Forrest Books & Publications

Forrest Books & Publications Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Forrest Books & Publications, Book & Magazine Distributor, Trade Center, New Bustand, Payyanur.

പുസ്തക പ്രസാധനം, പുസ്തകശാല, വായനക്കൂട്ടം, പുസ്തക നിധി, സംവാദങ്ങൾ തുടങ്ങി അക്ഷരങ്ങളുമായി ബന്ധപ്പെട്ട സപര്യകളിൽ ഫോറസ്റ്റ് ബുക്സ് പ്രവർത്തിക്കുന്നു. ഞങ്ങൾ വിശ്വസിക്കുന്നു, വായന വിശ്രമതുല്യമായ അനുഭൂതിയാണ്. ആയാസകരമായ ഏർപ്പാടല്ല.

25/08/2026
ഫോറസ്‌റ്റ് ബുക്‌സിൻ്റെ പുതിയ പുസ്‌തകം.
21/08/2026

ഫോറസ്‌റ്റ് ബുക്‌സിൻ്റെ പുതിയ പുസ്‌തകം.

മലപ്പുറം രാമനാട്ടുകരയ്ക്കടുത്ത അഴിഞ്ഞിലം സ്വദേശിയായ രാജേഷ് മാടമ്പത്തിൻ്റെ പ്രഥമ കവിതാ സമാഹാരം- ശ്യാമസ്മരണകൾ- ഉടൻ പുറത്തി...
10/08/2026

മലപ്പുറം രാമനാട്ടുകരയ്ക്കടുത്ത അഴിഞ്ഞിലം സ്വദേശിയായ രാജേഷ് മാടമ്പത്തിൻ്റെ പ്രഥമ കവിതാ സമാഹാരം- ശ്യാമസ്മരണകൾ- ഉടൻ പുറത്തിറങ്ങുന്നു. ഫോറസ്‌റ്റ് ബുക്‌സാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.
മലപ്പുറത്ത് ഗവൺമെൻറ് ടീച്ചർ എഡ്യൂക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകപരിശീലനത്തിൻ്റെ ചുമതലക്കാരനാണ് രാജേഷ് മാടമ്പത്ത്.
ചില കവിതകൾ വായിക്കുന്നതിനുപുറമെ ആലപിച്ചത് കേൾക്കാനുള്ള സാങ്കേതികസംവിധാനവും (QR code) ഉൾപ്പെട്ടതാണ് പുസ്തകമെന്ന സവിശേഷതയുണ്ട്. 30 കവിതകൾ, ഓരോന്നിനും അതിൻ്റേതായ വേറിട്ട താളമുള്ള കവിതകളാണ് കൂടുതലും. പുസ്‌തകവില: 150 രൂപ മാത്രം. തപാൽ ചെലവ് ഭാരിച്ചതാണെങ്കിലും ആഗസ്‌ത് 15 വരെ പുസ്‌തകമാവശ്യപ്പെടുന്നവർക്ക് സൗജന്യതപാലിൽ പുസ്‌തകം ലഭ്യമാകും.

Call / whatsapp: 094476 62633

05/08/2026

ഫോറസ്‌റ്റ് ബുക്സിൻ്റെ പുസ്തകങ്ങളിലൊന്ന്
കോടതിക്കഥയോട് ചേരുന്നു; അല്ല സംഭവിക്കുന്നു.


https://www.facebook.com/share/v/19LcoiBqND/

'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ'പ്രകാശനം ചെയ്തുശോഭന കെ. എൻ. രചിച്ച 'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ' നോവലെറ്റ് മുൻ എം.പി: പന്...
25/07/2026

'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ'
പ്രകാശനം ചെയ്തു

ശോഭന കെ. എൻ. രചിച്ച 'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ' നോവലെറ്റ് മുൻ എം.പി: പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു. പ്രഭാഷകൻ വി. കെ. സുരേഷ്ബാബു പുസ്തകം ഏറ്റുവാങ്ങി. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ എൻ. ഇ. ബാലറാം - പി. പി. മുകുന്ദൻ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സി. എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുനിൽ പി ഇളയിടം, സി. പി. സന്തോഷ്കുമാർ, എ.പ്രദീപൻ, അഡ്വ. എം. എസ്. നിഷാദ്, വിനോദ് കുമാർ സംസാരിച്ചു. ഫോറസ്‌റ്റ് ബുക്‌സാണ് പ്രസാധകർ. രണ്ട് പതിറ്റാണ്ടുകാലത്തെ ജയിൽസർവീസിനടിയിൽ കണ്ടുമുട്ടിയ തടവുകാരായ പെൺജീവിതങ്ങളെ ആസ്പദമാക്കി എഴുതിയതാണ് നോവലെറ്റ്.

പുസ്‌തകവില:₹ 150.
(തപാൽ സൗജന്യം)
കോപ്പികൾക്ക് : Ph. 094476 62633

ഫോറസ്‌റ്റ് ബുക്സിൻ്റെ പുതിയ പുസ്‌തകം- 'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ' നാളെ കൂത്തുപറമ്പ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉച്ചതി...
24/07/2026

ഫോറസ്‌റ്റ് ബുക്സിൻ്റെ പുതിയ പുസ്‌തകം- 'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ' നാളെ കൂത്തുപറമ്പ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉച്ചതിരിഞ്ഞ് 3.30 ന് എൻ. ഇ. ബാലറാം- പി.പി.മുകുന്ദൻ അനുസ്‌മരണവേദിയിൽ പ്രകാശനം ചെയ്യും. കണ്ണൂർ വനിതാജയിലിലെ അസി. സൂപ്രണ്ടായി വിരമിച്ച ശ്രീമതി ശോഭന കെ. എൻ. രചിച്ച നോവലെറ്റാണ് പ്രകാശിതമാകുന്ന പുസ്‌തകം. രണ്ട് പതിറ്റാണ്ടുകാലം ജയിൽ സർവീസിലുണ്ടായിരുന്നപ്പോൾ കണ്ടുമുട്ടിയ പെൺജീവിതങ്ങളുടെ കഥയാണ് പ്രഥമ നോവലെറ്റിലൂടെ എഴുത്തുകാരി പുറംലോകത്തെ പരിചയപ്പെടുത്തുന്നത്. കാലത്തിൻ്റെ കാവലായി നിന്ന ജയിലഴി ലോകത്തോട് വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ ഈ പുസ്‌തകത്തിലൂടെ വായിക്കാം.

26/06/2026

ഫോറസ്‌റ്റ് ബുക്സ് പ്രസിദ്ധീകരിച്ച ജയചന്ദ്രൻ അരമങ്ങാനത്തിൻ്റെ 'അത് ഞാൻ തന്നെ' എന്ന തിരക്കഥയുടെ രണ്ടാം പതിപ്പ് വായനക്കാർ താല്പര്യപൂർവം സ്വീകരിക്കുന്നതിൽ സന്തോഷം. ഈ തിരക്കഥ സിനിമയായി പുറത്തിറങ്ങുകയാണ്.
ph:/whatsapp 944766 094476 62633

Address

Trade Center, New Bustand
Payyanur
670307

Opening Hours

Monday 10am - 4:30am
Tuesday 10am - 4:30am
Wednesday 10am - 4:30am
Thursday 10am - 4:30am
Friday 10am - 4:30am
Saturday 9am - 5:30am

Website

Alerts

Be the first to know and let us send you an email when Forrest Books & Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share