Eye Vision News

Eye Vision News News & Entertainments HEART AND SOUL OF PIRAVOM
CHANNEL HAS A COVERAGE OF PIRAVOM, MUVATTUPUZHA, AND KADUTHURUTHY CONSTITUENCIES
WING OF KERALA VISION

30/07/2026

കിസാൻസഭ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നയങ്ങൾ തിരുത്തുക, രാസവള കീടനാശിനി വില വർദ്ധന തടയുക, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയി ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻസഭ ദേശവ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി കെ. എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രാജി പോൾ അദ്ധ്യക്ഷത വഹിച്ചു...

29/07/2026

പിറവം നഗരസഭയിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ ഭീമമായ കുറവു വരുത്തിയതിൽ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇടതുപക്ഷ അംഗങ്ങൾ. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്ന സർക്കാരിന്റെയും നഗരസഭാ ഭരണസമിതിയുടെയും ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കൗൺസിൽ യോഗം ബഹിഷ്കരിച്ച ഇടതുപക്ഷ കൗൺസിലർമാരായ അഡ്വ. ജൂലി സാബു, ആതിര ഐ. ടി., ക്രിസ്റ്റി ജോൺ, ഏലിയാമ്മ ജോമോൻ, സോഫിയ ഷാജു എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി...

28/07/2026

ഗ്രേറ്റർ പിറവം ഡവലപ്മെന്റ് ഫോറത്തിന്റെ അവാർഡുകൾ സമ്മാനിച്ചു. സിൽവർ ലൈൻ വിരുദ്ധ സമര സമിതി മുഖ്യ രക്ഷാധികാരി എം. റ്റി. തോമസിനെയും, നാമക്കുഴി ഗ്രൗണ്ടിൽ ഫുട്ബോൾ, ഹോക്കി, റോളർ സ്പോർട്സ് എന്നീ ഇനങ്ങളിൽ കോച്ച് ജയ്‌മോൻ ജേക്കബിന്റെ പരിശീലനം നേടി സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളെയും, കോച്ചിനെയും പ്രസിഡന്റ് എം. കെ. ഡാനിയേലിന്റെ അധ്യക്ഷതയിൽ മന്ത്രി അനൂപ് ജേക്കബ്, വൈക്കം എം.എൽ.എ. കെ. ബിനിമോൻ, പിറവം മുനിസിപ്പൽ ചെയർമാൻ കെ. ആർ. പ്രദീപ്‌ കുമാർ എന്നിവർ ചേർന്ന് അവാർഡുകൾ നൽകി ആദരിച്ചു...

28/07/2026

ഫുട്ട് & പൾസ്‌ തെറാപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ് പിറവത്ത് സംഘടിപ്പിച്ചു. മർച്ചന്റ് അസോസിയേഷനും, ലൈഫ് ചേഞ്ച് ഹോം നഴ്സിംഗ്, കേരള ബോഡിഫൈയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഔപചാരിക ഉത്ഘാടനം നഗരസഭാ ചെയർമാൻ കെ. ആർ. പ്രദീപ് കുമാർ നിർവഹിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മർച്ചന്റ്‌സ് അസോസിയേഷൻ രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിന്റെ വിശദീകരണം ക്യാമ്പ് കോർഡിനേറ്റർ ജോർജ് നടത്തി. ജൂലൈ 27 മുതൽ ആഗസ്റ്റ് 10 വരെയാണ് ക്യാമ്പ്...

27/07/2026

ഇലഞ്ഞി വൈസ്മെൻ ഇന്റർനാഷണൽ ടൗൺ ക്ലബ്ബ് സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇൻസ്റ്റലേഷൻ സെറിമണിയും നടന്നു. ജോളി പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ തങ്കച്ചൻ പൗലോസ് ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി ഫാ. ഡോ. ജോൺ എർണ്യാകുളത്തിലും, സെക്രട്ടറിയായി ഷാജു ജോർജും, ട്രഷറർ ആയി തമ്പി എബ്രഹാമും, മെനെറ്റ്‌സ് പ്രസിഡന്റായി ഡോ. സെൽവി സേവ്യറും, ലിങ്‌സ് പ്രസിഡന്റായി ആന്റണി ഇടത്തൊട്ടിയിലും ചുമതലയേറ്റു...

