11/08/2017
എക്സ്‌റ്റെണല്‍ ഫ്ലാഷ്. ഉപയോഗം.
ഫ്ലാഷ് നമ്മള്‍ ഉപയോഗിക്കുന്നത് നാച്ചുറല്‍ ലൈറ്റ് കുറഞ്ഞ അവസ്ഥയില്‍ ആണല്ലോ. എങ്കില്‍ അത് മാത്രമല്ല നല്ല വെളിച്ചം ഉള്ള അവസ്ഥയിലും നമുക്ക് ഫ്ലാഷ് ഉപയോഗിക്കേണ്ട അവസ്ഥ വരും. അതായത് സൂര്യന്റെ വെളിച്ചം വളരെ ശക്തിയായി നമ്മുടെ സബ്ജക്ടില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന നിഴല്‍ പ്രശ്നം പരിഹരിക്കാന്‍ ഫ്ലാഷ് ഉപയോഗിക്കുന്നു. ചില പ്രത്യേക ലൈറ്റിംഗ് സാഹചര്യങ്ങളില്‍ നമ്മുടെ സബ്ജെക്ട്ടിന്റെ പ്രതലത്തില്‍ എല്ലായിടത്തും പ്രകാശം എത്തിക്കാന്‍ ഫ്ലാഷ് ഉപയോഗിക്കുന്നു. എങ്കിലും നിങ്ങള്‍ ശ്രദ്ടിചിട്ടുണ്ടാകും ഫ്ലാഷിന്റെ വെളിച്ചം വളരെ ശക്തിയെരിയതാണ്, അത് കൊണ്ട് തന്നെ അത് നേരിട്ട് നമ്മുടെ സബ്ജെക്ട്ടിലെക്ക് കൊടുത്താല്‍ ആ പ്രകാശം തട്ടുന്ന ഭാഗം മാത്രം ഓവര്‍ എക്സ്പോസ് ആവുകയും മറ്റുള്ള ഭാഗങ്ങള്‍ അണ്ടര്‍ എക്സ്പോസ് ആവുകയും ചെയ്യും. അതായത് നമ്മള്‍ മുറിക്കകത്ത് നിന്നും ഒരാളുടെ ഫോട്ടോ എടുക്കുമ്പോള്‍ ഫ്ലാഷ് ആ വ്യക്തിയുടെ മുകത്ത് നേരിട്ട് അടിച്ചാല്‍ അയാളുടെ മുഖം ഓവര്‍ എക്സ്പോസ് ആവുകയും മറ്റു ശരീര ഭാഗങ്ങളും ബാക്ക്ഗ്രൌണ്ടും ഇരുണ്ടു പോവുകയും ചെയ്യും. മറ്റൊരു പ്രശനം 99% ആള്‍ക്കാരും ശക്തിയുള്ള പ്രകാശം (Harsh light) വന്നാല്‍ കണ്ണടക്കുകയും ചെയ്യും. ഇതോഴിവാക്കാനായി ചെയ്യുന്ന ഒരു പരിപാടിയാണ് ലൈറ്റ് ബൌണ്‍സിംഗ്. അതായത് നിങ്ങളുടെ ഫ്ലാഷിന്റെ വെളിച്ചം നേരിട്ട് സബ്ജെക്ടിലെക്ക് കൊടുക്കാതെ മറ്റു പ്രതലങ്ങളില്‍ തട്ടി പ്രതിഫലിപ്പിച്ചു കൊണ്ട് നമ്മുടെ സബ്ജെക്ട്ടിലേക്ക് എത്തിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ കിട്ടുന്ന വെളിച്ചം സോഫ്റ്റ് ലൈറ്റ് ആയിരിക്കും. നമ്മുടെ ഫ്രെയിമില്‍ എല്ലായിടത്തും ഒരു പോലെ പതിക്കുന്നു. നിഴല്‍ ഉണ്ടാകുന്നില്ല. നമ്മുടെ മോഡല്‍ കണ്ണ് അടച്ചു പോകില്ല. ഇനി ലൈറ്റ് രിഫ്ലെക്റ്റ് ചെയ്യാന്‍ സീലിങ്ങോ.. ച്ചുമാരോ ഇല്ല അല്ലെങ്കില്‍ അവ വളരെ ദൂരത്താണ്, എന്ത് ചെയ്യും?? അങ്ങനെ വരുമ്പോള്‍ നമ്മുടെ ഫ്ലാഷിന്റെ ഗ്ലാസ് ഒരു ഡിഫ്യൂസര്‍ (ഒരു പ്ളാസ്റിക് തൊപ്പി) വെച്ച് പ്രകാശത്തെ നിയന്ത്രിച്ചു കൊണ്ട് നമ്മുടെ സുബ്ജെക്ട്ടില്‍ എത്തിക്കുന്നു. ഇനി ഡിഫ്യൂസര്‍ ഇല്ലാത്ത അവസ്ഥയില്‍ വെള്ള ടിഷ്യൂ പേപ്പര്‍ വെച്ച് ഫ്ലാഷ് പൊതിഞ്ഞു ഹാര്ഷ് ലൈറ്റിനെ സോഫ്റ്റ് ലൈറ്റാക്കുന്നു.
