പെരുമ്പാവൂർ ചരിത്രങ്ങളിലൂടെ

  • Home
  • India
  • Perumbavoor
  • പെരുമ്പാവൂർ ചരിത്രങ്ങളിലൂടെ

പെരുമ്പാവൂർ ചരിത്രങ്ങളിലൂടെ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പെരുമ്പാവൂർ ചരിത്രങ്ങളിലൂടെ, Newspaper, Perumbavoor.

വിയറ്റ്നാം കോളനി എന്ന സിനിമ കണ്ട ആരും അതിലെ പച്ചയായ ഒരു മനുഷ്യനെ മറക്കാൻ ഇടയില്ല. മൂസാ സേട്ട് . ഇത് കൊച്ചിയിലെ ഒരു ചരിത്...
21/10/2024

വിയറ്റ്നാം കോളനി എന്ന സിനിമ കണ്ട ആരും അതിലെ പച്ചയായ ഒരു മനുഷ്യനെ മറക്കാൻ ഇടയില്ല. മൂസാ സേട്ട് .

ഇത് കൊച്ചിയിലെ ഒരു ചരിത്ര സംഭവമാണ്. മൂസാ സേട്ട് എന്ന് പറയപ്പെടുന്ന ഇബ്രാഹിം പട്ടേലിന്റ ജീവിത കഥ . പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു.
ഓലകൊണ്ടോ മറ്റോ മറച്ച ഒരു സിനിമാ കൊട്ടക ആയിരുന്നില്ല അത്.അക്കാലത്ത്‌ ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ്‌ ചെയ്ത് കല്ലുകൾ കൊണ്ട്‌ ഉണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം.

കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആയിരുന്നു. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌
ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്‌.

കേരളത്തിലെ തന്നെ മികച്ച ഒരു കലാസൃ ഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ, ശില്‍പ്പഭംഗി കാണുവാൻ മാത്രം കേരള ത്തിന്റെ പലഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു.

അത്‌ പണിയാന്‍ നേതൃത്വം നല്‍കിയത്‌,
കൊച്ചിയെ കൊച്ചിയാക്കിയ
പ്രഗല്‍ഭനായ എന്‍ജിനിയർ
റോബർട്ട്‌ ബ്രിസ്‌റ്റോ ആയിരുന്നു.

ആ തിയേറ്ററിന്റെ പേരാണ്‌ പട്ടേല്‍ തിയേറ്റർ.
ഈ തിയേറ്ററിന്റെ മുതലാളി ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ഒരു കലാസ്നേഹി
ആയിരുന്നു. പട്ടേല്‍ സേട്ടിന്‌ കണ്ണെത്താത്ത
ദൂരത്ത്‌ തെങ്ങിന്‍ തോപ്പ്‌ ഉണ്ടായിരുന്നു.
പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയ്ക്ക്‌ പോകുന്ന പടിയാണ്‌ പില്‍ക്കാലത്ത്‌ തോപ്പുംപടി ആയത്‌.
തന്റെ തോപ്പ്‌ വിറ്റ്‌കിട്ടിയ പണംകൊണ്ടാണ്‌
പട്ടേല്‍ സേട്ട്‌, തിയേറ്റർ പണിതത്‌.

അദ്ദേഹം ഒരു മതേതരവാദിയും
കലാസ്നേഹിയും ആയിരുന്നു. അദ്ദേഹം തന്നെ പലരോടും തന്റെ തിയേറ്ററിനെക്കുറിച്ച്‌ പറഞ്ഞത്‌,
എല്ലാ മതസ്ഥരും ഒന്നിച്ചിരുന്ന്‌ ആസ്വദിക്കുന്ന ഒരു ദേവാലയം പോലെ ആകണം സിനിമാശാല എന്നാണ്‌. മദിരാശിയിലെ കാസിനോവിലെ
സ്ഥിരം സന്ദർശകനായ പട്ടേല്‍ സേട്ട്‌
തന്റെ തിയേറ്റർ, അക്കാലത്തെ
മദ്രാസ്‌ കാസിനോവിന്റെ മാതൃകയിൽ തന്നെയാണ് നിർമ്മിച്ചത്‌.
റോബർട്ട്‌ ബ്രിസ്റ്റോ ആ വെല്ലുവിളി ഏറ്റെടുത്തു.
ഈ വിശാലവും അതിമനോഹരവുമായ
തിയേറ്ററില്‍ ഒരു തൂണ്‌പോലും
ഇല്ല എന്നത്‌, അക്കാലത്തെ
എന്‍ജിനിയറിങ്ങ്‌ സാമർത്ഥ്യത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ്‌.

തൂണുകള്‍ ഇല്ലാത്ത രണ്ടുനിലകെട്ടിടം.

ഇതിന്റെ ഉല്‍ഘാടനത്തിന്‌,
പട്ടേല്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയെന്നും
ആകാശത്ത്‌ നിന്ന്‌ പൂക്കള്‍ വിതറിയെന്നും അന്നത്തെ കാഴ്ചക്കാർ പറയുന്നു.
ഫിലിം പെട്ടി വന്നിറങ്ങിയതും
ഹെലികോപറ്ററില്‍ ആയിരുന്നു.

പിന്നീട്‌, പ്രസിദ്ധമായ
ഹിന്ദി ചലച്ചിത്രങ്ങള്‍ കൊച്ചിയില്‍ (എറണാകുളത്ത്‌) വന്നത്‌ പട്ടേല്‍ തിയേറ്ററിലായിരുന്നു.
'ടെന്‍ കമാന്റ്‌മെന്റസ്‌'
എന്ന വിശ്വവിഖ്യാതമായ ചിത്രം
കണ്ടത്‌ ഈ തിയേറ്ററില്‍ നിന്നാണെന്ന്‌,
പല പഴയ ആളുകളും അഭിമാനത്തോടെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.
കേരളത്തില്‍ ആദ്യമായി മോണിങ്ങ്‌ ഷോ നടത്തിയതും
പട്ടേല്‍ തിയേറ്ററില്‍ ആയിരുന്നു.

ഗയിറ്റ്‌ ഓഫ്‌ കൊച്ചി
എന്നറിയപ്പെടുന്ന മേഖലയിലാണ്‌ പട്ടേല്‍ തിയേറ്റർ തലയുയർത്തി നില്‍ക്കുന്നത്‌.
കേരളത്തിലെ ആദ്യകാലത്തെ
'എ ക്ലാസ്സ്‌' തിയേറ്ററില്‍ ഒന്നാണിത്.
അന്നത്തെ പ്രധാന ഹിന്ദി സിനിമകള്‍ പട്ടേല്‍ തിയേറ്ററില്‍ ആണ്‌ റിലീസ്‌ ചെയ്തിരുന്നത്‌.
അന്ന്, മലബാറില്‍ നിന്ന്‌ പോലും സിനിമാപ്രേമികള്‍
ഈ തീയേറ്ററിൽ വന്നിരുന്നു.

പട്ടേല്‍ തിയേറ്ററിന്‌ മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്‌.
അത്‌ രണ്ട്‌ മഹാഗായകരുടെ സംഗമത്തിനെ കുറിച്ചാണ്‌.

അതെ, ലോകം ആദരിക്കുന്ന
മുഹമ്മദ്‌ റാഫിയുടെയും
കൊച്ചിയുടെ മഹാനായ ഗായകന്‍
മെഹബൂബ്‌ ഭായിയുടെയും
സംഗമമായിരുന്നു അത്‌.

റാഫിയെ കൊച്ചിയില്‍ കൊണ്ടുവന്നത്‌
കൊച്ചിയിലെ സിനിമാ നിർമ്മാതാവും
തൊഴില്‍ ദാതാവുമായ
ടി.കെ.പരീക്കുട്ടി ഹാജിയാണ്‌. ഇന്നും അദ്ദേഹം അനാഥ പരിപാലനവുമായി കോഴിക്കോട്ടുണ്ട്.
അന്ന്‌ അദ്ദേഹം, മുസ്ലിം അനാഥസംരക്ഷണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു.

1958- ല്‍ അനാഥസംരക്ഷണത്തിന്റെ ധനശേഖരാർത്ഥമാണ്‌ മുഹമ്മദ്‌ റാഫി കൊച്ചിയില്‍ വന്നത്‌.
അന്ന്‌ ഏറ്റവും മനോഹരമായ
പട്ടേല്‍ തിയേറ്ററില്‍ വച്ചാണ്‌ റാഫിയുടെ
പ്രോഗ്രാം നടന്നത്‌.
നിറഞ്ഞ സദസ്സ്‌ കൈയ്യടിയോടെ
റാഫിയെ സ്വീകരിച്ചു.

റാഫി പാടി
"ഗംഗാ കീ മേവൂദ്‌...''

