23/10/2025
''കേരളത്തിന് വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നാണ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് അല്പം മുൻപ് പറഞ്ഞത്.പുതിയ മന്ത്രി വന്നാൽ പുതിയ സ്കൂളുകൾ കൊണ്ട് വരുന്ന കാര്യം താൻ പരിഗണിക്കാമെന്നും ആശാൻ പറയുന്നുണ്ട്.''
ശിവൻകുട്ടിയെ പരിഹസിച്ചതാണ്. അതായത് ശിവൻ കുട്ടിക്ക് ഇന്ത്യയുടെ പ്രൈം മിനിസ്റ്ററേ പോലെ തന്നെ വിദ്യാഭ്യാസമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.
ഇത് കേട്ടപ്പോഴാണ് കേന്ദ്ര മന്ത്രിയായ ഭരത് ചന്ദ്രന്റെ വിദ്യാഭ്യാസവും ശിവൻ കുട്ടിയുടെ വിദ്യാഭ്യാസവും എത്ര വരെയുണ്ടെന്ന് പരിശോധിച്ചു നോക്കിയത്.
സമ്പന്ന കുടുംബത്തിൽ എല്ലാ സൗകര്യങ്ങളോടെയും പഠിക്കാൻ ഭാഗ്യം ലഭിച്ച സുരേഷ് ഗോപി പൂർത്തിയാക്കിയത് സുവോളജിയിൽ BSC ആണ്. അതാണ് പരമാവധി പുള്ളിയുടെ കൈവശമുള്ളത്.
എന്നാൽ ദാരിദ്ര കുടുംബത്തിൽ ജനിച്ച്, സാമ്പത്തിക പരാധീനതകൾക്കിടയിലും ശിവൻ കുട്ടി എന്ന യാതൊരു പ്രിവിലേജുമില്ലാത്ത മനുഷ്യൻ അക്കാലത്ത് നേടിയത് ചെമ്പഴന്തി കോളജിൽ നിന്ന് BA ബിരുദവും തുടർന്ന് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദവുമാണ്. അതായത് സുരേഷ് ഗോപിയേക്കാൾ ഇക്കാര്യത്തിൽ ഒര് മടങ് അധികം.
അതായത് സെക്കണ്ടറി വിദ്യാഭ്യാസം പോലുമില്ലാത്ത നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കൊക്കെ സ്വപ്നം കാണാൻ മാത്രം പറ്റുന്ന അക്കാദമിക് യോഗ്യത.
സുരേഷ് ഗോപിയെ പോലെ,,
'' ആഗതനാവൂ,,
പ്രജകൾ ഉപവിഷ്ഠരാവൂ,, മൊഴിഞ്ഞാലും,,
സ്ഫുടം ചെയ്ത് പറയൂ,,
പൂണൂൽ ഇട്ട ബ്രഹ്മണനാവണം'' എന്നൊക്കെ പറയേണ്ടതിന് പകരം ശിവൻ കുട്ടി ഇപ്പോഴും തിരുവനന്തപുരത്തെ അദ്ദേഹം സംസാരിച്ചു പരിചയിച്ച ഭാഷയാണ് പറയുന്നത് എന്ന് മാത്രം.അതും ഇപ്പോൾ പ്രയോഗത്തിലുള്ള ഭാഷ മാത്രം. അല്ലാതെ പണ്ടത്തെ രാജാ പാർട്ട് സാധനമല്ല.
പാർക്കിൻസൻ രോഗ ബാധയെ തുടർന്ന് സംസാരിക്കാൻ ബുദ്ധിമുട്ട് ണ്ട്..അത് ശരിയാണ്.
പിന്നെ സ്കൂൾ തുടങ്ങാൻ പുതിയ വിദ്യാഭ്യാസ മന്ത്രി വരണം എന്നിട്ട് ഞാൻ ആലോചിക്കാം എന്നൊക്കെ പറയുന്നത്.. അതി മോഹമല്ലേ ചേട്ടാ..
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്കൂളും, ശതമാനകണക്കിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും നൽകുന്ന സ്റ്റേറ്റിൽ താങ്കളുടെ ഔദാര്യം വേണമോ ഇനിയും ഇതൊക്കെ കൊടുക്കാൻ!!!
#സുരേഷ്ഗോപി
- തീക്കുട്ടി