Malayala Aksharam News

Malayala Aksharam News വാർത്തകൾക്കുള്ളിലെ വാസ്തവം വളച്ചൊടിക്കാത്ത വാർത്തകൾ നിർഭയം നേരോടെ ജനങ്ങളിലേക്ക് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനായി വിളിക്കൂ. mob: 9349278250

ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽവെസ്റ്റ് ബംഗാൾ ഡാർജിലിങ്ങ് സ്വദേശി നിരുപം സിംഗ് (28 ) നെയാണ്...
24/08/2026

ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ

വെസ്റ്റ് ബംഗാൾ ഡാർജിലിങ്ങ് സ്വദേശി നിരുപം സിംഗ് (28 ) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
ഒരാഴ്ചയ്ക്കുള്ളിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും ഒരു എൻഫീൽഡ് മോട്ടോർ സൈക്കിളും ഒരു സ്കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.
മോഷണം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ക്യാമറകൾ ഉൾപ്പടെ വിശദമായി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും , ആലുവ എടത്തലയിലെ ഒരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി അരുൺദേവ്, എസ്.ഐ മാരായ മാർട്ടിൻ ജോസഫ് , കെ.ടി അനിൽ, എ.എസ്.ഐ മാരായ എം.ബി സുബൈർ, കെ.കെ ശ്രീജ, കെ.ആർ സുധീർ, എ.ജി രതി , സീനിയർ സിപിഒമാരായ ബിനീഷ് ചന്ദ്രൻ , മുഹമ്മദ് ഷാൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

സുനീഷ് കോട്ടപ്പുറം സ്മാരക പുരസ്‌കാരം എൻ.സി.വിജയകുമാറിന് നൽകികൂത്താട്ടുകുളം :മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള സുനീഷ് ക...
23/08/2026

സുനീഷ് കോട്ടപ്പുറം സ്മാരക പുരസ്‌കാരം എൻ.സി.വിജയകുമാറിന് നൽകി

കൂത്താട്ടുകുളം :മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള സുനീഷ് കോട്ടപ്പുറം സ്മാരക പുരസ്കാരം മാതൃഭൂമി കൂത്താട്ടുകുളം ലേഖകൻ എൻ.സി.വിജയകുമാറിന് മന്ത്രി അഡ്വ. അനൂപ് ജേക്കബ് നൽകി. ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്ന തിൽ പ്രാദേശിക മാധ്യമപ്രവർത്തകരുടെ പങ്ക് വളരെ വല്ലതും പ്രശംസനീയവുമാണെന്ന് മന്ത്രി പറഞ്ഞു. കെ ജെ . യു . ഓണാഘോഷ ഉദ്ഘാടനവും ഓണപ്പൂക്കള സമർപ്പണവും മന്ത്രി നിർവഹിച്ചു. കൂത്താട്ടുകുളം കെ.റ്റി. ജേക്കബ് സ്മാർക ടൗൺ ഹാളിൽ ചേർന്ന ചടങ്ങിൽ കെ.ജെ. യു. ജില്ലാ പ്രസിഡൻ്റ് സുനീഷ് മണ്ണത്തൂർ അധ്യക്ഷനായി. കെ.ജെ. യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ അനുസ്‌മരണ പ്രഭാഷണം നടത്തി. കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റെജി ജോൺ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ നിന്നും പുരസ്‌കാരങ്ങൾ ലഭിച്ച മനു അടിമാലി, വിൽസൺ വേതാനി , ലോട്ടസ് ജോർജ്, ലിബിൻ തോമസ്, സംഘടനാ രംഗത്ത് നേതൃത്വ പദവിയിലേക്കെത്തിയ എം.എം. ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ. ജി. ഷിബു ഇലഞ്ഞി, റ്റി. എൻ. സുനിൽ പാലക്കുഴ , തിരുമാറാടി പഞ്ചായത്ത് സ്റ്റാൻ സിംഗ് കമ്മറ്റി ചെയർപേഴ്സൺ അനിത ബേബി, കൂത്താട്ടുകളം നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ എന്നിവർ പുരസ്‌കാരങ്ങൾ നല്കി. നഗരസഭ പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ് കെ.ജെ. യു. ജില്ലാ സെക്രട്ടറി വി.ദിലീപ് കുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എ. ഷാജി,
മേഖലാ പ്രസിഡൻ്റ് വിൽസൺ വേതാനി ,സെകട്ടറി എൽദോ ജോൺ, തിരുമാറാടി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഡ്വ. സന്‌ധ്യാ മോൾ പ്രകാശ് എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം നഗരസഭ, പാലക്കുഴ തിരുമാറാടി ഇലഞ്ഞി ഗ്രാമപഞ്ചായത്തുകൾ, വിവിധ രാഷ്‌ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