ജനം ആർത്തിരമ്പി...
അടുത്ത പാട്ടുപാടാന്‍ റാഫി മൈക് എടുത്തപ്പോള്‍ കൊച്ചിയിലെ ജനം ആർത്തുവിളിക്കാന്‍ തുടങ്ങി...

മെഹബൂബ്‌ പാടണം....

മെഹബൂബ്‌ കാണികള്‍ക്കിടയില്‍
ഇരിക്കുന്നുണ്ടായിരുന്നു.
ആളുകള്‍ വിളിച്ച്‌ പറഞ്ഞ്‌കൊണ്ടിരുന്നു,

മെഹബൂബ്‌ പാടണം....

സദസ്സിൻ്റെ ആവശ്യത്തിന്‌ വഴങ്ങി,
റാഫി മെഹബൂബിനെ
വേദിയിലേയക്ക്‌ ക്ഷണിച്ചു.

ജനം കൈയ്യടിയോടെ
പാട്ടിന്റെ തമ്പുരാനെ ആനയിച്ചു.

റാഫിയുടെ കടുത്ത ആരാധകനായ മെഹബൂബ്‌ പാടി...

"സുഹാനി രാത്‌...''

നിശ്ശബ്ദമായ സദസ്സ്‌...

തന്റെതന്നെ പാട്ട്‌ ഭാവതാളലയങ്ങളോടെ അതിമനോഹരമായി പാടുന്ന ഭായ്‌.
പാട്ട്‌ തീരുമ്പോള്‍ സദസ്സ്‌ കൈയ്യടിക്കാന്‍ പോലും മറന്ന നിമിഷങ്ങൾ...
റാഫി കെട്ടിപിടിച്ച്‌ ആ വേദിയില്‍ നിന്ന്‌ പറഞ്ഞത്‌ ഇതാണ്.
"മെഹബൂബ്‌ നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആളല്ല,
ബോംബെയിലേയ്ക്ക്‌ വരൂ,
നിങ്ങൾ ലോകം അറിയുന്ന ഒരു പാട്ടുകാരനാകും."
ഭായിയെ അറിയാവുന്ന
എല്ലാവർക്കും കാര്യം അറിയാം.
ഭായിക്ക്‌ ഏറ്റവും വലുത്‌ കൊച്ചിയും കൊച്ചിയിലെ സൗഹൃദവും അവർക്കായുള്ള മെഹ്ഫിലും, കൊട്ടിപ്പാട്ടും ആയിരുന്നു.
ഇവിടെ, മെഹബൂബ്‌ പാടുമ്പോള്‍
"സുഹാനി രാത്‌ ഡല്‍ ചുക്കി...''
എന്ന റാഫിയുടെ തന്നെ പാട്ടിന്റെ
ഈണത്തില്‍
1951 ല്‍ മെഹബൂബ്‌,
തന്റെ ആദ്യസിനിമയായ ജീവിതനൗകയില്‍ പാടി ഹിറ്റാക്കിയിട്ടുള്ള ഗാനം ഇതാണ്.

"അകാലെ ആര്‌ കൈവിടും
നീ താനേ നിന്‍ സഹായം...''

പട്ടേല്‍ വലിയൊരു ദാനധർമ്മജ്ഞനും,
അതോടൊപ്പം
ചീട്ട്‌കളിഭ്രമം ഉള്ള ആളും ആയിരുന്നു.

വന്‍ സമ്പത്ത്‌ ഉണ്ടായിരുന്ന
പട്ടേല്‍ സേട്ട്‌ അക്കാലത്ത്‌ രാമവർമ്മ ക്ലബ്ലില്‍ ചീട്ട്‌ കളിക്കാന്‍ പോകുമായിരുന്നു.
പലപ്പോഴും തോല്‍വി ആയിരുന്നു ഫലം.
ലക്ഷങ്ങള്‍ ചൂത്‌കളിയിലൂടെ നഷ്ടപ്പെട്ടു.
പിന്നീട്‌, കടംപറഞ്ഞ്‌ കളിക്കാന്‍ തുടങ്ങി.
എറണാകുളത്തുള്ള ഒരു കച്ചവടക്കാരനാണ്‌ പലപ്പോഴുംപട്ടേലിന്റെ കടങ്ങള്‍ ക്ലബ്ബുകളില്‍ വീട്ടിയിരുന്നത്‌.മറ്റൊരിക്കല്‍, ചീട്ട്‌കളിയില്‍ പണം നഷ്ടപ്പെട്ട പട്ടേല്‍ സേട്ടിന്‌
നാലരലക്ഷം രൂപ നൽകി
പട്ടേല്‍ തിയേറ്റർ വാങ്ങുകയായിരുന്നു ആ ബിസിനസ്സുകാരനായ
ജേക്കബ്‌...

അതോടെ,
സിനിമതന്നെ ഇല്ലാതെ
തിയേറ്റർ വർഷങ്ങളോളം പൂട്ടിയിട്ടു.

പിന്നീട്‌ 'മംഗളം' എന്നപേരില്‍ ഒരു കല്ല്യാണമണ്ഡപം നിർമ്മിച്ചു.അതും
കുറച്ചുനാള്‍ കഴിഞ്ഞ്‌ പൂട്ടേണ്ടതായി വന്നു.

വീണ്ടും ഈ കെട്ടിടം തോപ്പുംപടിയില്‍ അനാഥപ്രേതം കണക്കെ കാലം സാക്ഷിയായി നിലകൊണ്ടു.

ഈ കെട്ടിടത്തിന്‌ മുമ്പില്‍ ഒരു കൂറ്റന്‍ പ്രതിമയുണ്ടായിരുന്നു.
മണ്‍കുടവും ഒക്കത്ത്‌ വച്ചിരിക്കുന്ന സുന്ദരിയായ യുവതിയുടെ പ്രതിമ.
ആരാലും ശ്രദ്ധിക്കപ്പെടാതെ ആ പ്രതിമയും ചരിത്രത്തിൻ്റെ ഭാഗമായി.

പിന്നീട്‌ ഈ പ്രതിമ നീക്കിയപ്പോള്‍ അത്, പഞ്ചലോഹമായിരുന്നു എന്ന്‌ പറയപ്പെടുന്നു.

ഇതിനിടയില്‍ ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ധനാഢ്യന്‍ വന്‍ ദാരിദ്ര്യത്തിലൂടെ, ദുരന്തപൂർണ്ണമായ ജീവിതത്തിലേയ്ക്ക്‌ നയിക്കപ്പെട്ടു.

ജീവിതവഴിയില്‍ മറ്റൊരു വിധിവൈ പരീത്യമാണ്‌ തന്റെതന്നെ പേരിട്ട താന്‍ ദാനം നല്‍കിയ തോപ്പുംപടിയിലുള്ള പട്ടേല്‍ മാർക്കറ്റില്‍ ഇരിക്കുമ്പോള്‍
യാചകനാണെന്ന് തെറ്റിദ്ധരിച്ച്‌ ആരോ
പുവർഹൗസില്‍ (ദരിദ്രർക്കുള്ള താമസ സ്ഥലം) കൊണ്ട്‌ ചെന്നാക്കി.പിന്നീട് ബന്ധുക്കള്‍ ഇറക്കി കൊണ്ടുവന്നു. താമസിയാതെ, അദ്ദേഹം ദുരിതപൂർണ്ണമായ ജീവിതത്തില്‍ നിന്ന്‌, ഈ ലോകത്ത്‌ നിന്ന്‌ തന്നെ യാത്രയായി.

പലസ്ഥലങ്ങളിലായി ഏക്കർ കണക്കിന് തോട്ടങ്ങള്‍, എത്രയെത്ര വീടുകള്‍...

പക്ഷെ മരിക്കുമ്പോള്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍ മുഷിഞ്ഞ ഏതാനും കടലാ സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

വളരെ അധികം പാവങ്ങള്‍ക്ക്‌
വീടുകള്‍ വച്ച്‌കൊടുത്ത ആ ധനാഢ്യന്‌ അവസാനം തലചായ്‌ക്കുവാന്‍ ഒരു പാട്അലഞ്ഞുതിരിയേണ്ടി വന്നു.

ഇതാണ് വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ മൂസാസേട്ടിന്റെ
കഥ സിദ്ധീക്‌ ലാല്‍ പറഞ്ഞത്.

നല്ലവനായ ഇബ്രാഹിം പട്ടേല്‍സേട്ടിനെ
ഒരു നിമിഷം സ്‌മരിക്കുന്നു.

