piravomnews.com

piravomnews.com News Updates

18/07/2025

പിറവത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്കിൽ ജനം വലഞ്ഞു...

പിറവത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞുപിറവം: പിറവത്ത് സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തി...
18/07/2025

പിറവത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു

പിറവം: പിറവത്ത് സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങളെ പണിമുടക്ക് പെരുവഴിയിലാക്കി. പിറവം സ്വകാര്യ ബസ് സ്റ്റാൻഡിൽ വെള്ളിഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സുരക്ഷാ പരിശോധനയുടെ ഭാഗമായി പോലീസ് പ്രൈവറ്റ് ബസ്സുകൾ പരിശോധിച്ചിരുന്നു. ഡ്രൈവറുടെ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കുവാൻ ശ്രമിച്ചതോടെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധവുമായി ഒരു വിഭാഗം തൊഴിലാളികൾ സർവീസുകൾ നിർത്തിവച്ചു മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു. സർക്കാരിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി പ്രൈവറ്റ് ബസുകളിൽ നടത്തുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായായിരുന്നു പിറവം ബസ്റ്റാൻഡിൽ പോലീസ് പരിശോധന നടത്തിയത്. അതേസമയം രാവിലെ മദ്യപിച്ച് ബസ് ഓടിച്ച ഒരു ഡ്രൈവറെ പോലീസ് പിടികൂടിയിരുന്നു. ബസ്സുകൾ പണിമുടക്കിയതോടെ യാത്രക്കാർ പെരുവഴിയിലായി. പിറവം ടൗണിലെ ഗതാഗതം താറുമാറായി.
അതിനിടെ പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. അതിനിടെ നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബുവിന്റെ നേതൃത്വത്തിൽ സ്ഥിരംസമിതി അധ്യക്ഷരും കൗൺസിലർമാരും ബസ് സ്റ്റാൻഡിൽ എത്തി ബസ് ഓണേഴ്സ് അസ്സോസിയേഷൻ ഭാരവാഹികളും തൊളിലാളികളുമായി സംസാരിച്ചു. തുടർന്ന് നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു, വൈസ് ചെയർമാൻ കെ.പി സലിം, പിറവം സബ് ഇൻസ്‌പെക്ടർ സി.ആർ ഹരിദാസ്, എസ്.ഐ കെ.എസ് ജയൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികളായ ഏലിയാസ് നരേക്കാട്ട്, സൈജു ഭാസ്കർ, വിവിധകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സംയുക്തയോഗം വിളിച്ചു ചേർത്ത്‌ തൊളിലാളികളുമായി നടന്ന ചർച്ചയിൽ
വൈകുന്നേരത്തോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിനോട് യോജിക്കാനാവില്ലെന്നു ഡി.സി.സി. സെക്രട്ടറി കെ.ആർ.പ്രദീപ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിസന്റ് അരുൺ കല്ലറക്കൽ, കൗൺസിലർമാരായ രാജു പാണാലിക്കൽ, തോമസ് മല്ലിപ്പുറം, മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം എന്നിവർ പറഞ്ഞു. ബസ് ജീവനക്കാർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട അധികൃതരുമായി ചർച്ചയിലൂടെ പരിഹാരമുണ്ടാക്കണം. സർവ്വീസുമായി ബന്ധപ്പെട്ട് ബസ് ഓപ്പറേറ്റ്സിനും പരാതികളുണ്ട്. പക്ഷെ, പോലീസ് പരിശോധന ചെയ്യാൻ പാടില്ല എന്നതിനോട് യോജിക്കാനാവില്ല. നിസ്സാര സംഭവങ്ങളുടെ പേരിൽ ഉണ്ടായ ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനു പകരം മിന്നൽ സമരം നടത്തി ജനങ്ങളെ വലക്കുന്നത് നീതികരിക്കാനാവില്ലെന്നു അവർ പറഞ്ഞു.