രാമമംഗലം പോലീസ് സ്റ്റേഷനിലെ ഓണാഘോഷം റൂറൽ ജില്ലാ പോലീസ് മേധാവി  കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തിചടങ്ങിൽ...
23/08/2026

രാമമംഗലം പോലീസ് സ്റ്റേഷനിലെ ഓണാഘോഷം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി

ചടങ്ങിൽ രാമമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.എൻ സുമിത അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർമാരായ സാബു കെ പീറ്റർ, സിബി അച്ചുതൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങൾ
സ്റ്റേഷൻ എസ്/ സി - എസ്/ റ്റി മോണിറ്ററിങ് കമ്മിറ്റിയിലെ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ കൂട്ടായ്മയുടെ ഭാരവാഹികൾ,രാമമംഗലം മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ,
പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടിയ പോലീസ് ബാഡ്മിൺ കോർട്ടിന്റെ നിർമ്മാണം ആരംഭിച്ചുപെരുമ്പാവൂർ കാഞ്ഞിരക്കാട് ആധുനിക സൗകര്യങ്ങളോടുകൂ...
23/08/2026

ആധുനിക സൗകര്യങ്ങളോടുകൂടിയ പോലീസ് ബാഡ്മിൺ കോർട്ടിന്റെ നിർമ്മാണം ആരംഭിച്ചു

പെരുമ്പാവൂർ കാഞ്ഞിരക്കാട് ആധുനിക സൗകര്യങ്ങളോടുകൂടിയ പോലീസ് ബാഡ്മിൺ കോർട്ടിന്റെ നിർമ്മാണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു . പെരുമ്പാവൂർ എ എസ് പി ഹാർദ്ദിക്ക് മീണ, അഡീഷണൽ എസ്പി ടി ബി വിജയൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് വിനോദ് വി മാത്യു, പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ ദേവ് തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരക്കാട് പോലീസ് കാൻ്റീന് സമീപമാണ് ബാഡ്മിൻ്റൻ കോർട്ട് നിർമ്മിക്കുന്നത്. ഒരേ സമയം രണ്ട് ഡബിൾസ് ടീമുകൾക്ക് മത്സരിക്കാവുന്ന തരത്തിലാണ് ആധുനിക കോർട്ട് ഒരുങ്ങുന്നത്.

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 12 കിലോ കഞ്ചാവുമായി ഇത...
23/08/2026

