Ponnani Prime News

Ponnani Prime News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ponnani Prime News, News & Media Website, Ponnani.

ബെൻസി പ്രോഡക്ഷൻസിൻ്റെ ബാനറിൽ ഡോ: കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ക്രൈം   ഇൻവസ്റ്റിഗേഷൻത്രില്ലർ ചിത്രം ദി കേസ് ഡയറി ആഗസ്...
18/08/2025

ബെൻസി പ്രോഡക്ഷൻസിൻ്റെ ബാനറിൽ ഡോ: കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ക്രൈം ഇൻവസ്റ്റിഗേഷൻത്രില്ലർ ചിത്രം ദി കേസ് ഡയറി ആഗസ്റ്റ് ഇരുപത്തിയൊന്നിന് തീയറ്റുകളിലേക്ക്.

മലയാള സിനിമ പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ നൽകിയ ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ:കെ.വി.അബ്ദുൾ നാസർ നിർമിച്ച ചിത്രം ആഗസ്റ്റ് ഇരുപത്തിയൊന്നിന് തീയ്യറ്ററുകളിലെത്തും.
ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ 'ദി കേസ് ഡയറി'യിൽ അഷ്ക്കർ സൗദാൻ ആണ് നായകൻ.ഇത്തവണത്തെ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായ വിജയരാഘവൻ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ദിലീപ് നാരായണൻ സംവിധാനം നിർവഹിച്ച 'ദി കേസ് ഡയറി'യുടെ
ട്രെയിലർ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ജനപ്രിയ നായകൻ ദിലീപ് പുറത്തിറക്കി. ആരാധകരെ ത്രസിപ്പിക്കുന്ന മാസ് ആക്ഷൻ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
എ.കെ. സന്തോഷ് തിരക്കഥയിൽ 'ദി കേസ് ഡയറി'യുടെ ഛായാഗ്രഹണം പി. സുകുമാർ ഐ എസ് സി ആണ് നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെയാണ് കഥ.
സിഐ ക്രിസ്റ്റി സാം എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഷ്ക്കർ സൗദാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു കേസന്വേഷണത്തിനിടയിൽ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങൾ മറ്റൊരു കേസിലേക്ക് എത്തിക്കുന്നു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന കേസിൽ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. ബെൻസി പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ആഗസ്റ്റ് ഇരുപത്തിയൊന്നിന് തീയ്യേറ്ററുകളിലെത്തും.വിഷ്ണു മോഹന്‍സിത്താര, മധു ബാലകൃഷ്ണന്‍, അശ്റഫ് മഞ്ചേരി,ഫോര്‍ മ്യൂസിക്ക് എന്നിവര്‍ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്‍, ആലങ്കോട് ലീലാകൃഷ്ണൻ, എസ്. രമേഷന്‍നായർ,ഡോ. മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി. എന്നിവരാണ്. കെ എസ് ചിത്ര, വിനീത് ശ്രീനിവാസൻ, മധുബാലകൃഷ്ണൻ, ജോത്സന വിഷ്ണു, സിത്താര, അസ്മ കൂട്ടായി, ബോബി എൽദോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റെനി അനില്‍കുമാര്‍, സൗണ്ട് ഡിസൈനര്‍: രാജേഷ് പി.എം, ഫൈനല്‍ മിക്‌സ്: ജിജു ടി. ബ്രൂസ്, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിഷ്ണു രാജ്, കലാസംവിധാനം: ദേവന്‍ കൊടുങ്ങല്ലൂർ,മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: സോബിന്‍ ജോസഫ്, സിറ്റില്‍സ്: നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്, വിഎഫ്എക്‌സ്: പിക്ടോറിയല്‍ എഫ്എക്‌സ്, പിആര്‍ഒ.സതീഷ് എരിയാളത്ത്, പിആര്‍ഒ (ഡിജിറ്റല്‍) അഖില്‍ ജോസഫ്, മാര്‍ക്കറ്റിങ്: ഒപ്പറ, ഡിസൈന്‍: റീഗല്‍ കണ്‍സെപ്റ്റ്‌സ്.
ബെന്‍സി റിലീസ് വിതരണം ചെയ്യുന്ന ചിത്രം ആഗസ്റ്റ് ഇരുപത്തിയൊന്നിന് തീയറ്ററുകളിലെത്തും.

