പെരിന്തൽമണ്ണ ചുറ്റുവട്ടം വാർത്തകൾ

  • Home
  • India
  • Perintalmanna
  • പെരിന്തൽമണ്ണ ചുറ്റുവട്ടം വാർത്തകൾ

പെരിന്തൽമണ്ണ ചുറ്റുവട്ടം വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പെരിന്തൽമണ്ണ ചുറ്റുവട്ടം വാർത്തകൾ, News & Media Website, Perintalmanna.

21/03/2025

പെരിന്തൽമണ്ണയിൽ സ്കൂളിൽ 3 വിദ്യാർത്ഥികൾക്ക് കുത്തേറ്റു; ഏറ്റുമുട്ടിയത് 10ാം ക്ലാസ് വിദ്യാർത്ഥികൾ

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന് എം.എല്‍.എയായി തുടരാംപെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്...
08/08/2024

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന് എം.എല്‍.എയായി തുടരാം

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം.

38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.

#വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇
https://www.facebook.com/groups/121151745362241/?ref=share

#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

തൃശ്ശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്: നാളത്തെ 4 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിതൃശ്ശൂര്‍: പൂങ്കുന്നം - ഗുരുവായൂർ റൂട...
31/07/2024

തൃശ്ശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്: നാളത്തെ 4 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

തൃശ്ശൂര്‍: പൂങ്കുന്നം - ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാളത്തെ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. വ്യാഴാഴ്ചത്തെ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ - മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമേ യാത്ര തുടങ്ങൂ. തൃശൂർ - കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവീസ് തുടങ്ങുക. കൂടാതെ, ഷൊർണൂർ - തൃശൂർ (06461), ഗുരുവായൂർ - തൃശൂർ (06445), തൃശൂർ - ഗുരുവായൂർ (06446) പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. ഇന്ന് രാത്രി ഗുരുവായൂർ - ചെന്നൈ എഗ്മൂർ (16128) എക്‌സ്പ്രസ് (31ന് രാത്രിയുള്ളത്) തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.

#വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇
https://www.facebook.com/groups/121151745362241/?ref=share

#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

മഴ തുടര്‍ന്നാല്‍ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും, ജാഗ്രത പാലിക്കണംമലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദ...
31/07/2024

മഴ തുടര്‍ന്നാല്‍ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും, ജാഗ്രത പാലിക്കണം

മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവിലെ ജലനിരപ്പ് (ജുലൈ 31ന് ഉച്ചക്ക് 2ന്) 112.12 മീറ്ററും ജലസംഭരണം 159.1074 മില്യണ്‍ ക്യുബിക് മീറ്ററുമാണ്. റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും സംഭരണശേഷി 175.98 മില്യണ്‍ ക്യുബിക് മീറ്ററുമാണ്. മുക്കൈപ്പുഴ, കല്‍പാത്തിപ്പുഴ, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

#വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇
https://www.facebook.com/groups/121151745362241/?ref=share

#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മലപ്പുറം, ...
31/07/2024

കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
#വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇
https://www.facebook.com/groups/121151745362241/?ref=share

#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

ഷൊർണുർ-നിലമ്പൂർ സെക്ഷനിൽ എലെക്ട്രിക്കൽ ലൈനിൽ 29-03-2024  വെള്ളി വൈകുന്നേരം 4:00പിഎം മുതൽ 25KV  AC വൈദ്യുതി കടത്തി വിടും....
29/03/2024

ഷൊർണുർ-നിലമ്പൂർ സെക്ഷനിൽ എലെക്ട്രിക്കൽ ലൈനിൽ 29-03-2024 വെള്ളി വൈകുന്നേരം 4:00പിഎം മുതൽ 25KV AC വൈദ്യുതി കടത്തി വിടും. സതേൺ റെയിൽവേ ചീഫ് എലെക്ട്രിക്കൽ എഞ്ചിനീയരുടെ നേത്രത്വത്തിൽ 30-03-2024 ശനിയാഴ്ച ലൈൻ പരിശോധിക്കുകയും 25KV AC വൈദ്യുതി കടത്തി വിട്ട് സ്പീഡ് ട്രയൽ നടത്തുകയും ചെയ്യും ...പൊതുജനങ്ങൾ 30-3-2024 ശനിയാഴ്ച റെയിൽവേ പരിസരങ്ങളിലേക്ക് അതിക്രമിച്ചു കടക്കരുതെന്നും അറിയിക്കുന്നു
ചിഫ് പ്രൊജക്റ്റ്‌ ഡയറക്ടർ റെയിൽവേ എലെക്ട്രിഫിക്കേഷൻ ചെന്നൈ -600003
#വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇
https://www.facebook.com/groups/121151745362241/?ref=share
#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