വളരെ പരിശ്രമിച്ചിട്ടാണ്‌ അദ്ദേഹത്തിന്റെ ഫോട്ടോകിട്ടിയത്‌. പലരും കണ്ടിട്ടില്ലാത്ത, കാണാന്‍ കൊതിക്കുന്ന പട്ടേല്‍ സേട്ടിന്റെ ഫോട്ടോയും കേരളത്തിനായി സമർപ്പിക്കുന്നു.
. R- M...
കടപ്പാട് F B

ഹിജറ 1127 ൽ സ്ഥാപിതമായ കണ്ടന്തറ പള്ളിയും  പള്ളി മുൻ പരിപാലകരും
19/09/2024

ഹിജറ 1127 ൽ സ്ഥാപിതമായ കണ്ടന്തറ പള്ളിയും പള്ളി മുൻ പരിപാലകരും

_മുരളി തുമ്മാരുകുടി_*പെരുമ്പാവൂരിലെ വാട്ടർ മെട്രോ*പെരിയ ഊര് എന്ന വാക്കിൽ നിന്നാണ് പെരുമ്പാവൂർ ഉണ്ടായതെന്നാണ് ഒരു ഊഹം. അത...
12/08/2024

_മുരളി തുമ്മാരുകുടി_

*പെരുമ്പാവൂരിലെ വാട്ടർ മെട്രോ*

പെരിയ ഊര് എന്ന വാക്കിൽ നിന്നാണ് പെരുമ്പാവൂർ ഉണ്ടായതെന്നാണ് ഒരു ഊഹം. അതിന്റെ ശരി എന്താണെങ്കിലും സംഘകാലത്ത് തന്നെ പെരിയ ഊരായിരുന്നു പെരുമ്പാവൂർ എന്നതിന് ചരിത്ര സാക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ആ ഊരിന്റെ സാമ്പത്തിക സാമൂഹ്യ ഉന്നതിയുടെ അടിസ്ഥാനം അതിനടുത്തുകൂടി ഒഴുകുന്ന നദിയായിരുന്നു. പെരിയാർ നദീതട സംസ്കാരത്തിൽ മുന്നിൽ നിന്ന ഒരു നഗരമാണ് പെരുമ്പാവൂർ. ഇതൊക്കെ പഴയ കാര്യം.

ആധുനിക പെരുമ്പാവൂരിലെ ശരാശരി ആളുകളോട് ചോദിച്ചാൽ അവർക്ക് പെരിയാറുമായി ഒരു ബന്ധവുമില്ല. ആലുവ - മൂന്നാർ റോഡും അങ്കമാലി - തിരുവനന്തപുരം എം.സി. റോഡും സന്ധിക്കുന്നു എന്നതാണ് ഇപ്പോൾ പെരുമ്പാവൂരിന്റെ പ്രസക്തിയും പ്രശസ്തിയും. പെരിയാർ ഇപ്പോഴും പെരുമ്പാവൂരിന്റെ തൊട്ടു തന്നെ ഉണ്ട്. പെരുമ്പാവൂർകാർ പോലും അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം.

പെരിയാറിനടുത്ത് പെരുമ്പാവൂരിൽ പബ്ലിക്ക് പാർക്കില്ല. ബോട്ടിങ്ങിനുള്ള സൗകര്യമില്ല. നദിക്കരയിലുള്ള ഒരു റെസ്റ്റോറന്റ് പോലുമില്ല. മിനിമം ഒരു തട്ടുകട? അതുമില്ല! അനവധി സാധ്യതകളാണ് പെരുമ്പാവൂരിനും പെരിയാറിനും ഉള്ളത്. പക്ഷെ പരസ്പരം ബന്ധിക്കാതെ, സാധ്യതകൾ ഉപയോഗിക്കാതെ പെരുമ്പാവൂർ ഒരു വഴിക്ക് വളരുന്നു, പെരിയാർ മറുവഴിക്ക് പോകുന്നു.

മലയാറ്റൂർ മുതൽ താഴേക്ക് ആലുവ വരെ പെരിയാർ ഒഴുകുന്നത് പ്രതിബന്ധങ്ങൾ ഇല്ലാതെയാണ്. അണക്കെട്ടുകളോ ബണ്ടുകളോ ഒന്നുമില്ല. ഇരു കരകളിലും അതിമനോഹരമായ പ്രകൃതി ഇപ്പോഴും ഉണ്ട്, പോരാത്തതിന് പ്രശസ്തമായ പള്ളികളും അമ്പലങ്ങളുമുണ്ട്. ഇവിടെ ടൂറിസം വികസനത്തിന് വലിയ സാധ്യതകൾ ഉണ്ട്, പകൽ ക്രൂയിസ് മുതൽ രാത്രി പുഴയിൽ ചിലവഴിക്കുന്ന ഹൗസ് ബോട്ട് വരെ,.

പെരുമ്പാവൂരിനും ആലുവക്കും ഇടയിൽ ഇപ്പോൾത്തന്നെ ഇവിടെ ഒന്നോ രണ്ടോ റസ്റ്റോറന്റുകൾ ഉണ്ട്. ഇത്തരത്തിൽ അമ്പത് റെസ്റ്റോറന്റുകൾക്കുള്ള സാധ്യത ഇരുവശത്തുമായുണ്ട്. റിസോർട്ടുകളും ഹോം സ്റ്റേകളും ഒക്കെ തുടങ്ങുന്നുണ്ടെങ്കിലും ഇവിടെയും സാധ്യതയുടെ ഒരു ശതമാനം പോലും ഉപയോഗിക്കപ്പെട്ടിട്ടില്ല.

നെടുമ്പാശ്ശേരിയിൽ നിന്നും പെരുമ്പാവൂരിലേക്ക് എളുപ്പവഴിയായി വലത്ത് ഒരു പുതിയ പാലമുണ്ട്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അതിലൂടെ പോയി. ആ പാലത്തിന് തൊട്ടടുത്ത് പെരുമ്പാവൂർ നഗരസഭയുടെ ഒരു ഹാളും ഗസ്റ്റ് ഹൗസും ഉണ്ട്. ട്രെയിനിങ്ങ് പ്രോഗ്രാമുകളും കൂടിച്ചേരലുകളും ഒക്കെ ചെയ്യാൻ അനുയോജ്യമായ മനോഹരമായ സ്ഥലം, ഒട്ടും തിരക്കും ട്രാഫിക്കും ഇല്ല.

മലയാറ്റൂർ - കാലടി - വല്ലം - പെരുമ്പാവൂർ - ആലുവ മേഖലയുടെ സാമ്പത്തിക സാധ്യതകളുടെ മുഖ്യ സ്രോതസ്സായി ചിന്തിച്ചാൽ അനവധി സാദ്ധ്യതകൾ വേറെയും തെളിഞ്ഞുവരും. നിർഭാഗ്യവശാൽ ഈ പ്രദേശത്തൊക്കെ വികസനം വന്നിരിക്കുന്നത് റോഡരികിലാണ്. അതുകൊണ്ട് തന്നെ നഗരങ്ങൾക്ക് ശ്വാസം മുട്ടുന്നു, റോഡുകളിൽ ആളുകൾ പിതൃസ്മരണ നടത്തുന്നു.

കേരളത്തിലെ വികസന ചിന്തകൾ പലതും നടക്കുന്നത് പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി വഅതിർത്തികൾക്കുള്ളിൽ വച്ചിട്ടാണ്. പലപ്പോഴും നദികൾ ഗ്രാമങ്ങളുടെ, നഗരങ്ങളുടെ, പഞ്ചായത്തുകളുടെ, നിയോജകമണ്ഡലങ്ങളുടെ അതിരുകൾ ആണ്. അതുകൊണ്ടുകൂടിയാണ് നദികളെ കേന്ദ്രീകരിച്ചുള്ള വികസന ചിന്തകൾ ഉണ്ടാകാത്തത്.

അത് മാറണം. പെരിയാർ അതിനുള്ള ഒരു സാധ്യതയാണ്.

മുരളി തുമ്മാരുകുടി

ചില ചെറിയ മനുഷ്യർ ചരിത്രം രചിക്കുന്നത് വലിയ കാര്യങ്ങളിലാണ്. എങ്കിലുമത് ആരും ശ്രദ്ധിക്കണമെന്ന് അവർക്കാർക്കും നിർബന്ധമില്ല...
22/07/2024

ചില ചെറിയ മനുഷ്യർ ചരിത്രം രചിക്കുന്നത് വലിയ കാര്യങ്ങളിലാണ്. എങ്കിലുമത് ആരും ശ്രദ്ധിക്കണമെന്ന് അവർക്കാർക്കും നിർബന്ധമില്ല. ശരിക്കും അവരാണ് ചരിത്രത്തിലെ വലിയ മനുഷ്യർ

അര നൂറ്റാണ്ടിലേറെ കാഞ്ഞിരക്കാട് പള്ളിയിൽ അഞ്ച് വക്കത്തും സമയം തെറ്റാതെ ബാങ്ക് വിളിച്ച സൈനുദ്ദീൻമൊല്ലയും ചരിത്രമല്ലെ സൃഷ്ടിച്ചത്.
ഇന്ന് (22- 7 - 24) കാഞ്ഞിരക്കാട് മറ്റത്തിൽ അഹമ്മദ് മൊല്ല (വലിയ മൊല്ലാക്ക ) മകൻ സൈനുദ്ദീൻ മൊല്ല (80) നിര്യാതനായപ്പോൾ എല്ലാവരുടേയും മനസ്സിൽ കൂടി കടന്ന് പോയത് ഒരു പക്ഷെ, അഞ്ച് നേരവും കേട്ടിരുന്ന ആ ഈണമാർന്ന ബാങ്കൊലി ശബ്ദമായിരുക്കും.

