Ponnani News പൊന്നാനി വാർത്ത

Ponnani News പൊന്നാനി വാർത്ത Ponnani News and features.

22/09/2025

പ്രിയങ്ക ഗാന്ധി എം.പി

20/09/2025

എസ്.വൈ.എസ്
ഇശ്ഖ് മജ്ലിസ് നടത്തി

പൊന്നാനി: എസ്.വൈ.എസ് പൊന്നാനി മണ്ഡലം കമ്മിറ്റി പൊന്നാനി വലിയ ജുമാമസ്ജിദിൽ
ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു. സാലിം ഫൈസി കൊളത്തൂർ പ്രസംഗിച്ചു. കെ.വി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷനായി. ഷഹീർ അൻവരി പുറങ്ങ് സ്വാഗതവും സി.കെ റഫീഖ് നന്ദിയും പറഞ്ഞു. മൻകൂസ് മൗലിദ് പാരായണത്തിന് സയ്യിദ് ഇർശാദ് ജമലുല്ലൈലി, സി.എം അശ്റഫ് മൗലവി, റാഫി അൻവരി, സുബൈർ ദാരിമി, ലുക്മാൻ ഫൈസി, ബീരാൻ ബാഖവി, അഹമ്മദുണ്ണി കാളാച്ചാൽ, കുഞ്ഞിമുഹമ്മദ് ഹാജി, പി.കെ അഷ്റഫ് നേതൃത്വം നൽകി.

പൊന്നാനി എം.ഐ അറബിക് കോളേജ് നബിദിനാഘോഷംപൊന്നാനി: എം.ഐ അറബിക് കോളേജ് നബിദിനാഘോഷം സമാപിച്ചു. സയ്യിദ് അഹ്‌മദ് ബാഫഖി തങ്ങള്‍...
20/09/2025

പൊന്നാനി എം.ഐ അറബിക് കോളേജ് നബിദിനാഘോഷം

പൊന്നാനി: എം.ഐ അറബിക് കോളേജ് നബിദിനാഘോഷം സമാപിച്ചു. സയ്യിദ് അഹ്‌മദ് ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഊനത്തുല്‍ ഇസ്‌ലാം സഭ ജനറല്‍ സെക്രട്ടറി എ.എം അബ്ദുസ്സമദ് അധ്യക്ഷനായി. അറബിക് കോളേജ് കണ്‍വീനര്‍ ടി.വി അബ്ദുറഹ്‌മാന്‍ കുട്ടി മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ റഖീബ് ഹുദവി, ടി.കെ അബ്ദുല്‍ റശീദ്, ഷമീര്‍ ഹുദവി പ്രസംഗിച്ചു.
ടി.ടി ഇസ്മാഈല്‍, സെയ്ദ് ഹാജി, ഖാദര്‍ ഹാജി, ടി.കെ അബ്ദുല്‍ ഗഫൂര്‍, കുഞ്ഞിമുഹമ്മദ് കടവനാട്, അബു ഹാജി കാഞ്ഞിരമുക്ക്, മുഹ്‌സിന്‍ മഖ്ദൂമി, യു.കെ അമാനുല്ല പങ്കെടുത്തു.

20/09/2025

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് നിയമനം

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 25ന് രാവിലെ 10ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ആയിരിക്കണം. സര്‍ക്കാര്‍ /അംഗീകൃത ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ അസ്സല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0494-2689820.

18/09/2025

ഗതാഗത നിയന്ത്രണം

പഴയ എന്‍എച്ച് 17 തൃക്കണ്ണാപുരം മുതല്‍ നരിപ്പറമ്പ് വരെയുള്ള ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തൃക്കണ്ണാപുരത്ത് നിന്നും നരിപ്പറമ്പിലേക്ക് പോകുന്നതും തിരിച്ചു വരുന്നതുമായ വാഹനങ്ങള്‍ കുറ്റിപ്പുറം-എടപ്പാള്‍ റോഡ്, എന്‍എച്ച് 66 വഴി പോകണം.

