Nammade Thrissur

Nammade Thrissur തൃശൂർ വാർത്തകളും വിശേഷങ്ങളും

04/05/2025

തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ട്
04-05-2025 തിയ്യതി ഉച്ചതിരിഞ്ഞ് 03. 30 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

സാമ്പിൾ വെടിക്കെട്ട് ദിവസമായ 04-05-2025 തിയ്യതി സ്വരാജ് റൌണ്ടിൽ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. കൂടാതെ ഇന്നേ ദിവസം റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകുവാൻ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ട്രാഫിക്ക് SHO അറിയിച്ചു.
സ്വകാര്യവാഹനങ്ങൾക്ക് റൌണ്ടിൻെറ ഔട്ടർ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ

നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിൻെറ നമ്പരും തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്.

പൂരം ദിവസമായ 06.05.2025 തിയ്യതി കാലത്ത് 06.00 മണിമുതൽ സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടേയും ഗതാഗത നിയന്ത്രണം താഴെ പറയുന്നു.

ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളേജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പെരിങ്ങാവ്, അശ്വിനി വഴി വടക്കേ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് അതേ റൂട്ടിൽ തന്നെ തിരികെ സർവ്വീസ് നടത്തേണ്ടതും, കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട്, ചാവക്കാട്, പാങ്ങ്, പാവറട്ടി ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പൂങ്കുന്നത്തു നിന്നും പാട്ടുരായ്ക്കൽ വഴി വടക്കേ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് വീണ്ടും തിരിച്ച് വടക്കേ സ്റ്റാൻറിൽ നിന്നും പുറപ്പെട്ട് പാട്ടുരായ്ക്കൽ പൂങ്കുന്നം വഴി പൂങ്കുന്നത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെ കോട്ട അയ്യന്തോൾ വഴി സർവ്വീസ് നടത്തേണ്ടതാണ്

അമ്മാടം, കോടന്നൂർ, ആമ്പല്ലൂർ, കല്ലൂർ, ആനക്കല്ല്, പൊന്നൂക്കര, മണ്ണുത്തി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൊടകര, നെടുപുഴ, കൂർക്കഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകൾ ബാല്യ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ എത്തി സർവ്വീസ് അവസാനിപ്പിച്ച് തിരികെ ശക്തൻ സ്റ്റാൻറിൽ നിന്ന് തന്നെ സർവീസ് നടത്തേണ്ടതാണ്.
കാഞ്ഞാണി, അരണാട്ടുകര, അന്തിക്കാട്, മനക്കൊടി, ഒളരി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ പടിഞ്ഞാറെ കോട്ടയിൽ സർവ്വീസ് അവസാനിപ്പിച്ച്, വെസ്റ്റ് പോലീസ് സ്റ്റേഷൻെറ സമീപത്തുള്ള കുന്നത്ത് ടെക്സ്റ്റൈൽസ് പാർക്കിം ങ്ങ് ഗ്രൗണ്ടിലേക്ക് പോയി അവിടെ നിന്നും തിരികെ പുറപ്പെടേണ്ട സമയത്ത് വെസ്റ്റ് ഫോർട്ടിലെത്തി വീണ്ടും സർവ്വീസ് ആരംഭിക്കേണ്ടതാണ്.

പൂരം ദിവസം നഗരത്തിനു പുറത്തുള്ള ഭാഗങ്ങളിൽ ബസുകളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി, നിലവിലുള്ള ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻറിനും നോർത്ത് ബസ് സ്റ്റാൻൻറിനും പുറമേ, വെസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ ഒരു താൽക്കാലിക ബസ് സ്റ്റാൻറ് ഉണ്ടായിരിക്കും. കാഞ്ഞാണി റോഡിൽ നിന്ന് വരുന്ന ബസുകൾ, സിവിൽ ലെയ്ൻ റോഡിൽ നിന്നും അരണാട്ടുകര റോഡിൽ നിന്നും വരുന്ന ബസ്സുകൾ എന്നിവ ഗതാഗത സാഹചര്യത്തിനനുസരിച്ചുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാത്രം ഈ താൽക്കാലിക ബസ് സ്റ്റാൻഡിൽ നിർത്തേണ്ടതാണ്.
ഒല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടുപാലം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് SKT സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് പ്രസ്തുത റോഡ് വൺവേ ആക്കുന്നതായിരിക്കും.

