Nerkazhcha

Nerkazhcha പെരിന്തൽമണ്ണ നേർകാഴ്ച്ച

06/04/2020

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് രോഗിയുമായി പോകുന്നതിനിടെ പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ സവിത തിയേറ്ററിനടുത്തുള്ളപെട്രാൾ പമ്പിന് മുന്നിലായാണ് അപകടം മഴ കാരണം പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരുന്ന ആബുലൻസ് ബ്രെക്ക് ചവിട്ടിയിട്ട് കിട്ടാതതാണ് അപകടകാരണം എന്നാണ് പറയുന്നത്. സ്ഥലത്ത് പെരിന്തൽമണ്ണ പോലീസ് പരിശോധന നടത്തുന്നു ആബുലൻസ് ഡ്രൈവറെ പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപിച്ചിരിക്കുകയാണ്.

06/04/2020

ലോക്ക് ഡൗണിനു ശേഷം എന്ത്? കേരളത്തിലെ 7 ജില്ലകളില് ഭില്വാര മോഡല്
കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ 21 ദിവസത്തെ ലോക്ക് ഡൗണിലാണ്. ഇനി എട്ട് ദിവസം മാത്രമാണ് ലോക്ക് ഡൗണ് പൂര്ത്തിയാകാനുള്ളത്. ലോക്ക് ഡൗണ് നടപ്പാക്കിയെങ്കിലും കൊവിഡ് കേസുകള് രാജ്യത്ത് കുത്തനെ ഉയരുകയാണ്. ലോക്ക് ഡൗണ് കഴിഞ്ഞാലും രാജ്യത്ത് കൂടുതല് നിയന്ത്രണങ്ങള് വരുമെന്നാണ് റിപ്പോര്ട്ടുകള്. ലോക്ക് ഡൗണ് നീട്ടുമോയെന്ന കാര്യത്തെ സംബന്ധിച്ച് കേന്ദ്രസര്ക്കാര് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവില് രാജ്യത്തെ 274 ജില്ലകളിലാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞിരിക്കുന്നത്. എന്നാല്, ഇതില് 62 ജില്ലകളിലാകും ലോക്ക് ഡൗണ് പിന്വലിച്ചാലും നിയന്ത്രണങ്ങള് നടപ്പാക്കുക. കേരളത്തില് 7 ജില്ലകള് ഇതില് ഉള്പ്പെടുന്നു.

രാജ്യത്ത് ഏപ്രില് 14 ന് ലോക്ക് ഡൗണ് അവസാനിച്ചതിന് ശേഷവും രോഗവ്യാപനം നടന്ന ജില്ലകളില് കര്ശന നിയന്ത്രണം തുടരാന് തീരുമാനിച്ച് കേന്ദ്ര സര്ക്കാര്. കേരളത്തിലെ ഏഴ് ജില്ലകളിലടക്കം ഏപ്രില് 14 നു ശേഷവും യാത്രാവിലക്ക് ഉള്പ്പെടെയുള്ള കര്ശന നിയന്ത്രണം തുടരുമെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില് കൊവിഡ് കേസുകളുയെും മരണങ്ങളുടെയും എണ്ണം കൂടിയ സാഹചര്യത്തിലാണിത്. രാജ്യത്തെ 80 ശതമാനം കേസുകളും 62 ജില്ലകളില് നിന്നാണ്. അതിനാല്, ഈ ജില്ലകളില് കര്ശനമായ നിയന്ത്രണങ്ങളും അടച്ചുപൂട്ടലും ഏര്പ്പെടുത്താനാണ് തീരുമാനം