ഗാന്ധിദർശൻ പൊന്നാനി ഉപജില്ല കലോത്സവംഗാന്ധിദർശൻ പൊന്നാനി ഉപജില്ല കലോത്സവം ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിൽ നഗരസഭ ചെയർമാൻ ശിവ...
17/09/2025

ഗാന്ധിദർശൻ പൊന്നാനി ഉപജില്ല കലോത്സവം

ഗാന്ധിദർശൻ പൊന്നാനി ഉപജില്ല കലോത്സവം ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഹരീഷ് അധ്യക്ഷനായി.
ഗാന്ധിദർശൻ ജില്ലാ കൺവീനർ നാരായണൻ, ബി.പി.ഒ അജിത്ത് ലൂക്ക്, എച്ച്.എം ഫോറം കൺവീനർ വി.കെ അനസ്, ഇ ഹൈദരലി, പി കോയക്കുട്ടി, ടി എസ് ഷോജ, ടി.കെ സതീശൻ, ഇ.പി.എ ലത്തീഫ് പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സീന ആൻ്റണി സ്വാഗതവും ഗാന്ധിദർശൻ ഉപജില്ല കൺവീനർ മുഷ്ത്താഖലി നന്ദിയും പറഞ്ഞു.

17/09/2025

ലഹരി നിർമാർജന സമിതി കൺവെൻഷൻ

പൊന്നാനി: മണ്ഡലം ലഹരി നിർമാർജന സമിതി കൺവെൻഷൻ മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസിൽ കുഞ്ഞിമുഹമ്മദ് കടവനാട് ഉദ്ഘാടനം ചെയ്തു. എ.വി അഹമ്മദ് അധ്യക്ഷനായി. എം മജീദ് സ്വാഗതവും ജബ്ബാർ മാന്തടം നന്ദിയും പറഞ്ഞു. ഫൈസൽ ബാഫഖി തങ്ങൾ, അബദുറഹ്മാൻ ഫാറൂഖി, ലത്തീഫ്, യു മുനീബ്, പി ബീവി, സീനത്ത്, ടി.കെ മൊയ്തീൻകോയ, പി നഫീസു, ഉസ്മാൻ മാസ്റ്റർ, പി.പി അബ്ദുറഹ്മാൻ, എ മുംതാസ്, ആയിശഅബ്ദു, കെ.കെ അബ്ദുറഹ്മാൻ, ബി.ബി അമീർ, കെ ഖാദർ, വി സുലൈഖ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

*കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.**ആവേശം പകർന്ന് രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും*പ...
13/09/2025

*കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.*

*ആവേശം പകർന്ന് രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും*

പൊന്നാനി: കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് എം.ഐ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ചരിത്രബോധവും ദേശീയ ബോധവും അന്വേഷണ തൃഷ്ണയും വളർത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

*സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരം ഏറെ ആവേശകരമായി.*

*വിജയികൾക്ക് മെഡലും വിലപിടിപ്പുള്ള സമ്മാനങ്ങളും മെമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.*

സമാപനവും സമാനദാനവും പൊന്നാനി മുനിസിപ്പൽ കൗൺസിലർ
ഷബ്ന ആസ്മി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി.

*സ്വദേശ് ക്വിസ് മുൻ വിജയിയും പി എസ് സി റാങ്ക് ഹോൾഡറുമായ ശ്രീലക്ഷ്മി മുഖ്യാതിഥിയായി.*

*സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ സതീശൻ അനുമോദന പ്രസംഗം നടത്തി.*

ജില്ലാ വൈസ് പ്രസിഡൻ്റ് എം പ്രജിത് കുമാർ,വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.വി നൂറുൽ അമീൻ, ഉപജില്ലാ സെക്രട്ടറി വി.ടി തോബിയാസ്, ജില്ലാ വനിത ഫോറം അധ്യക്ഷ പി ശ്രീദേവി, എൻ മനോജ്, ഉപജില്ലാ ഭാരവാഹികളായ പി സജ്ലത്ത്, കെ ഷീജ, കെ ശ്രീജ, കെ ഷജ്മ, കെ നീതു പ്രസംഗിച്ചു.