18/07/2025

ജില്ലാ രാമായണമാസ നാലമ്പല തീർത്ഥാടനത്തിന് മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ
ദീപം തെളിഞ്ഞു. രാമായണം ധർമരക്ഷയ്ക്ക് - പുണർതം തിരുനാൾ നാരായണ വർമ

പിറവം: ധർമത്തിൻ്റെ വിഗ്രഹമായ ശ്രീരാമൻറെ യാത്രയാണ് രാമായണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം മുൻ കാര്യദർശിയും ശബരിമല അയ്യപ്പ സേവാസമാജം പ്രസിഡന്റുമായ പുണർതം തിരുനാൾ നാരായണ വർമ പറഞ്ഞു. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ജില്ലാ നാലമ്പല തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർമത്തിന്റെയും സംരക്ഷണമാണ് രാമായണത്തിലൂടെ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

18/07/2025

പാഴൂർ പെരുംതൃക്കോവിലിൽ രാമായണ മാസാചരണത്തിന് ദീപം തെളിഞ്ഞു.

പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട്
ദേവസ്വം മാനേജർ സി.കെ.വിജയൻ ദീപം തെളിയിച്ചു. ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരിയുടെ
മുഖ്യ കാർമികത്വത്തിൽ ശ്രീരാമ പൂജകൾ നടന്നു.
ജൂലായ് 17 മുതൽ ഓഗസ്റ്റ് 15 വരെ എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായണ പാരായണവുമുണ്ട്. എല്ലാ ദിവസവും രാവിലെ ഗണപതിഹോമവും വൈകീട്ട് ഭഗവത് സേവയും നടക്കും. ഓഗസ്റ്റ് 15-ന് മഹാപ്രസാദ ഊട്ടുമുണ്ട്.

പാഴൂർ പെരുംതൃക്കോവിലിൽ രാമായണ മാസാചരണംപിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. ക...
17/07/2025

പാഴൂർ പെരുംതൃക്കോവിലിൽ രാമായണ മാസാചരണം

പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരിയുടെ
മുഖ്യ കാർമികത്വത്തിൽ ശ്രീരാമ പൂജകൾ നടന്നു. തുടർന്ന് ദേവസ്വം മാനേജർ സി.കെ.വിജയൻ ദീപം തെളിയിച്ചു.

ജൂലായ് 17 മുതൽ ഓഗസ്റ്റ് 15 വരെ എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായണ പാരായണവുമുണ്ട്. എല്ലാ ദിവസവും രാവിലെ ഗണപതിഹോമവും വൈകീട്ട് ഭഗവത് സേവയും നടക്കും. ഓഗസ്റ്റ് 15-ന് മഹാപ്രസാദ ഊട്ടുമുണ്ട്. ബലിക്കൽപ്പുരയ്ക്ക് സമീപം പ്രത്യേകം വേദിയൊരുക്കിയാണ് രാമായണപൂജയും പാരായണവും. ഗണപതിഹോമം, ഭഗവത്‌ സേവ, രാമായണ പാരായണം തുടങ്ങിയവ വഴിപാടായി നടത്താൻ സൗകര്യമുണ്ടെന്നും, കർക്കടകവാവ് ദിവസമായ ജൂലൈ 24 ന് ദേവസ്വം കൊട്ടാരമുറ്റത്ത് പിതൃതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും ദേവസ്വം ഭരണസമിതി ചെയർമാൻ അറിയിച്ചു.

രാമായണമാസ നാലമ്പല തീർത്ഥാടനത്തിന് മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദീപം തെളിഞ്ഞു.പിറവം: രാമായണ മാസാചരണത്തിനും നാലമ്...
16/07/2025

രാമായണമാസ നാലമ്പല തീർത്ഥാടനത്തിന് മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ
ദീപം തെളിഞ്ഞു.

പിറവം: രാമായണ മാസാചരണത്തിനും നാലമ്പല തീർത്ഥാടനത്തിനും കാര്‍ക്കടക സംക്രമ സന്ധ്യയില്‍ മാമലശ്ശേരി ശ്രീരാമസ്വാമി
ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ദീപം തെളിഞ്ഞു.
പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ കാര്യദർശിയും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റുമായ പുണർതം തിരുനാൾ നാരായണ വർമ്മ ഭദ്രദീപം തെളിച്ച് നാലമ്പല തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. നാലമ്പലസമിതി പ്രസിഡന്റ് എൻ. രഘുനാഥ് അധ്യക്ഷത വാഹിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അരുൺ ശർമ്മൻ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ,
നാലമ്പലസമിതി സെക്രട്ടറി പി.പി സുരേഷ് കുമാർ, നാലമ്പലസമിതി ട്രഷറർ ഇ.കെ മോഹൻ,
നെടുങ്ങാട്ട് ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ദേവസ്വം ബോർഡ് അധികൃതരും ഭക്തജനങ്ങളും പങ്കെടുത്തു.