മൊല്ലയുടെ പിതാവ് അഹമ്മദ് മൊല്ല ഏഴ് പതിറ്റാണ് പള്ളിയിൽ ബാങ്ക് വിളിച്ചത് മകൻ 50 വർഷവും ശേഷം സൈനുദ്ദീൻ മൊല്ലയുടെ മകനാണ് നിലവിൽ ബാങ്ക് വിളിക്കുന്ന ചാർജ്.

എട്ട് തലമുറയെ അറബിയുടെ ആദ്യാക്ഷരം കുറിച്ച പാരമ്പര്യമാണ് അഹമ്മദ് മൊല്ലാക്കയും മകൻ സൈനുദ്ദീൻ മൊല്ലാക്കാലും സൈനുദ്ദീൻ മൊല്ലാക്കായുടെ മകനും തുടരുന്നത്.

ഹൗളിൽ (ശരീരാവയവങ്ങൾ വെള്ളം കൊണ്ട് ശുചീകരണം ചെയ്യുന്ന ടാങ്ക്)കിണറിൽ നിന്ന് വെളളം പാളയിൽ കോരി നിറച്ചാണ് അക്കാലത്ത് അംഗ ശുചീകരണം ചെയ്തിരുന്നത്. സുബഹിമുതൽ ആ ജോലിയും മൊല്ലാക്കമാർ ചെയ്തിരുന്നു

നൂറ്റാണ്ട് മുമ്പ് പിതാവിൽ നിന്നറിഞ്ഞ ഓരോ ഖബറിടവും ഇന്നയാളുടെന്ന് പറയാൻ കഴിവുള്ള അപുർവ്വം പേരിലൊരാളാണ് ചരിത്രം പേറി ഇന്ന് കടന്നുപോയത്.

ഒരിക്കൽ പോലും ആരോടും മുഖം കറുക്കാതെ ഒരേ ഒരു പള്ളിയിൽ ജോലി നോക്കിയ പിതാവായ അഹമ്മദ് മൊല്ലാക്കാക്കും ഇന്ന് മരിച്ച സൈനുദ്ദീൻ മൊല്ലാക്കായും അത തേ പള്ളിയിൽ അര നൂറ്റാണ്ടിലേറെ ഖത്തീബായിരുന്ന മുസ്തഫമൊസ്ലിയാരുമെല്ലാം അവരവരുടെ ചരിത്രം രചിച്ചല്ലെ കടന്നുപോയത്

അവർക്ക് പടച്ചവൻ ആ ഹിറം നൽകട്ടെ.....

40 വർഷത്തിന് ശേഷം പെരുമ്പാവൂര് കാരൻ ചരിത്രത്തിലേക്ക് എറിഞ്ഞ ആ ഏട്‌ മാഞ്ഞു......!കേരള കായിക ചരിത്രത്തിലെ ഏറ്റവും പഴക്കമുള...
01/04/2024

40 വർഷത്തിന് ശേഷം പെരുമ്പാവൂര് കാരൻ ചരിത്രത്തിലേക്ക് എറിഞ്ഞ ആ ഏട്‌ മാഞ്ഞു......!

കേരള കായിക ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള റെക്കോഡുകളിൽ ഒന്ന് ചരിത്ര രേഖകളിൽ നിന്ന് മാഞ്ഞു.....!
പെരുമ്പാവൂരിന്റെ സ്വന്തം “ഷാഹുൽ ഹമീദ്”‌ ഇക്ക 1982ൽ സ്ഥാപിച്ച ജാവലിൻ ത്രോയിലെ സംസ്ഥാന റെക്കോഡ്‌ തകർക്കപ്പെട്ടു. നീണ്ട 40 വർഷകാലം സംസ്ഥാന റെക്കോഡ്‌ ബുക്കിൽ തിളങ്ങി നിന്ന 69.28 മീറ്റർ എന്ന ദൂരം, 71.40 മീറ്റർ എന്ന് മാറ്റി എഴുതപ്പെട്ടു. പുതിയ ചാമ്പ്യൻ അരുൺ ബേബിക്കും‌, പരിശീലകരായ പ്രിയപ്പെട്ട ജെയ്ൻ ചേട്ടനും, ബാബു സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....!

1992ൽ സംസ്ഥാന സീനിയർ കായിക മേളയിൽ 110 മീറ്റർ ഹർഡിൽസിൽ എനിക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ, ജാവലിൻ ത്രോയിൽ ഷാഹുൽ ഹമീദ്‌ ഇക്കായുടെ ശിഷ്യനും, എന്റെ സുഹൃത്തും ആയിരുന്ന ടെനി വർഗ്ഗീസിനായിരുന്നു ഒന്നാം സ്ഥാനം. ഇതിന് മുൻപ്‌ ആ റെക്കോഡിന് അടുത്തെത്തിയത് ടെനി മാത്രമായിരുന്നു‌. 69.10 മീറ്റർ ദൂരമാണ് അന്ന് ടെനി കണ്ടെത്തിയത്‌. അന്ന് ടെനിയുടെ സഹായിയായി ഞാനും കൂടെ ഉണ്ടായിരുന്നു. അത്‌ കൊണ്ട്‌ തന്നെ ഓരോ സംസ്ഥാന സീനിയർ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പ്‌ കഴിയുമ്പോഴും ജാവലിൻ ത്രോയുടെ റിസൾട്ട്‌ ഉദ്വേഗപൂർവ്വം നോക്കുക എന്നത്‌ ഒരു പതിവായിരുന്നു. നീണ്ട 30 വർഷത്തിന് ശേഷം ആ പതിവിനും ഇനി വിരാമം ആകുകയാണ്.

ആരാണ് ഷാഹുൽ ഹമീദ്‌ എന്ന ഹമീദ്‌ ഇക്ക.....?

1955 ൽ പെരുമ്പാവൂർ ടൗണിന്റെ ഭാഗമായ പാറപ്പുറത്ത്‌, കാരോത്തി വീട്ടിൽ, കൊച്ചഹമ്മദ്‌ കുഞ്ഞാമിന ദമ്പതികളുടെ ഇളയമകനായി ജനിച്ച ഷാഹുൽ ഹമീദ്‌ 1970-80 കളിൽ കേരളത്തിൽ നിന്നും ദേശീയ കായിക മേഖലയിലേക്ക്‌ ഉയർന്ന് വന്ന, ആദ്യകാല കായിക നായകന്മാരിൽ പ്രഥമ സ്ഥാനീയനായ വ്യക്തിയായിരുന്നു. കരുത്തിന്റെ, ചങ്കുറപ്പിന്റെ നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം, അതായിരുന്നു ഷാഹുൽ ഹമീദ്‌ ഇക്ക.

1984 കാലഘട്ടത്തിൽ ആശ്രമം ഹൈ സ്കൂളിലെ Annual Sports Meet അടുക്കുമ്പോൾ, അതിൽ പങ്കെടുക്കുന്നതിനുള്ള പ്രാക്ടീസിനു വേണ്ടി BOC റോഡിലുള്ള വീട്ടിൽ നിന്നും പെരുമ്പാവൂർ ബോയ്സ്‌ ഹൈസ്കൂൾ ഗ്രണ്ടിൽ വെളുപ്പിന് 5 മണിക്ക്‌ ഓടാൻ പോകുന്ന ഒരു പതിവ്‌ ഉണ്ടായിരുന്നു. വെള്ള കീറി തുടങ്ങിയിട്ടില്ലാത്ത, ഇരുട്ടിൽ മുങ്ങി നിൽക്കുന്ന ഗ്രൗണ്ടിൽ നിന്നും അഡിഡാസിന്റെ സ്ലിം ഫിറ്റ്‌ പെഡൽ പുഷറും കട്ട്‌ ബനിയനും ധരിച്ച്‌, കുറെ ഇരുമ്പ്‌ ബോളുകളും, കമ്പി വടികളും പിടിച്ച്‌‌, വിയർപ്പിൽ കുളിച്ച്‌ ടാർസ്സനെ പോലെ പ്രാക്ടീസ്‌ കഴിഞ്ഞ്‌ ഗ്രൗണ്ടിൽ നിന്ന് കയറി പോകുന്ന ആ ഉരുക്ക്‌ മനുഷ്യനെ കാണുമ്പോൾ വലിയ അത്ഭുതം തോന്നുമായിരുന്നു. ഗ്രൗണ്ട്‌ വിജനമാകുന്ന സമയത്ത്‌ സേഫ്‌ ആയി ജാവലിൻ ചെയ്യാൻ വേണ്ടി പലപ്പോഴും നട്ടപാതിര നേരത്തും, നട്ടുച്ച നേരത്തും ആണ് ആൾ കൂടുതലും പ്രാക്ടീസ്‌ ചെയ്തിരുന്നത്‌, എന്ന് പിന്നീടാണ് മനസ്സിലായത്‌. Dedication എന്ന വാക്കിന്റെ ആൾ രൂപമായിരുന്നു ഷാഹുൽ ഹമീദ്‌ ഇക്ക.

