25/10/2025
*⭕ദേവാമൃത കലോത്സവ വേദിയിൽ നിന്ന് ഓടിയെത്തി സ്വപ്ന വീടിന്റെ താക്കോൽ ചടങ്ങിനായി⭕*
https://chat.whatsapp.com/GIfSqSq4B6CIcFeuXMQeUs?mode=ems_copy_t
ഏഴോം: കടന്നപ്പള്ളി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മാടായി ഉപജില്ലാ കലോത്സവത്തിൽ എൽപി വിഭാഗം സംഘനൃത്തത്തിൽ പങ്കെടുത്ത് മത്സരഫലത്തിന് പോലും കാത്തു നിൽക്കാതെ ദേവാമൃത ഓടിയെത്തിയത് തന്റെ കുടുംബത്തിന് അടക്കം 24 കുടുംബങ്ങൾക്ക് ഏഴോം കണ്ണോം ചാലായിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് സമ്മാനിച്ച ഫ്ളാറ്റിന്റെ താക്കോൽ ദാന ചടങ്ങിലേക്കാണ്. തനിക്കും സഹോദരനായ ആദിദേവിനും കുടുംബത്തിനും സുന്ദരമായ ഫ്ളാറ്റ് നിർമ്മിച്ച് സ്വപ്നങ്ങൾക്ക് നിറമേകിയ ജില്ലാ പഞ്ചായത്തിനോടും സംസ്ഥാന സർക്കാറിനോട് ഏറെ സ്നേഹമുണ്ടെന്ന് ദേവാമൃത പറഞ്ഞു. മാട്ടൂൽ ലിറ്റിൽ ഫ്ളവർ സ്കൂൾ നാലാം തരം വിദ്യാർത്ഥിയാണ് ദേവാമൃത, അതേ സ്കൂളിൽ ആറാം തരം വിദ്യാർത്ഥിയാണ് സഹോദരൻ ആദിദേവ്. തങ്ങളെ പോലുളള കുടുംബങ്ങൾക്ക് ഇത്തരത്തിൽ ഭവനങ്ങൾ നിർമ്മിച്ച് കൊടുക്കുന്ന സർക്കാർ എറെ അഭിനന്ദനമർഹിക്കുന്നുവെന്ന് ദേവാമൃതയുടെ അമ്മ വെങ്ങര വെള്ളച്ചാൽ സ്വദേശിനി ടി ഹൈമയും അച്ഛൻ കെ ജെ കിഷോറും പറഞ്ഞു.ഫ്ലാറ്റുകളുടെ താക്കോൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിൽ നിന്ന് കുടുംബങ്ങൾ ഏറ്റുവാങ്ങി.
➖➖➖➖➖➖ ➖
🇯 🇴 🇮 🇳🛜 🇳 🇪 🇼 🇸🛜 🇬 🇷 🇴 🇺 🇵 👇
https://chat.whatsapp.com/GIfSqSq4B6CIcFeuXMQeUs?mode=ems_copy_t
*_പയ്യന്നൂർ നഗരസഭ, തളിപ്പറമ്പ് നഗരസഭ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി പാണപ്പുഴ, എരമം കുറ്റൂർ, മാടായി,പരിയാരം, പെരിങ്ങോം, ചപ്പാരപ്പടവ് പഞ്ചായത്ത് പരിധികളില്ലായി ലക്ഷക്കണക്കിന് ജനങ്ങൾ ഫോളോ ചെയ്യുന്ന_* ഈ ഓൺലൈൻ ന്യൂസിൽ പ്രാദേശിക വാർത്തകൾക്കും പരസ്യങ്ങൾ ചെയ്യുവാനും👇🏽
📱വിളിക്കുക : 9562445282