02/12/2025
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അതീവ ഗുരുതരാവസ്ഥയിൽ
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywn
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി നേതാവുമായ ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ വഷളായതോടെ അവരുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
നവംബർ 23നാണ് ഖാലിദ സിയയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയവും ശ്വാസകോശവും ബാധിക്കുന്ന അസുഖങ്ങൾ ശക്തമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെയാണ് നില വീണ്ടും മോശമായത്.
വിദേശത്തുനിന്ന് എത്തിയ ഡോക്ടർമാരുള്‍പ്പെടെ വലിയ മെഡിക്കൽ ടീം ചികിത്സ നടത്തുന്നുണ്ടെങ്കിലും മരുന്നുകള്‍ക്ക് പ്രതികരണം വളരെ കുറവാണെന്ന് ബിഎൻപി വക്താക്കൾ അറിയിച്ചു. ഇനി വേണ്ടത് പ്രാർത്ഥനകൾ മാത്രമാണെന്നും അവർ വ്യക്തമാക്കി.
ENTENAD | INTERNATIONAL NEWS | ധാക്ക
2025 ഡിസംബർ 02 | ചൊവ്വാഴ്ച