Payyanur Today

Payyanur Today പയ്യന്നൂർ ടുഡേ PAYYANUR TODAY
🌟 Promotions with us 🌟
📢 Advertising HERE 📢
💬 DM FOR Collaborations 💬
🔥 JOB vacancy ADD FREE 🔥
📈 Increase Your Sales 📈

പയ്യന്നൂര്‍ വാര്‍ത്തകള്‍, ചിത്രങ്ങള്‍,, വിശേഷങ്ങള്‍,വിശകലനങ്ങള്‍, തമാശകളള്‍.. ഈ പേജില്‍ ലൈക്ക് ചെയ്യൂക.

**** മത്തവിലാസം കൂത്ത് മഹോത്സവം ‘ 2025 ***
16/10/2025

**** മത്തവിലാസം കൂത്ത് മഹോത്സവം ‘ 2025 ***

സർഗ്ഗ ഫിലിം സൊസൈറ്റി പരിസ്ഥിതി ഡോക്യുമെൻ്ററി ചലച്ചിത്ര മേളയും , പൊഫ്ര. ജോൺസി ജേക്കബ് പുരസ്കാര സമർപ്പണവും ഒക്ടോബർ 19 ന്
14/10/2025

സർഗ്ഗ ഫിലിം സൊസൈറ്റി പരിസ്ഥിതി ഡോക്യുമെൻ്ററി ചലച്ചിത്ര മേളയും , പൊഫ്ര. ജോൺസി ജേക്കബ് പുരസ്കാര സമർപ്പണവും ഒക്ടോബർ 19 ന്

14/10/2025
14/10/2025

കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു. അസം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ഗൗതമിനെ (40) പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇവർക്ക് മിന്നൽ ഏൽക്കുന്നത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല

ജോലി വേണോ ജോലി 📢ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം നഷ്ടപെടുന്നുണ്ട്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ട...
14/10/2025

ജോലി വേണോ ജോലി 📢

ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം നഷ്ടപെടുന്നുണ്ട്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എപ്പോഴും ജാഗ്രത കൂടിയേ തീരൂ.
ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധന‌നഷ്ടവും സമയനഷ്ടവുമാകും ഫലം. വളരെ പെട്ടെന്നു കൂടുതൽ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ ഓൺലൈൻ ലോകത്തുണ്ട്. മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണാൽ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച് വലിയ നഷ്ടമുണ്ടാകാനാണു സാധ്യത.

രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് ‘വേണ്ട’ എന്നു തന്നെ പറയണം. ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. വെബ്സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ, വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണം.

പയ്യന്നൂർ -പഴയങ്ങാടി - കണ്ണൂർ റൂട്ടിൽ കെ എസ് ആർ ടി സിയുടെ 4 ബസുകൾ അനുവദിച്ചു.ആദ്യഘട്ടത്തിൽ 4 ബസുകളാണ് ഓടുക. ലാഭകരമാണെങ്ക...
14/10/2025

പയ്യന്നൂർ -പഴയങ്ങാടി - കണ്ണൂർ റൂട്ടിൽ കെ എസ് ആർ ടി സിയുടെ 4 ബസുകൾ അനുവദിച്ചു.
ആദ്യഘട്ടത്തിൽ 4 ബസുകളാണ് ഓടുക. ലാഭകരമാണെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കുമെന്നും ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ ഉറപ്പ് നൽകിട്ടുണ്ട്

നിലവിൽ പഴയങ്ങാടി വഴി രാവിലെ 5 മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിൽ എത്തുകയും തുടർന്ന് 6.20 പുറപ്പെട്ട് പയ്യന്നൂരിലേക്ക് എത്തുന്ന സർവ്വീസും, രാവിലെ 8.45 ന് പയ്യന്നുരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂരിലേക്കുമുള്ള ടി ടി ബസുമാണ് നിലവിൽ സർവീസ് നടത്തിവരുന്നത്.
ഈ ബസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ അനുവദിച്ചത്.
പയ്യന്നൂർ ഡിപ്പോയിൽ നിന്നും 2 ബസുകളും, കണ്ണൂർ ഡിപ്പോയിൽ നിന്ന് 2 ബസുകളും ഉൾപ്പടെ 4 ബസുകളാണ് പുതിയതായി സർവീസ് നടത്തുക.

