17/09/2025
പെരുമ്പാവൂർ മുസ്ലിം ടൗൺ ജമാഅത്തിന്റെ പ്രസിഡന്റായും, മദ്യനിരോധന സമിതിയിലും, പെരുമ്പാവൂർ തമിഴ് സംഘം, ആശാൻ സ്മാരക സമിതി തുടങ്ങി അനവധി സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളിലുമുള്ള നേതാവായും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
അക്ഷരശ്ലോക സമിതി, പെരുമ്പാവൂർ സ്വാതി തിരുനാൾ മ്യൂസിക് അസോസിയേഷൻ, ആലുവ സംഗീതസഭ എന്നിവയുടെ സ്ഥാപകരിലൊരാളായും അദ്ദേഹത്തിന്റെ പേര് അഭിമാനത്തോടെ ഓർക്കപ്പെടുന്നു.
ശാസ്ത്രീയ സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ പ്രഗാഢമായ പ്രിയം, എം.എസ്. സുബ്ബുലക്ഷ്മി പോലുള്ള കലാകാരന്മാരുമായുള്ള അടുപ്പം, അദ്ദേഹത്തെ സംഗീതസ്നേഹികളിൽ വേറിട്ടു നിർത്തി.
എന്നാൽ, അനവധി സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിയിട്ടും, പെരുമ്പാവൂരിൽ അദ്ദേഹത്തിന്റെ ഓർമ്മ ഒരു ചെറിയ റോഡിന്റെ പേരിലൊതുങ്ങിപ്പോയിരിക്കുകയാണ്. വഴിയോരത്ത് പോയ പട്ടിയുടേയോ പൂച്ചയുടേയോ പേരുകൾ പോലും സ്മാരകങ്ങളായി നിലനിൽക്കുന്നിടത്ത്, പെരുമ്പാവൂരിന്റെ ചരിത്രം മാറ്റിമറിച്ച മജീദ് മരക്കാറിന്റെ പേര് മറഞ്ഞുകിടക്കുന്നത് കാലത്തിന്റെ ഏറ്റവും വലിയ അനീതികളിൽ ഒന്നാണ്.
ജാതി-മത-രാഷ്ട്രീയ ഭിന്നതകളുടെ തിരശ്ശീലയിൽ വിസ്മരിക്കപ്പെട്ടെങ്കിലും, ചരിത്രത്തെ തേടുന്നവർക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ വിളിച്ചുപറയേണ്ടത് ഇന്നിന്റെ ആവശ്യമത്രമല്ല, നാളെയുടെയും കടമയാണ്.