Voice of Piravom പിറവത്തിന്റെ ശബ്ദം

  • Home
  • India
  • Piravom
  • Voice of Piravom പിറവത്തിന്റെ ശബ്ദം
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
26/09/2025

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

26/09/2025
24/09/2025

#മാല_നഷ്പ്പെട്ടു.
മാല നഷ്ടപ്പെട്ടു 24/9/ 25 ബുധൻ രാവിലെ 8 മണിക്ക് മുളന്തുരുത്തി വട്ടുകുന്ന് സ്റ്റോപിൽ നിന്നും വഞ്ചിനാട് ബസ്സിൽ പേപ്പതി സ്റ്റോപിൽ ഇറങ്ങി, തിരികെ പേപ്പതി സ്റ്റോപിൽ നിന്നും 8.50 ന് തീകിംഗ്‌സ് - വേണാട് ബസ്സിൽ ത്രിപൂണിത്തറ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഇതിനിടയിൽ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണ മാലയും കുരിശ് ലോക്കറ്റും നഷ്‌ട‌പെട്ടത് ഇതേ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
9846794811, 0485 224 2158

പിറവം നഗരസഭ മുൻ കൗൺസിലർ ശ്രീ ഉണ്ണി വല്ലയിലിൻ്റെ മകളുടെ ഭർത്താവ് അനുകൃഷ്ണൻ (33) നിര്യാതനായി. പഞ്ചാബ്, മോഹാലി ഐ.എസ്.ബിയിൽ ...
19/09/2025

പിറവം നഗരസഭ മുൻ കൗൺസിലർ ശ്രീ ഉണ്ണി വല്ലയിലിൻ്റെ മകളുടെ ഭർത്താവ് അനുകൃഷ്ണൻ (33) നിര്യാതനായി.
പഞ്ചാബ്, മോഹാലി ഐ.എസ്.ബിയിൽ മാനേജരാണ്.
പെരുമ്പാവൂർ പുല്ലുവഴി സ്വദേശിയാണ്.
ആദരാഞ്ജലികൾ🙏🏻🌹

ഒഴുക്കിനെതിരെ തുഴയെറിയുന്ന പിറവം വള്ളംകളി ഒക്ടോബർ - 4 ന് നടക്കും: പിറവം: പിറവം വള്ളംകളി ഒക്ടോബര്‍ മാസം നാലാം തീയതി നടത്ത...
13/09/2025

ഒഴുക്കിനെതിരെ തുഴയെറിയുന്ന പിറവം വള്ളംകളി ഒക്ടോബർ - 4 ന് നടക്കും:

പിറവം: പിറവം വള്ളംകളി ഒക്ടോബര്‍ മാസം നാലാം തീയതി നടത്തുവാന്‍ സർക്കാർ തലത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.
ചാമ്പ്യൻസ് ബോട്ട് റേസ് ലീഗിന്റെ ഭാഗമായിട്ടാണ് വള്ളം കളി നടത്തുന്നത്. ചാമ്പ്യന്‍സ് ബോട്ട് റേസ് ലീഗിന്റെ തീയതികളെ സംബന്ധിച്ച് ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനം എടുക്കുകയും അത് പ്രകാരം അന്തിമ തീരുമാനത്തിനായി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ മാസം പത്തൊൻപതാം തീയതി ആലപ്പുഴ കൈനകരിയില്‍ ആരംഭിച്ച് ഡിസംബര്‍ മാസം ആറാം തീയതി കൊല്ലം പ്രസിഡന്റ്സ് ട്രോഫിയിലൂടെ CBL സമാപിക്കും. സംഘാടക സമിതി കൂടി പിറവം വള്ളംകളിയുടെ വിപുലമായ ഒരുക്കങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.

പിറവം: കൊച്ചു പള്ളിക്ക് സമീപം തേക്കാട്ടിൽ സൈമൺ തോമസ് (തമ്പി)ന്റെ ഭാര്യ  #കുഞ്ഞുമോൾ നിര്യാതയായി.മക്കൾ :ലിനറ്റ് ജോസി, ജെലി...
09/09/2025

പിറവം: കൊച്ചു പള്ളിക്ക് സമീപം തേക്കാട്ടിൽ സൈമൺ തോമസ് (തമ്പി)ന്റെ ഭാര്യ #കുഞ്ഞുമോൾ നിര്യാതയായി.
മക്കൾ :ലിനറ്റ് ജോസി, ജെലിറ്റ എൽദോ (ഇരുവരും UK )
സംസ്ക്കാരം:നാളെ (സെപ്റ്റം:10ബുധൻ )ഉച്ചക്ക് 2മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന പ്രാർത്ഥന ശുഷ്രൂഷകൾക്ക് ശേഷം 3മണിക്ക് പിറവം വലിയ പള്ളിയിൽ.
പരേത പിറവം ചേറക്കൽ കുടുംബാംഗം ആണ്.
ആദരാഞ്ജലികൾ. 🌹🙏🌹

അമ്മത്തൊട്ടിലിൽ പുതിയ അംഗം ; തിരുവോണ ദിനത്തിൽ കിട്ടിയ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു
05/09/2025

അമ്മത്തൊട്ടിലിൽ പുതിയ അംഗം ; തിരുവോണ ദിനത്തിൽ കിട്ടിയ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു

സ്നേഹത്തിന്റെയും  സഹോദര്യത്തിന്റെയും  ഈ ഓണക്കാലത്ത്, എന്റെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും വീണ്ടെടുപ്പിന്റെയും സമ്പൽസമൃതി...
05/09/2025

സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഈ ഓണക്കാലത്ത്, എന്റെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും വീണ്ടെടുപ്പിന്റെയും സമ്പൽസമൃതിയുടെയും ഹ്യദയം നിറഞ്ഞ ഓണാശംസകൾ
HAPPY ONAM 🙏🏽

ഈ കാണുന്നത് താർ വാഹനമാണ്.ഇന്ന് രാവിലെ ഓച്ചിറ വലിയകുളങ്ങരയിൽ ഉണ്ടായ അപകടത്തിന്റ തീവ്രതയറിയാൻ ഈ ഒറ്റച്ചിത്രം മതി.വീട്ടിലേക...
04/09/2025

ഈ കാണുന്നത് താർ വാഹനമാണ്.
ഇന്ന് രാവിലെ ഓച്ചിറ വലിയകുളങ്ങരയിൽ ഉണ്ടായ അപകടത്തിന്റ തീവ്രതയറിയാൻ ഈ ഒറ്റച്ചിത്രം മതി.
വീട്ടിലേക്ക് എത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ തേവലക്കര സ്വദേശിയായ പ്രിൻസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ചേർത്തല ഭാഗത്തേക്ക്‌ പോകുന്ന ksrtc ഫാസ്റ്റ് ബസ്സിലേക്ക് നേരെ വന്ന് ഇടിച്ചു കയറുകയിരുന്നു (cc ടീവി ദൃശ്യം വ്യക്തമാക്കുന്നു)
വാഹനം ഓടിച്ചിരുന്ന പ്രിൻസും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് പേർ തത്സമയം മരണമടഞ്ഞു എന്നാണ് നിലവിലെ വിവരം രണ്ട് പേരുടെ നില ഗുരുതരം.
പ്രിൻസിന്റെ ഭാര്യാ സഹോദരനെ എയർപോർട്ടിൽവിട്ട ശേഷം തിരികെയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
മിക്കപ്പോഴും ഡ്രൈവറെവെച്ചുകൊണ്ട് യാത്ര ചെയ്യുന്ന പ്രിൻസ് വാഹനത്തിൽ ആള് കൂടുതലായത് കൊണ്ട് സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു എന്നാണ് കേട്ടത്.
കഴിഞ്ഞ വൈകിട്ട് പോലും മാരാരിത്തോട്ടത്തുള്ള ഓട്ടോറിക്ഷ തോഴിലാളികൾക്ക് ഉൾപ്പെടെ ഓണസമ്മാനങ്ങൾ നൽകിയും മറ്റുള്ളവരുടെ വിഷമങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ എന്നും ചെയ്തിരുന്ന ഒരു നല്ല മനുഷ്യനെക്കുറിച്ച് ഒരു നല്ല സഹൃദയനെകുറിച്ചാണ് ഇതിനോടകം പലരും പറഞ്ഞത്.
ഏറെ വേദനിപ്പിക്കുന്ന സാഹചര്യമെങ്കിലും ചിലത് നമുക്ക് മറക്കാതിരിക്കാം.
കരുത്തുള്ള വാഹനമെന്ന് അവകാശപ്പെടുന്ന ടാർ ആയാലും ഒരു ലക്ഷം രൂപയുടെ നാനോ കാർ ആയാലും റോഡിൽ എല്ലാവരും തുല്യരെന്ന് നമുക്ക് ഓർക്കാം. (പ്രത്യേകിച്ച് കേരളത്തിലെ പ്രധാന റോഡുകളിൽ)
ഉറക്കംതന്നെയാണ് ഈ അപകടത്തിന് കാണണമെന്ന് സംശമില്ലാതെ പറയാം.
അത്ര ഭയാനകമായ വേഗത്തിലാണ് ടാർ വാഹനം ksrtc യിലേക്ക് ഇടിച്ചു കയറിയത്.
വിലയുള്ള കാറിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ ദാരുണമായി ഇല്ലാതാകുമ്പോൾ ശേഷിക്കുന്നവരുടെ വേദന അതികഠിനമാണ്.
റോഡിൽ നമ്മൾ സ്വയം സുരക്ഷിതരാകണം രാത്രി കാലങ്ങളിൽ സ്ഥിരമായി വാഹനം ഓടിക്കാത്തവർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ചെറിയ ക്ഷീണം അതി വേഗത്തിൽ ഉറക്കത്തിലേക്ക് വഴിമാറും അവർ എത്ര ശ്രമിച്ചാലും എത്ര കരുത്തുള്ളവരാണെങ്കിലും ഉറങ്ങിപ്പോകും അത് വരുത്തിവെക്കുന്നത് വൻ ദുരന്തമായിരിക്കും...

02/09/2025

ഇന്നലെ നഷ്ടപ്പെട്ട ബാഗ് ഉടമസ്ഥന് തിരികെ കിട്ടിയതായി അറിയിച്ചതിനെത്തുടർന്ന് പോസ്റ്റ് റിമൂവ് ചെയ്യുന്നു സഹകരിച്ച ഏവർക്കും നന്ദി.. ❤️

Address

Piravom

Opening Hours

Monday 12am - 11:59pm
Tuesday 12am - 11:59pm
Wednesday 12am - 11:59pm
Thursday 12am - 11:59pm
Friday 12am - 11:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Alerts

Be the first to know and let us send you an email when Voice of Piravom പിറവത്തിന്റെ ശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice of Piravom പിറവത്തിന്റെ ശബ്ദം:

Share