25/07/2026

പിറവം നഗരസഭ കൗൺസിലിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. പിറവം ഗവ.ആയുർവേദ ആശുപത്രിയിലെ നീതി സ്റ്റോർ നടത്തിപ്പിൽ ഭിന്നശേഷിക്കാരിൽ നിന്ന് തട്ടിയെടുക്കാൻ പിറവം നഗരസഭ ഭരണസമിതി ശ്രമമെന്ന് ആരോപിച്ചാണ് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കാൻ നഗരസഭ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും നേതൃത്വം നൽകുമെന്നും എൽഡിഎഫ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. മെഡിക്കൽ ഓഫീസറുടെയും, എച്ച്.എം.സി. യുടെയും അപേക്ഷ പ്രകാരമാണ് സ്റ്റോറിൻ്റെ നടത്തിപ്പ് ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു...

25/07/2026

ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും മർദിച്ച ഡൽഹി പോലീസിനെതിരെ പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ടൗണിൽ പ്രതിക്ഷേധ പ്രകടനവും, പോസ്റ്റോഫീസ് മുന്നിൽ ധർണ്ണയും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ. കെ. രാജു ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി. സി. ജോസ് അദ്ധ്യക്ഷത വഹിച്ചു...

25/07/2026

പിറവം മർച്ചന്റ്‌സ് അസോസിയേഷൻറെ നേതൃത്വത്തിൽ വ്യപാരോത്സവ് നടത്തുന്നു. പിറവത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഉത്സവ സീസൺ മെച്ചപ്പെടുത്തുന്നതിനായി വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിശ്ചിത തുകയ്ക്ക് പർചെയ്സ് നടത്തുന്നവർക്ക് 25- ഓളം ചെറുതും വലുതുമായ സമ്മാനങ്ങൾ. ഒരു മാസത്തിലധികം വരുന്ന കാലയളവിൽ കൂപ്പണുകൾ നൽകുകയും തുടർന്ന് സമ്മാനങ്ങൾ നൽകുകയും ചെയ്യും. പദ്ധതിയുടെ ഉത്ഘാടനം അസോസിയേഷൻ പ്രസിഡൻറ് ആൽബിൻ പാവോടത്തിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം നിർവഹിച്ചു. ഓഗസ്ററ് 10 മുതൽ സെപ്റ്റംബർ 18 വരെയാണ് കൂപ്പണുകൾ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നത്...

23/07/2026

പാഴൂർ-പേപ്പതി വളവ് നിവർത്തൽ: സംയുക്ത പരിശോധന നടന്നു. പിറവം - എറണാകുളം റോഡിൽ പാഴൂർ മുതൽ പേപ്പതി വരെയുള്ള ഭാഗത്തെ വളവ് നിവർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുമരാമത്ത്, റവന്യൂ അധികൃതരുടെ സംയുക്ത പരിശോധന നടത്തി. സ്ഥലം സര്‍വേ നടത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. പാഴൂര്‍ അമ്പലപ്പടി മുതല്‍ പേപ്പതി വരെയുള്ള ഭാഗത്ത് അപകടകരമായ വളവുകള്‍ ഉള്ളതിനാല്‍ ഇത് സ്ഥിരം അപകട മേഖലയാണ്...

21/07/2026

ടി.എം. ജേക്കബ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. കേരള നിയമ സഭയിലെ മികച്ച വാഗ്മിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന യശ്ശ:ശരീരനായ മുൻ മന്ത്രി ടി.എം. ജേക്കബ്ബിന്റെ പേരിൽ ചാരിറ്റബിൾ എക്സലൻസ് അവാർഡ് സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡ് വിതരണത്തോടനുബന്ധിച്ചു ചേർന്ന യോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു. പിറവം നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. പ്രദീപ് കുമാര്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ വി.ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. പിറവം നിയോജ മണ്ഡലത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ 752 വിദ്യാര്‍ത്ഥികള്‍ക്കാണ് “ടി.എം. ജേക്കബ്‌ എക്സലന്‍സ് അവാർഡ്" നൽകി ആദരിച്ചത്...

Address

Piravom

Website

Alerts

Be the first to know and let us send you an email when Eye Vision News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eye Vision News:

Shortcuts

Share

Category