 #വാർത്തകൾക്ക്followചെയ്യൂ👆പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത്  ചുമതലയേറ്റു.  തമിഴ...
15/12/2023

#വാർത്തകൾക്ക്followചെയ്യൂ👆
പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത് ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ സുരേഷിന് രജിസ്ട്രേഷൻ വകുപ്പ് ഐ.ജിയായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം. സാമൂഹിക സന്നദ്ധ സേനയുടെയും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെയും ഡയറക്ടറുടെ അധിക ചുമതല കൂടി ശ്രീധന്യയ്ക്ക് നൽകിയിട്ടുണ്ട്.
#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

 #വാർത്തകൾക്ക്followചെയ്യൂ👆തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കള...
15/12/2023

#വാർത്തകൾക്ക്followചെയ്യൂ👆
തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമയാണ് മരിച്ചത്. സ്‌കൂൾ വിട്ട് വന്നു റൂമിൽ കളിച്ചുകൊണ്ടിരിക്കെ കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങിയതാണെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികില്‍ കളിക്കുന്നതിനിടെയാണ് ദാരുണസംഭവം.�സഹോദരി റൂമിൽ കയറി നോക്കുമ്പോൾ തൊട്ടിലിൽ കയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയും ഉടനെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
#വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇
https://www.facebook.com/groups/121151745362241/?ref=share

#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

 #വാർത്തകൾക്ക്followചെയ്യൂ👆 #വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇https://www.facebook.com/groups/121151745362241/?ref=shareആധാർ ക...
13/12/2023

#വാർത്തകൾക്ക്followചെയ്യൂ👆
#വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇
https://www.facebook.com/groups/121151745362241/?ref=share
ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നാളെ അവസാനിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന വിവരം. സമയപരിധി അവസാനിക്കാനിരിക്കെ അക്ഷയകേന്ദ്രങ്ങളിൽ ഉൾപ്പെടെയുള്ള സേവാ കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടിയിരിക്കുന്നത്. നിരവധി പേർ ഇനിയും പുതുക്കാൻ ഉള്ളതിനാൽ മൂന്നുമാസത്തേക്കാണ് ആധാർ കാർഡ് പുതുക്കാനുള്ള തീയതി നീട്ടിയിരിക്കുന്നത്. 2024 മാർച്ച് 14 വരെ ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

 #വാർത്തകൾക്ക്followചെയ്യൂ👆കുണ്ടോട്ടി  എടവണ്ണപ്പാറയിൽ  എൺപ്പത്തിമൂന്നു ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി. കാറിലെ മുൻസീറ്റി...
13/12/2023

#വാർത്തകൾക്ക്followചെയ്യൂ👆
കുണ്ടോട്ടി എടവണ്ണപ്പാറയിൽ എൺപ്പത്തിമൂന്നു ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി. കാറിലെ മുൻസീറ്റിന് അടിയിൽ പ്ലാസ്റ്റിക് ചാക്ക്, തുണി സഞ്ചി എന്നിവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പാലപ്പെട്ടി കൊട്ടാരതൊടി പൈങ്ങോട്ടൂർ മുഹമ്മദ്‌ റഫീഖിനെയാണ് രേഖകൾ ഇല്ലാത്ത പണവുമായി അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS സ്റ്റേഷനിൽ എത്തി പ്രതിയെ ചോദ്യം ചെയ്തു.
#വാർത്തകൾക്ക്ജോയിന്റ്ചെയ്യൂ👇
https://www.facebook.com/groups/121151745362241/?ref=share

#വാർത്തകൾക്ക്followചെയ്യൂ👇
https://www.facebook.com/perinthalmanna1?mibextid=LQQJ4d

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when പെരിന്തൽമണ്ണ ചുറ്റുവട്ടം വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share