1970-80 കാലഘട്ടങ്ങളിൽ ഇന്നത്തേക്കാൾ പതിന്മടങ്ങ്‌ ശക്തിയിൽ North Indian Lobby കൊടികുത്തി വാണിരുന്ന കാലത്ത്‌, സർദ്ദാർജ്ജിമാരും നോർത്തിന്ത്യൻ മല്ലന്മാരും അടക്കി വാണിരുന്ന Throw eventsൽ പ്രത്യേകിച്ച്‌ ജാവലിൻ ത്രോയിൽ ഇന്ത്യൻ ക്യാമ്പിൽ എത്തുക എന്നത്‌, അത്യപൂർവ്വമായ കാര്യങ്ങളിൽ ഒന്ന് മാത്രമായിരുന്നു. ഒരു സൗത്ത്‌ ഇന്ത്യൻ അത്‌ലിറ്റ്‌ അതും ഒരു മലയാളി, ജാവലിൻ ത്രോയിൽ ദേശീയ ക്യാമ്പിൽ എത്തുക എന്നത്‌ North Indian Lobby ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അത്‌ സാധിച്ച്‌ ഇന്ത്യൻ ക്യാമ്പിൽ എത്തപ്പെട്ട അദ്ദേഹത്തിന് പക്ഷെ, ആ ക്യാമ്പ്‌ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഷാഹുൽ ഹമീദ്‌ ഇക്ക വലിച്ചെറിഞ്ഞ ആ ജാവലിനുകൾ, കൂരമ്പുകൾ പോലെ അവരുടെ ആഢ്യത്വത്തിലേക്കാണ് തുളഞ്ഞ്‌ കയറിയത്‌. 1982ൽ കേരള സ്റ്റേറ്റ്‌ റിക്കാർഡ്‌ ഇട്ട അതേ വർഷം, ഹമീദ്‌ ഇക്കയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന
1982 Delhi Asian Games ൽ പങ്കെടുക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമാകുകയും, തന്റെ ജീവിതാഭിലാഷമായ “Indian Try Colour” ജേഴ്സി അദ്ദേഹത്തിന് ലഭിക്കാതെ വരികയും ചെയ്തു. ആ നിരാശ ജീവിത അവസാനം വരെ അദ്ദേഹത്തെ വേട്ടയാടി കൊണ്ടിരുന്നു.

അയൽവാസികൾ ആയതിനാൽ, ഹമീദ്‌ ഇക്കായുടെ കുടുംബവുമായി എന്റെ വാപ്പിച്ചി സഹോദര തുല്യമായ ബന്ധം കാത്ത്‌ സൂക്ഷിച്ചിരുന്നു. പിന്നീട്‌ ഞാൻ അത്‌ലറ്റിക്സ്‌ പ്രാക്ടീസ്‌ തുടങ്ങിയപ്പോൾ, സൈതുക്കായുടെ മകൻ എന്ന സ്നേഹവും കരുതലും ആവോളം അനുഭവിക്കാനും സാധിച്ചു. സ്പോർട്സ് ക്വാട്ടയിൽ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിൽ ഓഫിസർ റാങ്കിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്‌.

ജാവലിൻ ത്രോയിൽ നീരജ്‌ ചോപ്രയിലൂടെ ഇന്ത്യക്ക്‌ ആദ്യമായി ഒരു ഒളിമ്പിക്‌ അത്‌ലറ്റിക്‌‌ മെഡൽ അതും, ഒരു "Gold Medal” ലഭിച്ച നിമിഷം മനസ്സിലേക്ക്‌ വീണ്ടും ഹമീദ്‌ ഇക്കയുടെ ഓർമ്മകൾ കയറി വന്നിരുന്നു.
40 വർഷങ്ങൾക്ക്‌ മുൻപ്‌ നമ്മുടെ നാട്ടിൽ ഒരു Legendary Javelin Thrower ഉണ്ടായിരുന്നു എന്നും, അയാൾ ഒരു ഒറ്റയാനെ പോലെ പെരുമ്പാവൂരിന്റെ മണ്ണിൽ നിന്നും ദേശീയ കായിക മൽസരങ്ങളുടെ പോരാട്ട ഭൂമിയിൽ സൂചിമുന കൂർപ്പിച്ച തന്റെ ജാവലിന്റെ കുന്തമുന കൊണ്ട്‌ മലയാളികളുടെ പോരാട്ട വീര്യം ഉയർത്തിപിടിച്ചിരുന്നു എന്നും നമ്മുടെ വരും തലമുറ മനസ്സിലാക്കാൻ വേണ്ടി കുറിച്ചത്‌.....

അസ്ലം പി സെയ്ദ്‌✍️ (2022)

08/03/2024

നൂറ്റാണ്ട് പഴക്കമുള്ള പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ

schoolperumbavoor

കാലമേൽപ്പിച്ച പ്രഹരം മൂലം  തടിവ്യവസായത്തിന് പെരുമ്പാവൂരിൽ വളർച്ചയും ഇടയ്ക്ക് പ്രതിസന്ധിയും  നേരിടുമ്പോഴും ഒരു നൂറ്റാണ്ടി...
09/02/2024

കാലമേൽപ്പിച്ച പ്രഹരം മൂലം തടിവ്യവസായത്തിന് പെരുമ്പാവൂരിൽ വളർച്ചയും ഇടയ്ക്ക് പ്രതിസന്ധിയും നേരിടുമ്പോഴും ഒരു നൂറ്റാണ്ടിൻ്റെ ചരിത്ര ഓർമകളിലേക്കു പരതുകയാണ് ഈ രംഗത്തെ പഴമക്കാർ.

സർ സിപിയുടെ ഭരണകാലത്ത് ഏകദേശം നൂറ് വർഷം മുമ്പാണ് പെരുമ്പാവൂരിൽ തടി വ്യവസായത്തിന്റെ തുടക്കം.

ഗതാഗത സൗകര്യങ്ങളും വഴികളും അന്ന് അന്യമായിരുന്നു. ഉൽപ്പന്നങ്ങളുടെ വലിപ്പ വും തടിവ്യവസായത്തിന്റെ വളർച്ചയെ അക്കാലത്ത് വ്യവസായം തീർത്തും മന്ദഗതിയിലാക്കിയിരു ന്നു.

വനത്തിൽ നിന്നും മറ്റും വെട്ടി ദൂരദേശങ്ങളിൽ നിന്ന് പെരിയാറിലൂടേയും അതിൻ്റെ കൈവഴിയിലൂടെയും ചങ്ങാടത്തിൽ കെട്ടി തടികൾ മുടിക്കൽ, വല്ലം തുടങ്ങിയ കടവുകളിൽ എത്തിക്കുന്ന തടികളാണ് അക്കാലത്ത് വിൽപ്പ നയ്ക്കായി കൊണ്ടുവന്നിരുന്നത്.

അവിടെ നിന്നും കൈ വണ്ടികളിലും കാളവണ്ടികളിലും സ്പോട്ടിൽ എത്തിച്ച് രണ്ടു പേർ ചേർന്ന് മരത്തിൻ്റെ ഇരുവശങ്ങളിലുമിരുന്ന്കൈവാളിന് മുറിച്ചാണ് പലകയായും ഉരുപ്പടിയായും വീടിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത്.

1947 ൻ്റെ തുടക്കത്തിൽ ബ്രിട്ടീഷ് സർക്കാർ സ്വകാര്യവ്യക്തികളിൽ നിന്നും അഞ്ചു രൂപ വിലയിൽ 20 ഏക്കർ സ്‌ഥലം വാങ്ങി പെരുമ്പാവൂർ മുടിക്കലിൽ പെരിയാറിന് ചേർന്ന് തടി ഡിപ്പോയ്ക്കു തുടക്കം കുറിച്ചതോടെയാണ് തടിക്കച്ചവടത്തിന്റെ സാധ്യതകൾ ആളുകളിലേക്കെത്തുന്നത്. തുടർന്നാണ് അറക്കമില്ലിൻ്റെ ശീൽക്കാരങ്ങളിലേക്കും ഈർച്ചവാളിൻ്റെ മൂളക്കവും അറക്കപൊടിയുടെ ഗന്ധങ്ങളിലേക്കും പെരുമ്പാവൂർ പിച്ചവച്ചത്.