പിലിഗ്രീം ടൂറിസത്തിന്റെ ഭാഗമായുള്ള
കെ എസ് ആർ ടി സി യുടെ തീർത്ഥാടന യാത്രയിൽ .മാടായിക്കാവിനെ കൂടി ഉൾപ്പെടുത്തുമെന്നും ബഹു മന്ത്രി ഉറപ്പ് നൽകിട്ടുണ്ട്

പഴയങ്ങാടിയിൽ നിന്ന് രാത്രി സർവ്വീസ് നടത്തുന്നതിന് പെർമിറ്റ് നൽകിയ സ്വകാര്യ ബസുകൾ ഓടത്ത പ്രശ്നത്തിലും അടിയന്തിരമായി ഇടപ്പെടുമെന്നും ബഹു ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

സൂപ്പർ ഡീലക്സ് ബസ് അനുവദിച്ചു. പയ്യന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ സൂപ്പർ ഡീലക്സ് ബസ് സർവ്വീസ് അനുവദിച്ചു. KSR...
10/10/2025

സൂപ്പർ ഡീലക്സ് ബസ് അനുവദിച്ചു.

പയ്യന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ സൂപ്പർ ഡീലക്സ് ബസ് സർവ്വീസ് അനുവദിച്ചു.
KSRTC പയ്യന്നൂർ യൂണിറ്റിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ ബി ഗണേഷ്‌കുമാറിന് നിവേദനം നൽകിയിരുന്നു. അതിലെ പ്രധാന ആവശ്യം പയ്യന്നൂരിൽ നിന്ന് കൂടുതൽ ദീർഘ ദൂര സർവ്വീസുകൾ അനുവദിക്കണം എന്നതായിരുന്നു.നിയമസഭയിലും ഈ വിഷയം ഉന്നയിച്ചിരുന്നു.
പുതിയ ബസ് എത്തുന്നതോടുകൂടി സർവ്വീസ് ആരംഭിക്കും.
കണ്ണൂർ -കോഴിക്കോട് -തൃശൂർ-എറണാകുളം-ആലപ്പുഴ-കൊല്ലം റൂട്ടിലാണ് പുതിയ ബസ് സർവ്വീസ്. 4:15ന് പയ്യന്നൂരിൽ നിന്നാരംഭിച്ച് പിറ്റേ ദിവസം പുലർച്ചെ 3:30 ന് തിരുവനന്തപുരത്തെത്തുകയും തിരിച്ച് 5:45ന് പുറപ്പെട്ട് പുലർച്ചെ 5 മണിക്ക് പയ്യന്നൂർ എത്തുന്ന വിധത്തിലാണ് സമയക്രമം.

10/10/2025

എസി ബസ്സ് ഷെൽട്ടർ കണ്ണൂരിൽ……!!!!

*🏥 താലൂക്ക് ആശുപത്രി പയ്യന്നൂർ* 📢📢📣 *🏥 താലൂക്ക് ആശുപത്രി പയ്യന്നൂർ* 📢📢📣 (10/10/2025, വെള്ളി)   സ്പെഷ്യാലിറ്റി ഒ പി വിഭാഗ...
10/10/2025

*🏥 താലൂക്ക് ആശുപത്രി പയ്യന്നൂർ* 📢📢📣

*🏥 താലൂക്ക് ആശുപത്രി പയ്യന്നൂർ* 📢📢📣

(10/10/2025, വെള്ളി)
സ്പെഷ്യാലിറ്റി ഒ പി വിഭാഗങ്ങൾ.

