08/08/2023
ടാർജറ്റ് തികഞ്ഞു .....
പിരിവ് നിർത്തി,
സഹകരിച്ചവർക്ക് നന്ദി ..🙏....
മലപ്പുറം ജില്ല പെരിന്തൽമണ്ണ കക്കൂത്ത് കുമരകുളം മഹല്ലിലെ 5 മാസം മാത്രം പ്രായമുള്ള ഐദിൻ ആദം എന്ന കുട്ടിയുടെ സർജറിക്കും, ചികിത്സക്കും വേണ്ടി മഹല്ല് കമ്മറ്റിയുടെയും നാട്ടുകാരുടെയുംനേതൃത്വത്തിൽ നടത്തി വന്നിരുന്ന ഫണ്ട് കലക്ഷൻ നിർത്തി.
10 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ഉദ്ധേശിച്ചിരുന്നതെങ്കിലും, ഞായറാഴ്ച്ച ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ച്ചയാണ് സൗത്ത് ഇന്ത്യൻ ബാങ്കിലെ എക്കൗണ്ട് ക്ലോസ് ചെയ്യാനായതെന്നതിനാൽ 10,83,721 രൂപ പിരിഞ്ഞു കിട്ടി.
കുട്ടിയുടെ സർജറി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഇക്കഴിഞ്ഞ 5.8.23 ശനിയാഴ്ച്ച വിജയകരമായി കഴിഞ്ഞു.
ചെറുതും വലുതുമായ സംഖ്യകൾ തന്ന് സഹായിച്ചവർക്കും, സഹായാഭ്യർത്ഥന നടത്തി ക്കൊണ്ടുള്ള വീഡിയോകളും മറ്റും ഫോർവേഡ് ചെയ്ത് സഹകരിച്ചവർക്കും ഒരായിരം നന്ദി.......🙏
താമരത്ത് ഹംസു
പെരിന്തൽമണ്ണ
7.8.2023