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മസാദുൽ ഇസ്ലാം (39) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടി മാർഗ്ഗം ഇയാൾ ആലുവയിൽ എത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ തൃക്കളത്തൂർ സംഗമം പടിയിൽ വച്ചാണ് പോലീസിന്റെ വലയിലായത്. ബാഗിൽ പ്രത്യേകം പാക്ക് ചെയ്തത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി 25,000 രൂപ നിരക്കിലാണ് ഇവിടെ വിൽപ്പന. അതിഥി തൊഴിലാളികൾക്കിടയിലാണ് കച്ചവടം. ഇതിനുമുമ്പും ഇയാളെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡി വൈ എസ് പി സി ബിനു കുമാർ, മൂവാറ്റുപുഴ ഡി വൈ എസ് പി കെ ആർ മനോജ്, മൂവാറ്റുപുഴ ഇൻസ്പെക്ടർ എം എസ് ഫൈസൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ സുബിൻ ബിജു, എസ് ഐ മാരായ എസ് ശ്രീനാഥ്, ദിലീപ് കുമാർ, ബിനു വർഗീസ്, സീനിയർ സിപിഒ കെ വി ഗിരീഷ് കുമാർ, കെ ടി നിജാസ്, ബിനിൽ എൽദോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽഓപ്പറേഷൻ തൂഫാന്റെ ഭാ...
22/08/2026

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പോലീസും ചേർന്ന് പിടികൂടിയത്. താമസസ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഒഡീഷ്യയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വില്പന. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലക്കാണ് കച്ചവടം നടത്തുന്നത് . മുനമ്പം ഡി.വൈ.എസ് പി . എസ് ജയകൃഷ്ണൻ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി ബിനു കുമാർ, സബ് ഇൻസ്പെക്ടർ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഓപ്പറേഷൻ തൂഫാൻ്റെ  ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ അസം  നൗഗാവ് സ്വദ...
22/08/2026

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ

അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം ( 34 ) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പോലീസിന്റെ വലയിലായത്.. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാ യിരുന്നു.. പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന്ഇയാൾ പോലീസിനോട് പറഞ്ഞു. ബസ്സിൽ ആണ് ഇയാൾ വല്ലത്ത് വന്നത് .. ഇയാൾക്ക് മയക്കുമരുന്ന് കൊടുത്തവരെയും ഇയാളിൽ നിന്ന് വാങ്ങുന്നവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ ,
നാർക്കോട്ടിക് സെൽഡിവൈഎസ്പി
ബിനു കുമാർ സി, എസ്.ഐമാരായ എം.വി
അരുൺ ദേവ്, മാർട്ടിൻ ജോസഫ്, വിഷ്ണു മുരളി ,എ എൽഅർജുൻ , എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒമാരായ ടി.എ അഫ്സൽ,
ബെന്നി ഐസക്ക്, സി പി ഒ മാരായ റോബിൻ ജോയ് , സിബിൻ സണ്ണി
ഫാസിൽ സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു മഞ്ഞപ്ര , നടുവട്ടം, സെബിപുരം   ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിൻ(48...
22/08/2026

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മഞ്ഞപ്ര , നടുവട്ടം, സെബിപുരം ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിൻ(48) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കൊലപാതകം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ വച്ച് ആഷിക്ക് മനോഹരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ 6-ാം പ്രതിയാണ്. 2025 ആദ്യം കാപ്പ ചുമത്തി 6 മാസം ജയിലിലടച്ചിരുന്നു. തുടർ ജയിൽ മോചിതനായ ഇയാൾ, കഴിഞ്ഞ ജൂലായ് 5 ന് ഇയാളും സംഘവും ചന്ദ്രപ്പുര കുത്തുകല്ല് ഭാഗത്ത് മോഷണം നടത്തിയിരുന്നു. കാലടി പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കാലടി പോലീസ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ കെ പ്രദീപ് കുമാ൪, എ.അജ്മൽ, വി.എസ് ഷിജു, എം.ടി ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോ പോൾ എന്നിവാരാണ് അറസ്റ്റ് ചെയ്തത്.

