30/10/2025
പെരുമ്പാവൂർ നഗരസഭ കാരാട്ടുപള്ളിക്കരയിൽ വിജ്ഞാനവാടി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പകൽ വീടിന് സമീപമായി 15 സെൻറ് സ്ഥലത്ത് 6000 സ്ക്വയർ ഫീറ്റിൽ ഇരുനില കെട്ടിടമാണ് വിജ്ഞാനവാടി പണികഴിപ്പിക്കുന്നത്. 60 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ നിന്നാണ് ലഭ്യമാക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നു.
എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പഠന നിലവാരം ഉയർത്തുന്നതിനും തൊഴിൽ പരിശീലനത്തിനും ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്നതിനും. വേണ്ടി കോൺഫറൻസ് ഹാൾ, ട്രെയിനിങ് ഹാൾ, ലൈബ്രറി,
റീഡിങ് റൂം, ഓഫീസ് എന്നിവ അടങ്ങുന്നതായിരിക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ വിജ്ഞാനവാടി.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ തുടക്കം കുറിച്ചു. വൈസ് ചെയർപേഴ്സൺ ആനി മാർട്ടിൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റഷീദ ലത്തീഫ്, സി.കെ. രാമകൃഷ്ണൻ, മിനി ജോഷി, അഭിലാഷ് പുതിയേടത്ത്, കൗൺസിൽ അംഗങ്ങളായ അരുൺ കുമാർ,കെ ബി നൗഷാദ്, കെ.സി, അനിതാദേവി എസ്.ആർ., ഷീബ ബേബി, ഷമീന ഷാനവാസ്, ബി ബി അബൂബക്കർ നഗരസഭ സെക്രട്ടറി കവിത എസ്. കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗ്രേസി ജോസഫ്, എക്സിക്യൂട്ടീവ് എൻജിനീയർ മഞ്ജു എം.ആർ, ഓവർസിയർ ജെസ്സി മോൾ സി.കെ. എന്നിവർ പങ്കെടുത്തു.