ഗവൺമെന്റ്റ് തടികൾ ഡിപ്പോയിലെത്തിച്ച് അവ പ്രദേശവാസികളായ കച്ചവടക്കാർ ലേലം ചെയ്തു വാങ്ങി പിന്നീട് ഇവ ബാൻസോയിൽ പല വലിപ്പത്തിലുള്ള പലകകളാക്കി റിസോയിൽ ആവശ്യത്തിന് ചെറുതാക്കിയാണ് ഉരുപ്പടികൾ വിൽക്കുകയാണ് ആദ്യം ചെയ്തിരുന്നത്.

ജില്ലാ ഫോറസ്റ്റ് ഓഫിസറുടെ മേൽനോട്ട ത്തിലായിരുന്നു അന്ന് തടിലേലം നടന്നിരുന്നത്.

ആലുവയിലും കാലടിയി ലും മുക്കാൽ നൂറ്റാണ്ടിന് മുമ്പ് വരെ പാലങ്ങൾ ഇല്ലാത്തതിനാൽ ചങ്ങാടത്തിൽ ചരക്കുകൾ മറുകരയിലെത്തിച്ച ശേഷം കാള വണ്ടി, കൈവണ്ടി എന്നിവയിലായിരുന്നു ഇവയെല്ലാം വിവിധ സ്ഥലങ്ങളിലേ ക്കെത്തിച്ചിരുന്നത്.

മനുഷ്യന്റെ അധ്വാനത്തിന് പുറമേ ആനകളുടെ കരുത്തും മരങ്ങൾ നീക്കാൻ ഉപയോഗിച്ചിരുന്നു.
പിന്നീട് ഉൽപ്പന്നങ്ങൾ കൊണ്ടുപോകാൻ ലോറി വന്നപ്പോഴാണ് തടി വ്യവസായം കരുത്താർജിക്കാൻ തുടങ്ങിയത്.

ഇന്നും പഴമക്കാരുടെ ഓർമകളിൽ നിറയുന്നത് പെരുമ്പാവൂർ മുടിക്കൽ എം എസ് അബ്‌ദുൽ റഹിമാന്റെ ലോറിയും കടവിൽ സുലൈമാൻ്റെ കരിവീരനായ കൊമ്പനുമാണ്.

ആനയുടെ തടിപിടുത്തവും ആനതലയെടുപ്പോടെയുള്ള ലോറിയും അപൂർവങ്ങളായതിനാൽ ലേറിയിലേക്ക് കാരിരുമ്പിൻ്റെ കരുത്തോടെ യൂണിയൻ കാർ "ഏലയ്യ " പറഞ്ഞ് തടി കയറ്റുന്ന കാഴ്ച നാട്ടുകാർക്ക് അദ്ഭുതമായി അക്കാലത്ത് നോക്കി നിന്നു പോകുമായിരുന്നു.

പെരുമ്പാവൂരിൽ കാനാംപുറം കുഞ്ഞുമുഹമ്മദ് ഹാജിയാണ് തടിവിൽപ്പനയുടെ ചാപ്ര ആദ്യമായി തുടങ്ങിയത് എന്നാണ് പഴമക്കാരുടെ ഭാഷ്യം. പിന്നീട് തടി വ്യവസായത്തിൻ്റെ സാധ്യത കണ്ടറിഞ്ഞു ഗുജറാത്തുകാരനായ ലക്ഷ്‌മി നാരായണൻജി
1948 ൽ എം. സി റോഡിന് സമീപം ഡീസൽ ഉപയോഗിച്ച് "ലക്ഷ്‌മി സോമില്ലിലെ റീസോ സ്ഥാപിച്ച് ഈ രംഗത്ത് യന്ത്രവത്ക്കരണവും കൊണ്ടുവന്നു.

ആദ്യകാലത്ത് ഡീസൽ ഉപയോഗിച്ചാണ് ആ യന്ത്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ കൂലിക്കാണ് മര ഉരുപ്പടികൾ ആദ്യം അറുത്തു നൽകിയി രുന്നത്.
ഇതു പിന്നീട് കണ്ടന്തറ
ചിറക്കക്കുടി വീരാന്റെ ഉടമസ്ഥതയിൽ സ്വരാജ് സോമില്ലായി മാറി.

ഈ സമയം കടവിൽ അബ്ദുൽ റഹിമാന്റെ നേതൃത്വത്തിൽ മുടിക്കലിൽ ആരംഭിച്ച ചന്ദ്രിക സോമിൽ മികച്ച ആദ്യകാല യന്ത്രവൽക്കരണ സ്ഥാപനങ്ങളിൽ ഒന്നായി മാറിയിരുന്നു.

ഇന്നും അക്കാലത്തെ ചില സ്ഥാപനങ്ങൾ അതിൻ്റെ തലയെടു പ്പിൽ പഴയകാല ശേഷിപ്പുകളുമായി രൂപവും ഭാവവും മാറ്റി 1990 കളിൽ വിനീയർ യൂണിറ്റിലേക്കും പിന്നീട് പ്ലൈവുഡ് കമ്പനികളായി രൂപാന്തരപെട്ടു.

തുടർന്ന് പുതുതലമുറയുടെ കൈകളിലൂടെ പെരുമ്പാവൂർ പ്രദേശങ്ങളിൽ 100 കണക്കിന് സ്ഥാപനങ്ങൾ ഉയർന്നു.

50 കളിൽ സ്ഥാപിച്ച ട്രാവൻകൂർ റയോ ൺസ് കമ്പനിയിൽ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചുള്ള തടി അറക്കുന്ന റീസോ മെഷീൻ സ്ഥാപിച്ചു. തുടർന്നാണ് ഇല്ലി ത്തോട് സ്വദേശി ടി ജി വിദ്യാസാഗർ സോമില്ലും എം. സി റോഡിൽ വല്ലം സ്വദേശി എം എ കൊച്ചുണ്ണി ആസാദ് സോമില്ലും സ്ഥാപിക്കു ന്നത്.
ഇതോടെ പെരുമ്പാവൂർ എന്ന ദേശം ഹൈറേഞ്ച് ഭാഗത്തെ വനത്തടി കളുടെ പ്രധാന വിപണനകേന്ദ്രമായി വളർന്നു.

72ൽ മുച്ചേത്ത് ഉണ്ണിയുടെ ഉടമസ്ഥതയിൽ തേയി ലപ്പെട്ടി പാക്കിങ് കെയ്സ് പ്ലൈവുഡ് നിർമാണം തുടങ്ങി ഇത് പെരുമ്പാവൂരിലേക്ക് പ്ലൈവുഡ് വ്യവസായ മേഖലയുടെ വരവറിയിച്ചു.

കണ്ണൻ ദേവൻ കമ്പനിയിലേക്ക് തേയിലപ്പെട്ടികളും മധുര കോർട്‌സിലേക്കു നൂൽ പാക്കിങ് പെട്ടികളും ആദ്യകാലങ്ങളിൽ ഇവിടെയാണ് നിർമിച്ചിരുന്നത്.
ഇതിനു വേണ്ട പീലിങ് മെഷീനും ഇവിടെ പ്രവർത്തിച്ചു തുടങ്ങി.

87മുതൽ പെരുമ്പാവൂരിൽ റബർതടിയുടെ വരവും കൊമേഴ്സ്യൽ പ്ലൈവുഡ് നിർമാണവും ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ നിലവിൽ വന്നു.

ഇതിനിടെ സർക്കാർ ഭൂമിയിലെ മരങ്ങൾ ലേലം ചെയ്യുന്നതു നിർത്തലാക്കി. ഒപ്പം റബർ ഉൾപ്പെടെ 48ഓളം മരങ്ങൾ കേരളത്തിനു പുറത്തേക്കു കടത്തു ന്നതു സർക്കാർ തടഞ്ഞതോടെ പാഴ്‌മരങ്ങളുടെ ലഭ്യത സുലഭമായി.
ഇത് പ്ലൈവുഡ് വ്യ വസായത്തിന് അനുകൂല ഘടകമായി മാറി.

