കൗട്ടിങ് പദ്ധതിയിൽ ...
07/09/2026

പ്രോജക്ട് ഗെയിം ചേഞ്ചർ കണ്ണൂർ വാരിയേഴ്സിൽ 4 യുവതാരങ്ങൾ കൂടി*

കണ്ണൂർ: പ്രോജക്ട് ഗെയിം ചേഞ്ചർ ടാലന്റ് സ്കൗട്ടിങ് പദ്ധതിയിൽ നിന്ന് തെരഞ്ഞെടുത്ത കണ്ണൂർ ജില്ലയിലെ നാല് താരങ്ങൾക്ക് സീനിയർ ടീമിൽ അവസരം നൽകി കണ്ണൂർ വാരിയേഴ്സ്. കെ ഹൃഷഭ്, പി അദ്വൈത്, പി ഗൗതം, മുഹമ്മദ് ഫിസാൻ ജാബിർ എന്നിവരാണ് ടീമിലെത്തിയത്. ഇതോടെ പ്രോജക്ട് ഗെയിം ചേഞ്ചറിൽ നിന്ന് തെരഞ്ഞെടുക്കുന്ന താരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ജോബിൻ ജോസഫിനെ ടീമിലെത്തിച്ചിരുന്നു. ജൂണിൽ ജവഹർ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ട്രയൽസിലും 11 താരങ്ങൾക്ക് കണ്ണൂർ വാരിയേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പിലും അവസരം ലഭിച്ചു.

ചെറുകുന്ന് സ്വദേശിയായ ഹൃഷഭ് 2025ൽ അണ്ടർ 19 സ്കൂൾസ് നാഷണൽസ് കിരീടം നേടിയിട്ടുണ്ട്. അദ്വൈത് 2025-26 സീസണിൽ ദക്ഷിണമേഖലാ അന്തർസർവകലാശാലാ ചാ മ്പ്യൻഷിപ്പ് നേടിയ കണ്ണൂർ സർവകലാശാല ടീമിൻ്റെ ഭാഗമായിരുന്നു. കാങ്കോൽ സ്വദേശിയാണ്. കണ്ടോത്ത് സ്വദേശിയായ ഗൗതം 2024ൽ ഈസ്റ്റ് ബംഗാൾ യൂത്ത് ടീമിൽ കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടർ 20 കിരീടവും അന്തർസർവകലാശാലാ കിരീടവും നേടിയിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഫിസാൻ ജാബിർ പഞ്ചാബ് എഫ്സി, ശ്രീനിധി ഡെക്കാൻ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തു ടങ്ങിയ ടീമുകളുടെ യൂത്ത് ടീമിനായി കളിച്ചയാളാണ്.

Join Whatsapp Group
https://chat.whatsapp.com/LDZf2qmoEHnH9pmYask9hR

Youtube
https://www.youtube.com/

Facebook
https://www.facebook.com/share/1AmnhWwikC/

Instagram
https://www.instagram.com/payyanurft/

ഫസ്റ്റ് വണ്‍ ന്യൂസില്‍ പരസ്യം ചെയ്യുവാന്‍ വിളിക്കൂ
9400408124

വാര്‍ത്തകള്‍ ഈ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക
79024 63282

Address

Payyanur
Payyanur
670307

Telephone

+917902463282

Website

Alerts

Be the first to know and let us send you an email when First one news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share