
27/04/2025
ചിക്കൻ കടയുടെ മറവിൽ മയക്കു മരുന്നു വില്പന
ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം മരിയ ഗാവ് സ്വദേശി ഖൈറുൽ ഇസ്ലാം (39) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പെരുമ്പാവൂർ പാത്തിപ്പാലം ഭാഗത്തുള്ള ചിക്കൻ കടയുടെ മറവിലാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ഇയാളിൽ നിന്ന് 24 ബോട്ടിൽ ഹെറോയിനും 20 പൊതി കഞ്ചാവും പിടികൂടി..രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇയാൾ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഹെറോയിൻ ഒരു ബോട്ടിൽ നിന്ന് 1000 രൂപ നിരക്കിലായിരുന്നു വിൽപ്പന. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ , ഇൻസ്പെക്ടർ ടി.എം
സൂഫി, സബ്
ഇൻസ്പെക്ടർ 'പി.എംറാസിഖ്,
എ എസ്.ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ,
വർഗീസ് ടി വേണാട്ട് ,
ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.