കളര്‍ ഡിഫ്യൂസര്‍ ഫ്ലാഷിന്റെ കൂടെ ഉപയോഗിച്ച് നല്ല ലൈറ്റിംഗ് എഫ്ഫക്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കും.
ഫ്ലാഷ് വാങ്ങുമ്പോള്‍ നിങ്ങളുടെ ക്യാമറയുടെ അതെ ബ്രാന്‍ഡ് വാങ്ങുന്നതാണ് ഏറ്റവും നല്ലത്. അതിനു സാധിച്ചില്ലെങ്കില്‍ കമ്പാറ്റിബിള്‍ ആയ തേര്‍ഡ് പാര്‍ടി ഫ്ലാഷുകള്‍ ഉപയോഗിക്കാം. വയര്‍ലെസ് കണക്ടിവിറ്റി ഉണ്ടോ എന്ന് നോക്കുക. ഉള്ളത് വളരെ ഉപകാരപ്രദമാണ്. വയര്‍ലെസ് കണക്ടിവിറ്റി ഉണ്ടെങ്കില്‍ അത് മാസ്റെര്‍ ആണോ അതോ സ്ലേവ് ആണോ എന്ന് നോക്കുക. അത് മനസിലാക്കാന്‍ ,ഉദാഹരണത്തിന് നിങ്ങളുടെ ക്യാമറയില്‍ ബില്‍റ്റ് ഇന്‍ വയര്‍ലെസ് ഇല്ലാത്തതാണെന്ന് കരുതുക. അപ്പോള്‍ നിങ്ങളുടെ ഫ്ലാഷില്‍ വയര്‍ലെസ്സ് ഉണ്ടായിട്ടും കാര്യമില്ല. കാരണം ക്യാമറയും ഫ്ലാഷും തമ്മില്‍ വയര്‍ലെസ് ആയി കണക്റ്റ് ചെയ്യാന്‍ നിങ്ങള്‍ വേറെ ഒരു ഉപകരണം കൂടി വാങ്ങേണ്ടി വരും. അത് നിങ്ങളുടെ ക്യാമറയുടെ ഹോട്ട് ഷൂവില്‍ കണക്റ്റ് ചെയ്യും. എന്നിട്ട് നിങ്ങളുടെ ഫ്ലാഷും ക്യാമറയും തമ്മില്‍ സിങ്ക് ചെയ്യിക്കും. അപ്പോള്‍ മാത്രമാണ് നിങ്ങള്ക്ക് വയര്ലെസ്സിന്റെ ഉപകാരം ഉണ്ടാവുക. ഈ അവസ്ഥയില്‍ നിങ്ങളുടെ ഫ്ലാഷ് നിങ്ങളുടെ ക്യാമറയുടെ വയര്‍ലെസ്സ് പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നു എന്ന് മാത്രം. അങ്ങനെ ഉള്ള അവസ്ഥയെ 'SLAVE' എന്ന് പറയുന്നു. ഇനി നിങ്ങള്ക്ക് രണ്ടു വയര്‍ലെസ് ഫ്ലാഷ് ഉണ്ടെന്നു കരുതുക. ഒരെണ്ണം നിങ്ങള്‍ ക്യാമറയുടെ ഹോട്ട്ഷൂവില്‍ കണക്റ്റ് ചെയ്തു . രണ്ടാമത്തേത് നിങ്ങള്‍ ദൂരെ വെച്ചു എന്ന് കരുതുക. ഇനിയിപ്പോ നിങ്ങള്‍ എങ്ങനെയാണ് ഈ രണ്ടു ഫ്ലാഷും ഒരേ സമയം പ്രവര്‍ത്തിപ്പിക്കുക? അപ്പോള്‍ നിങ്ങള്‍ ക്യാമറയില്‍ മൌണ്ട് ചെയ്തിരിക്കുന്ന ഫ്ലാഷ് 'MASTER' ആയി പ്രവര്‍ത്തിക്കുന്നു. അതായത് നിങ്ങളുടെ ക്യാമറയില്‍ നിന്ന്നുള്ള സിഗ്നലിനു അനുസരിച്ച് മൌണ്ട് ചെയ്തിരിക്കുന്ന ഫ്ലാഷ് വെളിച്ചം നല്‍കുന്നു എന്ന് മാത്രമല്ല അതെ സമയം രണ്ടാമത്തെ ഫ്ലാഷിന് (SLAVE)പ്രവര്‍ത്തിക്കാനുള്ള