നിയന്ത്രണങ്ങൾക്ക് പുല്ലുവില; പിറവത്ത്‌ സ്കൂൾ സമയത്ത് ടോറസ് ലോറികൾ ചീറിപ്പായുന്നു പിറവം: സ്കൂൾ സമയത്തുള്ള നിയന്ത്രണം അവഗണ...
16/07/2025

നിയന്ത്രണങ്ങൾക്ക് പുല്ലുവില; പിറവത്ത്‌ സ്കൂൾ സമയത്ത് ടോറസ് ലോറികൾ ചീറിപ്പായുന്നു

പിറവം: സ്കൂൾ സമയത്തുള്ള നിയന്ത്രണം അവഗണിച്ച് മേഖലയിൽ ടിപ്പർ ലോറികളുടെ സർവീസ് അപകടഭീഷണി ഉയർത്തുന്നതായി പരാതി.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് കളക്ടര്‍ പ്രഖ്യാപിച്ച സമയക്രമം തെറ്റിച്ചാണ് പലയിടങ്ങളിലും ടിപ്പറുകള്‍ നിരത്തിലിറങ്ങുന്നത്. അപകടങ്ങള്‍ കുറയ്ക്കാനായി ഇറക്കിയ ഉത്തരവ് പാലിക്കാന്‍ കൃത്യമായ പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
അനുവദനീയമായതിലും കൂടിയ അളവിലാണ് കല്ലും മണ്ണും നിറച്ച് ലോറികൾ കടന്നുപോവുന്നത്. സൈക്കിളിൽ സ്കൂളിലേക്കെത്തുന്ന വിദ്യാർഥികൾക്കും ഇപ്പോഴത്തെ സ്ഥിതി ബുദ്ധിമുട്ടിനിടയാക്കുകയാണ്. ചില വാഹനങ്ങളിൽ ടാർപോളിൻ ഉപയോഗിച്ച് മണ്ണ് മൂടാതെ കൊണ്ടുപോവുന്നതു മൂലം ചെറു വാഹനങ്ങളിൽ പോകുന്നവരുടെ കണ്ണിലേക്കു പൊടി വീഴാറുണ്ട്. ഓണക്കൂർ മുതൽ പേപ്പതിവരെയുള്ള എട്ടുകിലോമീറ്ററോളം ദൂരത്തിൽ കൊടുംവളവുകളും കയറ്റിറക്കങ്ങളും ഉള്ള നിലയിലാണ് റോഡ് ഘടന. എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ തമ്മിൽ കാണാൻപോലും പലയിടത്തും സാധ്യമല്ല. ഈ റൂട്ടിൽ പലപ്പോഴായി ഉണ്ടായിട്ടുള്ള അപകടങ്ങളിലെല്ലാം ടിപ്പർ ലോറികളാണ് പ്രതിസ്ഥാനത്ത് എത്തിയിരുന്നത്.
ഡ്രൈവർക്ക് നിശ്ചയിച്ചിട്ടുള്ള അധിക ബാലറ്റ് ലഭിക്കുന്നതിനും കൂടുതൽ ട്രിപ്പുകൾ എടുക്കുന്നതിനുമായാണ് സ്കൂൾ സമയം അവഗണിക്കുന്നത്. നിയമങ്ങളെ സംബന്ധിച്ച് തൊഴിലാളികള്‍ക്ക് കൃത്യമായ ധാരണയില്ലാത്തതും സമയക്രമം പാലിക്കാത്തതിനുള്ള പ്രാധാന കാരണമാണെന്ന് വാഹനവകുപ്പ് അധികൃതര്‍തന്നെ പറയുന്നു.
ഒൻപതുമണിക്ക് സ്കൂൾ ആരംഭിക്കുന്ന സ്ഥലങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെയും വൈകിട്ട് 3 മുതൽ 4.30 വരെയും, പത്തുമണിക്ക് ക്ലാസ് ആരംഭിക്കുന്ന സ്ഥലങ്ങളിൽ 9 മുതൽ 10 വരെയും, വൈകിട്ട് 4 മുതൽ 5 വരെയും ടോറസും ടിപ്പറും ടിപ്പര്‍ ഓടിക്കരുതെന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ പലപ്പോഴും പാലിക്കപ്പെടാറില്ല. വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത്‌ വണ്ടി നിർത്തിയിടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
ടോറസുകളുടെയും ടിപ്പറുകളുടെയും പാച്ചിൽ മൂലം പിറവം ടൗണിൽ കുട്ടികൾ റോഡ് കുറുകെ കടക്കാൻ നന്നേ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്.
പള്ളിക്കവലയിലും, സെന്റ് ജോസഫ്‌സ് ഹൈസ്കൂളിനും, ഫാത്തിമ സെട്രൽ സ്കൂളിനും മുന്നിലുമാണ് കുട്ടികൾ ഏറെ വലയുന്നത്.