അഭ്യസ്ത‌വിദ്യരായ നിരവധി ചെറുപ്പക്കാർ സധൈര്യം ഈ രംഗത്തേക്കു കടന്നുവന്നു.
നിരവധി വിനീർ, പ്ലൈവുഡ് നിർമാണ യൂനിറ്റുകളും സ്ഥാപിച്ചു. വിദ്യാഭ്യാസമില്ലങ്കിലും ധൈര്യത്തിൻ്റെ കരുത്തും മനക്കണക്കിൻ്റെ ബലവും വശമാക്കിയ
കാറന്നവൻമാരിൽ നിന്ന് വ്യവസായത്തിൻ്റെ എബിസിഡി പഠിച്ച് പുതുതലമുറ ഇവയെല്ലാം ഏറ്റെടുത്തു. സ്വന്തക്കാരേയും സുഹൃത്തുക്കൾക്കും ഇതിൻ്റെ സാധ്യത അവർ പങ്കുവച്ചു വ്യവസായം വളർന്നു.

വൈകാതെ വടക്കെ ഇന്ത്യക്കാരുടെ കുത്തകയായ പ്ലൈവുഡ് വ്യവസായം പെരുമ്പാവൂരിലും കരുത്താർജിച്ചു. അവിടെ നിന്ന് മിഷീൻ ഫിറ്റിംഗ് വിദക്തരേയും എത്തിച്ചു ഇതര സംസ്ഥാനക്കാരായ ജോലിക്കാരും പെരുമ്പാവൂരിലേക്ക് ഒഴുകി തുടങ്ങി.

ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വിനീർ, പ്ലൈവുഡ് ലഭിക്കുന്ന പ്രധാന വിപണന കേന്ദ്രമായി പെരുമ്പാവൂർ മാറി. ഇന്ന് ഈ വ്യവസായത്തിൻ്റെ നാശം ആഗ്രഹിക്കുന്നവർ ഒന്ന് ഓർക്കേണ്ടതുണ്ട്. പഴമക്കാരുടെ വിയർപ്പിൻ്റെ, ഉൾകരുത്തിൻ്റെ, ദൃഢനിശ്ചത്തിൻ്റെ മുനയൊടിക്കാൻ പറ്റാത്ത രീതിയിൽ പുതു തലമുറ ഇന്ന് വിദേശ രാജ്യങ്ങളിൽ പോലും മരവ്യവസായവും കടന്ന് പുതു വ്യവസായങ്ങൾ കെട്ടിപ്പടുക്കി കരുത്താർജ്ജിച്ചു കഴിഞ്ഞു.

ട്രാവൻകൂർ റയോൺസിൻ നിലച്ച സൈറൻ മണിയുടെ സാമ്പത്തിക തകർച്ചയിൽ ഉലഞ്ഞ പെരുമ്പാവൂരിനെ തടി വ്യവസായം കൊണ്ട് രക്ഷിച്ച ഒരു ജനത തളരാതിരിക്കും വരെ പെരുമ്പാവൂരിലെന്നും രാത്രികൾ പകലായിരിക്കുമെന്നത് ഉറപ്പിച്ച് പറയാം..

തയ്യാറാക്കിയത്: റഷീദ് മല്ലശ്ശേരി

09/02/2024

പെരുമ്പാവൂർ മേതല എന്ന ഗ്രാമത്തിലാണ് കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം 28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ പെരുമ്പാവൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് '
ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം.

അബ്ദുള്‍ മജീദ്‌ മരിക്കാര്‍ പെരുമ്പാവൂരിലെ എഴുതപെടാത്തതും അറിയപെടേണ്ടതുമായ പരിത്രത്തിന്റെ ഭാഗമാണ്.പെരുമ്പാവൂരിനെ മുനിസിപ്...
05/02/2024

അബ്ദുള്‍ മജീദ്‌ മരിക്കാര്‍ പെരുമ്പാവൂരിലെ എഴുതപെടാത്തതും അറിയപെടേണ്ടതുമായ പരിത്രത്തിന്റെ ഭാഗമാണ്.

പെരുമ്പാവൂരിനെ മുനിസിപ്പാലിറ്റിയാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന തികച്ചും മതേതരനായ അദേഹത്തിനെതിരെ മതവിഭാഗീയത വളര്‍ത്തി സ്വന്തം ഇടവക ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അന്നത്തെ രാഷ്ട്രീയ-സാമൂഹികപൊതുവേദിയില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു നിയമന്ജനും, ധനാഢ്യനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന വിജയം കണ്ടില്ലായിരുന്നെങ്കില്‍ 1953 ജൂണ്‍ 30ന് നിലവില്‍വന്ന പെരുമ്പാവൂര്‍ നഗരസഭയുടെ പ്രഥമചെയര്‍മാന്‍ മറ്റൊരാളാവുമായിരുന്നില്ല മരക്കാറായിരിക്കുമെന്നത് തീർച്ച ...!

വിസ്മൃതിയുടെ ആളൊഴിഞ്ഞ തുരുത്തിലേക്ക് ഒരിക്കലും വലിച്ചെറിയപ്പെടരുതാത്ത ഈ മഹത് വക്തിത്വത്തിന്റെ നൂറ്റിയെട്ടാം ജന്മദിനമാണിന്ന്.

സിലോണിലെ (ശ്രീലങ്ക) കാന്‍ഡിയില്‍ നിന്നും വന്‍കിട ബിസ്സിനസ്സ്-നിര്‍മാണസംരഭകനായി ബ്രിട്ടീഷ് ഇന്ത്യയിലെ കേരളത്തിലെത്തിയ H O L മരിക്കാരുടെയും മറിയം ബീവിയുടെയും പ്രഥമപുത്രനായി മജീദ്‌ മരിക്കാര്‍ 1914 ജൂലായ് പത്തിന് ഇടുക്കിയിലെ പീരുമേട്ടില്‍ ജനിച്ചു.

മൂന്നാറിലെ പ്ലാന്റേഷന്‍ വികസനത്തിലൂടെയും നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെയും വന്‍ ബിസിനസ്സ് സംരഭകനായി മാറിയ H O L മരിക്കാര്‍, 1930 ൽ അമേരിക്കന്‍ നിര്‍മിത ഫോര്‍ഡ് കാറുകളുടെയും ട്രക്കുകളുടെയും ഇറക്കുമതി ലൈസന്‍സ് നേടുക വഴി രാജ്യത്തെതന്നെ പ്രമുഖവ്യവസായികളില്‍ ഒരാളായിമാറി.

അതുകൊണ്ടുതന്നെ പഠനത്തിലും പഠനേതര വിഷയങ്ങളിലും അതീവമിടുക്കനായിരുന്ന മജീദ്‌ മരിക്കാര്‍ക്ക് മികച്ചൊരു ജഡ്ജ് എന്ന ന്യായാധിപമോഹം പാതിവഴി ഉപേക്ഷിച്ച്, രണ്ടുവര്‍ഷംനീണ്ട തന്‍റെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ പിതാവിനോടൊപ്പം കുടുംബവ്യവസായത്തിലേക്കിറങ്ങേണ്ടി വന്നു.

1944 ല്‍ പിതാവിന്റെ നിര്യാണത്തോടെ മരിക്കാര്‍ ആന്‍ഡ്‌ സൺസ് പ്രൈവറ്റ് ലിമിറ്റഡ്ന്‍റെ ചെയര്‍മാനായി മജീദ്‌ മരിക്കാര്‍ അവരോധിതനായി.

ഇതിനോടകം തന്നെ ഉജ്വലവാഗ്മിയായും പുരോഗമനചിന്തകനെന്നനിലയിലും അറിയപ്പെട്ടു കഴിഞ്ഞിരുന്ന അദ്ദേഹം തന്‍റെ മുപ്പത്തിനാലാം വയസ്സില്‍ 1948 ലെ തിരു-കൊച്ചി നിയമസഭയില്‍ M L A ആയി തിരഞ്ഞെടുക്കപ്പെട്ടു.

1952 വരെ ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം, ആ വര്‍ഷം തന്നെ ഇന്നത്തെ മുസ്ലിംലീഗിന്റെ പഴയ പതിപ്പായിരുന്ന ട്രാവന്‍കൂര്‍ സ്റ്റേറ്റ് മുസ്ലിംലീഗിന്റെ അനിഷേധ്യ പ്രസിഡണ്ടായി.

പിന്നീട് ജമാഅത്ത് ഫെഡറേഷന്‍റെ തലവനായി തിരഞ്ഞെടുക്കപെട്ട അദ്ദേഹം, ദീര്‍ഘകാലം വഖഫ്ബോര്‍ഡ് ചെയര്‍മാനായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു.

അദ്ദേഹത്തിന്റെ ഈ ഭരണകാലയളവിലാണ് മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ വ്യവസ്ഥിതിയിലും കാഴ്ചപ്പാടിലും പ്രത്യേകിച്ചും ,വനിതാവിദ്യാഭ്യാസമേഖലയില്‍ സ്ഫോടനാത്മകമായ മാറ്റംസംഭവിച്ചത്.