വയര്‍ലെസ്സ് സിഗ്നലുകള്‍ നല്‍കി അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ ഫ്ലാഷിന്റെ അടുത്തു പോകാതെ തന്നെ അതിന്റെ എല്ലാ നിയന്ത്രണങ്ങളും നിങ്ങള്ക്ക് ക്യാമറയില്‍ നിന്ന് തന്നെ നിയന്ത്രിക്കാം. പക്ഷെ ഇപ്പോള്‍ ഇറങ്ങുന്ന ക്യാമറകളില്‍ ബില്‍ട്ട് ഇന്‍ വയര്‍ലെസ്സ് സംവിധാനം ഉള്ളതിനാല്‍ ഫ്ലാഷ് വയര്‍ലെസ്സ് ഉള്ളതാണോ എന്ന് മാത്രം നോക്കിയാല്‍ മതി. കാരണം ഫ്ലാഷ് എന്തായാലും SLAVE ആയി മാത്രമേ ഉപയോഗിക്കുകയുള്ളൂ.
ക്യാമറയും ഫ്ലാഷും കൃത്യമായി സിങ്ക് ആകണമെങ്കില്‍ ക്യാമറയും ഫ്ലാഷും ഒരേ കംബനിയുടെത് തന്നെ ആകണം. അല്ലെങ്കില്‍ ദുബായിലെ ദേര ഭാഗത്ത് അന്വേഷിച്ചാല്‍ നിങ്ങള്ക്ക് 250-300 ദിര്‍ഹം വിലയുള്ള ഫ്ലാഷ് കിട്ടും. പക്ഷെ അതില്‍ ഓട്ടോമാറ്റിക് ഫങ്ക്ഷന്‍ വര്‍ക്ക് ചെയ്യണം എന്നില്ല. ഇനി ഈ സിങ്കിംഗ് എന്താണെന്ന് നോക്കാം. നിങ്ങള്‍ ഷട്ടര്‍ ബട്ടന്‍ പ്രസ് ചെയ്യുമ്പോള്‍ തന്നെ ഫ്ലാഷ് ലൈറ്റ് അടിക്കണം എങ്കിലേ നമുക്ക് തെളിച്ചമുള്ള ചിത്രം ലഭിക്കൂ. അപ്പോള്‍ നിങ്ങളുടെ ഷട്ടറും ഫ്ലാഷും ഒരേ സമയം പ്രവര്‍ത്തിക്കാനായി നല്ല രീതിയില്‍ സമയം ക്രമീകരിക്കപ്പെട്ടിരിക്കണം. ഒരല്പം സമയം മാറിപ്പോയാല്‍ നമ്മുടെ ചിത്രം വെളിച്ചം ഇല്ലാതതായിപ്പോകും. അതായത് ഷട്ടര്‍ പ്രവര്‍ത്തിച്ചതിനു ശേഷം ഫ്ലാഷ് ലൈറ്റ് അടിച്ചാല്‍ ചിത്രം ഇരുട്ടായി മാറും. നേരെ തിരിച്ചായാലും ഇത് തന്നെ ആയിരിക്കും അവസ്ഥ.അത് കൊണ്ട് നിങ്ങളുടെ ഷട്ടറും ഫ്ലാഷും ഒരേ ട്യൂനിങ്ങില്‍ വരുന്ന അവസ്ഥയാണ് സിങ്കിംഗ്. പക്ഷെ 1/200 sec കൂടുതല്‍ ഷട്ടര്‍ സ്പീഡ് വെക്കുമ്പോള്‍ ഫ്ലാഷ് സിങ്ക് ആകാന്‍ വളരെ പ്രയാസമാണ്. കാരണം ഇന്നത്തെ ലഭ്യമായിട്ടുള്ള സാങ്കേതിക വിദ്യ വെച്ച് ഒരു ഫ്ലാഷ് വെളിച്ചം പുറപ്പെടുവിക്കാന്‍ 1/200 sec വേണം.ചില ക്യാമറകളില്‍ ഫ്ലാഷ്ല്‍ ഫോട്ടോഗ്രാഫിയില്‍ നിങ്ങള്‍ മാനുവല്‍ ഷൂട്ടിംഗ് മോഡില്‍ ഷട്ടര്‍ സ്പീഡ് വളരെ കൂടുതല്‍ സെറ്റ് ചെയ്താലും അത് ഓട്ടോമാറ്റിക് ആയി 1/200 sec ആയി തനിയെ മാറുന്നത് കാണാം.
