27/11/2025
വാഹനാപകടം കൂത്താട്ടുകുളം അഗ്‌നിശമന രക്ഷ നിലയത്തിലെ ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൂത്താട്ടുകുളം അഗ്‌നിശമന രക്ഷ നിലയത്തില്‍ ഉദ്യോഗസ്ഥനായ ഇടയാര്‍ കിഴക്കൊമ്പ് വലിയകട്ടയില്‍ റിയോ പോള്‍ (43) ആണ് മരിച്ചത്. മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ഉന്നക്കുപ്പയ്ക്ക് സമീപം ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന ബൈക്കും എതിര്‍ ദിശയില്‍ എത്തിയ പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.