SKT ബസ് സ്റ്റാൻറിന് സമീപത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ട് പൂരം ദിവസങ്ങളിൽ പ്രൈവറ്റ് ബസ്സുകൾക്ക് മാത്രമായിരിക്കും.
അക്വാട്ടിക് കോംപ്ലക്സിൻറ സമീപത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ട് പൂരം ദിവസങ്ങളിൽ പ്രൈവറ്റ് ബസ്സുകൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ബസുകളുടെ ഗതാഗത ക്രമീകരണങ്ങൾ

കിഴക്ക് ഭാഗത്തുനിന്ന് വരുന്ന കെ എസ് ആർ ടി സി ബസുകൾ കിഴക്കേ കോട്ടയിൽ തിരിഞ്ഞ് ഇക്കണ്ട വാരിയർ റോഡ്, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തണം.
തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടുപാലത്ത് തിരിഞ്ഞ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, കൊക്കാലൈ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.
ഈ ബസുകൾ തിരികെ മാതൃഭൂമി ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, ഇക്കണ്ട വാരിയർ റോഡ് ജംഗ്ഷൻ വഴി പുതിയ റോഡിലൂടെ വലതുഭാഗത്തേക്ക് ഒല്ലൂർ, പാലിയേക്കര ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് തിരിയേണ്ടതാണ്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ശങ്കരയ്യർ റോഡ് ദിവാൻജിമൂല വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി അതേ വഴിയിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.

ഗതാഗത സാഹചര്യങ്ങൾക്കനുസരിച്ചുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതമായ ഗതാഗതം ഒരുക്കാൻ എല്ലാ ബസ് ജീവനക്കാരും ശ്രദ്ധിക്കേണ്ടതാണ്.

10/03/2025

വടക്കേ സ്റ്റാൻ്റിനടുത്ത് ഇൻഡോർ സ്റ്റേഡിയം റോഡിൽ രാത്രി 11 മണിയോടെ കുറുമ്പുകാട്ടിയ കുട്ടിക്കുറുമ്പൻ

4 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചുതൃശൂർ: പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി...
16/10/2023

4 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തൃശൂർ: പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികളായ അബി ജോണ്‍, നിവേദ് കൃഷ്ണന്‍, സിയാദ് ഹുസൈന്‍, സെന്റ് അലോഷ്യസ് കോളേജിലെ അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.

വയലാ കൾച്ചറൽ സെന്ററിൽ  #സ്ക്രിപ്റ്റ്_റൈറ്റിംഗ് കോഴ്സ് തൃശൂർ: ഡോ: വയലാ വാസുദേവൻപിള്ള ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ-...
06/10/2022

വയലാ കൾച്ചറൽ സെന്ററിൽ
#സ്ക്രിപ്റ്റ്_റൈറ്റിംഗ് കോഴ്സ്

തൃശൂർ: ഡോ: വയലാ വാസുദേവൻപിള്ള ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
തൃശ്ശൂർ-അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിൽ 2022 ഒക്ടോബർ 13ന് സ്ക്രിപ്റ്റ് റൈറ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. തിരക്കഥയും നാടക രചനയും സംയോജിപ്പിച്ചുകൊണ്ട് ആറുമാസ ദൈർഘ്യം ഉള്ളതാണ് കോഴ്സ്. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സൗകര്യപ്രദമായവിധം വാരാന്ത്യ ക്ലാസുകൾ ആയിരിക്കും.
ആഴ്ചയിൽ ഒരുദിവസം മാത്രമായിരിക്കും ക്ലാസ്സുകൾ (ഞായർ/ രണ്ടാം ശനിയാഴ്ചകൾ ).
ഒക്ടോബർ 13ന് ഉച്ചക്ക് 2ന് ഗൊദാർദിന്റെ 'ബ്രെത് ലെസ്സ്' പ്രദർശിപ്പിക്കും. മൂന്ന് മണിക്ക് പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദ് കോഴ്സ് ഉദ്ഘാടനം ചെയ്യും.
കോഴ്സ് ഡയറക്ടർ പ്രൊഫ:ഐ.ഷണ്മുഖദാസ്
ഗോദാർദ് അനുസ്മരണത്തിന്റെ ഭാഗമായി
'ഗൊദാർദ് ; തിരക്കഥയും സിനിമയും' എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കും.
സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ
ഡോ:അഭിലാഷ്പിള്ള കോഴ്സ് സമീപനം അവതരിപ്പിക്കും.
കോഴ്സ് കോഡിനേറ്റർ ഡോ:എം. പ്രദീപൻ
കോഴ്സിന്റെ വിശദാംശങ്ങൾ അവതരിപ്പിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് ആയിരിക്കും കോഴ്സിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.ഡോ :ശ്രീജിത്ത്‌ രമണൻ സ്വാഗതവും ഡോ:മഞ്ജു.സി കൃതജ്ഞതയും പറയും.
വിവരങ്ങൾക്ക് 8893210031
9446466290

WhatsApp Group Invite

24/05/2022
12/05/2022

പാറമേക്കാവ് - പകൽ വെടിക്കെട്ട്🥰🥰

12/05/2022

#മഴ .... #തൃശൂർപൂരം .... #കുടമാറ്റം
ആഹാ .... എന്താ ഒരു വൈബ്
മഴപോലും പൂരം ആസ്വദിച്ച നിമിഷം

 #വിളംബര_ജാഥതൃശൂര്‍: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിളംബര ജാഥ 28ന് ...
27/04/2022

#വിളംബര_ജാഥ
തൃശൂര്‍: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിളംബര ജാഥ 28ന് വൈകിട്ട് നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കും. തെക്കേ ഗോപുര നടയില്‍ നിന്നാരംഭിക്കുന്ന ജാഥയില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കര്‍ഷകര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കും.