തേര്‍ഡ് പാര്‍ട്ടി ഫ്ലാഷ് ഉപയോഗിച്ചാല്‍ നിങ്ങള്ക്ക് ഹായ് സ്പീഡ് സിങ്കിങ്ങും TTL ഫങ്ക്ഷനും കിട്ടാതെ വന്നേക്കാം. TTL = Through the lens എന്നാണു.ലെന്സിനകത്ത് കൂടെ വരുന്ന ലഭ്യമായ വെളിച്ചം അളന്നെടുത്തു ഫ്ലാഷിന്റെ എല്ലാ സെറ്റിങ്ങ്സും ക്യാമറ തന്നെ സ്വയം നിയന്ത്രിചോളും.. അതായത് ഓട്ടോമാറ്റിക് ഫ്ലാഷ് സെറ്റിംഗ്സ്. തേര്‍ഡ് പാര്‍ടി ഫ്ലാഷ് ഉപയോഗിക്കുമ്പോള്‍ നമ്മുടെ ക്യാമറയുടെ നിര്‍ദേശങ്ങള്‍ ഫ്ലാഷ് തിരിച്ചറിയില്ല, അപ്പോള്‍ അത് ക്യാമറ തീരുമാനിക്കുന്നത് പോലെ പ്രവര്‍ത്തിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഫ്ലാഷിന്റെ പവര്‍ സെറ്റിംഗ്സ് നമ്മള്‍ മാനുവലായി ചെയ്യേണ്ടി വരും. ബൌന്‍സിംഗ് ഫ്ലാഷിന്റെ പിന്നില്‍ ഒരു തത്വമുണ്ട് അതായത് പ്രകാശ ശ്രോതസ് വലുതാകുന്തോറും വെളിച്ചം വളരെ സോഫ്റ്റ് ആയി വരും. അത് തീവ്രത കുറഞ്ഞതും കടുത്ത നിഴലുകള്‍ ഇല്ലാത്തതും ആയിരിക്കും. നമ്മള്‍ ഫ്ലാഷ് പൊക്കി വെച്ച് സീലിങ്ങിലും ഭിത്തിയിലുംലൈറ്റ് ബൌണ്‍സ് ചെയ്യിക്കുമ്പോള്‍ ആ സീലിങ്ങും ഭിത്തിയും ഒരു വലിയ ഒരു ലൈറ്റ് ശ്രോതസായി പ്രതി പ്രവര്‍ത്തിക്കുന്നു . അങ്ങനെ അത് നമ്മുടെ സബ്ജെക്റ്റിലെ മുഴുവന്‍ ഏരിയയിലും വളരെ സോഫ്റ്റായ മനോഹരമായ പ്രകാശം എത്തിച്ചു തരുന്നു. ഈ അവസരത്തില്‍ ഫ്ലാഷ് കൂടുതല്‍ പവര്‍ ഉപയോഗിച്ചാണ് പ്രകാശം നല്‍കുന്നത്, കാരണം ബൌന്സിങ്ങിലൂടെ ധാരാളം വെളിച്ചം നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടല്ലോ അത് മാറി കടക്കാന്‍ ആണ് കൂടുതല്‍ പവര്‍ ഉപയോഗിക്കുന്നത്
ക്യാമറയും ഫ്ലാഷും തമ്മില്‍ ഒരു കേബിളിന്റെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന രീതിയെയാണ് റിമോട്ട് ട്രിഗ്ഗറിംഗ് എന്ന് പറയുന്നത്.. ഇത് രണ്ടു രീതിയില്‍ ഉണ്ട്. ഏറ്റവും ആദ്യതെത് ലൈറ്റ് സെന്‍സിംഗ് ഉപയോഗിച്ചാണ്. ഫ്ലാഷില്‍ ഒരു ലൈറ്റ് സെന്‍സര്‍ ഉണ്ട്. കാണാവുന്ന