കെ ജിഷ, ജമീല, ശ്രീനിഷ, ഷഫീറ, സുധിനി, ദിവ്യ, സി ഹസീന, ജയശ്രീ, ഹസീന, ജാസ്മിൻ തുടങ്ങിയവർ നേതൃത്വം നൽകി.

*വിജയികൾ:*
എൽ.പി വിഭാഗം: മുഹമ്മദ് സഹൽ (ജി.എൽ.പി.എസ് തെയ്യങ്ങാട്) പ്രാർത്ഥന ടി.പി(എ.യു.പി.എസ് പനമ്പാട്), മാധവ് കെ.ആർ(ജി.എഫ്.എൽ.പി.എസ് വെളിയങ്കോട്)

*യു.പി വിഭാഗം:* നിരഞ്ജൻ കെ (സി.എം.എം.യു.പി സ്കൂൾ എരമംഗലം), മുഹമ്മദ് റിഷാദ് (എ.യു.പി.എസ് പനമ്പാട്), ആതിഫ് ഷാ (ബി.ഇ.എം.യു.പി.എസ് പൊന്നാനി)

*ഹൈസ്കൂൾ വിഭാഗം:* ശ്രീരഞ്ജിനി പി, സി.എച്ച് ശിവഹരി(ഇരുവരും എ.വി.എച്ച്.എസ്.എസ് പൊന്നാനി) മുഹമ്മദ് അഫ്റാസ് ഇ.കെ (എം.ഐ.എച്ച്എസ്എസ് പൊന്നാനി)

*ഹയർസെക്കൻഡറി:* അനാമിക പി.എസ്, ആർദ്ര ബിനോജ് (ഇരുവരും എം.ഇ.എസ്.എച്ച്.എസ്.എസ് പൊന്നാനി), നിദാൽ ഫൈസൽ (ജി.എച്ച്.എസ്.എസ് മാറഞ്ചേരി).

*രക്ഷിതാക്കളുടെ വിഭാഗം:* ധന്യ കെ (സി.എം.എം.യു.പി സ്കൂൾ എരമംഗലം), അഖില പി (കെ.ഇ.എ.എൽ.പി സ്കൂൾ ഈശ്വരമംഗലം), അശ്വതി ലാൽ (ജി.എഫ്.എൽ.പി.എസ് വെളിയങ്കോട്).

പാട്ടുകൾ മനുഷ്യരെസ്വസ്ഥരാക്കുന്നു: ഫൈസൽ എളേറ്റിൽഅസ്മ കൂട്ടായിക്ക് ഒപേര മ്യൂസിക്കിൻ്റെ പാട്ടുകൊണ്ടുള്ള സ്മരണാഞ്ജലിപൊന്നാന...
12/09/2025

പാട്ടുകൾ മനുഷ്യരെ
സ്വസ്ഥരാക്കുന്നു: ഫൈസൽ എളേറ്റിൽ

അസ്മ കൂട്ടായിക്ക് ഒപേര മ്യൂസിക്കിൻ്റെ പാട്ടുകൊണ്ടുള്ള സ്മരണാഞ്ജലി

പൊന്നാനി: പാട്ടുകൾ മനുഷ്യരെ സ്വസ്ഥരാക്കുന്നുവെന്ന് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ. ഒപേര മ്യൂസിക് സംഘടിപ്പിച്ച അസ്മ കൂട്ടായി അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരു അദ്ദേഹം.