14/07/2025

പിറവം നഗരസഭയിൽ നവീകരിച്ച റെക്കോർഡ് റൂം ഉദ്ഘാടനം ചെയ്തു

പിറവം: പിറവം നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുടക്കി നവീകരിച്ച റെക്കോർഡ് റൂമിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷനായി. ഫയലുകൾ കൃത്യമായും ഓരോ സെക്ഷനുകൾ തിരിച്ച് സൂക്ഷിക്കാൻ സാധിക്കുന്ന സംവിധാനമാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, പി. ഗിരീഷ്‌കുമാർ, ഡോ. സജ്ജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ, നഗരസഭ സെക്രട്ടറി പ്രകാശ് കുമാർ.വി എന്നിവർ പങ്കെടുത്തു.

14/07/2025

പരസ്യ കലാരംഗത്ത് അത്യാധുനിക സംവിധാനങ്ങളോടെ
മമ്പുറത്ത് ഡ്രീം മീഡിയ പ്രവർത്തനം ആരംഭിച്ചു...

പിറവം: മമ്പുറത്ത് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മമ്പുറത്ത് ഡ്രീം മീഡിയയുടെ പുതിയ എൽ ഇഡി വാൾ വാഹനത്തിന്റെ ഉദ്ഘാടനം പിറവം നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. പമ്പക്കുടയിൽ കോനാട്ട് ബിൽഡിംങ്ങിൽ നടന്ന ചടങ്ങിൽ സി.ഒ.എ പിറവം മേഖലാ പ്രസിഡൻ്റ് എൻ.എം രാജേഷ് അധ്യക്ഷനായി. യോഗത്തിൽ മമ്പുറത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ.അജേഷ് മനോഹർ സ്വാഗതം പറഞ്ഞു. ഇതോടൊപ്പം കേരള വിഷന്റെ പാമ്പാക്കുടയിലെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം പാമ്പാക്കുട വലിയപള്ളി വികാരി ഫാ.ജോൺ എബ്രഹാം കോനാട്ട് എപ്പിസ്കോപ്പ നിർവഹിച്ചു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകാന്ത് നന്ദൻ ഭദ്രദീപം തെളിയിച്ചു. പുതിയ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം പിറവം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ബിമൽ ചന്ദ്രൻ കൗൺസിലർ രാജു പാണാലിക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
മികച്ച കേബിൾ ടി വി വരിക്കാരനുള്ള സമ്മാനം വാർഡ് മെമ്പർ രാധ നാരായണൻകുട്ടി കൈമാറി. മികച്ച ബ്രോഡ് ബാൻഡ് വരിക്കാരനുള്ള സമ്മാനം സി.ഒ.എ പിറവം മേഖല സെക്രട്ടറി ബേബി കെ. ഫിലിപ്പോസ് വിതരണം ചെയ്തു. പമ്പക്കുട വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഷാജു ജോൺ, പിറവം നെറ്റ്‌വർക്ക് സെന്റർ മാനേജിങ് ഡയറക്ടർ എം.എ സുമോൻ, മമ്പുറത്ത് ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ അനിതാ വി.എം എന്നിവർ സംസാരിച്ചു. പിറവം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷർ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

എറണാകുളം ജില്ലാ നാലമ്പല ദർശനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി...പിറവം: കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനത്തിനായി ദാശരഥീ...
14/07/2025

എറണാകുളം ജില്ലാ നാലമ്പല ദർശനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി...