06/04/2020

റാപിഡ് ടെസ്റ്റ് കിറ്റുകൾ ബുധനാഴ്ചയെത്തും; കേരളത്തിൽ 7 ജില്ലകളിൽ അതിവേഗ ടെസ്റ്റിങ്
കേന്ദ്രസര്ക്കാര് നല്കുന്ന കൊവിഡ് 19 റാപിഡ് ടെസ്റ്റ് കിറ്റുകള് എത്തുന്നതോടെ സംസ്ഥാനത്ത് പരിശോധന കൂടുതല് ഊര്ജിതമാകും. കൊവിഡ് ഹോട്സ്പോട്ടുകളായി കണ്ടെത്തിയ ഏഴു ജില്ലകളിലായിരിക്കും കിറ്റ് തുടക്കത്തില് എത്തുക.
കൊച്ചി: കൊവിഡ് 19 സമൂഹവ്യാപനം കണ്ടെത്തി തടയുന്നതില് നിര്ണായകമായ റാപിഡ് ടെസ്റ്റ് കിറ്റുകള് ബുധനാഴ്ച എത്തുമെന്ന് ഐസിഎംആര്. വലിയ തോതില് കൊവിഡ് 19 പോസിറ്റീവ് കേസുകള് കണ്ടെത്തുകയും ഉയര്ന്ന ജനസാന്ദ്രതയുമുള്ള കൊവിഡ് 19 ഹോട്സ്പോട്ടുകളിലായിരിക്കും റാപിഡ് ടെസ്റ്റ് കിറ്റുകള് തുടക്കത്തില് എത്തിക്കുക. കേരളത്തില് കൊവിഡ് 19 ഹോട്സ്പോട്ടുകളായി കണ്ടെത്തിയ 7 ജില്ലകളിലാണ് റാപിഡ് ടെസ്റ്റ് സൗകര്യമെത്തുക.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് സംസ്ഥാനത്തെ കൊവിഡ് ഹോട്സ്പോട്ടുകൾ. രോഗബാധിതരുടെ എണ്ണം കുറഞ്ഞതിനെ തുടര്ന്ന് പത്തനംതിട്ട ജില്ലയെ പട്ടികയില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റാപിഡ് ടെസ്റ്റ് കിറ്റുകള് ബുധനാഴ്ചയോടെ എത്തുമെന്നും പ്രവര്ത്തനം തുടങ്ങുമെന്നും ഐസിഎംആറിലെ പകര്ച്ചവ്യാധി വിഭാഗം തലവൻ രമൺ ഡി ഗംഗാഘഡേക്കര് വ്യക്തമാക്കി. കൊവിഡ് 19 ബാധ കണ്ടെത്തിയ ക്ലസ്റ്ററുകളിലും വലിയ തോതില് കുടിയേറ്റവും പലായനവും നടന്ന മേഖലകളിലുമായിരിക്കും തുടക്കത്തില് റാപിഡ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം തന്നെ നിലവില് നടത്തുന്ന ആര്ടി - പിസിആര് സ്രവപരിശോധന വര്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

04/04/2020

സംസ്ഥാനത്ത് കൊവിഡ് റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്; ആദ്യ പരിശോധന പോത്തന്കോട്
കൊവിഡ് ബാധിച്ച് രോഗി മരിച്ചതിനു പിന്നാലെ പോത്തന്കോട് സമ്പൂര്ണ അടച്ചിടല് പ്രഖ്യാപിച്ചിരുന്നു. ഇവിടെയാണ് ആദ്യ പരിശോധന നടത്തുക. റാപ്പിഡ് ടെസ്റ്റ് കിറ്റുകള് വഴി രണ്ടര മണിക്കൂറിനുള്ളില് കൊവിഡ് 19 ന്റെ ഫലം ലഭിക്കും.

03/04/2020

നിരോധനം ലംഘിച്ച് പ്രാര്ഥന: ഈരാറ്റുപേട്ടയില് 24 പേരും പത്തനംതിട്ടയില് 10 പേരും അറസ്റ്റില്
കോട്ടയം: ലോക്ക് ഡൗണ് ലംഘിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില് അറസ്റ്റുകള് രേഖപ്പെടുത്തി. നിരോധനം ലംഘിച്ച് പ്രാര്ഥന സംഘടിപ്പിച്ച 24 പേര് ഈരാറ്റുപേട്ടയില് അറസ്റ്റിലായി. ഈരാറ്റുപേട്ട നടയ്ക്കല് തന്മയ സ്കൂളില് നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

സ്കൂള് പ്രിന്സിപ്പല്, മാനേജര് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില് എത്തിച്ചു. പത്തനംതിട്ടയില് കുലശേഖരപേട്ടയില് നിരോധനാജ്ഞ ലംഘിച്ച് വീട്ടില് മതപരമായ പ്രാര്ഥന നടത്തിയതിനു 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പ്രാര്ഥനയാണെന്നാണ് ഇവരുടെ പ്രാഥമിക വിശദീകരണം.

03/04/2020

അര ലക്ഷം കടന്ന് കൊറോണ മരണം; പത്ത് ലക്ഷത്തിലേറെ പേർ രോഗബാധിതർ

ലോകത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം പത്ത് ലക്ഷം കടന്നു. വൈറസ് ബാധയേറ്റുള്ള മരണം അര ലക്ഷം കവിഞ്ഞു. യുഎസിൽ മാത്രം രണ്ട് ലക്ഷത്തിലധികം പേർ രോഗബാധിതരാണ്
ചൈനയ്ക്കും യൂറോപ്പിനും ശേഷം യുഎസ് ആണ് ആഗോള തലത്തിൽ വൈറസിൻ്റെ പുതിയ പ്രഭവകേന്ദ്രം. യുഎസിൽ മാത്രം ഇതുവരെ രണ്ട് ലക്ഷത്തിലധികം പേർ രോഗബാധിതരായെന്നാണ് കണക്ക്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2069 ആയി.

