28/05/2021
https://www.facebook.com/108647734351323/posts/250598153489613/
വാക്സിൻ ചലഞ്ചിലെ പൊലീസ് മാതൃക
_27 May 2021_
Kelque Online
ഇരിട്ടി: വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി ഇരിട്ടി ഡി.വൈ.എസ്.പി ഓഫീസിലെയും ഇരിട്ടി പോലീസ് സ്റ്റേഷനിലേയും പോലീസുകാർ. 3,65,129 രൂപയാണ് ഡി.വൈ.എസ്.പി ഓഫീസിലെയും ഇരിട്ടി പോലീസ് സ്റ്റേഷനിലേയും 40 പോലീസുകാർ ചേർന്ന് നൽകിയത്. തുക ശമ്പളത്തിൽ നിന്ന് നൽകാനുള്ള സമ്മതപത്രം ബഹു. ഇരിട്ടി ഡി.വൈ.എസ്പി പ്രിൻസ് അബ്രാഹാമിൽ നിന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഏറ്റുവാങ്ങി.
ഡി.വൈ.എസ്.പി. പ്രിൻസ് അബ്രാഹം തൻ്റെ ജീവിതകാലം മുഴുവൻ ലഭിക്കുന്ന ശമ്പളത്തിൽ നിന്നും വിരമിച്ച ശേഷം പെൻഷനിൽ നിന്നും മാസം രണ്ടായിരം രൂപ വീതം CMDRF ലേക്ക് നൽകാൻ സമ്മതം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അറിയിച്ചു.
പ്രധാനവാർത്തകൾക്കും, ഏറ്റവും പുതിയ വിവരങ്ങൾക്കും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
👇🏾Kelque Online👇🏾
https://chat.whatsapp.com/DGc6hAQf5ymGSEgxTGlVKS
https://www.facebook.com/klqonline/