അർഹമായ പരിഗണന ലഭിക്കാത്തവരാണ് പഴയകാല പാട്ടുകാരിൽ ഏറെയും. കാലത്തെ അതിജയിച്ച പാട്ടുകളിൽ പലതിൻ്റെയും എഴുത്തുകാർ ആരാണെന്ന് അറിയില്ല. അറിയുന്നവർ തന്നെ അംഗീകരിക്കപ്പെട്ടിട്ടില്ല. പുതിയ കാലത്ത് പാട്ടുകാർക്ക് വലിയ അവസരങ്ങളുണ്ട്. പാട്ടുകാരെ പ്രോത്സാഹിപ്പിക്കുകയും ചേർത്തുനിറുത്തുകയും ചെയ്യുന്ന വലിയൊരു സമൂഹം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ ചടങ്ങ് പി വി അയ്യൂബ് ഉദ്ഘാടനം ചെയ്തു. ഒപേര ചീഫ് പട്രോൺ പി വി അബ്ദുറഹീം അനുസ്മരണ പ്രഭാഷണം നടത്തി. റഷീദ് മോങ്ങം മുഖ്യാതിഥിയായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ വി നദീർ, മുൻസിപ്പൽ കൗൺസിലർ എം പി ഷബീറാബി, കെ വി നൈനാർ, അരവിന്ദൻ പൊന്നാനി, ടി കെ ഇസ്മായിൽ പ്രസംഗിച്ചു.

അസ്മ കൂട്ടായിക്കുള്ള ഒപേര മ്യൂസിക്കിൻ്റെ മരണാനന്തര പുരസ്ക്കാരം ഫൈസൽ എളേറ്റിൽ കുടുംബാംഗങ്ങൾക്ക് സമ്മനിച്ചു. പിവി അബ്ദുറഹീം, അഞ്ജല നസ്രീൻ, ഫൈസൽ എളേറ്റിൽ, റഷീദ് മോങ്ങം, റുഖിയ പൊന്നാനി, ആറ്റുണ്ണി തങ്ങൾ, നാസർ, നജീബ്, അഹമ്മദ് എന്നിവർ അസ്മ കൂട്ടായിയെ അനുസ്മരിച്ച് ഗാനങ്ങൾ ആലപിച്ചു. മുജീബ്, ഹാരിസ് എന്നിവർ ഓർക്കസ്ട്രക്ക് നേതൃത്വം നൽകി.

യെച്ചൂരി അനുസ്മരണം.പൊന്നാനി: സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനം സിപ...
12/09/2025

യെച്ചൂരി അനുസ്മരണം.

പൊന്നാനി: സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനം സിപിഐഎം പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
കൊല്ലൻപടി സെൻ്ററിൽ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ശശികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എ ഹമീദ് അധ്യക്ഷനായി. കെ ഗോപിദാസ് സ്വാഗതവും അഡ്വ. എം കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

ജീവിതം മനുഷ്യത്വ പൂർണ്ണമാക്കുന്നത് കലയും സാഹിത്യവും: സമദാനിപൊന്നാനി: യാഥാര്‍ഥ്യത്തെ പുനര്‍നിര്‍മിക്കുന്നതും ജീവിതത്തെ മന...
12/09/2025