03/04/2020

സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിനായി 28 ആശുപത്രികള് സജ്ജീകരിച്ചു

കേരളത്തില് കൊറോണ പ്രതിരോധ പ്രവര്ത്തനം ഊര്ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 28 ആശുപത്രികള് കൊവിഡ് ആശുപത്രികളാക്കി മാറ്റി. തിരുവനന്തപുരം മുതല് കാസര്കോട് വരെയുള്ള എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനങ്ങളോട് കൂടിയാണ് കൊവിഡ് ആശുപത്രികള് ഒരുക്കിയത്.

02/04/2020

'വർഗീയ വിളവെടുപ്പ് അരുത്'

കൊറോണ വൈറസ് വ്യാധിക്കിടെ വര്ഗീയ വേര്തിരിവിന് ശ്രമിക്കരുത് എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ട്വീറ്റിലൂടെയാണ് പിണറായിയുടെ സന്ദേശം. രാഷ്ട്രീയവും വര്ഗീയവുമായ നേട്ടങ്ങള്ക്ക് ഒരു പകര്ച്ചവ്യാധിക്ക് ഇടയ്ക്ക് ശ്രമിക്കരുത്. ഇത്തരമൊരു വിളവും എവിടെയുമില്ല. മൈറസിന് മതം വേര്തിരിവല്ല. നമ്മള് എല്ലാവരും ഇതില് ഒന്നിച്ചാണ്. എല്ലാവരും ഒന്നിച്ചാലെ വിജയമുള്ളൂ - മുഖ്യമന്ത്രി സ്വന്തം പേരിലുള്ള ഔദ്യോഗിക ട്വിറ്റര് ഹാന്ഡിലില് നിന്ന് ട്വീറ്റ് ചെയ്തു

02/04/2020

കൊവിഡ്: കന്യാസ്ത്രീ ഉൾപ്പെടെ ബ്രിട്ടനിൽ രണ്ട് മലയാളികൾ മരിച്ചു
കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ രണ്ട് മലയാളികൾക്കാണ് ജീവൻ നഷ്ടമായത്. പെരിന്തൽമണ്ണ സ്വദേശി ഡോക്ടർ ഹംസ പാച്ചേരി, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ സിയന്ന എന്നിവരാണ് മരിച്ചത്.
ലണ്ടൻ: കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ കന്യാസ്ത്രീ ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി ഡോക്ടർ ഹംസ പാച്ചേരി(80), സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ സിയന്നയുമാണ് മരിച്ചത്.
ബർമിങ്ങാമിലെ എൻഎച്ച്എസ് ആശുപതിയിൽ ചികിൽസയിലിരിക്കെയാണ് ഹംസ മരിച്ചത്. ഡോക്ടറായ ഇയാളുടെ ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവർ ചികിൽസയിൽ തുടരുകയാണ്. ഹംസയുടെ സംസ്കാരം യുകെയിൽ നടക്കും.

02/04/2020

രാജ്യത്ത് 60 കൊവിഡ് മരണം; രോഗികളുടെ എണ്ണം വർധിക്കുന്നു
കൊവിഡ് ആശങ്കകൾ ശക്തമാകുന്നത് യൂറോപ്പ്യൻ രാജ്യങ്ങളിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറ്റലി, സ്പെയിൻ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്.
കൊവിഡ് ഭീതിയിൽ ലോകരാജ്യങ്ങൾ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ സാഹചര്യങ്ങൾ സാധരണ നിലയിലേക്ക് നീങ്ങുമ്പോൾ മറ്റ് രാജ്യങ്ങളിലെ അവസ്ഥ മോശമായി തുടരുകയാണ്. യൂറോപ്പ്യൻ രാജ്യങ്ങളെയാണ് കൊവിഡ് രൂക്ഷമായി ബാധിച്ചത്. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ വർധിക്കുന്നത്. അമേരിക്കയിലും രോഗബാധിതരുടെ എണ്ണം കൂടുവരുന്ന സാഹചര്യമാണുള്ളത്.

01/04/2020

കേരളത്തിൽ ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഏഴ് പേർ വിദേശികളും. സമ്പർക്കത്തിലൂടെ രോഗം പകർന്നത് 67 പേർക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. കാസർകോട് 12 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 3, തിരുവനന്തപുരം 2 പാലക്കാട് 1 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ച 9 പേർ വിദേശത്ത് നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഏഴ് പേർ വിദേശികളും. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ കൊവിഡ് നെഗറ്റീവായത് 26 പേരാണ് ഇതിൽ നാല് പേർ വിദേശികളും.

Address

Perintalmanna
679322

Telephone

+917594910000

Website

Alerts

Be the first to know and let us send you an email when Nerkazhcha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nerkazhcha:

Share

Category