ദൂരപരിധിക്കുള്ളില്‍ എവിടെയെങ്കിലും ഒരു ഫ്ലാഷ് അടിഞ്ഞാല്‍ ഈ ഫ്ലാഷും അടിയും. ഇതിനു വളരെ വളരെ ചെറിയ ഒരു സമയം മാത്രം മതി. നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ആ സമയ വ്യതാസം കാണാന്‍ പറ്റില്ല... അത്രയ്ക്ക് പെട്ടെന്ന് തന്നെ സംഭവിക്കും. അപ്പോള്‍ ക്യാമറയില്‍ ഒരു ഫ്ലാഷ് അടിഞ്ഞാല്‍ റിമോട്ട് ആയ ഫ്ലാഷും അടിയും. അത് മനസ്സിലായല്ലോ.. അടുത്തത്, ഇപ്പോള്‍ ഇറങ്ങുന്ന പുതിയ എല്ലാ ക്യാമറകളിലും റിമോട്ട് ഫ്ലാഷിന്റെ പവര്‍ എത്ര വേണമെന്നൊക്കെ ക്യാമറയില്‍ നിന്ന് തന്നെ നിയന്ത്രിക്കാവുന്ന സിസ്റ്റം ഉണ്ട്. അതിനെ കമ്മാന്ടെര്‍ മോഡ് എന്ന് പറയും. അതില്‍ നമുക്ക് റിമോട്ട് ഫ്ലാഷിന്റെ പവര്‍ മാന്വല്‍ ആയോ TTL ആയോ നിയന്ത്രിക്കാം. ഈ പറഞ്ഞ രീതിയിലൊക്കെ ക്യാമറ ഫ്ലാഷിനോട് ആശയവിനിമയം നടത്തുന്നത് പ്രകാശം ഉപയോകിച്ച് കൊണ്ടാണ്.... അതിനു ക്യാമറയില്‍ നിര്‍ബന്ധമായും ഒരു ഫ്ലാഷ് വേണം. പോപ് അപ്പ് ഫ്ലാഷ് അതിനു വേണ്ടി ഉപയോകിക്കാം. അടുത്ത രീതി റേഡിയോ ട്രിഗ്ഗെര്‍ ഉപയോകിച്ച് കൊണ്ട്ടാണ്. ഇതില്‍ ക്യാമറയും ഫ്ലാഷും തമ്മില്‍ ആശയവിനിമയം നടത്തുന്നത് റേഡിയോ സിഗ്നല്‍ ഉപയോകിച്ച് കൊണ്ടാണ്. ഇത് ചെയ്യാന്‍, ക്യാമറയില്‍ ഒരു ട്രന്‍സ്മിട്ടെറും ഫ്ലാഷില്‍ റിസീവറും ആവശ്യമാണ്.. റിസീവര്‍ നമുക്ക് എത്ര ഫ്ലാഷില്‍ വേണമെങ്കിലും വെക്കാം. ആദ്യം പറഞ്ഞ ലൈറ്റ് സെന്‍സര്‍ ഉപയോകിച്ചുള്ള രീതിയില്‍ ക്യാമറയും ഫ്ലാഷും തമ്മില്‍ ഒരു ലൈന്‍ ഓഫ് സൈറ്റ് ആവശ്യമാണ്... എന്ന് വെച്ചാല്‍ ക്യാമറയില്‍ നിന്നും പുറപ്പെടുന്ന ഫ്ലാഷ് ലൈറ്റ് കാണാവുന്ന ദൂരപരിധിക്കുള്ളില്‍ ആയിരിക്കണം ഫ്ലാഷ് ഇരിക്കുന്നത്.രണ്ടാമത് പറഞ്ഞ റേഡിയോസിഗ്നല്‍ ഉപയോകിച്ചുള്ള രീതിയില്‍ ഫ്ലാഷും ക്യാമറയും നേരിട്ട് കാണണം എന്നില്ല... സിഗ്നല്‍ എത്താവുന്ന ദൂരം ആയാലും മതി.. ഒരു ചുമരിന്റെ അപ്പുറത്തായാലും പ്രവര്‍ത്തിക്കും.