പിറവം: കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി.
രാമായണ പുണ്യവുമായി വീണ്ടുമൊരു കർക്കിടകം കടന്നു വരുന്നു. 41 ദിവസം ഭജനവും, ഗണപതി ഹോമവും, സുദർശന ഹോമവും, ഭഗവതി സേവയും ചില സ്ഥലങ്ങളിൽ ശ്രീചക്ര പൂജയും ചണ്ഡികാഹോമവും രാമായണ പാരായണവും ഈ മാസത്തിൽ നിറഞ്ഞു നിൽക്കുന്നു.
എറണാകുളം ജില്ലയിലെ നാലമ്പലങ്ങളില്‍ കര്‍ക്കടക പുലരികളില്‍ ഭക്ത ജനങ്ങളേകൊണ്ട് നിറയും.
ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ കർക്കിടക മാസത്തിൽ ഒരേ ദിവസം സന്ദർശിക്കുന്നത് പുണ്യമായാണ് ഭക്തർ കരുതുന്നത്. ത്രേതായുഗത്തില്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരായി അവതരിച്ച നാല് മാതൃകാ സഹോദരന്മാരെയും അവര്‍ ജനിച്ച അതേ ക്രമത്തില്‍ തന്നെ അവരവരുടെ ക്ഷേത്ര സങ്കേതങ്ങളില്‍ പോയി ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീര്‍ത്ഥയാത്ര.
മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീഭരത സ്വാമി ക്ഷേത്രം,
മുളക്കുളം ശ്രീലക്ഷമണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്രമത്തില്‍ ദര്‍ശനം നടത്തി അവസാനം മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തന്നെ തിരിച്ചെത്തി നാലമ്പലദര്‍ശനചക്രം പൂര്‍ത്തിയാക്കുന്ന വിധമാണ് ക്ഷേത്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം.
ജൂലൈ 17 മുതൽ ആഗസ്റ് 16 വരെയാണ് ഈ വർഷത്തെ തീര്‍ത്ഥാടന കാലം. എറണാകുളം ജില്ലാനാലമ്പല തീർത്ഥാടന സമിതിയുടെയും തിരുവിതാംകൂർ ദേവസ്വ൦ ബോർഡിന്റെയും സഹകരണത്തോടെ 16 ന് ബുധനാഴ്‌ച വൈകിട്ട് 6 ന് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന നാലമ്പല തീര്‍ത്ഥാടന സമാരംഭ സമ്മേളനം പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ കാര്യദർശിയും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റുമായ പുണർതം തിരുനാൾ നാരായണ വർമ്മ ഉദ്ഘാടനം ചെയ്യും. നാലമ്പലസമിതി പ്രസിഡന്റ് എൻ. രഘുനാഥ് അധ്യക്ഷത വാഹിക്കും. തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി നാലമ്പല സന്ദേശം നൽകും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അരുൺ ശർമ്മൻ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.
പിറവം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ നായർ, നാലമ്പലസമിതി സെക്രട്ടറി പി.പി സുരേഷ് കുമാർ, നാലമ്പലസമിതി ട്രഷറർ ഇ.കെ മോഹൻ, നെടുങ്ങാട്ട് ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. കർക്കിടക മാസം പുണ്യദിനങ്ങളാക്കുന്ന നാലമ്പല തീർഥാടനത്തിനു ഒരുക്കങ്ങൾ പൂർത്തിയായതായി നാലമ്പല ദർശന സമിതി ഭാരവാഹികൾ അറിയിച്ചു.

അന്വേഷണങ്ങൾക്ക്
നാലമ്പലസമിതി
പ്രസിഡന്റ് എൻ. രഘുനാഥ്
9301823282
സെക്രട്ടറി പി.പി സുരേഷ് കുമാർ
9605366121
ട്രഷറർ ഇ.കെ മോഹൻ മാമ്മലശ്ശേരി
9806604636

പരസ്യ കലാരംഗത്ത് അത്യാധുനിക സംവിധാനങ്ങളോടെമമ്പുറത്ത് ഡ്രീം മീഡിയ പ്രവർത്തനം ആരംഭിച്ചു  പിറവം: മമ്പുറത്ത് ഗ്രൂപ്പിന്റെ പു...
13/07/2025

പരസ്യ കലാരംഗത്ത് അത്യാധുനിക സംവിധാനങ്ങളോടെ
മമ്പുറത്ത് ഡ്രീം മീഡിയ പ്രവർത്തനം ആരംഭിച്ചു