11/07/2025
29/06/2025

നടുവൊടിഞ്ഞ യാത്രയിൽ പൊറുതിമുട്ടിയ പൊതുജനം റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു.തകർന്ന് ഗതാഗതം ദുസഹമായി മാറിയ കറുകത്തിരുത്തി -കൊല്ലൻ പടി റോഡിലാണ് യുവാക്കൾ രംഗത്തിറങ്ങിയത്
Attupurath municipality

27/06/2025

എടപ്പാള്‍ ഐഡിടിആറിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് അക്കാദമിയായി പ്രഖ്യാപിച്ചു

25/06/2025

പൊന്നാനി അങ്ങാടിയിൽ കെട്ടിടം തകർന്ന് വീണു

25/06/2025

പൊന്നാനിയിൽ വ്യാപകമായ ലഹരി പരിശോധന

പൊന്നാനി പോലീസും കോസ്തൽ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്

*നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്:  വോട്ടെണ്ണൽ 23ന്*• വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിനിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ട...
21/06/2025

*നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: വോട്ടെണ്ണൽ 23ന്*

• വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ പ്രവർത്തിക്കും.

ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകൾ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് നാല് ടേബിളുകളും, ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിംഗിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 30 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഏഴു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചു. ഇവർക്കുള്ള പരിശീലനം ജൂൺ 14നും 21നും പൂർത്തിയായി. എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പ്രത്യേകം സജ്ജീകരിച്ച വിവിപാറ്റ് കൗണ്ടിംഗ് ബൂത്തിൽ ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.

വോട്ടെണ്ണൽ നടപടികൾ പൂർണ്ണമായി സിസി ടി വി നിരീക്ഷണത്തിൽ ആയിരിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പോലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരും വരണാധികാരിയും വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിക്കും.

വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷണത്തിന് സ്ഥാനാർത്ഥികൾക്കും, ഏജന്റുമാർക്കും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

വോട്ടെണ്ണലിന് മുന്നോടിയായി ജില്ലാ ഇലക്ഷൻ ഓഫീസർ ഇന്ന് (ജൂൺ 21) സ്ഥാനാർത്ഥികളുടെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്ത് വോട്ടെണ്ണൽ നടപടിക്രമങ്ങൾ വിശദീകരിച്ചു.

17/06/2025

പൊന്നാനി ഹാർബറിൽ ജെട്ടിയിൽ ഇടിച്ച് ബോട്ട് തകർന്നു . ളിറാർ എന്ന ആളുടെ ഉടമസ്ഥതയിൽ ഉള്ള ബോട്ടാണ് തകർന്നത്

17/06/2025

പൊന്നാനി ഹാർബറിൽ നങ്കൂരമിട്ട ബോട്ട് ജെട്ടിയിൽ ഇടിച്ച് തകർന്നു. പൊന്നാനി സ്വദേശി ദിറാറിൻ്റെ ഉടമസ്ഥതയിലുള്ള ബദർ ബോട്ടാണ് തകർന്നത്

17/06/2025

വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് നിർമാണത്തിനായി ഒരുക്കിയ തടയണ പൊട്ടിച്ച് വെള്ളം ഒഴുക്കി വിട്ട് തുടങ്ങി. കനോലി കനാലിൻ്റെ തീരത്ത് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് ബണ്ട് തുറന്നത്. ഇതോടെ കനാൽ കര കവിഞ്ഞ് ഒഴുകുന്നതിന് പരിഹാരമായി . കൂടാതെ ഈ മേഖലയിലെ വെള്ളക്കെട്ടിന് നേരിയ ശമനമുണ്ട്.കനോലി തീരത്തെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനിയറുമായി വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റുമാരും, ജില്ല പഞ്ചായത്തംഗവും ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത്

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ പാതായ്ക്കര, പാണ്ടിക്കാട്, പൊന്നാനി, കേരളാധീശ്...
17/06/2025

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ പാതായ്ക്കര, പാണ്ടിക്കാട്, പൊന്നാനി, കേരളാധീശ്വരപുരം എന്നീ ഐടിഐകളില്‍ പ്ലംബര്‍ (പാതായ്ക്കര, കേരളാധീശ്വരപുരം), സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (പാണ്ടിക്കാട്), ഇലക്ട്രീഷ്യന്‍ (പൊന്നാനി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ https://scdditiadmission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ജൂലൈ 16ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് ഐടിഐ കളില്‍ ഹെല്‍പ് ഡെസ്‌ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 04933-226068.

Address

Ponnani

Website

Alerts

Be the first to know and let us send you an email when Ponnani Prime News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share