ഇന്ന് കേരളമൊട്ടാകെ അലയടിക്കുന്ന മുസ്ലിംവിദ്യാഭ്യാസഉന്നതിയുടെ ഉണര്‍വ് അതില്‍നിന്നുണ്ടായതാണന്നത് തര്‍ക്കമറ്റകാര്യമാണ്.

പെരുമ്പാവൂര്‍ കണ്ടന്തറ സ്കൂള്‍ തുടങ്ങി അരഡസ്സനോളം സ്കൂളുകളും അടിമാലി ടൗണ്‍ ജുമാമസ്ജിദ് ഉള്‍പ്പടെ അനേകം പള്ളികളും അദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായിട്ടുള്ളതാണ്.

അദ്ദേഹം മദ്ധ്യകേരളത്തിലെ പള്ളികള്‍ക്കായുണ്ടാക്കിയ നിയമവ്യവസ്ഥകളടങ്ങിയ ബൈലോ ആണ് കേരളത്തിലെഭൂരിപക്ഷം പള്ളികളിലും ഇന്നുംപിന്തുടരുന്നത്.

ചരിത്രരേഖകളും അപൂര്‍വഅമൂല്യ ഗ്രന്ഥങ്ങളും അടങ്ങിയ അക്കാലത്തെ ഏറ്റവും വിപുലമായ സ്വകാര്യ ലൈബ്രറിക്കുടമയായിരുന്ന അദ്ദേഹത്തെ പല യൂണിവേഴ്സിറ്റികളും പ്രഭാഷകനായി ക്ഷണിച്ചിരുന്നു.

ഇതരമതങ്ങളെകുറിച്ചും അവയിലെ വ്യവസ്ഥിതികളെകുറിച്ചും അദ്ദേഹത്തിന് പരിജ്ഞാനമുള്ളതിനാല്‍ ജാതിമതഭേദമന്യേ മധ്യസ്ഥതക്കും മറ്റുഉപദേശങ്ങള്‍ക്കും ജനങ്ങള്‍ അദേഹത്തെ സമീപിച്ചിരുന്നു.
അദ്ദേഹം സ്വപ്നംകണ്ടിരുന്ന ഒരു ന്യായാധിപനെപോലെ പ്രശ്നപരിഹാരത്തിനുള്ള അവസാനവാക്കായി അവര്‍ അദേഹത്തെ കണ്ടിരുന്നു.

ലോകചരിത്രത്തില്‍ ആദ്യമായി പരിശുദ്ധ ഖുര്‍ആന്‍ മലയാളപരിഭാഷ അച്ചടിച്ചതിന് അനുഗ്രഹമാകാന്‍ പെരുമ്പാവൂരിന്റെ മണ്ണിനു ഭാഗ്യമുണ്ടായത്തിന്റെ നിര്‍ണായകശക്തി മജീദ്‌ മരിക്കറായിരുന്നു.
V P ഷെയ്ക്ക് ഫരീദ്, C N അഹമ്മദ് മൗലവി, മുഹമ്മദുള്ള മാസ്റ്റര്‍ അദ്ദേഹത്തിന്റെ പത്നി ഇന്ത്യയിലെ ആദ്യത്തെ വനിതാ പത്രാധിപര്‍ ഹലീമബീവി എന്നിവരടങ്ങിയ അക്കാലത്തിലെ വിപ്ലവചിന്തകരുടെ പുരോഗമനആശയങ്ങളെ അച്ചടിമഷിപുരട്ടി ജനങ്ങളിലെത്തിച്ചിരുന്നത് മജീദ്‌ മരക്കാരുടെ ഉടമസ്ഥതയിലുള്ള 'ന്യൂ പ്രിന്റിംഗ് ഹൗസ്' എന്ന പ്രസ്സായിരുന്നു.

അവിടെനിന്നും 1955 ല്‍ തുടക്കംകുറിച്ച 'അന്‍സാരീസ്' എന്ന മാസിക മുസ്ലിംസമുദായത്തില്‍ നവോദ്ധാനത്തിന്റെ കൊടുങ്കാറ്റാണുയത്തിയത്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും, ഇംഗ്ലീഷ്ഭാഷ മുസ്ലിങ്ങള്‍ പഠിക്കുന്നത് വിലക്കുകയും, ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് കഠിനമായ ദൈവനിന്ദയായുമൊക്കെ കണ്ടിരുന്ന അക്കാലത്തെ കടുത്തയാഥാസ്ഥിക സംഘടനകള്‍ക്ക് അൻസാരീസ് ഉയർത്തിയ പുരോഗമനാശയങ്ങൾ സഹിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.

ഇന്നത്തെ പെരുമ്പാവൂര്‍പട്ടണത്തിലെ ശങ്കരയ്യര്‍ വസ്ത്രശാലയ്ക്ക് തൊട്ട് പടിഞ്ഞാറ്ഭാഗത്ത്‌ പ്രവത്തിച്ചിരുന്ന ആ പ്രസ്‌ അച്ചടി പൂര്‍ത്തിയാക്കിയ പതിനഞ്ചോളം അദ്ധ്യായങ്ങളുടെ ഖുര്‍ആന്‍ മലയാളപരിഭാഷകളും അനേകകോപ്പി അൻസരീസ് മാസികയുമായി അന്നത്തെ ആയിരകണക്കിന് രൂപ നഷ്ടത്തില്‍ നശിപ്പിക്കപ്പെട്ടു.
അന്നത്തെ അതേ യാഥാസ്ഥിക സംഘടനകളുടെ പിൻഗാമികൾതന്നെ, ഇന്ന് അതേ പരിഭാഷകളിറക്കാന്‍ മത്സരിക്കുന്നത്കാണുബോള്‍ സര്‍വശക്തന്‍ മനുഷ്യചരിത്രത്തില്‍ നടത്തിയ തന്ത്രങ്ങളെ കുറിച്ചോര്‍ത്തുപോകുന്നു.

ആ മാസികയുടെ സ്മരണാര്‍ത്ഥം V P ഷെയ്ക്ക് ഫരീദ് തനിക്കു തായ്‌വഴിയായി ലഭിച്ച നെടുംതോടിലെ തന്‍റെ സ്ഥലത്തിന് അൻസാരീസ് കോര്‍പറേഷന്‍ എന്നപേര്നല്‍കി.

പെരുമ്പാവൂര്‍ മുസ്ലിം ടൗണ്‍ ജമാഅത്ത് പ്രസിഡണ്ട്‌, മദ്യനിരോധനസമിതി, പെരുമ്പാവൂര്‍ തമിള്‍സംഘം, ആശാന്‍ സ്മാരകസമിതി എന്നിവയുടെ തലപ്പത്ത് ഒരേസമയം ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മജീദ്‌ മരിക്കാര്‍, അക്ഷരശ്ലോക സമിതി, പെരുമ്പാവൂര്‍ സ്വാതിതിരുനാള്‍ മ്യൂസിക്‌ അസ്സോസിയേഷന്‍, ആലുവ സംഗീതസഭ തുടങ്ങിയ നിരവധി കലാസാംസ്കാരിക സംഘടനകളുടെ സ്രാഷ്ടാക്കളിലൊരാളുമായിരുന്നു.

തികഞ്ഞൊരു കലാസ്വാദകനും ശാസ്ത്രീയസംഗീതപ്രേമിയായിരുന്ന അദ്ദേഹം M S സുബ്ബ്‌ലക്ഷ്മിപോലുള്ള സംഗീതലോകത്തെ പ്രഗല്ഭരുമായി അടുത്ത സൗഹൃദംപുലർ‍ത്തിയിരുന്നു.

വല്ലത്തും നിരവധി സാമൂഹിക കാര്യങ്ങളിലേർപ്പെട്ട മജീദ് മരയ്ക്കാറുടെ ഓർമ്മ
പെരുമ്പാവൂരിൽ അദ്ദേഹത്തിന്റെ പേര് നിലനിർത്താനായി മാത്രം ഒരു റോഡിന്റെ പേരിൽ ഒതുങ്ങിയെന്നത് കാരണം മനസ്സിലാകുന്നില്ല.

പെരുമ്പാവൂരിലെ ചരിത്രം മാറ്റിമറിച്ചതിൽ പ്രധാന പങ്കു വഹിച്ചയാളാണ് മജീദ് മരയ്ക്കാർ എങ്കിൽ പിൻ തലമുറ എന്നും ഓർക്കേണ്ട വ്യക്തിത്വമാണ്.

കടപ്പാട് : അൻവർ പി സെയ്ദ്

Address

Perumbavoor

Telephone

+919645388999

Website

Alerts

Be the first to know and let us send you an email when പെരുമ്പാവൂർ ചരിത്രങ്ങളിലൂടെ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പെരുമ്പാവൂർ ചരിത്രങ്ങളിലൂടെ:

Share

Category