*☎️ 04985 203130*

⚫ * ഗൈനക്കോളജി വിഭാഗം*💊💊
🩺
⏰ 8 AM to 1 PM

⚫* ശിശുരോഗ വിഭാഗം*💊💊
🩺
⏰ 8 AM to 1 PM

⚫* ദന്തരോഗ വിഭാഗം*💊💊
🩺
⏰ 8 AM to 1 PM

⚫* ജനറൽ സർജ്ജറി വിഭാഗം*💊💊
🩺
⏰ 8 AM to 1 PM

* നേത്രരോഗ വിഭാഗം- കാഴ്ച പരിശോധന വിഭാഗം*💊💊
🩺
⏰ 8 AM to 1 PM

*എൻ.സി.ഡി(N.C.D)*💊💊
🩺
⏰8 AM to 1 PM

*കുട്ടികൾക്കുള്ള രോഗപ്രതിരോധ കുത്തിവയ്പുകൾ*
🩺
⏰9 AM to 1 PM (തിങ്കൾ, ബുധൻ, വെള്ളി)

വിമുക്തി ലഹരി വിമുക്ത കേന്ദ്രം*
🩺
⏰8 AM to 1 PM(ഞായർ ഒഴികെ )

*കൗമാര സൗഹൃദ ക്ലിനിക്ക്(AFHC)*
🩺
⏰ 9 AM to 4 PM(,ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലൊഴികെ )

* ജില്ലാ മാനസിക ആരോഗ്യ പദ്ധതി ക്ലിനിക്ക്*
🩺
⏰ 10 AM to 11.30 AM( മാസത്തിലെ ആദ്യ വ്യാഴാഴ്ചകളിൽ )

*KASP- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ ഇൻഷ്വറൻസ് കൗണ്ടർ*
🩺
⏰8 AM to 6 PM (ഞായർ ഒഴികെ)

☎ 04985 203130

*24x7* ലഭ്യമായ സേവനങ്ങൾ

*എമർജൻസി വിഭാഗം*
*ACR ലബോറട്ടറി സൗകര്യം*

ലഭ്യമായ മറ്റ് സേവനങ്ങൾ
*X RAY സൗകര്യം* 8.30 AM to 5 PM
*CT സ്കാൻ - 8.30 AM to 5 PM
*ഇ.സി.ജി സൗകര്യം* 8 AM to 4 PM
*ഫാർമസി സൗകര്യം 8 AM to 8 PM
* കാരുണ്യ ഫാർമസി 8 AM to 5 PM
* ലബോറട്ടറി സൗകര്യം 8 AM to 4 PM
*DOTs സെന്റർ - 9 AM to 4 PM
* പാലിയേറ്റീവ് ഒ.പി എല്ലാ ശനിയാഴ്ചയും രാവിലെ 9 AM to 1 PM
* ഓഫീസ് പ്രവർത്തനം 10 AM to 5 PM(ഞായറാഴ്ചകളും, പൊതു അവധി ദിവസങ്ങളുമൊഴികെ)

🛃♿🩻🫁🫀🌎🌎🏨🏨🚝🚝🥼☎️📞💊💊🩺

ഒറ്റ രാത്രി കൊണ്ട് ഇല്ലാതായ ഒരുപാട് പേരുടെ സ്വപ്നം 😔😔😔തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപി...
10/10/2025

ഒറ്റ രാത്രി കൊണ്ട് ഇല്ലാതായ ഒരുപാട് പേരുടെ സ്വപ്നം 😔😔😔
തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം...
സ്ഥലത്തെത്തിയത് 15 ഫയർഫോഴ്സ് യൂണിറ്റ്, 50 ഓളം കടകൾ കത്തി നശിച്ചു 😔😔😔അന്വേഷണം നടത്തുമെന്ന് കളക്ടർ, തീ നിയന്ത്രണവിധേയം

#ഫയർ

Address

Payyanurtoday
Payyanur
670307

Alerts

Be the first to know and let us send you an email when Payyanur Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Today:

Share