ജീവിതം മനുഷ്യത്വ പൂർണ്ണമാക്കുന്നത് കലയും സാഹിത്യവും: സമദാനി

പൊന്നാനി: യാഥാര്‍ഥ്യത്തെ പുനര്‍നിര്‍മിക്കുന്നതും ജീവിതത്തെ മനുഷ്യത്വ പൂർണമാക്കുന്നതും കലയും സാഹിത്യവുമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ: എം.പി.അബ്ദുസ്സമദ്‌ സമദാനി എം.പി പറഞ്ഞു. എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ദൃശ്യമല്ലാത്തതിനെ ദൃശ്യവത്കരിക്കുകയും ശ്രാവ്യമല്ലാത്തതിനെ ശ്രാവ്യമാക്കുകയും ചെയ്യുന്നവർ കലാകാരന്മാരാണ്. അസ്വാതന്ത്ര്യവും അസമത്വവും നിലനില്‍ക്കുന്നിടത്തോളം സാംസ്കാരിക കലാ പ്രതിരോധം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എം.എസ്.എഫ് ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ അധ്യക്ഷനായി.
കഥയും കവിതയും പാട്ടും പറച്ചിലും സർഗാത്മകതയും സമന്വയിച്ച് സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ചരിത്ര പ്രാധാന്യത്തിനും
മലയാളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഏറെ പ്രധാന്യമുള്ള പുരാതന തുറമുഖ നഗരമായ പൊന്നാനിയിലെ വെട്ടം പോക്കിരിയാനകം തറവാട്ടിൽ വെച്ച്
നടന്ന സാംസ്കാരിക സംഗമം ഹൃദ്യമായി. കല - സംസ്കാരം - ചരിത്രം എന്നീ വിഷയങ്ങളിലായി നടന്ന സാംസ്‌കാരിക സംഗമത്തിലെ ചർച്ചകൾ ജില്ലയിലെ സാംസ്‌കാരിക മേഖലയിൽ വിദ്യാർത്ഥികളുടെ കൂടുതൽ ഇടപെടലുകൾക്ക് വഴി തുറക്കുന്നതായി. .
നോവലിസ്‌റ്റ് പി.സുരേന്ദ്രൻ, മാപ്പിളപ്പാട്ട് ഗവേഷകരായ ഫൈസൽ എളേറ്റിൽ, റഷീദ് മോങ്ങം സംസാരിച്ചു.
പൊന്നാനിയുടെ
ചരിത്രകാരൻ അബ്‌ദുറഹിമാൻ കുട്ടി മാസ്റ്ററെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
മുസ്‌ലിംലീഗ് ജില്ലാ ട്രഷറർ അഷ്റഫ് കൊക്കൂർ, സംസ്ഥാന കമ്മിറ്റി അംഗം അഹ്മദ് ബാഫഖി തങ്ങൾ, ഫൈസൽ ബാഫഖി തങ്ങൾ, അഷ്ഹർ പെരുമുക്ക്, പി.പി.യൂസുഫലി, പി.എ ജവാദ്, കബീർ മുതുപറമ്പ്, വി.എ വഹാബ്, വി.കെ.എം ഷാഫി, ഇ ഷമീർ, ഷാനവാസ് വട്ടത്തൂർ, അസൈനാർ നെല്ലിശേരി, ജലീൽ കാടാമ്പുഴ, റാഷിദ് കൊക്കൂർ, കുഞ്ഞിമുഹമ്മദ് കടവനാട്, കെ.എം ഇസ്മായിൽ, അഡ്വ: വി.ഷബീബ് റഹ്മാൻ, അഡ്വ: ഖമറുസമാൻ, ഷിബി മക്കറപ്പറമ്പ്, ഫർഹാൻ ബിയ്യം, എ.വി.നബീൽ, സിപി.ഹാരിസ്, ഹർഷാദ് ചെട്ടിപ്പടി, നിസാം.കെ.ചേളാരി, ഷെഹിൻ പള്ളിക്കര, സി അസ്‌ലം, ഖയ്യൂം പുറത്തൂർ, അഡ്വ: ഒ.പി.റഊഫ്, ജഹ്ഫർ ചാഞ്ചേരി, കരീം കാപ്പൻ, ഫുആദ് താനാളൂർ സി. സഫാന സംബന്ധിച്ചു.
എം.എസ്.എഫ് സാംസ്‌കാരിക സംഗമ വേദിയിൽ പൊന്നാനിയുടെ ചരിത്രവും സംസ്കാരവും ഉൾക്കൊള്ളുന്ന പൈതൃക രൂപങ്ങളും പ്രദർശിപ്പിച്ചു.

മമ്പാട് നിന്നെത്തി, നാലര പതിറ്റാണ്ട് തീരദേശത്ത് അറിവിൻ്റെ വെളിച്ചം പകർന്ന മുബാറക് മൗലവി വിടവാങ്ങിപൊന്നാനി: വെളിയങ്കോട്ട...
12/09/2025

മമ്പാട് നിന്നെത്തി, നാലര പതിറ്റാണ്ട് തീരദേശത്ത് അറിവിൻ്റെ വെളിച്ചം പകർന്ന മുബാറക് മൗലവി വിടവാങ്ങി

പൊന്നാനി: വെളിയങ്കോട്ടെ വൈജ്ഞാനിക രംഗത്ത് നാല് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന ഗുരു
നാഥന് നാടിൻ്റെ യാത്രാമൊഴി. മലയോര മേഖലയായ
മമ്പാട് നിന്നെത്തി തീരപ്രദേശമായ വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ അറിവിൻ്റെ വെളിച്ചം പകർന്ന് പതിറ്റാണ്ടുകൾ ധന്യമാക്കിയാണ് മുബാറക് മൗലവിയുടെ അന്ത്യയാത്ര.