ഫ്ലാഷുകള്‍ രണ്ടു തരത്തിലുണ്ട്. നാം സാധാരണ കാണാറുള്ള ക്യാമറയുടെ മുകളില്‍ പിടിപ്പിക്കാന്‍ സാധിക്കുന്ന ഫ്ലാഷുകളെ speedlights എന്ന് പറയുന്നു. സ്റ്റുഡിയോയിലൊക്കെ കാണുന്ന തരത്തിലുള്ള വലിയ തരത്തിലുള്ള ഫ്ലാഷുകള്‍ monolights or studio strobes എന്ന് പറയുന്നു.. ഫ്ലാഷുകള്‍ ഏതു തരത്തിലായാലും ക്യാമറയും ഫ്ലാഷും തമ്മില്‍ ആശയവിനിമയം നടത്തുന്നത് മേല്‍ വിവരിച്ച പ്രകാരമാണ്. സ്റ്റുഡിയോസ്ട്രോബ് ആണെങ്കില്‍ അതില്‍ TTL പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോകിക്കാന്‍ പറ്റില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോകിക്കുന്നത് റേഡിയോ ട്രന്‍സ്മിട്ടെര്‍ ആണ്. അതാവുമ്പോള്‍ പുറത്തു കൊണ്ട് പോയാലും ഉപയോകിക്കാം. ഒരു മതിലോ സൂര്യപ്രകാശാമോ ഒന്നും തന്നെ അവിടെ പ്രശ്നമല്ല... ക്യാമറയില്‍ ഒരു ട്രന്‍സ്മിട്ടെരും ഫ്ലാഷുകളില്‍ റിസീവറുകളും ഘടിപ്പിക്കും.പുതിയ ഒട്ടുമിക്ക എല്ലാ ക്യാമറകളിലും ഫ്ലാഷുകളിലും ക്യാമറയില്‍ നിന്ന് തന്നെ ഫ്ലാഷിനെ നിയന്ത്രിക്കാവുന്ന (ലൈറ്റ് സെന്‍സര്‍)) ഉപയോകിച്ചുള്ള) സംവിധാനം ഉണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു ഉപകരണത്തിന്റെ സഹായമില്ലാതെ ഫ്ലാഷ് റിമോട്ട് ആയി പ്രവര്‍ത്തിപ്പിക്കാം... ഈ സിസ്റ്റം ഉപയോകികുമ്പോള്‍ line of sight ഒരു പ്രശ്നം തന്നെയാണ്.. അതുകൊണ്ട് ക്യാമറയില്‍ നിന്നുമുള്ള ലൈറ്റ് ഫ്ലാഷിലേക്ക് എത്തുന്നതിനു തടസ്സമാകുന്ന എന്തുണ്ടെങ്കിലും ഈ പരിപാടി നടക്കില്ല. പുറത്തു വെയിലത്ത് പോയി ഷൂട്ട് ചെയ്യുമ്പോളും നടക്കില്ല... സൂര്യപ്രകാശത്തിന്റെ ആധിക്യത്തില്‍ ക്യാമറയില്‍ നിന്നുള്ള ലൈറ്റ് ഫ്ലാഷിനു തിരിച്ചറിയാന്‍ പറ്റില്ല എന്നുള്ളത് തന്നെ കാരണം..ഇപ്പറഞ്ഞ എല്ലാ തരം ഫ്ലാഷുകള്‍ക്കും പ്രകാശത്തിന്റെ ശക്തിയും സ്വഭാവവും ദിശയുമൊക്കെ നിയന്ത്രിക്കാന്‍ umbrella, softbox, snoot തുടങ്ങിയ പലതരം സാധനങ്ങള്‍ ഉപയോകിക്കും. ഇവയെ light modifiers എന്നാണു പറയുക..