ചീട്ടുകളി സംഘം പിടിയിൽമൂവാറ്റുപുഴ ടാഗോർ റോഡിൽ പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളി നടത്തിവരികയായി...
21/08/2026

ചീട്ടുകളി സംഘം പിടിയിൽ

മൂവാറ്റുപുഴ ടാഗോർ റോഡിൽ പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളി നടത്തിവരികയായിരുന്ന സംഘം പോലീസ് പിടിയിൽ. മൂവാറ്റുപുഴ ആനിക്കാട് ഭാഗത്ത് മേക്കുന്നേൽ വീട്ടിൽ റൂഫി (46), മൂവാറ്റുപുഴ ഏനാനെല്ലൂർ ഭാഗത്ത് പീടിയേക്കൽ വീട്ടിൽ മുഹമ്മദ് റാഫി (35) , മൂവാറ്റുപുഴ രണ്ടാർ ഭാഗത്ത് കല്ലറക്കകുടിയിൽ വീട്ടിൽ എൽദോസ് (45) , മൂവാറ്റുപുഴ ആരക്കുഴ ഭാഗത്ത് ഓലിക്കൽ വീട്ടിൽ ജിജി പീറ്റർ (60) ,ഇടുക്കി ഉടുമ്പന്നൂർ ഭാഗത്ത് പുറമഠത്തിൽ വീട്ടിൽ ലത്തീഫ് (45),ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് തൊമ്മൻപറമ്പിൽ വീട്ടിൽ മുഹമ്മദ് അമീർ (34) ഈരാറ്റുപേട്ട, മീനച്ചൽ ഭാഗത്ത് കുറുമുളം വീട്ടിൽ മുഹമ്മദ് റഷീദ് (40), ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കരീം (50), ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്ത് മുരുകോലയിൽ വീട്ടിൽ സിനാജ് (37), പൂത്താർ നടുഭാഗം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ സിറാജ് സിദ്ദിഖ് (34)എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷൻ എസ് എച്ച് ഒ സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. മൂവാറ്റുപുഴ ഡി വൈ എസ് പി കെ ആർ മനോജി ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇവരിൽ നിന്നും 98750 രൂപയും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ പി സി ജയകുമാർ, പോൾ മാത്യു,എ എസ് ഐ കെ എം അനീഷ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജു രാജപ്പൻ, സന്ദീപ് ബാബു, സന്ദീപ് പ്രഭാകർ, ഇർഫാൻ ഹബീബ്, ശ്രീജു രാജൻ എന്നിവരും ഉണ്ടായിരുന്നു.

റൂറൽ ജില്ലാ പോലീസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് തൂഫാൻ കെയർ പദ്ധതി ആരംഭിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ...
21/08/2026

റൂറൽ ജില്ലാ പോലീസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് തൂഫാൻ കെയർ പദ്ധതി ആരംഭിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ചികിത്സയും മറ്റും ആവശ്യമുള്ള വ്യക്തികൾക്ക് സഹായം നൽകുന്നതിനാണ് തൂഫാൻ കെയർ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ അധ്യക്ഷതയിൽ ഐഎംഎ പ്രതിനിധി, ജില്ലാ മെഡിക്കൽ ഓഫീസർ, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ അസോസിയേഷൻ ഫോർ സൈക്കാട്രിയുടെ പ്രതിനിധി, ഇന്ത്യൻ അസോസിയേഷൻ ഫോർ പീഡിയാട്രിക്‌സിന്റെ പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. തൂഫാൻ കെയറുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ പ്രത്യേക കൺട്രോൾ ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് കൺട്രോൾ റൂമിൽ നിയോഗിച്ചിട്ടുള്ളത്. തൂഫാൻ കെയറുമായി ബന്ധപ്പെട്ടും, മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും ശ്രദ്ധയിൽപ്പെട്ടാലും വിവരങ്ങൾ പോലീസിനെ അറിയിക്കാനുള്ള മൊബൈൽ നമ്പർ പ്രസിദ്ധപ്പെടുത്തി. ഇത് സംബന്ധിച്ച് ഏത് വിവരങ്ങളും പോലീസിനെ അറിയിക്കാം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കും.
നമ്പർ: 9497933369

Address

Kochi
Perumbavoor
683542

Alerts

Be the first to know and let us send you an email when Malayala Aksharam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayala Aksharam News:

Shortcuts

Share