മമ്പാട് കുരുകുത്തി മുബാറക് മൗലവി
പാലപ്പെട്ടി തെരുവത്ത് വീട്ടിൽ ഫാത്തിമയെ വിവാഹം ചെയ്ത ശേഷം പുതിയിരുത്തിയിൽ സ്വന്തം വീട് വെച്ച് താമസമാവുകയായിരുന്നു. അറിവ് പകർന്ന് വെളിയങ്കോട്ടും പരിസരപ്രദേശങ്ങളിലും കുറഞ്ഞ കാലം കൊണ്ട് തന്നെ അദ്ദേഹം പ്രിയങ്കരനായി. പെരുമ്പടപ്പ് പുത്തൻപള്ളി അഷ്റഫിയ കോളേജിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

1994 മുതൽ പാലപ്പെട്ടി ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ പ്രധാനാധ്യാപകനായി. മദ്റസ സമയത്തിന് ശേഷം വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്കൂളിലും അറിവ് പകർന്നു. മുമ്പ് വെളിയങ്കോട് ശംസുൽ ഇസ്‌ലാം മദ്റസ, എസ്.കെ.ഡി.ഐ യതീംഖാന, ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. ചികിത്സയിലായിരുന്ന കഴിഞ്ഞ എട്ട് മാസത്തിനിടെ മാത്രമാണ് പലപ്പോഴായി അധ്യാപനത്തിൽ നിന്ന് വിട്ടു നിന്നത്.

ദീർഘകാലം നാടിൻ്റെ സ്പന്ദനമായിരുന്നു അദ്ദേഹം.
തൻ്റെ വിനയാന്വിതമായ പെരുമാറ്റം വിദ്യാർത്ഥികേളേയും ഇടപഴകുന്ന ഏതൊരാളെയും ആകർഷിക്കുന്നതായിരുന്നു. വെളിയങ്കോട് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയായി കാൽ നൂറ്റാണ്ടിലേറെ സേവനം ചെയ്തു. അധ്യാപക ശാക്തീകരണത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. നിലവിൽ റൈഞ്ച് വൈസ്പ്രസിഡൻ്റായിരുന്നു.

പുതിയിരുത്തി മഹല്ല് കമ്മിറ്റിയിലും സുന്നി മഹല്ല് ഫെഡറേഷൻ ഉൾപ്പടെ വിവിധ സംഘടനകളിലും സജീവ സാന്നിധ്യമായി. വിദ്യാർത്ഥികൾക്കെന്ന പോലെ അധ്യാപകർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവനായി. ചികിത്സയിൽ കഴിയവെ ബുധനാഴ്ചയാണ് നിര്യാണം.

മരണവാർത്തയറിഞ്ഞ് നാനാതുറകളിലെ നിരവധി പേർ വസതിയിലെത്തി. പുതിയിരുത്തി ഖബ്ർസ്ഥാനിൽ വ്യാഴാഴ്ച 11 മണിയോടെ ഖബറടക്കി. സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മായിൽ മുസ്‌ലിയാർ കുമരനെല്ലൂർ,
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡൻ്റ് സയ്യിദ് നിയാസലി തങ്ങൾ, അബ്ദുൽ ഖാദർ ഖാസിമി, ടി.എ റഷീദ് ഫൈസി, തുടങ്ങിയവർ വസതി സന്ദർശിച്ചു.

- സി.കെ റഫീഖ്. Rafeek Puthuponnani

Address

Ponnani
679586

Telephone

+917736362209

Website

Alerts

Be the first to know and let us send you an email when Ponnani News പൊന്നാനി വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ponnani News പൊന്നാനി വാർത്ത:

Share