കിടപ്പു രോഗികൾക്ക് നൂതന സഹായ ഉപകരണവുമായി യുവ മലയാളി ഗവേഷകർ*************************************************************ത...
01/04/2022

കിടപ്പു രോഗികൾക്ക് നൂതന സഹായ ഉപകരണവുമായി യുവ മലയാളി ഗവേഷകർ
*************************************************************

തൃശൂർ: നട്ടെല്ല് തകർന്ന് കിടപ്പിലാകുന്നവരെ ശുശ്രൂഷിക്കാൻ നൂതന സഹായ ഉപകരണവുമായി യുവ മലയാളി ഗവേഷകർ. അയ്യന്തോൾ വെഡിങ്ങ് വില്ലേജിൽ നടക്കുന്ന റീഹാബ് ടെക് എക്സ്പോയിൽ യൂനിക് എക്സോ എന്ന രാജ്യത്തെ തന്നെ ആദ്യ എക്സോ സ്കെലിട്ടൻ ഡി വൈ സുമായാണ് മലയാളി ഗവേഷകരെത്തിയത്. കിടപ്പ് രോഗികൾക്ക് എഴുന്നേറ്റിരിക്കാനും നിൽക്കാനും നടക്കാനും പരിശീലിപ്പിക്കുന്നതാണ് ഈ സഹായ ഉപകരണം.

ആദ്യഘട്ടത്തിൽ ട്രെയ്നിങ് റീഹാബിലിറ്റേഷൻ ഉപകരണമായാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാർക്കായുള്ള ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഉപയോഗിക്കാം. തുടർന്ന് രോഗാവസ്ഥ ഭേദമാകാത്തവർക്ക് വീട്ടിൽ ഉപയോഗിക്കാവുന്ന വിധമുള്ള ഉപകരണമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗവേഷകരിലൊരാളായ വിഷ്ണു ശങ്കർ പറഞ്ഞു.

നിലവിൽ വിദേശത്ത് നിന്ന് പ്രസ്തുത ഉപകരണം ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ ഒന്നര കോടിയോളം രൂപ ചെലവ് വരും. ഇത് 10 മുതൽ 25 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുമെന്ന് വിഷ്ണു പറയുന്നു. കണ്ണൂർ വിമൽ ജ്യോതി എൻജിനീയറിങ്ങ് കോളെജിലെ വിദ്യാർത്ഥികളായിരുന്നു അലക്സ് എം സണ്ണി , സിദ്ധാർത്ഥ് ശിവ, റോബിൻ തോമസ്, ജിതിൻ വി അജിത് എന്നിവർ. ഇവരിലെ റോബിൻ്റെ മുത്തച്ഛന്‍ പെട്ടെന്ന് കിടപ്പിലായപ്പോഴുണ്ടായ മനോവിഷത്തിൽ നിന്നാണ് ഈ സഹായ ഉപകരണം നിർമ്മിക്കാനുള്ള പ്രചോദനം കിട്ടിയത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളെജിലായിരുന്നു ഗവേഷണം തുടങ്ങിയത്. നിലവിൽ പ്രവർത്തനം കൊച്ചി മെയ്‌കേഴ്സ് വില്ലേജിലാണ്. കേന്ദ്ര സർക്കാരിന് ആസാദി ക അമൃത് മഹോത്സവ് പരിപാടിയോടനുബന്നിച്ച് സ്വദേശി മൈക്രാ പ്രൊസസർ ചാലഞ്ച് അവാർഡും ഈ മലയാളി യുവ സംരഭകർ നേടിയിട്ടുണ്ട്.

റീഹാബ് ടെക് എക്സ്പോ ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍ അധ്യക്ഷത വഹിച്ചു. സിനിമാ താരം അജയ്കുമാർ ( ഗിന്നസ് പക്രു ) മുഖ്യാതിഥിയായി. ഫയർ ചെയർമാൻ നിർമ്മൽ കുമാർ സ്വാഗതവും അരുൺകുമാർ നന്ദിയും പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനം ഏപ്രില്‍ 3ന് അവസാനിക്കും.

Address

Ponkunam

Alerts

Be the first to know and let us send you an email when Nammade Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nammade Thrissur:

Share

Category

തൃശൂർ വാർത്തകളും വിശേഷങ്ങളും

Presenting the first news portal from Thrissur!!! We bring to you the truth as it is without compromising on honesty and integrity. This portal feels the pulse of Thrissur thereby covering various aspects of the land/ bringing to you news and stories from various aspects of the land like features, cinema, memoirs, interviews, business, announcements, art-culture - festivals, tourist places, books, music, health, job opportunities etc. Nammade Thrissur also (includes an arena / section that) encourages its readers to explore and present their literary skills and talents.