പിറവം: മമ്പുറത്ത് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മമ്പുറത്ത് ഡ്രീം മീഡിയയുടെ പുതിയ എൽ ഇഡി വാൾ വാഹനത്തിന്റെ ഉദ്ഘാടനം പിറവം നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. പമ്പക്കുടയിൽ കോനാട്ട് ബിൽഡിംങ്ങിൽ നടന്ന ചടങ്ങിൽ സി.ഒ.എ പിറവം മേഖലാ പ്രസിഡൻ്റ് എൻ.എം രാജേഷ് അധ്യക്ഷനായി. യോഗത്തിൽ മമ്പുറത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ.അജേഷ് മനോഹർ സ്വാഗതം പറഞ്ഞു. ഇതോടൊപ്പം കേരള വിഷന്റെ പാമ്പാക്കുടയിലെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം പാമ്പാക്കുട വലിയപള്ളി വികാരി ഫാ.ജോൺ എബ്രഹാം കോനാട്ട് എപ്പിസ്കോപ്പ നിർവഹിച്ചു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകാന്ത് നന്ദൻ ഭദ്രദീപം തെളിയിച്ചു. പുതിയ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം പിറവം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ബിമൽ ചന്ദ്രൻ കൗൺസിലർ രാജു പാണാലിക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
മികച്ച കേബിൾ ടി വി വരിക്കാരനുള്ള സമ്മാനം വാർഡ് മെമ്പർ രാധ നാരായണൻകുട്ടി കൈമാറി. മികച്ച ബ്രോഡ് ബാൻഡ് വരിക്കാരനുള്ള സമ്മാനം സി.ഒ.എ പിറവം മേഖല സെക്രട്ടറി ബേബി കെ. ഫിലിപ്പോസ് വിതരണം ചെയ്തു. പമ്പക്കുട വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഷാജു ജോൺ, പിറവം നെറ്റ്‌വർക്ക് സെന്റർ മാനേജിങ് ഡയറക്ടർ എം.എ സുമോൻ, മമ്പുറത്ത് ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ അനിതാ വി.എം എന്നിവർ സംസാരിച്ചു. പിറവം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷർ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇനി നിങ്ങളുടെ പരസ്യം റോഡിലും
🎉ആഘോഷം, മാക്കാം🎊...
പരസ്യ കലാരംഗത്ത് അത്യാധുനിക സംവിധാനങ്ങളോടെ
മമ്പുറത്ത് ഡ്രീം മീഡിയ പിറവം.
* road show
* brand promotion
* live programme
* inauguration
* product lounging
* announcement

🪀+917025750566

13/07/2025

എറണാകുളം ജില്ലാ നാലമ്പല ദർശനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി...

പിറവം: എറണാകുളം ജില്ലയിലെ നാലമ്പലങ്ങളില്‍ കര്‍ക്കടക പുലരികളില്‍ ഭക്ത ജനങ്ങളേകൊണ്ട് നിറയും.
ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ കർക്കിടക മാസത്തിൽ ഒരേ ദിവസം സന്ദർശിക്കുന്നത് പുണ്യമായാണ് ഭക്തർ കരുതുന്നത്. ത്രേതായുഗത്തില്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരായി അവതരിച്ച നാല് മാതൃകാ സഹോദരന്മാരെയും അവര്‍ ജനിച്ച അതേ ക്രമത്തില്‍ തന്നെ അവരവരുടെ ക്ഷേത്ര സങ്കേതങ്ങളില്‍ പോയി ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീര്‍ത്ഥയാത്ര.
മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീഭരത സ്വാമി ക്ഷേത്രം,
മുളക്കുളം ശ്രീലക്ഷമണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്രമത്തില്‍ ദര്‍ശനം നടത്തി അവസാനം മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തന്നെ തിരിച്ചെത്തി നാലമ്പലദര്‍ശനചക്രം പൂര്‍ത്തിയാക്കുന്ന വിധമാണ് ക്ഷേത്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം.
ജൂലൈ 17 മുതൽ ആഗസ്റ് 16 വരെയാണ് ഈ വർഷത്തെ തീര്‍ത്ഥാടന കാലം.

അന്വേഷണങ്ങൾക്ക്
നാലമ്പലസമിതി
പ്രസിഡന്റ് എൻ. രഘുനാഥ്
9301823282
സെക്രട്ടറി പി.പി സുരേഷ് കുമാർ
9605366121
ട്രഷറർ ഇ.കെ മോഹൻ മാമ്മലശ്ശേരി
9806604636

Address

Piravom

Telephone

+918921801389

Website

Alerts

Be the first to know and let us send you an email when piravomnews.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category